ഒന്നാം ചേരസാമ്രാജ്യത്തിന്റെ കാലത്ത് വീരരാഘവ ചക്രവര്ത്തി വിദേശവാണിജ്യത്തിനു സഹായകമായി കൊടുങ്ങല്ലൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ തുറുമുഖങ്ങളും തുറുമുഖപട്ടണങ്ങളും നിര്മ്മിച്ചതിന് അംഗീകാരമായി ഇരവിക്കൊത്തന്‍ എന്ന ക്രൈസ്തവ നേതാവിന് നല്കിയ ചെപ്പേടിലാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്ക്ക് 72 പദവികള്‍ നല്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. സുറിയാനി ക്രിസ്ത്യാനികള്ക്ക് രാജ്യത്ത് ലഭിച്ചിരുന്ന അംഗീകാരവും ബഹുമതികളും എത്രമാത്രം വലുതായിരുന്നു എന്നു വ്യക്തമാക്കുന്നതാണ്. ഈ പദവികള്‍.
1. അറപ്പുര,
2. അന്മൂലം,
3. അടിമ,
4. ആനമേല്‍ സവാരി,
5. ആര്പ്പ്,
6 ആലവട്ടം,
7. ഇട്ടപടി,
8. ഉച്ചിപ്പൂവ്,
9. ഇടംപിരി ശംഖ്,
10. കച്ച,
11. കച്ചപ്പുറം,
12. കനകമുടി,
13. കാല്ച്ചിലമ്പ്,
14. കുതിരിസവാരി,
15. കുഴല്,
16. കൈത്തള,
17. കൊടി,
18. ചണ്ണമേല്ക്കട്ടി,
19. ചെങ്കൊമ്പ്,
20. ചൊല്ലി,
21. തകില്
22. തണ്ട്,
23. തഴ.
24. തീണ്ടലക്കറ്റല്‍,
25. തൂക്കുമന്ന്വം,
26. തൊങ്ങല്,
27. തോള് വള,
28. നഗരതോരണം,
29. നടയും നടത്തും,
30. നന്താവിളക്ക്.
31. നാങ്കുടി പരിഷ്ക്കുടുമ,
32. നായാട്ടുഭോഗം,
33. നാല്‍ വായ്ക്കുരവ,
34. നെടിയകുട,
35. നെട്ടൂര്പ്പെട്ടി,
36. നെറ്റിപ്പട്ടം,
37. നേര്‍ വാള്‍,
38. പകല്‍ വിളക്ക്,
39. പഞ്ചവട്ടം,
40. പഞ്ചവര്ണക്കുട,
41. പഞ്ചവാദ്യം,
42. പട്ടുമുണ്ട്.
43. പട്ടുചട്ട,
44. പട്ടുറൂമാല്‍,
45. പണിപ്പുടവ,
46. പതക്കം,
47. പന്തല്‍ വിതാനം,
48. പരവതാനി,
49. പതിനേഴ് പരിഷയ്ക്കുടമ,
50. പല്ലക്ക്,
51. പാവാട,
52. മണക്കോലം,
53. മദ്ദളം,
54. മുടികീഴാഭരണം,
55. മുന്കൈ,
56. മുന്കൈയില് പതക്കം,
57. മുന്ചൊല്ല്,
58. മുന്മൂലം,
59. മുരച്,
60. മെതിയടി,
61. രാജഭോഗം,
62. രാജസമക്ഷം ഇരിപ്പ്,
63. വലംപിരി ശംഖ്,
64. വിരിപന്തല്,
65. വീണ,
66. വീരമദ്ദളം,
67. വീരശൃംഖല,
68. വീരത്തണ്ട്,
69. വീരവാദ്യം,
70. വെഞ്ചാമരം,
71. ശംഖ്,
72. ഹസ്തകടകം.