വേദപുസ്തക അടിസ്ഥാനത്തിൽ:
ഉല്പത്തി 25:8. ഞാൻ നിങ്ങളുടെ ഇടയിൽ വസിപ്പാൻ ഒരു വിശുദ്ധ ആലയം ഉണ്ടാകണം.
അതിൽ തിരുശ്ശീല ഉണ്ടായിരിക്കണം.
ഉല്പത്തി 26:33 -34.
ബലിപീഠം ഉണ്ടായിരിക്കണം. ഉല്പത്തി 27:1-8.
ഏഴു തിരി വിളക്കു ഉണ്ടായിരിക്കണം. ഉല്പത്തി 27: 20.
ധൂപകലശം (സുഗന്ധ ധൂപം) ഉണ്ടായിരിക്കണം. ഉല്പത്തി 30:1.
ദേവാലയം കർത്തൃശരീരമാകുന്നു.
മദ്ബഹ - ശിരസ്സ്,
വായുടെ ഭാഗത്തു ഏവൻഗേലിയോൺ മേശ.
ചെവിയുടെ ഭാഗത്തു കുമ്പസാര സ്ഥാനം.
വിലാപ്പുറത്തിന്റെ സ്ഥാനത്തു മാമോദിസ തോട്ടി.
കർത്താവിന്റെ രണ്ടു കരങ്ങൾ രണ്ടു വശത്തുള്ള മുറികൾ.
കർത്താവിന്റെ പാദങ്ങൾ - പ്രേവേശന വാതിൽ.
ദേവാലയം നമ്മുടെ ഭവനം:
ജനനം - മാമോദിസ.
ഭക്ഷണം - വിശുദ്ധ കുർബാന.
വിവാഹം - സാമൂഹ്യബന്ധ സഹവാസങ്ങൾ.
മരണം - പള്ളി സെമിത്തേരിയിലുള്ള ഉറക്കം.
ഈ കാരണങ്ങളാൽ ആരാധന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.