Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ചുവപ്പിനാൽ മൂടപ്പെട്ടവ

കാസാ പീലാസാ മൂടുന്ന കബിലാനകളുടെ നിറം സംബന്ധിച്ച് അറിവുള്ളവർ വിവരണം തരാമോ? ചുവപ്പു മാത്രമാണ് ഉപയോഗിക്കേണ്ടതെന്ന് പണ്ഡിതാഭിപ്രായം.

കബിലനകളുടെ നിറം സംബന്ധിച്ചുള്ള എന്റെ അറിവും റെഡ് കളർ എന്ന് തന്നെയാണ്. ചുവപ്പു നിറം ജീവന്റെ (രക്തം) പ്രതീകമാകയാൽ ജീവപ്രദമായ തിരുശരീര രക്തങ്ങളാണ് കാബിലനകളാൽ മൂടപ്പെട്ടിരിക്കുന്നതു എന്നത് സൂചിപ്പിക്കുവാനായിട്ടാണ് പൂർവ്വപിതാക്കന്മാർ ആ നിറം നൽകിയത് എന്നാണ് എനിക്കു കിട്ടിയ അറിവ്. ചിത്തോലകളുടെ നിറങ്ങളും ഇപ്പോൾ പലരും പലവിധത്തിലും ഉപയോഗിക്കുന്നുണ്ടെങ്കിലും അതും ശരിയല്ലെന്നാണ് എനിക്കു പറയാനുള്ളത്. ചുവപ്പു നിറമേ പാടുള്ളൂ എന്നും, അങ്ങനെ എവിടെയോ വായിച്ചതായും ഓർക്കുന്നു. ചുവപ്പല്ലാതെ മറ്റ് നിറങ്ങളും ഉപയോഗിക്കാമോ? പലരും കാപ്പായുടെ നിറമനുസരുച്ചും, കഷ്ടാനുഭവാഴ്ചയിൽ കറുപ്പ് കബിലാനാകളും ഉപയോഗിച്ച് കാണുന്നു.

പൊതുവെ വിശുദ്ധമായവ മൂടി വയ്ക്കാൻ ചുവപ്പു നിറമുള്ള തുണികളാണ് ഉപയോഗിച്ച് കാണുന്നത്. കാസാ പീലാസാകൾ മൂടിക്കെട്ടി വയ്ക്കുന്നത് ചുവപ്പ് തുണിയിലാണ്. തബ്ലൈത്താ പലക മൂടിക്കെട്ടുന്നത് ചുവപ്പ് തുണിയിലാണ്. വിശുദ്ധ ത്രോണോസിൽ (ബോർഡറിന് നിറ വ്യത്യാസം ഉണ്ടെങ്കിലും) ഇടുന്നുന്ന ചിത്തോലയും ചുവപ്പാണ്. വിശുദ്ധ ഏവൻഗേലിയോൻ (ഇന്ന് പലയിടത്തും കാണുന്നപോലെ തടിയിലെ കൊത്തുപണി പുറത്തു കാണുംവിധം നഗ്നമായി ഏവൻഗേലിയോൻ മേശ ഇടാൻ അനുവാദമില്ല) മേശയിലിടുന്നതും ചുവപ്പ് തുണിയാണ്. വിശുദ്ധ മദ്ബഹായെ മറയ്ക്കാനുപയോഗിക്കുന്ന മറയുടെ നിറവും ചുവപ്പാണ്. വിശുദ്ധ സ്ലീബാ പൊതിയുന്നതും, അതിൽ കെട്ടുന്ന ഊറാറയും, തിരുമേനിമാരുടെ കൈയിലെ സ്ലീബായിലും എല്ലാം ചുവന്ന തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്. നമസ്കാര മേശയിലും മാമോദീസാ തൊട്ടിയുടെ മുകളിലും തിരുശേഷിപ്പ് പേടകത്തിന് മുകളിലും (ചിലയിടത്ത് ശോശപ്പാ ഇട്ടിരുക്കുന്നത് കാണാം) വിരിച്ചിരിക്കുന്നതും ചുവന്ന തുണിയാണ്. പ്രദക്ഷിണത്തിനുപയോഗിക്കുന്ന മേക്കട്ടിയും ചുവപ്പാണ്. അങ്ങനെ എടുത്തു പറയാവുന്ന ധാരാളം കാര്യങ്ങൾ ഇനിയുമുണ്ട്. ഒരുപക്ഷേ സാമ്പത്തിക ഞെരുക്കം കാരണം പണ്ടുകാലത്ത് ഇതിനൊന്നും ഏകീകരണമില്ലായിരിക്കാം. പക്ഷേ, ഇന്നത്തെ സ്ഥിതി അതല്ല. അറിവില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമില്ല.

കബിലാനകളുടെ നിറം സംബന്ധിച്ച് ഏതാണ് ശരിയായ രീതി...? അവ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ പേരും ആരെങ്കിലും പറഞ്ഞാൽ നന്നായിരുന്നു. മല്പാന്മാരുടെയും പണ്ഡിതന്മാരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • പെസഹാ ചിന്തകൾ.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • അമാലോക്യരെ തോല്പിപ്പിൻ
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ബസ്ക്യൊമോ.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • ഫീറോ (Skull cap)
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • കുടുംബയോഗം.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • തൊഴിലുകൾ. (Occupations).
  • കഴുത മറന്നുപോയ സത്യം
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • എബ്രായരിലെ ക്രിസ്തു.
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • പഴയനിയമ പൗരോഹിത്യം.
  • പെന്തക്കോസ്തി പെരുന്നാൾ
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • മാർ റാബാൻ റമ്പാൻ.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • കാനവിലെ കല്യാണ വീട്.
  • ക്നാനായകാർ.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ''പിയത്ത''

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved