Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?

ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ? മന്ത്രവാദികളുടെയും, കൂടോത്രക്കരുടെയും പിന്നലെ പോകുന്നവർക്കു ദുരിതം.
മന്ത്രവാദവും ക്ഷുദ്രപ്രയോഗവും ദുരന്തം വരുത്തുമോ?

ലോകത്ത് ഒരു ക്രിസ്തീയ സഭകളിലും മന്ത്രവാദവും ആഭിചാര പ്രവർത്തികളും ക്ഷുദ്രപ്രയോഗങ്ങളും ഇല്ലെന്ന സത്യം അഭിമാനത്തോടെ പറയട്ടെ!        

മന്ത്രവാദത്തിന്റെ ശക്തി.
       
മനുഷ്യകുലത്തിന്റെ ആരംഭകാലം മുതല്‍ക്കേ മന്ത്രവാദവും ആഭിചാരവും ക്ഷുദ്രവിദ്യയുമെല്ലാം ഭൂമിയിലുണ്ട്. മോശയിലൂടെ കല്പനകൾ നല്‍കുമ്പോൾ ദൈവം കർശനമായി നിരോധിച്ചതാണ് ആഭിചാരവും ക്ഷുദ്രവിദ്യയും.                                          

ഒരു ഉപദ്രവവും വരുത്താത്ത സംഗതികളെ എന്തിന് ദൈവം കല്പനയിലൂടെ നിരോധിക്കണം? മാത്രവുമല്ല, ആർക്കും ഒരു ദോഷവും വരുത്താത്ത കാര്യമാണിതെങ്കിൽ ഇവ ചെയ്യുന്നവരെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിപ്പിക്കാതെ നരകത്തിൽ എറിയേണ്ട ആവശ്യമുണ്ടോ?

വെളിപ്പാട് 21:8. "ഭീരുക്കൾ, അവിശ്വാസികൾ കൊലപാതകികൾ വ്യഭിചാരികൾ മന്ത്രവാദികൾ വിഗ്രഹാരധകർ കപടനാട്യക്കാർ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും".
   
ആധുനിക ലോകത്തിന്റെ വക്താക്കളെന്നും പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവരും ഇതിനെ അന്ധവിശ്വാസമെന്നു പുച്ഛിക്കുന്നത് ശ്രദ്ധേയമാണ്. എന്നാൽ വിദ്യാസമ്പന്നരും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരും മന്ത്രവാദികളെ രഹസ്യമായി സന്ദർ‍ശിക്കുന്നു എന്നതാണ് സത്യം. ഇത്തരം കർമ്മങ്ങൾ ചെയ്യുന്നവരുടെ വീട്ടുമുറ്റത്ത് വരിയായി ഇവർ നിൽക്കുന്നത് കാണാം.

പല രാഷ്ട്രീയ നേതാക്കന്മാർക്കും, പ്രമുഖമായ വ്യാപാര 'കമ്പനികൾക്കും ഉപദേശകരായി മന്ത്രവാദികൾ ഉണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. പ്രധാന തീരുമാനങ്ങളെടുക്കുന്നത് ഇവരുടെ ഉപദേശം സ്വീകരിച്ചുകൊണ്ടാണ്.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ മനുഷ്യച്ചങ്ങല തീർത്ത കമ്മ്യൂണിസ്റ്റുകാരും രഹസ്യമായി മന്ത്രവാദികളെ സന്ദർ‍ശിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ് കഴിഞ്ഞു. തൃശ്ശൂരിലെ ബസ്സ് സ്റ്റാന്റിൽ സാത്താൻ‍ സേവാമഠത്തിലേക്കുള്ള വഴി വിവരിക്കുന്ന പരസ്യ'ബോർഡ്' കാണാം.

ക്ഷുദ്രവിദ്യകൾക്ക് ശാസ്ത്രീയ മുഖം.

ക്ഷുദ്രവിദ്യകളെയും ആഭിചാരപ്രവർ‍ത്തികളെയും ശാസ്ത്രീയ പരിവേഷം നല്‍കി മഹത്വം നല്‍കുന്ന അപകടകരമായ പ്രവണത ഇന്ന് നിലവിലുണ്ട്. ദൈവം, കല്പനയിലൂടെ നിരോധിച്ചിട്ടുള്ള ഭാവി പ്രവചനവും, ശകുനം നോക്കലുമെല്ലാം ശാസ്ത്രീയ നാമം ധരിച്ച്, ഇന്ന് വിപണിയിലുണ്ട്. 'അസ്ട്രോളജി' എന്നത് ഇവയുടെ പരിഷ്ക്കരിച്ച പേരാണ്. 'ജ്യോതിർ ശാസ്ത്രത്തെയും 'ജ്യോതിഷ'ത്തേയും രണ്ടായി കാണാതെ, ഒന്നായി കാണുന്നതിലെ ദുരന്തം തിരിച്ചറിയണം.                  

ലേവ്യർ 20:6. തിരുവചനം പറയുന്നു; "ആരെങ്കിലും മന്ത്ര വാദികളുടെയും കൂടോത്രക്കാരന്റെയും പുറകെപോയി അന്യദേവന്മാരെ ആരാധിച്ചാൽ അവനെതിരെ ഞാൻ മുഖം തിരിക്കുകയും അവനെ സ്വജനത്തിൽ നിന്നു വിച്ഛേദിച്ചുകളയുകയും ചെയ്യും".                                                          

"മന്ത്രവാദികളും കൂടോത്രക്കാരുമായ സ്ത്രീപുരുഷന്മാർ മരണശിക്ഷ അനുഭവിക്കണം". (ലേവ്യര്‍ :20;27).

ദൈവത്തെയും, ദൈവീക പ്രമാണങ്ങളെയും ധിക്കരിക്കാൻ വേണ്ടി സാത്താനും അവന്റെ സേവകരും ചേർന്ന് ശാസ്ത്രീയ മുദ്ര നല്‍കി ഇറക്കിയിരിക്കുന്ന വിഷബീജമാണ് 'യോഗ'. ശാസ്ത്രീയത പറഞ്ഞ് സൂര്യനെയും പ്രപഞ്ചശക്തികളെയും നമസ്ക്കരിക്കാൻ പരിശീലിപ്പിക്കുന്ന 'മെഡിറ്റേഷൻ' ദൈവം അനുവദിച്ചിട്ടില്ല.                                  

നിയമവർത്തനം. 4:19. "നിങ്ങൾ ആകാശത്തിലേക്കു കണ്ണുകൾ ഉയർത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിൻ".    

ആരെയാണ് ക്ഷുദ്രവിദ്യകൾ ഏശാത്തത്?

സംഖ്യ 23:23. "യാക്കോബിന്, ആഭിചാരം ഏൽക്കുകയില്ല; ഇസ്രായേലിനെതിരെ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല". മാലിന്യങ്ങളിൽ നിന്നകന്ന് വിശ്വാസത്തിൽ ഉറച്ചു നിന്ന്കൊണ്ട് കല്പനകൾ പലിക്കുന്നവരാണ് ഇസ്രായേൽ.
                                                                          
ആരോഗ്യമില്ലാത്ത ശരീരത്തിലേക്ക് രോഗാണുക്കൾക്ക് പ്രവേശിച്ച് വളരാൻ എളുപ്പമായിരിക്കുന്നതുപോലെ, വിശുദ്ധിയും പ്രാർത്ഥനയുമില്ലാത്തവരിലേക്ക് പാപം കടന്നുവരാനും അതു വേരുപാകാനും എളുപ്പമാണ്. അതിനാൽ‍, നമ്മുടെ ആത്മീയ അവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തുക.

ഇതിൽനിന്ന് വ്യക്തമാകുന്ന വലിയ സത്യം, മന്ത്രവാദം എന്നത് 'അന്യദേവ' ആരാധനയാണ് എന്നത് തന്നെ.

ക്ഷുദ്രവിദ്യക്കാർക്ക് വരാനിരിക്കുന്ന ദുരന്തങ്ങൾ?

ആഭിചാരപ്രവർത്തികളും ക്ഷുദ്രപ്രയോഗങ്ങളുമെല്ലാം ചെയ്യുന്നവരുടെമേൽ അതീവ ഗുരുതരമായ മഹാമാരികൾ പതിയിരിക്കുന്നു. പ്രത്യേകിച്ച് സത്യദൈവത്തിൽ ആശ്രയിക്കുന്ന ആത്മീയ മനുഷ്യർക്ക് എതിരായിട്ടാണ് ചെയ്യുന്നതെങ്കിൽ, തിരിച്ചടി അതിശക്തമായിരിക്കും. ഇതിനെക്കുറിച്ച് ദൈവവചനം വളരെ വ്യക്തമായി അറിയിക്കുന്നത് കാണാം.

നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവനെ ഞാന്‍ ശപിക്കും. (ഉല്പ:12;3).

ക്ഷുദ്രവിദ്യകൾ ദൈവീകമല്ല.  അതുകൊണ്ട്തന്നെ ഇവ ചെയ്യുന്ന           മതവിഭാഗങ്ങൾ ദൈവത്തെയല്ല ആരാധിക്കുന്നതും ആശ്രയിക്കുന്നതും. 
വിഗ്രഹാരാധനയിൽ നിന്നും പ്രപഞ്ചശക്തികളെ ആരാധിക്കുന്ന വിഭാഗങ്ങളിൽ നിന്നുമാണ്  ആഭിചാര  പ്രവർത്തികൾ ഉടലെടുക്കുന്നത്.

ദൈവമല്ലാത്തതിനെ ദൈവമെന്നു കരുതി ആരാധിക്കുന്ന വിഭാഗമാണ് വിജാതീയർ അതിനാൽ‍ ക്ഷുദ്രവിദ്യകളുടെയും മന്ത്രവാദങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് പിശാചാണ്. "വിജാതീയർ ബലിയർപ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല". (1കോരു:10;20).

പത്ത് മഹാമാരികൾ?

ക്ഷുദ്രവിദ്യകൾചെയുന്നത് ആർക്കെതിരെ ആയിരുന്നാലും, ചെയ്യുന്നവനെ ഏഴു തലമുറ പിന്‍തുടരുന്ന പത്ത് മഹാമാരികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കണം. പിശാചിനെ ആരാധിക്കുകയും സേവിക്കുകയും ചെയ്താൽ താത്ക്കാലികമായ ചില ഭോതീക നേട്ടങ്ങൾ കിട്ടും. അല്പകാലത്തെ അനുഗ്രഹങ്ങൾക്ക് ശേഷം ലഭിക്കുന്നത് ഭീകര ദുരിതങ്ങളായിരിക്കും. അനേകരുടെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലും, ദൈവവചനത്തിന്റെ മാറ്റമില്ലാത്ത വെളിപ്പെടുത്തലിലും ഇത് തെളിയിക്കുന്നു.

1. നിത്യനരകാഗ്നി! (വെളി:21;8), (വെളി:22;15), (1കോറി:6;10).

2. ദൈവീകമായ എല്ലാറ്റിലും നിന്നും വിച്ഛേദിക്കപ്പേടും. പ്രാർത്ഥനയിൽ‍നിന്നും ആത്മീയതയിൽനിന്നും പൂർണ്ണമായും അകന്ന്, ദൈവനിഷേധകരായി മാറും.

3. തലമുറകളിലേക്ക് നീളുന്ന മാറാരോഗങ്ങൾ.

4. മന്ദബുദ്ധികൾ എല്ലാ തലമുറയിലും.

5. മാനസികരോഗികളുടെ തലമുറ. ആത്മഹത്യാ പ്രവണതയുള്ള സന്താനങ്ങൾ,

6. ഏഴ് തലമുറകളിലേക്ക് നീളുന്ന കടക്കെണികൾ. എന്തു ചെയ്താലും ഗുണം പിടിക്കാത്ത അവസ്ഥ.

7. വിവാഹതടസ്സങ്ങളും, ദാമ്പത്യ തകര്‍ച്ചയും, വന്ധ്യതയും.

8. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ബന്ധനം.

9. ലൈംഗീക പാപങ്ങളുടെ ബന്ധനം.

10. പൈശാചിക അടിമത്വം, ഭയം.

താൽക്കാലികമായി കിട്ടിയേക്കാവുന്ന ലോകസുഖങ്ങൾക്ക് വേണ്ടിയോ, മറ്റുള്ളവരെ ദ്രോഹിക്കുവാൻ വേണ്ടിയോ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ തങ്ങൾ‍ക്ക് മാത്രമല്ല, യാതൊരു തെറ്റും ചെയ്യാത്ത ഭാവിതലമുറയ്ക്കും ശാപങ്ങൾ സമ്മാനിക്കുകയാണെന്ന് മറക്കരുത്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • ആദ്യജാതൻ. (Firstborn).
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • സുറിയാനി സഭയും കൊന്തയും.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • എന്താണ് ഗൂദാ?
  • അകവും പുറവും
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • കുരിയാക്കോസ് സഹദാ
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • എബ്രായരിലെ ക്രിസ്തു.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • മരണത്തെ ആസ്വദിക്കാനാവുക
  • മാവുർബോ
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • ആരാണു നിന്റെ സുഹൃത്ത്
  • ഉപമകൾ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • മൂന്നും ചാക്കും നോമ്പും.
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • 72 പദവികള്‍
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved