Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഊറാറ

ഊറാറ.

ഒരു പൗരോഹിത്യ അംശവസ്ത്രമാണ് ഊറാറ. ശെമ്മാശന്മാർ മുതൽ മുകളിലേക്കുള്ള പട്ടത്വസ്ഥാനികൾ ധരിക്കുന്നു. സ്ഥാനത്തിനനുസരിച്ചു ഊറാറയുടെ ആകാരത്തിനും ശരീരത്തിൽ ചാർത്തുന്ന രീതിക്കും വ്യത്യാസമുണ്ട്.

'ഊറാറ' എന്ന വാക്കിനു തത്തുല്യമായ ഒരു  ഇംഗ്ലീഷ് പദമാണ് സ്റ്റോൾ. STOLE എന്നതിന് 'ഷാൾ' എന്നും വേണമെങ്കിൽ അർത്ഥം പറയാം. പണ്ട് മലയാള നാട്ടിലും ദേശത്തുള്ള  മറ്റു രാജഭരണ പ്രദേശങ്ങളിലും പ്രഭുക്കന്മാരും പ്രമാണിമാരും ധരിച്ചിരുന്ന നേര്യതും രണ്ടാം മുണ്ടുമൊക്കെ പ്രൗഢിയുടെ ലക്ഷണമായിരുന്നു, അവകാശവുമായിരുന്നു. അധികാരത്തിന്റെ അടയാളമായിരുന്നു.

സ്ത്രീകൾക്കും വിവിധ രീതിയിലുള്ള മേൽ വസ്ത്രങ്ങളുണ്ടായിരുന്നു. ഇന്നും അനുമോദന വേളകളിൽ വ്യക്തികളെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഷാളുകൾ ആണല്ലോ അണിയിക്കുക.

ഊറാറ എന്ന വാക്കിന്റെ ഉത്ഭവം ORARION അല്ലെങ്കിൽ ORARIUM എന്ന ലത്തീൻ പദത്തിൽ നിന്നായിരിക്കണം. മതപീഡനം അവസാനിച്ചപ്പോൾ റോമാ സഭയിലെ പുരോഹിതരെ ചക്രവർത്തിയുടെ ഉദ്യോഗസ്ഥരായി നിയമിക്കുക പതിവായിരുന്നു. അപ്പോൾ അവരുടെ സ്ഥാനത്തിനൊത്തവണ്ണമുള്ള ഷാളുകൾ വിവിധ സ്റ്റൈലുകളിൽ അണിയിക്കുക പതിവായിരുന്നു. അതിൽ നിന്നാണ് മിക്കവാറും പുരോഹിതസ്ഥാനികളുടെ VESTMENTS - നു തുടക്കം എന്ന് പണ്ഡിതമതം.

ഊറാറ മാലാഖമാരുടെ ചിറകുകളെ  സൂചിപ്പിക്കുന്നുവെന്നു മോർ ക്രിസോസ്‌റ്റം.

ഊറാറ കഴുത്തിൽക്കൂടെയോ തോളിനു മുകളിലോ മാത്രമേ ധരിക്കുവാൻ പറ്റുകയുള്ളൂ. അത് ധരിക്കുന്നയാൾക്കു ഒരു നുകം പോലെയാകുന്നു. ത്യാഗത്തിന്റെയും ചുമടു ചുമക്കുന്നതിന്റെയും പ്രതീകമെന്ന് മറ്റു ചിലർ. കർത്താവ് ശിഷ്യന്മാരുടെ കാൽ കഴുകിയപ്പോൾ ഉപയോഗിച്ച അരക്കച്ചയുടെ പ്രതീകമെന്ന് വീണ്ടും മറ്റു ചിലർ.

ഏന്തൊക്കെയായാലും ഊറാറ ധരിക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.

കർത്താവേ! യുദ്ധത്തിൽ ശക്തി കൊണ്ട് എന്നെ അരകെട്ടിക്കുകയും എനിക്ക് വിരോധമായി നിൽക്കുന്നവരെ എന്റെ കീഴിൽ മുട്ട് മടക്കിക്കുകയും ചെയ്യണമേ.

Recommended

  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • അകവും പുറവും
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • നോമ്പും ഉപവാസവും ആരാധനയും.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • എബ്രായരിലെ ക്രിസ്തു.
  • പെസഹാ ചിന്തകൾ.
  • Microtonal System used in Staff Notation
  • അന്നദാനം മഹാ ദാനം".
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • പഴയനിയമം പുതിയനിയമത്തിൽ.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • ചമ്മട്ടി.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • സൈകാമോർ
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • കല്ലട വല്യപ്പൂപ്പൻ.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ഫീറോ (Skull cap)
  • 72 പദവികള്‍
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • നാശം വിതച്ച ആസക്തികൾ
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • മോർ ബാലായി.
  • ചെറുതാക്കലല്ല എളുപ്പവഴി.
  • കടമറ്റത്ത് കത്തനാർ.
  • ധ്യാനം
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • കുരിശ്
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • അപ്പൊസ്തലന്മാർ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved