വഴിതെറ്റി എന്ന തിരിച്ചറിവാണ് മടങ്ങിവരവിലേക്കുള്ള ആദ്യപടി; സഞ്ചാരപഥങ്ങൾ തെറ്റിപ്പോകുന്നത് മുന്നോട്ടുള്ള വഴിയുടെ തെളിമ നഷ്‌ടപ്പെടുന്നതിനാലാണ്.
തെറ്റിപ്പോയ പലരും തെറ്റായ വഴികളിൽത്തന്നെ തുടരുന്നത്, തങ്ങൾക്ക് വഴിതെറ്റി എന്നു മനസ്സിലാക്കാൻ കഴിയാത്തതിനാലാണ്.
വഴിതെറ്റാതിരിക്കാനായി എപ്പോഴും കൂടെ നടത്തുന്നവരല്ല യഥാർത്ഥ സംരക്ഷകർ; തനിച്ചു പറക്കാനുള്ള ഉൾക്കരുത്തു നൽകി അദൃശ്യസാന്നിധ്യമായി നിലകൊള്ളുന്നവരാണ്...
തുടരാനുള്ള കാരണം, തകരാനുള്ള കാരണത്തെക്കാൾ ശക്തമാകണം. ആ കാരണം എല്ലാ ദിവസവും സജീവമായി മുന്നിലുണ്ടാകണം; എങ്കിൽ വിജയം സുനിശ്ചിതം..