Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.

യേശു ക്രിസ്തുവിൻ്റെ പരസ്യ ശുശ്രൂഷയിൽ നടന്ന ഒരു മഹാ അത്ഭുത പ്രതിഭാസമാണ് “മറുരൂപപ്പെടൽ” (മഹത്വീകരണം). ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ ഇതേപ്പറ്റി വിവരിക്കുന്നു (മർക്കോ. 9: 2-8, മത്താ. 17: 1-8; ലുക്കോ. 9: 28-36). യോഹന്നാൻ സുവിശേഷത്തിൽ “ഞങ്ങൾ അവൻ്റെ തേജസ്സ് പിതാവിൽ നിന്ന് ഏകജാതനായവൻ്റെ തേജസ്സായി കണ്ടു” എന്ന് പറയുന്നത് ഒരു പക്ഷേ ഈ സംഭവമായി നമുക്ക് കണക്കാക്കാം.

മറുരൂപ സംഭവത്തെപ്പറ്റി 2 പത്രോ.1: 16-18-ൽ പരാമർശമുണ്ട്.

സമവീക്ഷണ സുവിശേഷങ്ങളിൽ മറുരൂപപ്പെടൽ അഥവാ തേജസ്സ്കരണം നടക്കുന്നത് പത്രോസ് യേശുവിനെ ദൈവപുത്രനായ മിശിഹാ എന്ന് ഏറ്റുപറഞ്ഞതിനു ശേഷമാണ്. ആ ഏറ്റുപറച്ചിലിനെ പിതാവാം ദൈവം സ്ഥിതീകരികുന്നത് പോലെയാണ് മരുരൂപസമയത്തെ അശരീരിയുണ്ടായത്.

മറുരൂപ സംഭവം നടന്നത് “താബോർ” മലയിലാണെന്ന് പാരമ്പര്യ വിശ്വാസം. വിശദാംശത്തിൽ മൂന്നു സുവിശേഷങ്ങളും തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായ വസ്തുതകളിൽ അവർ യോജിക്കുന്നു.

അപ്പോൾ കൂടെയുണ്ടായിരുന്ന പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നീ ശിഷ്യന്മാർ അവിടുത്തെ തേജസ്സ്കരണത്തിനെന്നപോലെ, ഗത്സമനയിൽ യേശു അനുഭവിച്ച വ്യതയ്‌കും സാക്ഷികളായിത്തീർന്നു.

താബോറിൽ പ്രത്യക്ഷപ്പെട്ട മോശയും ഏലിയാവും പഴയ നിയമത്തിലെ രണ്ടു സുപ്രധാന വ്യക്തികളാണ്. ഒരാൾ ന്യായപ്രമാണം മുഴുവൻ്റെയും പ്രതിനിധിയും അപരൻ പ്രവാചകന്മാരുടെ പ്രതിനിധിയുമാണ്. യേശുവിൻ്റെ നിര്യാണത്തെപ്പറ്റി യേശുവുമായി സംഭാഷണമുണ്ടായി എന്ന് പറയുന്നതിൽനിന്ന് രണ്ടു കാര്യങ്ങളും വ്യക്തമാക്കുന്നു.

ഒന്ന് യേശുവിൻ്റെ മരണം പഴയ നിയമ കൃതികളിൽ സൂചിതമയിരുന്നതും അംഗീകരിക്കപ്പെട്ടിടുള്ളതുമാണ്. രണ്ട്, വാങ്ങിപ്പോകുന്നവർ സജീവരയി സ്ഥിതി ചെയ്യുന്നുവെന്നും, അവർ ഇന്നുള്ള കാര്യങ്ങളെപ്പറ്റി അറിയുവാൻ കഴിവുള്ള അവസ്ഥയിലാണ് എന്നുള്ളതുമാണ്.

കൂടാതെ മോശയെയും എലിയാവിനെയും ദൈവീക സ്ഥനികളുടെയും അദൈവീകരുടെയും പ്രതിനിധികളായും മരിച്ച് അടക്കപ്പെടുന്നവരുടെയും ജീവനോടെ എടുക്കപ്പെടുന്നവരുടെയും രൂപാന്തരപ്പെടുന്നവരിടെയും പ്രതിനിധികളായും വ്യാഖ്യാനിക്കാറുണ്ട്.

മേഘം അവിടെ പ്രത്യക്ഷപ്പെടുന്നതായി പറയുന്നു. പഴയ നിയമ പശ്ചാത്തലത്തിൽ മേഘത്തിന് സാന്നിധ്യം എന്ന് പറയുന്നത് ദൈവസാന്നിധ്യം മറയ്ക്കുന്നതാണ് എന്നാൽ തേജസ്സ് ദൈവസാന്നിധ്യം വെളിപ്പെടുത്തുന്നതാണ്. പരസ്പരവിരുദ്ധങ്ങളായ രണ്ട് ആശയങ്ങളാണ് മേഘം, തേജസ്സ് എന്നീ രണ്ട് പദങ്ങളിലൂടെ സംയോജിപ്പിച്ചിരിക്കുന്നത്.

അത്ഭുതകരമായ ആനന്ദ നിർവൃതിയിൽ അവിടെത്തന്നെ തുടരുവാൻ ശിഷ്യന്മാർ ആഗ്രഹിച്ചതുകൊണ്ടാണ് പത്രോസ്, “മൂന്നു കുടിലുകൾ ഞങ്ങൾ ഉണ്ടാക്കട്ടെയോ?” എന്ന് ഗുരുവിനോട് ചോദിച്ചത്. അവാച്യമായ ഒരനുഭൂതിയായിരുന്നു അവരുടേത്. പത്രോസ് തൻ്റെ കുടിൽ നിർമ്മാണത്തിൽ തനിക്കും ഒരു കുടിൽ വേണമെന്നുള്ള സമർദ്ധമായ ചിന്തയിൽ നിന്ന് മോചിതനായി ദൈവസാന്നിധ്യം അനുഭവപ്പെടുമ്പോൾ സ്വയം മറക്കുന്ന അവസ്ഥ. ഇത് രൂപാന്തരത്തിൻ്റെ ആദ്യപടിയാണ്.

യേശുവിൻ്റെ തേജസ്സ്‌കരണം, (അഥവാ മറുരൂപപ്പെടൽ) സ്വർഗ്ഗാരോഹണത്തിനു ശേഷമുള്ള അവിടുത്തെ അവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു. മാത്രമല്ല, വിശ്വാസികൾ യുഗാന്ത്യത്തിൽ പ്രാപിക്കുവാനുള്ള അനുഭവത്തെയും സൂചിപ്പിക്കുന്നു.

തേജസ്സിലേക്ക് രൂപാന്തരപ്പെടുന്ന മനുഷ്യൻ്റെ പ്രതിനിധിയും മാതൃകയുമാണ് മറുരൂപ മലയിലെ കർത്താവ്. ആദ്യ മനുഷ്യൻ തൻ്റെ രൂപത്തിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചത് എന്നാൽ പാപത്തിൻ്റെ ഫലമായി അവർ തേജോവസ്ത്രം നഷ്ടപ്പെട്ട വിരൂപിയായി തീർന്നു. ഈ വിരൂപത്തിൽനിന്ന് തേജസ്സുറ്റ രൂപം, പ്രാപിക്കുന്നതിനുള്ള വിളിയും നിയോഗവും മനുഷ്യനുണ്ട്. ഈ നിയോഗം തിരിച്ചറിഞ്ഞ് മരണംവരെ ജീവനിൽ കടക്കുന്നതിനുള്ള വിളിയാണ് മറുരൂപ മലയിലെ സംഭവം നമുക്ക് നൽകുന്ന സന്ദേശം.

ആ ദിവ്യ സന്നിധിയിൽ നിന്ന് തേജസ്സിൽനിന്ന് തേജസ്സ് പ്രാപിച്ച ക്രിസ്തുവെന്ന തലയോളം വളരുവാനുള്ള ആഹ്വാനം മറുരൂപ പെരുന്നാൾ നമുക്ക് നൽകുന്നു.  (എഫെ. 4:16).

Recommended

  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ആരാണ് നമ്മുടെ ദൈവം?
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ശുബ്ക്കോനോ
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • വിശുദ്ധ ബൈബിൾ.
  • വിശുദ്ധ കുർബാനാനുഭവം
  • അപ്പൊസ്തലന്മാർ
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • The first person to wear the Skimo "hood" was St.Antonios
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • ക്രിസ്തീയ സുകൃതങ്ങൾ.
  • Microtonal System used in Staff Notation
  • നോമ്പും ഉപവാസവും ആരാധനയും.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • പട്ടക്കാരോട് ഒരപേക്ഷ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • നീട്ടലും കുറുക്കലും.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • ഒരു സോറി പറഞ്ഞാൽ
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • "ഗാഫോർ"
  • മുടക്ക്, മഹറം.
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ഉരിയലും ധരിക്കലും.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • പെസഹ അപ്പവും & പാലും
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • കടലുകൾ. (Oceans)

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved