മാർ അന്ത്രയോസ് ബാവ (1692 കുംഭം 19): 17 നൂറ്റാണ്ടിന്റെ അവസാനത്തിൽ മലങ്കരയിലേക്ക് വന്ന ഒരു സുറിയാനി പിതാവാണ് മാർ അന്ത്രയോസ് ബാവ. ഇദ്ദേഹത്തെപ്പറ്റി വളരെ ചുരുക്കം വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇദ്ദേഹം തുറബ്‌ദീൻ സ്വദേശിയായിരുന്നു 1678-ൽ മലങ്കരയിലേക്ക് വന്നു ഇദ്ദേഹത്തെ കൂടാതെ മൂന്ന് സഹോദരന്മാരും അദ്ദേഹത്തോടൊപ്പം മലങ്കരയിലേക്ക് വന്നു, അതിൽ ഒരാൾ ദയറാക്കാരനായിരുന്നു. പരിശുദ്ധ ബാവാ ആദ്യം വന്നത് കുറുപ്പംപടി പള്ളിയിലായിരുന്നു താമസിച്ചത്. പരിശുദ്ധ ബാവാ രാപ്പകൽ കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയും നിഷ്ഠയോടുള്ള നോമ്പാചാരണവുമൊക്കെ ദർശിച്ച ദേശക്കാർ അദ്ദേഹത്തെ ഒരു വിശുദ്ധനായി കരുതി. ബാവായുടെ ഓർമ്മയ്ക്കായി ബാവായുടെ ഒരു രൂപം നിർമ്മിച്ചു, അത് ഇന്നും കുറുപ്പംപടി പള്ളിയിലുണ്ട്. മാർച്ച് 2 പെരുന്നാൾ ദിവസം അത് പുറത്തെടുക്കും.
കുറുപ്പംപടിയിൽ നിന്നും ബാവായും കൂട്ടരും പോയത് വെട്ടിക്കൽ ദേശത്തായിരുന്നു. അവിടെ കുറച്ചു കാലം ഒരു കുടിൽ കെട്ടി പ്രാർത്ഥനാ പൂർവ്വമായ ജീവിതം നയിച്ചു. തുടർന്ന് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ബാവ താമസിച്ചു. ഈ കാലത്ത് ബാവായ്ക്ക് ഉദര രോഗ ശല്യമുണ്ടായി. അദേഹത്തിന്റെ ചികിത്സ ചിലവ് വഹിച്ചത് തര്യൻ പള്ളോത്തുങ്കൽ ആയിരുന്നു (ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രം: യാക്കോബ് 3 പാത്രിയാർക്കീസ് ബാവാ, പേജ് 128). ചികിത്സയുടെ ഭാഗമായി ബാവയ്ക്ക് മദ്യം സേവിക്കേണ്ടി വന്നു. അത് പിന്നെ അമിത മദ്യപാനത്തിലേക്കായി തീർന്നു. പിന്നീട് ബാവായുടെ ചികിത്സ ചിലവ് വഹിച്ച വ്യക്തി ബാവായോട് പണം ആവശ്യപ്പെട്ടു. ബാവാ തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞു. അയാൾ ബാവായുടെ കൈയിലുള്ള ശീമീ കാസാ കൈകലാക്കി. പിന്നീട് അയാളുടെ കുട്ടി ആ കാസായിൽ മണ്ണിട്ടു. അതിന്റെ ഫലമെന്നോണം സർപ്പ ദംശനത്താൽ ആ കുഞ്ഞ് മരിച്ചു. ഇതിൽ ഭയചകിതനായ തര്യൻ ആ ശീമാ കാസാ പള്ളിയിൽ സമർപ്പിച്ചു. ആ കാസാ എല്ലാ വർഷവും ബാവയുടെ ഓർമ്മ പെരുന്നാൾ ദിവസമുള്ള കുർബാനയിൽ ഉപയോഗിക്കുന്നു. പള്ളിയിൽ നിന്ന് പുറത്താക്കി പോകുന്നതിനു മുമ്പ് ബാവായ്ക്ക് ഒരിക്കൽ കൂടി പള്ളിയിൽ പ്രവേശിച്ചു പ്രാർത്ഥിക്കണം എന്നുണ്ടായിരുന്നു. അദ്ദേഹം പുറത്തു വാതിക്കൽ നിന്ന് കണ്ണീർ ഒഴുക്കി പ്രാർത്ഥിച്ച ശേഷം "മാർത്തോമാനേ! നിന്റെ വാതിൽ തുറക്കണമേ..." എന്ന് പറഞ്ഞു അതെത്തുടർന്ന് പള്ളിയുടെ ആന വാതിൽ തുറന്നു ബാവ പ്രാർത്ഥിച്ച ശേഷം യാത്ര തുടർന്നു.
അദ്ദേഹം പിന്നീട് എത്തിയത് മണർകാട് പള്ളിയിലായിരുന്നു. അദ്ദേഹം പള്ളിയിൽ പ്രാർത്ഥിച്ച ശേഷം പുറത്തു വിശ്രമിക്കുമ്പോൾ വെട്ടിക്കുന്നേൽ കുടുംബത്തിലെ ഒരു കാരണവർ അദ്ദേഹത്തെ തന്റെ ഭവനത്തിൽ കൊണ്ടുപോയി ആദരപൂർവ്വം സൽകരിച്ചു. ബാവ അതിൽ സന്തുഷ്ടനായി അ കുടുംബത്തെ അനുഗ്രഹിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു ഈ കുടുംബത്തിലെ പുരുഷ പ്രജ അനുഗ്രഹിക്കപ്പെടും ഇന്ന് സഭയ്ക്ക് അനേക ശ്രേഷ്ഠരെ, പ്രത്യേകിച്ച് പുരോഹിത ശ്രേഷ്ഠരെ സംഭാവന നൽകിയ ഒരു കുടുംബമാണ് വെട്ടിക്കുന്നേൽ കുടുംബം. എല്ലാ വർഷം അന്ത്രയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ മണർകാട് പള്ളിയിൽ വെട്ടിക്കുന്നേൽ കുടുംബക്കാർ ഏറ്റെടുത്ത് നടത്തുന്നു.
മണർകാട് പള്ളിയിൽ നിന്ന് പിന്നെ ബാവ പോയത് പുത്തൻകാവ് ദേശത്ത്. അവിടെ കുറച്ചു കാലം ബാവ പ്രേഷിത വേല ചെയ്തു അദേഹത്തിന്റെ കാലശേഷം പുത്തൻകാവിൽ ഒരു കൽക്കുരിശ് സ്ഥാപിച്ചു അതിൽ ബാവായുടെ കബറിലെ മണ്ണ് നിക്ഷേപിച്ചു ആ കുരിശുനിന്ന സ്ഥലം ഇന്ന് സെന്റ് ആൻഡ്രൂസ് ചാപ്പലാണ്. ബാവായുടെ കാലശേഷം വലിയ മാർ ദിവന്നാസിയോസ് തിരുമേനി പുത്തൻകാവ് പള്ളി സ്ഥാപിച്ചത്. ഈ ദേവാലയത്തിൽ മാതാവിന്റെ പെരുന്നാൾ കഴിഞ്ഞാൽ അന്ത്രയോസ് ബാവായുടെ ഓർമ്മയാണ് പ്രധാന പെരുന്നാൾ.
ബാവായും സഹോദരങ്ങളും പിന്നീട് ചെന്നിത്തലയിൽക്കൂടി കുണ്ടറയിലേക്ക് പോയി. യാത്രവേളയിൽ ബാവായുടെ സഹോദരനായ റമ്പാച്ചൻ നിര്യാതനായി അദ്ദേഹത്തെ ചെന്നിത്തലയിൽ അടക്കി.
കുണ്ടറ വലിയ പള്ളി ഓടനാവട്ടം സെന്റ് ജോർജ്ജ് പള്ളി എന്നീ പള്ളികളിൽ സന്ദർശിച്ച ശേഷമാണ് അന്ത്രയോസ് ബാവ കല്ലട സെന്റ് മേരീസ് പള്ളിയിൽ വരുന്നത്.
ബാവായുമായി ബന്ധപ്പെട്ട് ഒരു കഥ കൂടി ഉണ്ട് ബാവ ഒരു ഭവനത്തിൽ ചെന്നപ്പോൾ അദേഹത്തിനു ഭക്ഷിക്കുവാൻ ചക്കപ്പഴം കൊടുത്തു. അദ്ദേഹത്തിന്റെ കൈയിൽ ചക്കയരക്ക് ഒട്ടിയപ്പോൾ അവർ തുടയ്ക്കുവാൻ പഞ്ഞി കൊടുത്തു പഞ്ഞി പറ്റിപ്പിടിച്ച് ബാവായ്ക്ക് ബുദ്ധിമുട്ടുണ്ടായി. ബാവായുടെ ബുദ്ധിമുട്ട് കണ്ടു വീട്ടുകാർ അദ്ദേഹത്തെ പരിഹസിച്ചു. ബാവ അവിടെ നിന്ന് ദുഃഖത്തോടെ ഇറങ്ങിപ്പോയി. പിന്നീട് ആ കുടുംബത്തിലെ പലർക്കും പല രോഗങ്ങൾ വന്ന് ആ കുടുംബം നാമാവശേഷമായി.
കൂടാതെ ചൂരൽ കൊണ്ടുള്ള വടിയും അതിലൊരു കുരിശും ഉപയോഗിച്ചിരുന്നു. കുണ്ടറയിൽ താമസിക്കുമ്പോൾ പട്ടുകുപ്പായവും, മുടിയും തലപ്പാവും ധരിച്ചിരുന്നതായി പഴമക്കാർ സാക്ഷിക്കുന്നു.
പരിശുദ്ധ അന്ത്രയോസ് ബാവ കുറച്ചു നാൾ കല്ലട പള്ളിയിൽ താമസിച്ചു. 1692 മാർച്ച് 2-ന് കല്ലടയാറ്റിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒഴുക്കില്പെട്ട് അദ്ദേഹം കാലം ചെയ്തു. അദേഹത്തിന്റെ ശരീരം കല്ലട പള്ളിയുടെ മദ്ബഹയുടെ തെക്ക് വശത്ത് അടക്കി. ബാവായുടെ കാല ശേഷം അദേഹത്തിന്റെ സഹോദരന്മാർ പിറവം പള്ളിയിൽ താമസിച്ചു. അവിടെ നിന്ന് അവർ മുളന്തുരുത്തിയിലെത്തി അവിടെ ശ്രാമ്പിക്കലിൽ താമസിച്ചു. അവരിൽ ജോസഫ് എന്ന ആൾ പ്ലാശന (പലശ്ശന) കുടുംബത്തിൽ നിന്ന് വിവാഹം ചെയ്തു. അദ്ദേഹത്തിന് രണ്ട് ആണ്മക്കളുണ്ടായി. അവരിലൊരാൾ തണങ്ങാട്ട് കുടുംബത്തിൽ നിന്നും ഒരാൾ കാട്ടുമങ്ങാട്ട് കുടുംബത്തിൽ നിന്നും വിവാഹം കഴിച്ചു. മുളന്തുരുത്തി ഇടവകയിലെ കുടുംബങ്ങളിൽ ഭൂരിപക്ഷവും ഈ കുടുംബ പരമ്പരയുടെ ഭാഗമാണ്. അതിൽ കാട്ടുമങ്ങാട്ട് കൂറിലോസ് ബാവമാർ (തൊഴിയൂർ സഭ) പരിശുദ്ധ പരുമല തിരുമേനി മുതൽ ഇന്നത്തെ ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനിയടക്കം സഭാ പിതാക്കന്മാർ, പുരോഹിത ശ്രേഷ്ഠർ, അൽമായക്കാർ ഈ കുടുംബ പരമ്പരയില്പെട്ടവരാണ്. പരിശുദ്ധനായ അന്ത്രയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ മാർച്ച് 2-ന് മലങ്കരയിൽ പ്രത്യേകിച്ച് അദ്ദേഹം കബറടങ്ങിയ കല്ലട സെന്റ് മേരീസ് പള്ളി, കൂടാതെ കുറുപ്പുംപടി, മുളന്തുരുത്തി മാർത്തോമൻ പള്ളി, മണർകാട് പള്ളി, പുത്തങ്കാവ് പള്ളി, ഓടനാവട്ടം പള്ളി, കുണ്ടറ വലിയ പള്ളി എന്നിവിടങ്ങളിൽ ആചരിക്കുന്നു.
17-ാം നുറ്റാണ്ടില്‍ റോമന്‍ ആധിപത്യത്തിന്റെ ഭീഷണി നിലനിന്നിരുന്ന കാലത്ത് സിറിയയില്‍ നിന്നും കേരളത്തിലെത്തി പല വിശുദ്ധ ദൈവാലയങ്ങളും മുളന്തുരുത്തി, പുത്തന്‍ക്കാവ്, മണര്‍ക്കാട്, കുറുപ്പുംപടി, പിറവം സന്ദര്‍ശിച്ച് കൊല്ലം ജില്ലയിലെ കല്ലടയിലെത്തിയ പിതാവ് കല്ലട വലിയ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനാണ് മോര്‍ അന്ത്രയോസ് ബാവാ. പരിശുദ്ധ അന്ത്യോഖ്യ പാത്രിയർക്കിസില്‍ നിന്ന് വാഴിക്കപ്പെട്ട പരിശുദ്ധ പിതാവ് അബ്ദുല്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ പിന്‍ഗാമിയായ യരുശേലം പാത്രിക്കിസായിരുന്നു എന്ന് കരുതപ്പെടുന്നു. കല്ലട പള്ളിയുടെ കബറിടത്തിലും ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. അതല്ല പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തില്‍ നിന്നും നിയമിതയായ കിഴക്കിന്റെ കാതോലിക്ക എന്നും കരുതപ്പെടുന്നു.
മോര്‍ അന്ത്രയോസ് ബാവയുടെ ചരിത്രത്തിലേക്ക്.
ഈ പിതാവ് മണര്‍കാട് പള്ളിയില്‍ താമസിക്കുമ്പോള്‍ ആ ഇടവകയില്‍ വെട്ടികുന്നേല്‍ കുടുംബത്തിലെ ഒരു ബാലന് പട്ടം കൊടുക്കുകയുണ്ടായി. ആ കുടുംബക്കാരന്‍ ഇന്നും ഇദ്ദേഹത്തിന്റെ ഓര്‍മ്മയെ എല്ലാം കൊല്ലവും ആഘോഷിച്ചു. അവരുടെ നന്ദിയെ പ്രകടമാക്കുന്നുണ്ട് (മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി 1970-ല്‍ പ്രസിദ്ധികരിച്ച മോര്‍ കുറിലോസ് സുവനിര്‍).
Marthoma 2 remained as the head of the church of sixteen years. During this period 3 metropolitans from Syria arrived in Malankara church namely Mar Andrews (1678) Mar Yeldo Baselious (1685) and Evanios (1685) (The Orthodox Church of India By David Daniel Chapter 7 page 68).
ഇതിന്റെ ശേഷം 1678-ല്‍ കൊല്ലം 853-ല്‍ മോര്‍ അന്ത്രയോസ് പാത്രിയർക്കീസ് വന്നു താന്‍ 867-ല്‍ കംഭം 19-ന് കല്ലട പള്ളിയില്‍ മരിച്ച് അടക്കപ്പെട്ടു. താന്‍ വീഞ്ഞില്‍ പ്രിയനായിരുന്നു മലയാളത്തെ മാര്‍ത്തോമ്മ മെത്രാനുമായി നിരപ്പായിരുന്നില്ല. കല്ലട ആറ്റില്‍ കുളിക്കുമ്പോള്‍ നിലവിട്ടുപോകയാല്‍ വെള്ളത്തില്‍ വെച്ചു മരണം പ്രാപിച്ചു. ഇട്ടുപ്പ് റിട്ടര്‍ 1869-ല്‍ എഴുതിയ മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭചരിത്രം പേജ് 121.
മിശിഹകാലം 1678-ല്‍ ചെന്ന കൊല്ലം 853-ല്‍ മോര്‍ അന്ത്രയോസ് പാത്രിയര്‍ക്കിസ് വന്നു. മിശിഹക്കാലം 1685-ല്‍ ചെന്ന കൊല്ലം 860-ല്‍ മോര്‍ ബസ്സേലിയോസ് കാതോലിക്കായും മോര്‍ ഇവാനിയോസ് എപ്പിസ്കോപ്പയും കരവഴിക്ക് കോതമംഗലത്ത് വന്നു മോര്‍ ബസ്സേലിയോസ് പതിമുന്നു ദിവസം ജീവിച്ചിരുന്നു. ആ ആണ്ട് കന്നി മാസം 20-ാം തിയതി കാലം ചെയ്തു കോതമംഗലം ചെറിയപള്ളിയില്‍ കബറടങ്ങി. മിശിഹകാലം 1692 ചെന്ന കൊല്ലം 867-ാമാണ്ട് കംഭം മാസം 18 മോര്‍ അന്ത്രയോസ് കാലം ചെയ്തു കല്ലട പള്ളിയില്‍ കബറടങ്ങി (നിരണം ഗ്രന്ഥവലി താളിയോല എന്ന പെരിലറിയപ്പെടുന്നതും ആറാം മാര്‍ത്തോമായുടെ ഡയറിക്കുറിപ്പുകള്‍ എന്ന് വിശ്വസിക്കപ്പെടുന്നതുമായ താളിയോല ഗ്രന്ഥത്തില്‍ നിന്നും).
1675-ല്‍ മോര്‍ അന്ത്രയോസ് ബാവ അന്ത്യോഖ്യായുടെ മോര്‍ ഇഗ്നാത്തിയോസ് ശക്രള്ള ബാവയുടെ കല്പനയോടുകൂടി വന്നു. അദ്ദേഹം ഒരു ഉദരരോഗിയായിരുന്നത് മൂലം അധികം ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹം പിറവം, മുളന്തുരുത്തി, മണര്‍കാട്, പുത്തന്‍ക്കാവ് എന്നീ സ്ഥലങ്ങളില്‍ താമസിച്ച് സഭയെ ഉറപ്പിച്ചു. ഒടുവില്‍ 1692-ല്‍ കുംഭം 19-ാം തിയതി കല്ലട പള്ളിയില്‍ അടക്കി. (ഫാദര്‍ കെ.ജി.സക്കറിയ എഴുതിയ മലങ്കര സുറിയാനി സഭയും-അന്ത്യോഖ്യ സിംഹാസനവും പേജ് 73).
1653-ല്‍ കൂനന്‍ കുരിശ് സത്യം നടന്നു. അതിനെ തുടര്‍ന്ന് മലങ്കരയില്‍ വലിയ വിപ്ലവം നടന്നു. 1665-ല്‍ യരുശലെമില്‍ നിന്ന് മോര്‍ ഗ്രിഗോറിയോസ് വന്നു. ഇത് സഭയുടെ നിലനില്പിനും ഉദ്ധാരണത്തിനും സഹായകമായി. 1670-ല്‍ അദ്ദേഹം കാലം ചെയ്തു വടക്കന്‍ പറവൂര്‍ പള്ളിയില്‍ കബറടങ്ങി. അദ്ദേഹം തുര്‍ബദ്ദീന്‍ക്കരനായിരുന്നു. മലങ്കരയില്‍ മെത്രാന്മാരെ വാഴിക്കുന്നതിനുള്ള പ്രത്യേക അധികാരങ്ങളോടു വന്നതിനാലും മോര്‍ അന്ത്രയോസ് പത്രോസ് എന്ന് വിളിക്കപ്പെടുന്നു (പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തില്‍ നിന്ന് വന്നതുകൊണ്ട് ഇങ്ങനെ വിളിക്കുന്നു എന്ന് അനുമാനിക്കുന്നു). ഇദ്ദേഹം ആദ്യം കൊച്ചിയില്‍ വന്നു. അവിടെ നിന്ന് മുളന്തുരുത്തിയില്‍ പോയി അവിടെ താമസമാക്കി. മുളന്തുരുത്തിയില്‍ വെച്ച് വയറു വേദനയുണ്ടായി. ഇദ്ദേഹത്തിന്റെ വയറു വേദന നിമിത്തം സഞ്ചരിപ്പാനും വിശുദ്ധ കുര്‍ബാന അര്‍പ്പിപ്പാനും പാടില്ലാതെ വന്നു. ഒന്നും ചെയ്യാന്‍ ഒക്കാത്തവണ്ണം പ്രായവും രോഗവും ഉപദ്രവിച്ചു. ഈ വിവരം അന്ത്യോഖ്യയായെ അറിയിച്ചു. 1865-ല്‍ മോര്‍ ബസ്സേലിയോസ് ബാവ മലയാളത്തില്‍ വന്നു. അദേഹം കോതമംഗലം പള്ളിയില്‍ കബറടങ്ങി കൂട്ടത്തിലുണ്ടായിരുന്ന റബാനെ ഇവാനിയോസ് എന്ന നാമത്തിലും വാഴിച്ചിരുന്നു (നൂറില്പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുത്തന്‍ക്കാവ് പള്ളിയില്‍ പട്ടക്കാരനായിരുന്നു ആലുമുട്ടില്‍ ഉമുമ്മന്‍ കത്തനാരുടെ ഡയറിക്കുറിപ്പിൽ നിന്ന്).
മോര്‍ അന്ത്രയോസ് ബാവയുടെ വേഷവിധാനം:
സുറിയാനി സഭയുടെ വേഷവിധാനം ഉപയോഗിച്ചിരുന്ന ബാവ തന്റെ മസ്നപ്സയില്‍ (സുറിയാനി സഭയുടെ ത്രികോര്‍ണ ആകൃതിയിലുള്ള എസ്കീമോ (മസ്നപ്സാ), നെസ്തോറിയന്‍ അങ്ങനെയല്ല) മുകളില്‍ കയര്‍ ഉപയോഗിച്ചിരുന്നു അത് പോര്‍ച്ചുഗീസ് മേധാവികളെ ഭയന്ന് കുരിശു മറയ്ക്കാന്‍ ഉപയോഗിച്ചതാണെന്ന് കരുതുന്നു. അതുമാത്രമല്ല ഭയം നിമിത്തം വേഷം മാറി സഞ്ചരിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു.
മോര്‍ അന്ത്രയോസ് ബാവ മേല്പട്ടക്കാരനോ?
അന്ത്രയോസ് ബാവ ഒരു പുരോഹിതന്‍ പോലും ആയിരുന്നില്ലെന്ന് പറയുന്ന ചരിത്രക്കാരന്മാരുണ്ട്. അന്ത്യോഖ്യന്‍ സഭയുമായി വൈര്യം തിവ്രമായിരുന്ന ഒരു കാലഘട്ടത്തില്‍ ചരിത്രമെഴുതിയ ചില ചരിത്രക്കാരന്മാരാണ് കല്ലട ബാവ ഒരു മെത്രാനായിരുന്നില്ല പുരോഹിതനായിരുന്നില്ല എന്നുള്ള വാദവുമായി മുന്നോട്ടു വന്നിട്ടുള്ളത് മെത്രാൻ കക്ഷിയിലെ- ഫാ.ഡോ.എം.ഒ.ജോണ്‍.
നിതിമാന്റെ ഓര്‍മ്മ വാഴ്വിനായി തീരട്ടേ....
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.