വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
പാപം അറിയാത്തവനെ പാപിയാക്കി (2.കൊരി 5:21) എങ്ങനെ? എന്നതാണ്. യഹൂദനായ മത്തായി അബ്രഹാമിന്റെ മേലുള്ള വാഗ്ദത്വവും വിടുതലുമെങ്കിൽ വിജാതീയനായ ലൂക്കോസ് ആദമിൽ തുടങ്ങി (ലൂക്കോസ്-3).
ആദം.
ദൈവത്തിന്റെ മകൻ - ദൈവത്തെ കൂടാതെ ദൈവത്തെപ്പോലെ ആകാൻ ഭാര്യയ്ക്കു സാത്താൻ പറഞ്ഞുകൊടുത്ത മാർഗ്ഗത്തിന് കൂട്ട് നിന്നു. സ്വയം ദൈവസന്നിധിയിൽ നിന്ന് ഓടിഒളിച്ചു. അനുസരണക്കേട് കാണിച്ചത് ചോദിച്ചപ്പോൾ - ഞാനല്ല അവളാണ് - അവളെ എനിക്ക് തന്നത് നീയാണ് - എന്നു പറഞ്ഞ് പാപത്താൽ തന്റെ പൗരുഷം ഉടഞ്ഞുപോയി എന്നു വെളിപ്പെടുത്തി.
ദാവീദ്.
ജീവിതത്തിൽ അപ്രതീക്ഷിതമായി പല സംഭവങ്ങളും കടന്നു വന്നേക്കാം. ഉറ്റവരും, ഉടയവരും കൈവെടിയാം. നിന്ദിക്കാം. പരിഹസിക്കാം. ആരോപണങ്ങൾ കൊണ്ടു മൂടാം. ദൈവം അകന്ന് മാറി നിൽക്കുന്നു എന്ന് തോന്നാം. കോരഹ് പുത്രന്മാർ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ടവരാണ്. ദൈവസാന്നിധ്യമുള്ള ദേവാലയത്തിൽ നിന്നും അവർ വളരെ വിദൂരതയിലായി. ആരാധനയ്ക്കുള്ള സാഹചര്യമില്ല. വിജാതീയരായ ശത്രുക്കൾ അവരെ നിന്ദിച്ച് ഇങ്ങനെ ചോദിച്ചു. നിൻ്റെ ദൈവമെവിടെ? ഉള്ളിൽ ആത്മനൊമ്പരത്തോടെ കോരഹ് പുത്രന്മാർ രചിച്ചതാണ് 42, 43 സങ്കീർത്തനങ്ങൾ.
ഇന്ന് നാം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകയാണ്. ഈ കാലഘട്ടത്തിൽ പ്രാർത്ഥനയില്ലാതെ ആത്മീക ശക്തി നേടുവാൻ സാദ്ധ്യമല്ല. യേശു പലപ്പോഴും പ്രാർത്ഥനയിൽ ശക്തി നേടിയതായി നാം വായിക്കുന്നു. പൗലോസ് അപ്പൊസ്തലൻ പറയുന്നു.
"ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം". 1.തെസ്സലൊനിക്യർ 5:17,18.
പലതരത്തിൽ പ്രാർത്ഥനകളുണ്ട്.
1) രഹസ്യപ്രാർത്ഥന.
ദൈവം ഏറ്റവും കൂടുതലായി ആദരിച്ചത്
സ്വന്തം സാദൃശ്യത്തിൽ സ്വന്തം കൈകൊണ്ട് മെനഞ്ഞെടുത്ത മനുഷ്യനെയാണ്. മാനവരക്ഷക്കുവേണ്ടി സ്വന്തം പുത്രനെ പോലും ദൈവം ആദരിച്ചില്ല.
"സ്വന്തപുത്രനെ ആദരിക്കാതെ
നമുക്കു എല്ലാവർക്കും വേണ്ടി
ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും
നമുക്കു നൽകാതിരിക്കുമോ? റോമർ 8:32.
ദൈവം മറ്റുള്ളവരെ ആദരിക്കാതെ ഇരുന്നിട്ടുള്ളതു പാപം മൂലമാണ്. എന്നാൽ ദൈവം പാപമില്ലാത്ത പുത്രനെ ആദരിക്കാതിരുന്നതു പാപികളായ നമ്മുടെ വീണ്ടെടുപ്പിനായിരുന്നു. ദൈവം ആരെയൊക്കെ ആദരിച്ചില്ല എന്നു നോക്കാം.
1) പ്രധാനദൂതനായ ലൂസിഫറിനേയും, ദൂതന്മാരേയും.
അമേരിക്കക്കാരനായ ഡോക്ടർ
വില്യം പാർക്കർ ജീവിതാനുഭവത്തെ വിശകലനം ചെയ്തു മനുഷ്യമനസ്സിന്റെ സുസ്ഥിതി ഭഞ്ജിക്കുന്ന നാലു കാര്യങ്ങൾ ചൂണ്ടി കാണിക്കുന്നു.
1) ഭയം.
എല്ലാ മനുഷ്യർക്കും മറ്റു ജീവികൾക്കുമുള്ള സാമാന്യ വികാരമാണ് ഭയം. അതു നമ്മെ നിർവീര്യരാക്കും. ഭയം വരുന്നതു ദൈവത്തിൽ ആശ്രയവും വിശ്വാസവും ഇല്ലാത്തതുകൊണ്ടാണു. നാം ജീവിതത്തിൽ ഭയപ്പെടുന്നതു സംഭവിക്കുമെന്നു വചനം പറയുന്നു. "ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു. ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു". ഇയ്യോബ് 3:25.
പത്രോസ് ഭയപ്പെട്ടു. വെള്ളത്തിൽ മുങ്ങിപ്പോകാറായി. ബൈബിളിൽ 365 പ്രാവശ്യം 'ഭയപ്പെടേണ്ട' എന്നു പറയുന്നു.
ജീവിതത്തിൽ കഷ്ടങ്ങളും പ്രയാസങ്ങളുമുണ്ട്. എന്നാൽ അവയെല്ലാം അല്പസമയത്തേക്ക് മാത്രം എന്നും അവയെല്ലാം തമ്പുരാൻ പുകഴ്ച്ചക്കും, തേജസ്സിനും, മാനത്തിനുമായി മാറ്റും എന്നും 1.പത്രോസ് 1-ാം അദ്ധ്യായം 6,7 വാക്യങ്ങളിൽ പറയുന്നു.
അല്പനേരത്തേക്കുള്ള കഷ്ടങ്ങളെയെല്ലാം നേരം പുലരുന്നതിനു മുമ്പ് ഉല്ലാസഘോഷങ്ങളാക്കും. നേരം പുലരുന്നതിന് മുമ്പ് കർത്താവ് ഇറങ്ങിവന്ന ഒരുപാട് സന്ദർഭങ്ങൾ വേദപുസ്തകത്തിൽ നാം കാണുന്നു.
നേരം പുലരും മുമ്പ് ദാവീദിനേയും ജനത്തേയും ദൈവം രക്ഷിച്ചതായി 2.ശമുവേൽ. 17-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു.
പരചിന്ത കൂടാതെ, ഏകാഗ്രമായി, ഒരേ വിഷയത്തിൽ ശ്രദ്ധയർപ്പിച്ച് നടത്തുന്ന ഉപാസനയെ ആണ് ധ്യാനം. ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളിൽ നിന്നു മുക്തമാക്കി, മനസ്സിനെ പൂർണ്ണമായും വിധേയമാക്കി, ചിത്തം ഏകാഗ്രമാക്കി, നിരന്തരമായ ധ്യാനസാധനയാൽ, ആത്മാനുഭവ ലക്ഷ്യത്തിൽ ഉറപ്പിച്ച് മനസ്സിനും ഇന്ദ്രിയങ്ങൾക്കും അതീതമായി അത്യുന്നതമായി ഉയർന്ന് ആനന്ദാധീനനാകുന്ന ഭാവാവസ്ഥയാണ് ധ്യാമെന്ന് അത് പരിശീലിക്കുന്നവർ അതിനെ വിശേഷിപ്പിക്കുന്നു.
പൗലോസ് അപ്പൊസ്തലൻ തൻ്റെ ഒന്നാം മിഷിനറിയാത്രയിൽ ലുസ്ത്ര സന്ദർശിച്ചു. യേശുവിനു വേണ്ടി ജീവൻ കളഞ്ഞും ആത്മാക്കളെ നേടണം എന്നു മാത്രമായിരുന്നു അപ്പൊസ്തലൻ്റെ ആഗ്രഹം. അവിടെ അമ്മയുടെ ഗർഭം മുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാത്തതും കാലിനു ശക്തിയില്ലാത്തതുമായ ഒരു പുരുഷൻ ഇരുന്നിരുന്നു. അയാൾ വിശ്വാസത്തോടെ പൗലോസ് അപ്പൊസ്തലനെ ഉറ്റുനോക്കി. അവൻ്റെ വിശ്വാസം കണ്ടപ്പോൾ പൗലോസ് അവനോടു ഇങ്ങനെ പറഞ്ഞു.
ഫിലിപ്പിയർ 3:7 എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. But what things were gain to me, those I counted loss for Christ.
യൂ ട്യൂബിൽ പന്ത്രണ്ട് മില്യൺ കാണികളുള്ള പ്രശസ്ത ക്രിസ്തീയ മ്യൂസിക് ആൽബമാണ് Casting Crowns (കിരീടങ്ങൾ ഉപേക്ഷിക്കൽ). ഉപയോഗശൂന്യമായ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഒരു ജങ്ക് യാർഡ് (Junk yard) ആണ് ഗാനത്തിന്റെ പശ്ചാത്തലം. താൻ ജീവിതത്തിൽ നേടിയ മെഡലുകളും ട്രോഫികളും ഗായകൻ ഒടുവിൽ ചവർ കൂമ്പാരത്തിലേക്ക് എറിയുന്നതാണ് ഗാനത്തിന്റെ ക്ലൈമാക്സ്.
Copyright © 2025 qodumutho.com - All rights reserved