Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ജീവവൃക്ഷം. (Tree of life).

ജീവവൃക്ഷത്തെക്കുറിച്ചു ഉല്പത്തിയിൽ മൂന്നും (2:9; 3:22; 3:24), സദൃശവാക്യങ്ങളിൽ നാലും (3:18; 11:30; 13:12; 15:4), വെളിപ്പാടിൽ മൂന്നും (2:7; 22:2; 22:19) പരാമർശങ്ങളുണ്ട്.

ഏദൻ തോട്ടത്തിലെ അത്ഭുതകരങ്ങളായ രണ്ടു വൃക്ഷങ്ങളായിരുന്നു ജീവവൃക്ഷവും നന്മ തിന്മകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷവും. (ഉല്പ 2:9). നന്മതിന്മകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷഫലം ഭക്ഷിച്ചതോടുകൂടി മനുഷ്യൻ പാപത്തിൽ വീഴുകയും തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. മനുഷ്യനെ തോട്ടത്തിൽനിന്ന് പുറത്താക്കിയതു ജീവവൃക്ഷത്തിന്റെ ഫലം പറിച്ചുതിന്നു അമർത്ത്യത നേടാതിരിക്കാൻ വേണ്ടിയായിരുന്നു. (3:22). മനുഷ്യന് ജീവവൃക്ഷ ഫലം പ്രാപ്യമായിരുന്നു എങ്കിൽ നേരത്തെതന്നെ അത് ഭക്ഷിച്ച് അമർത്ത്യനായിക്കൂടേ എന്ന പ്രശ്നം അവശേഷിക്കുന്നു.

ജീവവൃക്ഷം, അതിന്റെ ഫലം, ഇല എന്നിവയെക്കുറിച്ച് ബൈബിളിൽ പറയുന്നു. ആദാമോ ഹൗവ്വയോ അതു ഭക്ഷിച്ചില്ല. ഭക്ഷിക്കാവുന്നതും അതിലൂടെ മരണം കൂടാതെയിരിക്കാവുന്നതുമായ ജീവവൃക്ഷത്തിന്റെ ഫലത്തെക്കാൾ ഹൗവ്വ കാമ്യമായി കണ്ടത് വിലക്കപ്പെട്ട വൃക്ഷഫലമായിരുന്നു. ഇതുപോലുള്ള വൃക്ഷങ്ങൾ സഹസ്രാബ്ദ ഭൂമിയിലും ഉണ്ടായിരിക്കുമെന്നു യെഹെസ്ക്കേൽ പ്രവചിച്ചിട്ടുണ്ട്. (47:7, 12). പുതിയ ഭൂമിയിൽ നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം വളരുന്നു. പന്ത്രണ്ടു മാസവും പന്ത്രണ്ടുവിധം ഫലം കായ്ക്കുമെന്നാണ് കാണുന്നത്. വൃക്ഷത്തിന്റെ ഇല ജാതികൾക്ക് രോഗശാന്തി നൽകും. (വെളി 22:1-2). എഫെസൊസ് സഭയ്ക്കുള്ള ദൂതിൽ ജയിക്കുന്നവന് ദൈവത്തിന്റെ പറുദീസയിലുളള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണു വാഗ്ദാനം. (വെളി 2:7). ദൈവത്തിന്റെ പറുദീസ മൂന്നാം സ്വർഗ്ഗമാണ്. (2.കൊരി 12:2-3). അവിടെയുള്ള ജീവവൃക്ഷത്തിന്റെ ഫലമാണ് ഇവിടെ വാഗ്ദാനം ചെയ്തിരിക്കുന്നത്. സദൃശവാക്യങ്ങളിൽ വിവേകത്തെയും (3:18), ഇച്ഛാ നിവൃത്തിയെയും (13:12), നാവിന്റെ ശാന്തതയെയും (15:4) ജീവവൃക്ഷമായി പറയുന്നു. നീതിമാന് ജീവവൃക്ഷം പ്രതിഫലമാണ്. (സദൃ 11:30).

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • അപ്പോക്രിഫാ.
  • പൗരോഹിത്യ ശ്രേണികൾ.
  • മാനിന്റെ സവിശേഷതകൾ.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • കടമറ്റത്ത് കത്തനാർ.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • ഫീറോ (Skull cap)
  • മാവുർബോ
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • പെന്തക്കോസ്തി പെരുന്നാൾ
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • കുരിശ്
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • The various flavors of Christianity
  • ക്രിസ്തീയ സുകൃതങ്ങൾ.
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • പുതിയ മനുഷ്യനെ ധരിക്കുക.
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • സേലൂൻ ബശ്ലോമോ....
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • പിച്ചള സർപ്പം.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • പാതിനോമ്പ്‌
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • ബസ്ക്യൊമോ.
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • കല്ലട വല്യപ്പൂപ്പൻ.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved