കുമ്പിടീൽ
സുറിയാനി ക്രിസ്ത്യാനികൾക്ക് കുരിശുവരപോലെതന്നെ മുഖ്യമായ ഒരനുഷ്ഠാനമാണ് പ്രാർത്ഥനയുടെ ഭാഗമായ കുമ്പിടീലും. താഴ്മയും വിനയവും സമർപ്പണവും വിധേയത്വവും പ്രകടിപ്പിക്കാൻ പഴയനിയമകാല പിതാക്കന്മാർ ചെയ്തിരുന്ന ഒരു പ്രവൃത്തിയാകയാൽ (ഉല്പത്തി 17:3) കുരിശുവരയോടൊപ്പം കുമ്പിടീലും പരിശുദ്ധ സുറിയാനി സഭയുടെ ആരംഭം മുതലേ വിശ്വാസികളുടെ ഇടയിൽ ഉണ്ടായിരുന്നിരിക്കണം. "....എന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും...." എന്ന് വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (യെശയ്യാവ് 45:23, റോമർ 14:1).