സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭകൾ ഇന്നും തുടരുന്ന ആരാധനാ ക്രമങ്ങളും, കൂദാശകളും ക്രിസ്തുമതത്തിന്റെ ആരംഭകാലം മുതൽ തുടർന്നു പോരുന്നതാണ്. ആരാധനാ സമയത്തുള്ള അപേക്ഷാപരമായ പ്രാത്ഥനകളും, ദിവ്യബലിയുടെ അനുഷ്‌ഠാനവും, വി.വേദപുസ്തകത്തിൽ നിന്നുള്ള വായനകളും അവയുടെ വിശദീകരണങ്ങളും കൂടാതെ ഒന്നും പൂർണ്ണതയിലെത്തില്ല എന്ന് സുറിയാനി സഭകൾ നൂറ്റാണ്ടുകളായി വിശ്വസിക്കുന്നു. ഇവയെല്ലാം സഭയിലേക്ക് കൈമാറിയത് അപ്പോസ്തലന്മാരാണെന്ന് വിശുദ്ധ പൗലോസ് ഉറപ്പിച്ചു പറയുന്നു.