Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു

മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ തടി ചുമക്കുന്ന ജിമ്മന്മാർ ഞങ്ങളുടെ ഇടവകകാരാണെന്നു കാണിക്കാനുള്ള ഷോ. അതിനപ്പുറം ഈ തടി ചുമക്കലിന് വിശ്വാസപരമായി യാതൊരു അടിസ്ഥാനവുമില്ല. ചുമ്മാ തടി ചുമന്നു നല്ല പ്രായത്തിൽ നടു കളയാമെന്നല്ലാതെ ഏറ്റവും വലിയ തടി ചുമന്നു മുകളിൽ എത്തിക്കുന്നവർക്കു സ്വർഗ്ഗത്തിൽ ബാൽക്കണി സീറ്റ് നൽകാമെന്ന് കർത്താവോ സഭയോ എവിടെയും പറഞ്ഞിട്ടുമില്ല.

ഇനി ഓരോരുത്തരുടെ വിശ്വാസമെന്ന് പറയുന്നവരോട്. ശരീരം വേദനിപ്പിച്ചു കൊണ്ടുള്ള യാതൊരു വിശ്വാസത്തോടും കൂറ് പുലർത്താതിരിക്കുന്നതാണ് നല്ലത്. വിശ്വാസിയുടെ ശരീരം വേദനിച്ചാൽ മാത്രം അനുഗ്രഹം തരുന്ന ക്രൂരനായി ദൈവത്തെ ചിത്രീകരിക്കരുത്. ശൂലം കുത്തലിനെയും കുത്തിയോട്ടത്തിനെയും ശക്തമായി വിമർശിച്ച ശേഷം പ്രബുദ്ധ കേരള ക്രിസ്ത്യാനി തടി ചുമന്നു മല കയറുന്നത് മലന്നു കിടന്നു തുപ്പുന്നത് പോലെയാണ്.

ഇനി ആചാരമല്ലേ? എന്ന് ചോദിക്കുന്നവരോട് ഇത്തരം ദുരാചാരങ്ങളെ ഇപ്പോഴേ നിയന്ത്രിച്ചില്ലെങ്കിൽ കുരിശു ചുമടും കഴിഞ്ഞു മുൾക്കിരീടം വെയ്ക്കലും, ചാട്ടവാറടിയും തുടങ്ങും. വെറുതെ വിശ്വാസികളുടെ ചോരവീണു മണ്ണ് ചുവന്ന നിറമാകും, ഇപ്പോൾ തന്നേ ചോരവീണു തുടങ്ങി ഇനിയും വേണോ?

ഇനിയും നേർച്ച നേരണം എന്നുള്ളവർ വിശ്വാസത്തിന്റെ പേരിൽ മരം വെട്ടി നശിപ്പിക്കാതെ കാട്ടിൽ നടാനായി കയ്യിൽ ഒരു ചെടിയോ ഒരു വിത്തോ കരുതുക. കാൽനടയായി നടന്നു വരുന്ന വഴിയിൽ നട്ടാൽ അതു ഇനിവരുന്ന തലമുറയ്ക്കെങ്കിലും അനുഗ്രഹമായി മാറും. അത് കണ്ടു നമ്മുടെ സ്വർഗ്ഗത്തിലെ ദൈവം സന്തോഷിക്കും. അതായിരിക്കും യഥാർത്ഥമായ ക്രിസ്തുവിന്റെ സുവിശേഷവും.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • മരണത്തെ ആസ്വദിക്കാനാവുക
  • മൗനം വിദ്വാനു ഭൂഷണം.
  • ആരാണു നിന്റെ സുഹൃത്ത്
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • സേലൂൻ ബശ്ലോമോ....
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ഏഴാം പോസൂക്കോ
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • ചോദ്യം
  • 72 പദവികള്‍
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • പെസഹാ ചിന്തകൾ.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • സ്ത്രീധനം. (Dowry).
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • വിശ്വാസ സംരക്ഷകരാവുക.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • കൊഹനേ ഞായർ.
  • മുടക്ക്, മഹറം.
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • ആഹാസിന്റെ ഘടികാരം. (Clock).
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • കല്ലട വല്യപ്പൂപ്പൻ.
  • പെന്തക്കോസ്തി പെരുന്നാൾ
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • സുറിയാനി സഭയും കൊന്തയും.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved