ഞാനോ ബലഹീനനും പാപിയുമായ ദാസനാകുന്നു. നിങ്ങളുടെ പ്രാർത്ഥനായൽ സഹായങ്ങളും കരുണയും ലഭിപ്പാൻ സംഗതിയാകട്ടെ.
വിശ്വാസ സമൂഹത്തോട് ഇപ്രകാരം കരുണ യാചിച്ചു കൊണ്ടാണ്
അന്ത്യോഖ്യൻ ക്രമത്തിൽ പുരോഹിതൻ വിശുദ്ധ കുർബ്ബാനയുടെ സമാപന പ്രാർത്ഥന നടത്തി വിശ്വാസികളെ പള്ളിയിൽ നിന്നും കുർബ്ബാന അവസാനിപ്പിച്ച് പറഞ്ഞയക്കുന്നത്.
ഈ പ്രാർത്ഥനയുടെ പൊരുൾ ഇതാണ്.
1) നിങ്ങൾ എന്നെ വിശുദ്ധിയുടെ ഉന്നത സ്ഥാനത്ത് നിൽക്കുന്നതായി കാണുന്നു. പക്ഷേ എൻ്റെ ബലഹീനതകളെക്കുറിച്ച് ഞാൻ ബോധവാനാണ്.
2) പുരോഹിതർ എപ്പോഴും സ്വന്ത ബലഹീനതയും പാപ സ്വഭാവവും ഓർത്ത് ഏറെ ജാഗരൂപരായിരിക്കണം.
3) ഉയർന്ന ഗണത്തിൽ നിൽക്കുമ്പോഴും, താഴെ നിൽക്കുന്ന വിശ്വാസികളോട് അനുരൂപരാകണം.
4) ആരും കേമന്മാരല്ലെന്നും അടിസ്ഥാനപരമായ പാപ സ്വഭാവം എല്ലാവരിലുമുണ്ടെന്നും ഓർക്കണം.
5) പാപങ്ങളെ ആരും മഹത്വവൽക്കരിക്കരുത്.
6) നീ വൈദികനാകയാൽ അത് ചെയ്യരുത്. ഞാൻ വെറും വിശ്വാസി ആകയാൽ
ഇതൊക്കെ ആകാം, തിരിച്ച് നീ അൽമായനാകയാൽ ഈ ചുമടുകൾ എല്ലാം ചുമക്കണം, ഞാൻ വൈദികനാകയാൽ എനിക്ക് ഒരു നിയമവും, നിയന്ത്രണവും ബാധകമല്ല എന്ന ചിന്തയും തെറ്റാണ്. ചുരുക്കത്തിൽ വൈദിക ധാർഷ്ട്യം പാടില്ല.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.