Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.

"അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചുവെങ്കിലും
അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു". മത്തായി 9:40.

യേശു മലയിൽ പ്രാത്ഥിക്കാൻ പോയപ്പോൾ മകനിലെ ഭൂതത്തെ പുറത്താക്കുവാൻ ഒരുവൻ വന്നു ശിഷ്യരോടാവശ്യപ്പെട്ടുവെങ്കിലും അവർക്കതിനു കഴിഞ്ഞില്ല. അതിനാൽ അദ്ദേഹം യേശുവിനെ നേരിട്ടു സമീപിച്ചു മകന്റെ രോഗസൗഖ്യം നേടുന്നു.

എന്തുകൊണ്ടു ശിഷ്യർക്കു അതിനു കഴിഞ്ഞില്ല. ആയതിനു മൂന്നു കാരണങ്ങൾ.

1.വികലമായ ദൈവസങ്കല്പം.

"ആ വാക്കു അവർ ഗ്രഹിച്ചില്ല. അതു തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു". വാക്യം:45.

ദാനം ചെയ്യുന്ന ദാതാവിനെ നമ്മുക്കറിയാം. എന്നാൽ ദാതാവിനെ പിതാവായി തിരിച്ചറിയണം. ദാനങ്ങൾക്കു വേണ്ടി മാത്രം ദൈവത്തെ ആശ്രയിക്കരുതു. ദൈവം നമ്മുക്കു ദാനങ്ങൾ നൽകുന്നവൻ മാത്രമല്ല. നമ്മുടെ പിതാവാണെന്നു തിരിച്ചറിഞ്ഞു അവന്റെ പുത്രന്മാരാണു നാമെന്നു മനസ്സിലാക്കുമ്പോഴാണു ശിഷ്യത്വം വിജയിക്കുന്നതു.

2. "അവരിൽ വച്ചു ആർ വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു". വാക്യം:46.

ശിഷ്യത്വം പരാജയപ്പെട്ടതിന്റെ രണ്ടാമത്തെ കാരണം "സ്വയം" കടന്നു കൂടുന്നതാണ്.

ഇന്നു എല്ലാവരിലും ഈ സ്വയത്തിന്റെ ആത്മാവുണ്ട്. ആരാണു ഒന്നാമൻ. ഈ സ്വാർത്ഥത കടന്നു വരുമ്പോൾ ശിഷ്യത്വം പരാജയപ്പെടുന്നു. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരായി കരുതുമ്പോൾ യേശുവിന്റെ ശിഷ്യഗണത്തിലേക്കു ചേർക്കപ്പെടുന്നു.

ശിഷ്യത്വം പരാജയപ്പെടുന്നതിന്റെ മൂന്നാമത്തെ കാരണം പ്രതികാര ചിന്തയാണ്.

ശമര്യക്കാർ യേശുവിനേയും ശിഷ്യരേയും വേണ്ടപോലെ സ്വീകരിക്കുന്നില്ലെന്നു ശിഷ്യർ കണ്ടപ്പോൾ അവരിൽ പ്രതികാരചിന്ത ഉടലെടുത്തു. ശിഷ്യന്മാർ യേശുവിനോടു ഇപ്രകാരം പറഞ്ഞു.

"കർത്താവേ! ഏലിയാവു ചെയ്തതുപോലെ ആകാശത്തുനിന്നും തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു. വാക്യം 54.

ശിഷ്യന്മാർക്കു യേശുവിനെ പോലെ അത്ഭുതം പ്രവർത്തിക്കാതിരിപ്പാനും ശിഷ്യത്വം പരാജയപ്പെടുവാനുമുണ്ടായ മൂന്നാമത്തെ കാരണം ഈ പ്രതികാര ചിന്തയാണ്.

"ദൈവം" സ്നേഹമാണ്. സ്നേഹം മാത്രമാണ്. ക്ഷമയുടെ ഉറവിടമാണ്. ഈ നോമ്പുകാലങ്ങളിൽ തീരുമാനം എടുക്കേണ്ടതുണ്ട്. എന്നോടു ശത്രുത പുലർത്തുന്നവരോടു ഞാൻ സംസാരിക്കും.
എല്ലാവരുമായി അനുരഞ്ജനപ്പെടുമ്പോൾ ശിഷ്യത്വം വിജയിക്കുന്നു. എല്ലാ തടസ്സങ്ങളും നീങ്ങി അനുഗ്രഹം കടന്നുവരുന്നു.

ദൈവം പിതാവാണെന്നു തിരിച്ചറിഞ്ഞു ഒരു മകനായി രൂപാന്തരപ്പെട്ടു താഴ്മയോടെ വിനയത്തോടെ വർത്തിച്ചു എല്ലാം പൊറുത്തും സഹിച്ചും ക്ഷമിച്ചും ദൈവസ്നേഹത്തോടെ ജീവിക്കുമ്പോൾ ശിഷ്യത്വം വിജയിക്കുന്ന്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സംഗീതം മരിക്കില്ല.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • വാങ്ങിപ്പോയവർ
  • പട്ടക്കാരോട് ഒരപേക്ഷ.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • കടമറ്റത്ത് കത്തനാർ.
  • മാനിന്റെ സവിശേഷതകൾ.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • ഫീറോ (Skull cap)
  • പതിനെട്ടിട
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • ക്നാനായകാർ.
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • വലയ വെള്ളിയാഴ്ച
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • പന്ത്രണ്ട് മാസങ്ങൾ
  • കടലുകൾ. (Oceans)
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • ബന്ധങ്ങൾ
  • ആഗ്രഹങ്ങൾ അമിതമായാൽ
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • ബൈബിളിലെ പേരുകൾ
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • പിച്ചള സർപ്പം.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • മൊഴിമാറ്റത്തിന്റെ കുഴി.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved