ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം:- (കോട്ടയം രീതി).
ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം:- (കോട്ടയം രീതി).
മികച്ച വിളവിനായി വിത്തിനെ നന്നായി ഒരുക്കുന്ന കർഷകൻ തന്റെ കണക്കുകൂട്ടൽ പ്രകാരം വിത്ത് വിതയ്ക്കുകയും വെള്ളമൊഴിക്കയും ചെയ്യുന്നു. മുള പൊട്ടി നാമ്പുകളും പിന്നീട് പൂക്കളും തലനീട്ടുന്നു. പഴുത്ത് പാകമായ കായ്കൾ വിളവെടുത്ത് തന്റെ അടുത്ത വർഷത്തെ അപ്പത്തിനായി തന്റെ കൊച്ചു പത്തായം നിറയ്ക്കുന്നു, അതിൽ നിന്ന് അല്പമെടുത്ത് ദൈവത്തിനായും, ദൈവം ദാനം തന്നവർക്കൊപ്പം പങ്കുവെയ്ക്കുവാനുമായി അപ്പമുണ്ടാക്കി ആനന്ദത്തോടെ പ്രധാനദിവസങ്ങളെ വരവേൽക്കുന്നു. വല്യ നോമ്പിന്റെ അന്ത്യഘട്ടം സമീപിക്കുമ്പോൾ ഈ ചിന്തയും സമാനതയുമാണ് മനോമുകുരത്തിലേക്ക് കടന്നുവരുന്നത്.
കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്. ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. നല്ല മുഹൂർത്തം. മൂന്നാം ദിവസം. നല്ല അതിഥികൾ. യേശുവും മറിയവും ശിഷ്യന്മാരും പരിസരവാസികളും. നല്ല വധൂവരന്മാർ. ദൈവഭക്തിയുള്ള കുടുംബം. എന്നിട്ടും എന്തൊക്കെയോ പിശകി. അഞ്ഞൂറ് പേരെ കല്യാണം വിളിച്ചിട്ട് ആരും മുന്നൂറുപേരുടെ സദ്യയുണ്ടാക്കില്ല. മുന്നൂറുപേരെ വിളിച്ചിട്ട് നൂറുപേരുടെയും ഉണ്ടാക്കില്ല. പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റി. എല്ലാ ഒരുക്കങ്ങളും നടത്തിയാലും വിശുദ്ധ കുടുംബമായിരുന്നാലും ചിലപ്പോൾ പിശകുകൾ വരാം.
'പെസഹാ' എന്ന എബ്രായ (Hebrew) വാക്കിനർത്ഥം "കടന്നുപോകൽ" എന്നാണ്. ഇസ്രായേൽക്കാരുടെ ഈജിപ്തിലുള്ള വാസം 430 വർഷമായിരുന്നു. B.C.1513-ൽ ആബീബ് മാസം 14-ാം തീയതി യഹോവ ഇസ്രായേൽക്കാരെ മിസ്രയിമിലുള്ള അടിമത്വത്തിൽ നിന്നും വിടുവിക്കുന്നു. ആ ദിവസം ഓരോ കുടുംബവും ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്ത് രക്തം കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കണമെന്നും ആ രക്തം കാണുമ്പോൾ മിസ്രയിമ്യരെ ദണ്ഡിപ്പാനായി യഹോവ അയച്ച ബാധ അവരെ ഒഴിഞ്ഞു പോകുമെന്നും യഹോവ അരുളി ചെയ്കയും ഇസ്രായേൽ ജനത്തെ യഹോവ സംഹാരദൂതനിൽ നിന്നും രക്ഷിച്ചു, കനാൻ ദേശത്തേക്കെത്തിക്കയും ചെയ്തു.
ദുഃഖ ശനിയാഴ്ചയെ പരിശുദ്ധ സഭ അറിയിപ്പിന്റെ ശനി എന്ന് വിളിക്കുന്നു.
സംശയം വിശ്വാസത്തെ ഉറപ്പിക്കും. (യോഹന്നാൻ 20:19-31, പുതുഞായറാഴ്ച).
വിശുദ്ധിയുടെ 50 നോമ്പും പുതുക്കത്തിന്റെ ഉയിർപ്പു പെരുന്നാളിന് ശേഷം നാമിതാ ഉയിർപ്പ് പെരുന്നാളിന് ശേഷമുള്ള പുതുഞായറാഴ്ചയിലേക്ക് പ്രവേശിക്കുകയാണ്.
'ദുഃഖവെള്ളിയാഴ്ച' എന്നത് മലങ്കരയിൽ മാത്രമുള്ള ഒരു പ്രയോഗമാണ്. സുറിയാനി ഭാഷയിൽ Arabtho Rabo. എന്നാണ് പറയുക. അതിന്റെ അർത്ഥം 'വലിയ വെള്ളിയാഴ്ച' എന്നുതന്നെയാണ്. (ഇംഗ്ലീഷിൽ ഗ്രേറ്റ് ഫ്രൈഡേ) എന്നാൽ ഗുഡ് ഫ്രൈഡേ Good Friday എന്നുള്ള പ്രയോഗം Anglican സഭകളിൽനിന്നും ഇന്ത്യയിൽ വന്നു ചേർന്നതാണ്. 15, 16 നൂറ്റാണ്ടുകളിൽ വിശുദ്ധ എന്ന പദത്തിന് വേണ്ടി ഗുഡ് (Good) എന്നുള്ള ഇംഗ്ലീഷ് വാക്കു ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഗുഡ് ഫ്രൈഡേ എന്ന പദത്തിന് "വിശുദ്ധ വെള്ളിയാഴ്ച" എന്ന് മാത്രമേ അർത്ഥമുള്ളൂ, ആ പ്രയോഗം ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ വന്നുചേർന്നതാണ്.
തന്റെ കഷ്ടാനുഭവത്താലും താഴ്മയാലും നമ്മെ രക്ഷിച്ചവനായ യേശുമശിഹായ്ക്ക് സ്തുതി.
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
അയ്യോ! ഇത്തരം കടുപ്പമുള്ള ചോദ്യങ്ങൾ ഒന്നും ചോദിക്കല്ലേട്ടാ.
കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സിറിയൻ ഓർത്തഡോക്സ് സഭയിൽ, സാധാരണ ദിവസങ്ങളിൽനിന്നും വ്യത്യസ്ഥമായി കഷ്ടാനുഭവാഴ്ചയിൽ ചില വ്യത്യാസങ്ങളുണ്ട്.
Copyright © 2025 qodumutho.com - All rights reserved