Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.

കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭകൾ ഇന്നും തുടരുന്ന ആരാധനാ ക്രമങ്ങളും, കൂദാശകളും ക്രിസ്തുമതത്തിന്റെ ആരംഭകാലം മുതൽ തുടർന്നു പോരുന്നതാണ്. ആരാധനാ സമയത്തുള്ള അപേക്ഷാപരമായ പ്രാത്ഥനകളും, ദിവ്യബലിയുടെ അനുഷ്‌ഠാനവും, വി.വേദപുസ്തകത്തിൽ നിന്നുള്ള വായനകളും അവയുടെ വിശദീകരണങ്ങളും കൂടാതെ ഒന്നും പൂർണ്ണതയിലെത്തില്ല എന്ന് സുറിയാനി സഭകൾ നൂറ്റാണ്ടുകളായി വിശ്വസിക്കുന്നു. ഇവയെല്ലാം സഭയിലേക്ക് കൈമാറിയത് അപ്പോസ്തലന്മാരാണെന്ന് വിശുദ്ധ പൗലോസ് ഉറപ്പിച്ചു പറയുന്നു. സഭയിലെ ആദ്യത്തെ അപേക്ഷാപരമായ പ്രാർത്ഥനകൾ പ്രവാചകനായ ദാവീദിന്റെ മനോഹരങ്ങളായ ഗീതങ്ങളും, മാധുര്യമേറിയതും, ആശയ സമ്പുഷ്ടവുമായ സ്തുതിപ്പുകൾ അടങ്ങിയ സങ്കീർത്തനങ്ങളായിരുന്നു. നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പ്രസിദ്ധരായ സഭാധികാരികൾ പ്രത്യേക ഈണങ്ങളിലുള്ള ഗീതങ്ങളും, ഗദ്യത്തിലുള്ള അപേക്ഷകളും ആരാധനാക്രമത്തിൽ ഉൾപ്പെടുത്തി. ഇന്ന് സുറിയാനി സഭകൾ ഉപയോഗിക്കുന്ന ആരാധനാ ക്രമത്തിന്റെ പൂർണ്ണതയിലേക്ക് എത്തിയത് ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടിയാണ്. ചുരുക്കം ചില കൂട്ടിച്ചേർക്കലുകൾ മാത്രമാണ് പിൻതലമുറകൾ നടത്തിയത്. ആദ്യത്തെ ഏതാനും നൂറ്റാണ്ടുകളിൽ അടിസ്ഥാനപരവും, മൗലികവുമായ കാര്യങ്ങളിലൊഴികെ, തൊട്ടടുത്ത രാജ്യങ്ങളിൽപ്പോലും, ആദിമ ക്രൈസ്തവ സഭയിൽ ആരാധനാ ക്രമങ്ങളിൽ ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. ക്രിസ്തുമതത്തിന്റെ വ്യാപകമായ വളർച്ച, ആരാധനാനുഷ്ഠാനങ്ങളുടെ വ്യാപ്തി, വൈവിധ്യം, ഗ്രന്ഥകർത്താക്കളുടെ വിദ്യാഭ്യാസത്തിനുള്ള ഏറ്റക്കുറച്ചിലുകൾ, പകർത്തി എഴുതുന്നവരുടെ കഴിവുകളിലുളള വ്യത്യാസം എന്നിവ മൂലമാണ് ആരാധനാക്രമങ്ങളിലെ വ്യത്യസ്തതകൾക്ക് കാരണം. മേൽത്തരങ്ങളായ രചനകളാൽ സമ്പുഷ്ടമായ ആരാധനാക്രമങ്ങൾക്കു സുറിയാനി സാഹിത്യ ചരിത്രത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. Baumstark ഒഴിച്ചുള്ള പൗരസ്ത്യ ഭാഷാ ശാസ്തത്രജ്ഞർ സഹജമായ കാഠിന്യം നിമിത്തം ഈ രംഗത്ത് കാര്യമായ പഠനം നടത്തിയിട്ടില്ല.

സുറിയാനി സഭ ഇപ്രകാരമുള്ള പതിനഞ്ച് ആരാധനാക്രമങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

1. ശ്ഹീമോ-പ്രതിവാര സാധാരണ പ്രാർത്ഥനാക്രമം. 

2. വിശുദ്ധ വേദപുസ്തകത്തിൽ നിന്നുള്ള വായനകൾ (പാഠങ്ങൾ).

3. വിശുദ്ധ കുർബ്ബാനർപ്പണത്തിനുള്ള തക്‌സാ (അനാഫോറ)

4. ഒരു വർഷത്തേക്കുള്ള ഞായറാഴ്ച നമസ്കാരം (പെങ്കീസാ).

5. മോറാനായ പെരുനാളുകൾക്കും വിശുദ്ധരുടെ ഓർമ്മയ്ക്കുള്ള ക്രമം (പെങ്കീസാ).

6. വലിയ നോമ്പിലേയും കഷ്ടാനുഭവ ആഴ്ചയിലേയും നമസ്കാരം.

7. ഞായറാഴ്ചകളിലേക്കും, പെരുനാളുകളിലേക്കും, വലിയ നോമ്പിലേക്കും, കഷ്ടാനുഭവ ആഴ്ചയിലേക്കും, മറ്റുമുള്ള പ്രാർത്ഥനകൾ (പ്രുമിയോൻ, സെദറാകൾ)

8. മാമോദീസാ, വിവാഹം, തൈലാഭിഷേകം, കുമ്പസാരം ഇവയുടെ ശുശ്രൂഷാക്രമം.

9. പുരോഹിതരുടെ അഭിഷേകത്തിന്റെ ക്രമം. (പട്ടംകൊട)

10. മോറാനായ പെരുനാളുകളുടെ ക്രമങ്ങൾ.

11. ശവസംസ്കാര ശുശ്രൂഷാ ക്രമങ്ങൾ.

12. പട്ടക്കാരുടെയും ദയറാക്കാരുടെയും അപേക്ഷകൾ അടങ്ങുന്ന ക്രമങ്ങൾ. 

13. ബഗ്‌സാസ (എക്കാറാ-സംഗീത ക്രമം)

14. ജീവന്റെ പുസ്തകം (സ്‌ഫർഹായെ)

15. വാർഷിക പെരുനാളുകളുടെ കലണ്ടറുകൾ.

ഇവയിൽ സഭാ സംഗീതമാണിവിടെ പരാമർശിക്കുന്നത്. മൂന്നു കാരണങ്ങളാലാണ് സഭാ പിതാക്കന്മാർ ആരാധനാക്രമങ്ങളിൽ സംഗീതം അവതരിപ്പിച്ചത്. ക്രൈസ്തവ വിശ്വാസപ്രമാണങ്ങൾക്ക് വിരുദ്ധവും, ധാർമ്മികതയിക്ക് കളങ്കമേല്പിക്കുന്നതുമായ നിരവധി കവിതകൾ അക്കാലത്തു (ഇക്കാലത്തും അവ കുറവല്ല, ജനത്തെ ആകർഷിക്കുക എന്നതാണവരുടെ ലക്ഷ്യം) വിശ്വാസ വിപരീതികളും, പുറജാതികളും രചിച്ചു യുവജനങ്ങളെ വഴിതെറ്റിക്കാൻ കഴിയും വിധം പ്രചാരത്തിലുണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനാണ് ആശയസംപുഷ്ടവും സുഗ്രഹവുമായ മതപരമായ നിരവധി കവിതകളും ഗീതങ്ങളും രചിക്കപ്പെടുകയും ചെയ്തത്. ഓർത്തഡോൿസ് വിശ്വസത്തെയും സിദ്ധാന്തങ്ങളെയും, നശിപ്പിക്കത്തക്കവിധം ബർദൈസാൻ എന്ന വേദവിപരീതി ഇമ്പകരമായ ഈണത്തിൽ, കാവ്യഭംഗിയേറിയ നിരവധി ആത്മീയ കീർത്തനങ്ങൾ രചിച്ചപ്പോൾ, അവയിൽ ആകർഷിക്കപ്പെട്ടു യുവാക്കളെ സത്യ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനായിരുന്നു മോർ അഫ്രേം, അവയോട് കിടപിടിക്കത്തക്ക വിധം നിരവധി ആത്മീയ കീർത്തനങ്ങൾ രചിക്കുകയും, അവ സഭാ സംഗീതത്തിന്റെ മഹത്തായ തുടക്കമായി മാറുകയും ചെയ്തു. 

അറിയോസിന്റെ വേദവിപരീതങ്ങൾക്ക് എതിരായിരുന്നു മോർ ഗ്രീഗോറിയോസ് തെവോലോഗോസിന്റെ കീർത്തന രചനകൾ. കൈസറിനെ എതിർത്തുകൊണ്ട് അവിശ്വാസികളായ ഗ്രീക്കുകാരുടെ കവിതകളെ പ്രതിരോധിക്കുന്നതിനായിരുന്നു മഹാ പരിത്യാഗിയായ യൂലിയാന ആത്മീയ കീർത്തനങ്ങൾ രചിച്ചത്. മോർ സേവേറിയോസിന്റെ മാനീസൊ രചന ഗ്രീക്കുകാരനായ വേദവിപരീതി സൊസ്തിയോസിന്റെ ഗീതങ്ങൾക്കുള്ള മറുപടിയായിരുന്നു. വേദവിപരീതങ്ങൾ ഉൾക്കൊള്ളുന്ന അറിയോസിന്റെ ഗീതങ്ങളെ പ്രതിരോധിക്കാനായിരുന്നു മോർ യൂഹാനോൻ സ്‍തിക്കാറെകൾ രചിച്ചത്. സുദീർഘങ്ങളായ ആരാധനയ്ക്കിടയിലുണ്ടാകാറുള്ള വിരസത ഒഴിവാക്കുന്നതിനും സംഗീതം അവശ്യഘടകമായി മാറി. പ്രാത്ഥനകളുടെ ആന്തരിക ആശയങ്ങളെ മനസ്സിലാക്കി ഇന്ദ്രീയങ്ങളെ ഉത്തേജിപ്പിക്കാനും ആരാധനയിലെ ഇമ്പകരമായ സംഗീതങ്ങൾ സഹായിച്ചു. സാധാരണയായി ആരാധകർ പാടുകയോ പ്രാത്ഥനകൾ ആലപിക്കുകയോ ചെയ്യുമ്പോൾ അവ ചൊല്ലുന്നതിന്റെ അർത്ഥവ്യാപ്തി അനായാസകരമായി ഉൾക്കൊള്ളാൻ കഴിയും. ഈണാത്മകമായ പ്രാത്ഥനകൾ ആരാധകരുടെ ശരീരാത്മ മനസ്സുകളിലേക്ക് എളുപ്പത്തിൽ ഇറങ്ങി ചെല്ലുകയും അവരെ വിനയത്തിലേക്ക് നയിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ സഭാപിതാക്കന്മാർ സങ്കീർത്തനക്കാരനായ ദാവീദിന്റെ സംഗീത സംവിധാനങ്ങളെയാണ് മാതൃകയാക്കിയത്. നിഖ്യാ സുന്നഹദോസിന് ശേഷം ലളിതമായ സംഗീത ശ്രേണികളെ അടിസ്ഥാനപ്പെടുത്തി ഇമ്പമേറിയ നിരവധി രാഗങ്ങൾ രചിക്കപ്പെട്ടു സുറിയാനിക്കാരനായ മോർ അഫ്രേം. നസിയാൻസിലെ മോർ ഗ്രീഗോറിയോസ്, യെരുശലേമിലെ മോർ കൂറീലോസ്, സ്വർണ്ണനാവുകാരനായ മോർ ഈവാനിയോസ്, സുറിയാനിക്കാരനായ മോർ ഇസഹാക്ക്, മോർ റാബൂള, മോർ ബാലായി, കൂക്കോയന്മാരുടെ സംഘം, സ്രൂഗിലെ മോർ യാക്കൂബ്, അന്ത്യോഖ്യയിലെ ഗ്രീക്കുകാരനായ മോർ സേവേറിയോസ്, എഡേസയിലെ മോർ യാക്കോബ്, ഗ്രീക്കുകാരുടെ ഇടയിൽ കാനോനുകൾ എന്നറിയപ്പെടുന്ന ഗീതങ്ങളുടെ രചയിതാക്കൾ തുടങ്ങിയവരാണ് സുറിയാനി ആരാധനാസംഗീത സാഹിത്യത്തിന് അതുല്യ സംഭാവന നൽകിയ സഭാ പ്രതിഭകൾ. ഇവരും ഇവരുടെ പിന്മുറക്കാരും പൂർണ്ണതയോടെ അനേക കാവ്യങ്ങൾ രചിക്കുകയും, അവ വിശ്വസികളുടെ ഇടയിൽ ഏറെ സ്വീകാര്യത നേടുകയും ചെയ്തു. ഇക്കാരണത്താലാണ് സുറിയാനി ആചാരാനുഷ്ഠാനങ്ങൾ ഭൂരിഭാഗവും ശ്ലോക രൂപത്തിലായത്.

സുറിയാനിക്കാരും, ഗ്രീക്കുകാരും എട്ടു നിറങ്ങൾ എന്ന് വിളിക്കുന്ന എട്ടു മോഡുകളാണ് (രാഗങ്ങൾ) (Octo echoies) ഉപയോഗിച്ചത്. ഈ നിറങ്ങൾക്ക് അവർ ഹൃദ്യവും ഇമ്പകരവുമായ നാദവീചികളെ വേർതിരിച്ചെടുക്കുകയും, ഇരു സംഘങ്ങളായി ഗീതങ്ങൾ ആലപിക്കത്തക്ക വിധത്തിൽ ക്രമീകരിക്കുകയും ചെയ്തു. സ്വരമാധുര്യത്തിനും, ശ്രുതി-താളങ്ങൾക്കും വൈഭവമുള്ള ഒരു വൈദികനോ, ശെമ്മാശനോ ഇത്തരം ഗായക സംഘങ്ങളെ നയിക്കുകയും ചെയ്തു വന്നിരുന്നു. ഇവരിൽ ഏറ്റവും പ്രസിദ്ധൻ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'റമ്പാൻ ആബു അൽ ഫ്രാഗ് ബർ എലീശാ' ആയിരിന്നു. തന്റെ സ്പഷ്ടമായ ഓർമ്മശക്തിക്കു വിശിഷ്ട കീർത്തി നേടിയ ബർ എലീശാ ഒരു വർഷത്തെ മുഴുവൻ ശുശ്രൂഷ ക്രമങ്ങളും ഹൃദിസ്ഥമാക്കിയിരുന്നതായി സഭാ ചരിത്രകാരനായ ബാർ എബ്രായ സാക്ഷ്യപ്പെടുത്തുന്നു. കലാ മൂല്യത്തിനും രചനാ ശൈലിക്കും ചേർന്ന 'തക്ശ്പത്തോകളും', 'കാത്തീസ്മോകളും', 'മദറോശകളും' അതിമനോഹരങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു. എല്ലാ ഗീതങ്ങളിലും പ്രഥമ സ്ഥാനമുള്ള ഈ ഗീതങ്ങൾ മിക്കതും ശബ്ദചാരുതയിലും, വികാര തീവ്രതയേറിയ ആരോഹണാവരോഹണത്താൽ ശ്രവണഭംഗിയേറിയതുമാണ്. എഡേസയിലും, ആമീദിലുമുള്ള സുറിയാനിക്കാർ പരമ്പരാഗതമായി ഗാനാലാപനത്തിൽ ഏറെ സിദ്ധിയുള്ളവരായിരുന്നു. അവരുടെ ഗാനങ്ങൾ പലതും ലിഖിതമല്ലാത്തതിനാൽ കാലാന്തരത്തിൽ നഷ്ടപ്പെട്ടുപോയെങ്കിലും ആവശ്യമായത്ര ഇപ്പോഴും അവശേഷിക്കുന്നു.

സുറിയാനി സംഗീത ചരിത്രം.

സുറിയാനി ആരാധനാക്രമവും, സംഗീതശൈലിയും നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ, കുടിയേറ്റ സംഭാവനയാണെന്ന്‌ കരുതി ആരാധനാക്രമത്തെ അതിന്റെ തനിമയില്‍ സൂക്ഷിക്കുവാനും ശ്രേഷ്‌ഠവും അനന്യവുമായ നമ്മുടെ സുറിയാനി സംഗീതം നഷ്‌ടപ്പെടാതിരിക്കാനും മറ്റുള്ളവരേക്കാള്‍ നാം ശ്രദ്ധിക്കേണ്ടതാണ്‌.    

“സുറിയാനി സംഗീതം” അവലോകനം ചെയ്‌താല്‍ പുരാതന ക്രൈസ്തവ സഭകളുടെ ആരാധനാ സംഗീതത്തില്‍ അത് ഉന്നതമായ സ്ഥാനത്ത് നില്‍ക്കുന്നു. മണലാരണ്യങ്ങളിലും ഗുഹകളിലും ആശ്രമങ്ങളിലും ഇരുന്ന് പ്രാര്‍ത്ഥനയുടെയും ജാഗരണത്തിന്റെയും വെളിച്ചത്തില്‍ ദൈവീകമായി ലഭിച്ച ദൂതുകളെ പദ്യങ്ങളാക്കി മാറ്റിയ സുറിയാനി പിതാക്കന്മാരുടെ ആദ്ധ്യാത്മിക നിറവിന്റെ മകുടോദാഹരണങ്ങളാണ് സിറിയൻ ഓർത്തഡോക്സ് സഭ ഉപയോഗിക്കുന്ന സുറിയാനി പാട്ടുകള്‍. പാടും തോറും മാധുര്യമേറുന്ന മേന്മ ഇതിനുണ്ടെങ്കില്‍ അതുതന്നെയാണ് ഇതിന്‍റെ വൈശിഷ്ട്യമേറിയ സവിശേഷത.

സുറിയാനി ഭാഷ തന്നെ രണ്ടുവിധമുണ്ട്. പൗരസ്ത്യ സുറിയാനി (കല്‍ദായ), പാശ്ചാത്യ സുറിയാനി (മാറാനീത്താ) ഇതില്‍ പൗരസ്ത്യ സുറിയാനിയില്‍ രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കവിതാസമാഹാരം “ശലോമോന്റെ കൃതികള്‍’’ (Odes of Solomon) എന്ന പേരില്‍ അറിയപ്പെടുന്നു.”1908 ല്‍ കണ്ടുപിടിക്കപ്പെട്ട ഈ കൃതിയില്‍ നാല്പത്തിരണ്ടു പാട്ടുകളുണ്ട്. സങ്കീര്‍ത്തനങ്ങളുടെ രീതിയില്‍ത്തന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ളവയാണിവ”. യെഹൂദന്മാരുടെ അതേ രീതിയിലുള്ളതാണെങ്കിലും ക്രിസ്തീയ ആശയങ്ങളെ എടുത്തു കാണിക്കുന്നു. സുറിയാനിയില്‍ ആദ്യമെഴുതിയത് ഇതാണെന്ന് ജെ.ആര്‍.ഹാരിസ് എന്ന ചരിത്രകാരന്‍ പറയുന്നു.

ബര്‍ദൈസാന്‍ (എ.ഡി 179) എഴുതിയ കവിതകളാണ് ആദ്യത്തെ സുറിയാനി കൃതി എന്ന് മറ്റുചിലരും പറയുന്നുണ്ട് ഇദ്ദേഹം തന്‍റെ ദൈവശാസ്ത്രം കവിതകളില്‍ക്കൂടിയാണ് അവതരിപ്പിച്ചിരുന്നത്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശെമവൂന്‍ ബാര്‍ ശാബാ (Simon Barsaboe) രചിച്ചതാണ് മറ്റൊരു കൃതി. തുടര്‍ന്ന് ബര്‍ദൈസാന്‍ന്‍റെ മകനായ ഹാര്‍മോണിയസ് രചിച്ച കൃതികളും സുറിയാനി ഭാഷാ കവിതകള്‍ക്ക് മാറ്റു കൂട്ടി. എന്നാല്‍ ഇവരുടെ രചന പൗരസ്ത്യ സുറിയാനിയിലായിരുന്നു. സിറിയൻ ഓര്‍ത്തഡോക്സ്‌ സഭ ഇവരുടെ രചനകള്‍ സ്വീകരിക്കുന്നില്ല. നാലാം നൂറ്റാണ്ടില്‍ മോര്‍ അഫ്രേമിന്റെയും (Mor Ephrem) അഫ്രാഹാത്തിന്റെയും (Aphrahat) രചനകളോടുകൂടിയാണ് പാശ്ചാത്യ സുറിയാനി കവിതാരൂപങ്ങള്‍ ഉടലെടുത്തത്. സഭാ സംഗീതത്തിന്റെ പിതാവെന്ന് മോര്‍ അഫ്രേമിനെ നാമകരണം ചെയ്യുന്നു.

അരാമ്യ പാരമ്പര്യത്തില്‍ നിന്ന് ഉടലെടുത്ത സുറിയാനി ഭാഷ അതിന്റെ അത്യുന്നതിയില്‍ വന്നത് നാലാം നൂറ്റാണ്ടു മുതല്‍ ഏഴാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലാണ്. ഏറ്റവും പ്രമുഖനായ എഴുത്തുകാരന്‍ മോര്‍ അഫ്രേംമാണ്. തുടര്‍ന്നുവന്ന പിതാക്കന്മാരുടെ എഴുത്തുകളും സുറിയാനി സംഗീതത്തെ വളരെ ഉന്നതിയിലേക്കെത്തിച്ചു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • കടലുകൾ. (Oceans)
  • ജീവന്റെ തുള്ളി
  • കാലഗണനയുടെ ABCDE.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • വിശുദ്ധ മൂറോന്‍.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • പെസഹാ ചിന്തകൾ.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • കല്ലേറ്
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • "മാനവ സേവ മാധവ സേവ"
  • നീട്ടലും കുറുക്കലും.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • തിരുശേഷിപ്പുകളപ്പറ്റി
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • കൊഹനേ ഞായർ.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • 'ശക്രോ'
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • അത്യാഗ്രഹം
  • നസ്രാണിപ്പട
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • എന്താണ് മൂന്ന് നോമ്പ്?
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • മുടക്ക്, മഹറം.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • ഒരു സോറി പറഞ്ഞാൽ
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • പതിനെട്ടിട
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • വിശുദ്ധ യാക്കോബ്
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • പിച്ചള സർപ്പം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved