ഊറാറ
ഊറാറ.
ഒരു പൗരോഹിത്യ അംശവസ്ത്രമാണ് ഊറാറ. ശെമ്മാശന്മാർ മുതൽ മുകളിലേക്കുള്ള പട്ടത്വസ്ഥാനികൾ ധരിക്കുന്നു. സ്ഥാനത്തിനനുസരിച്ചു ഊറാറയുടെ ആകാരത്തിനും ശരീരത്തിൽ ചാർത്തുന്ന രീതിക്കും വ്യത്യാസമുണ്ട്.
'ഊറാറ' എന്ന വാക്കിനു തത്തുല്യമായ ഒരു ഇംഗ്ലീഷ് പദമാണ് സ്റ്റോൾ. STOLE എന്നതിന് 'ഷാൾ' എന്നും വേണമെങ്കിൽ അർത്ഥം പറയാം. പണ്ട് മലയാള നാട്ടിലും ദേശത്തുള്ള മറ്റു രാജഭരണ പ്രദേശങ്ങളിലും പ്രഭുക്കന്മാരും പ്രമാണിമാരും ധരിച്ചിരുന്ന നേര്യതും രണ്ടാം മുണ്ടുമൊക്കെ പ്രൗഢിയുടെ ലക്ഷണമായിരുന്നു, അവകാശവുമായിരുന്നു. അധികാരത്തിന്റെ അടയാളമായിരുന്നു.