Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കാലഗണനയുടെ ABCDE.

ഒരു ചരിത്ര സംഭവം നടന്ന കാലം കുറിക്കുവാൻ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന സമ്പ്രദായമാണ് A.D, B.C എന്നിവ. അവയുടെ പരിഷ്കരിച്ച രൂപമാണ് CE, BCE. ഇവ അടിസ്ഥാന റഫറൻസായി ഉപയോഗിക്കുന്നത് യേശുക്രിസ്തുവിന്റെ മനുഷ്യാവതാര വ്യാപാരകാലത്തെയാണ്.

പക്ഷേ വിചിത്രമെന്നു പറയട്ടേ, യേശുക്രിസ്തു ജനിച്ചതിനു ശേഷം 5 നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ഈ പദങ്ങൾ ആദ്യമായി രൂപം കൊള്ളുന്നതുതന്നെ. പിന്നെയും മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞു മാത്രമാണ് ഇവ കാലഗണനയ്ക്ക് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്.

A.D എന്നത് ചില ലാറ്റിൻ പദങ്ങളുടെ ചുരുക്ക പേരാണ്:- Anno Domini = "In the year of the Lord".

"Anno Domini Nostri Jesu Christi", അഥവാ "In the year of our Lord Jesus Christ" എന്നതാണ് A.D-യുടെ മുഴുവൻ രൂപമായി അതിന്റെ ഉപജ്ഞാതാവ് Dionysius Exiguus (ഡയനീഷ്യസ് എക്സിഗസ്) എന്ന സന്യാസി  ഉദ്ദേശിച്ചിരുന്നത്. [ ~ A.D 525].

രാജാക്കന്മാരുടെ / ചക്രവർത്തിമാരുടെ ഭരണകാലം ഒരു അടിസ്ഥാന അവലംബമായി കാലഗണനയ്ക്ക് ഉപയോഗിക്കുന്ന ഒരു രീതി  പുരാതനകാലത്ത് ലോകത്തിലെ മിക്ക  രാജ്യങ്ങളിലുമുണ്ടായിരുന്നല്ലോ. 
 
ക്രിസ്തുവിനെ കർത്താവ് - LORD ആയി അംഗീകരിക്കുവാൻ വൈമുഖ്യമുള്ള ചിലർ A.D യ്ക്കു പകരം CE അഥവാ COMMON ERA എന്ന് ഉപയോഗിക്കുന്നു; BC യ്ക്ക് - BCE അഥവാ BEFORE COMMON ERA എന്നും.

ചില തീവ്രവാദികൾ CE എന്നാൽ CHRISTIAN ERA ആണ് എന്നും BCE എന്നാൽ BEFORE CHRISTIAN ERA എന്നും വിശദീകരിച്ചു സംതൃപ്തരാകുന്നുണ്ട്.  

ഏതെങ്കിലും ഒരു വർഷം ക്രിസ്തുവിന് ശേഷമുള്ളതാണെങ്കിൽ A.D വർഷത്തിന് മുമ്പ് ചേർക്കുക. ഉദാ: A.D 2023; A.D 325.

ഏതെങ്കിലും ഒരു വർഷം ക്രിസ്തുവിന് മുമ്പുള്ളതാണെങ്കിൽ BC എന്നത് വർഷത്തിന് ശേഷം ചേർക്കുക. ഉദാ: 37 BC; 158 BC.

പക്ഷേ ശതാബ്ദമോ സഹസ്രാബ്ദമോ അക്ഷരത്തിൽ പ്രയോഗിക്കുമ്പോൾ AD അതിനു ശേഷമേ ചേർക്കാവൂ എന്നാണ് പൊതുവെയുള്ള നിബന്ധന. ഉദാ: Second Century AD; Third Millennium AD.

പക്ഷേ CE, BCE എന്നിവ പ്രയോഗിക്കുമ്പോൾ അവ ഇപ്പോഴും വർഷത്തിന് ശേഷമേ ഉപയോഗിക്കാവൂ, AD ആയാലും BC ആയാലും.

ഉദാ: 2023 CE; 325 CE; 37 BCE; 158 BCE; Second century CE; Third millennium CE 
Second century BCE; Third millennium BCE  etc.

ഇതൊക്കെയായാലും AD എന്നുള്ളതിന്റെ പൂർണ്ണരൂപം After Death (of Jesus Christ) എന്നാണെന്നു തെറ്റിദ്ധരിക്കുന്ന ഏറെ പേർ ഇപ്പോഴുമുണ്ട്!

ഒരു വർഷത്തിന് മുമ്പോ പിമ്പോ AD, BC, CE, BCE ഒന്നും കാണുന്നില്ലെങ്കിൽ ആ വർഷം AD - യിലാണെന്ന് ധരിച്ചു കൊള്ളുക.

നോട്ട്: മേല്പറഞ്ഞവയെല്ലാം ഇംഗ്ലീഷ് ഭാഷയിലെ പ്രയോഗങ്ങളുടെ വിവരണമാണ്.  

മലയാളത്തിൽ AD എന്നതിന് ക്രിസ്തുവർഷം [ക്രി.വ.] എന്നോ; ക്രിസ്തുവിനു പിൻപ് [ക്രി.പി.] എന്നോ ഉപയോഗിക്കാവുന്നതാണ്. BC-യ്ക്കു ക്രി.മു. [ക്രിസ്തുവിനു മുമ്പ്] എന്നും ഉപയോഗിക്കാം.

മലയാളത്തിൽ AD യും BC യും വർഷ സംഖ്യക്ക് മുമ്പെയാണ് ചേർക്കുവാൻ പലപ്പോഴും സൗകര്യവും ഘടനാപരമായി യോജിപ്പും കാണുന്നത്.

ഉദാ: AD 325-ലെ സുന്നഹദോസ് ക്രി.വ. or ക്രി.പി. 325-ലെ സുന്നഹദോസ്, BC 479- ലെ  ഭൂകമ്പം, ക്രി.മു. 479-ലെ ഭൂകമ്പം.

A.D-2025 പരിശുദ്ധ സഭയുടെ ആദ്യത്തെ പൊതു സുന്നഹദോസായി എണ്ണപ്പെടുന്ന നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം ലോകമെങ്ങും ആചരിക്കുന്ന വർഷം. നിഖ്യാ സുന്നഹദോസ് നടന്ന വർഷം 'A.D-325' ആണെന്ന് യൗസേബിയോസോ അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും ആദിമസഭാ ചരിത്രകാരന്മാർ ആരും രേഖപ്പെടുത്തിയിട്ടില്ല.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • The first person to wear the Skimo "hood" was St.Antonios
  • യേശു പണിയുന്നു.
  • കൊഹനേ ഞായർ.
  • ജീവവൃക്ഷം. (Tree of life).
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • സൈകാമോർ
  • മാവുർബോ
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • മരണത്തെ ആസ്വദിക്കാനാവുക
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • നീട്ടലും കുറുക്കലും.
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • കുരിയാക്കോസ് സഹദാ
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • രഹസ്യവും കുർബാനയും.
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • കഴുത മറന്നുപോയ സത്യം
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • കല്ലേറ്
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • കടലുകൾ. (Oceans)
  • അതിഭക്ഷണം
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • 72 പദവികള്‍
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • സ്ത്രീധനം. (Dowry).
  • 'ശക്രോ'
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • പെസഹാ പെരുന്നാള്‍
  • പതിനെട്ടിട
  • ക്നാനായകാർ.
  • ബാറെക്മോര്‍
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • വലിയനോമ്പ്
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • മൊഴിമാറ്റത്തിന്റെ കുഴി.
  • കഷ്ടാനുഭവാഴ്ച.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ആദ്യാചാര്യത്വം....
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved