Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ചോദ്യം

ചോദ്യം:-

മാർത്തോമാ സഭയിലെപ്പോലെ Four Parts (Harmony) ആയി ചിട്ടപ്പെടുത്തി സിറിയൻ ഓർത്തഡോക്സ് സഭയുടെ ഗാനങ്ങൾ ആരാധനയിൽ പാടാൻ സാധിക്കുമോ?

ഉത്തരം:-

മാർത്തോമ്മാ സഭയിലെ പാട്ടകൾ scale അടിസ്ഥാനത്തിൽ പാടാൻ പറ്റുന്നതാണ്. എന്നാൽ scales ഉണ്ടാകുന്നതിനും ഏറെ കാലം മുമ്പെ ഉളളതാണ് സിറിയൻ ഓർത്തഡോക്സ് സഭയുടെ സംഗീതം. പാട്ടിലെ നോട്ടുകളുടെ സഞ്ചാരം കണക്കിലെടുത്ത് അതിനെ പാശ്ചാത്യ സംഗീതത്തിലെ Major or Minor എന്നീ സ്കെയിലുകളിൽ എഴുതുന്നു എന്നു മാത്രം. എന്നാൽ സിറിയൻ ചാന്റിങ് ഒന്നും Scale പ്രകാരമല്ല, അവ Mode ആണ്‌. മാത്രമല്ല, സുറിയാനി സഭയിലെ എക്കാറയിലെ കൂടുതൽ പാട്ടുകളും മൈക്രൊടോണൽ നൊട്ടേഷൻ (Microtonal notation) രീതിയിലായതിനാൽ എല്ലാ പാട്ടുകളും Western Music Notation രീതിയിൽ സ്വരപ്പെടുക്കുയിട്ടുമില്ല. എന്നാൽ നമുക്കു ഇന്ന് ലഭ്യമായ കൈയ്യെഴുത്തു പ്രതി പ്രകാരം എക്കാറയുടെ കുറച്ചു ഗാനങ്ങൾ Modes പ്രകാരമുള്ള രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതും. ഒരു പക്ഷേ എന്റെ കൈവശമുള്ള ഒരു കൈയ്യെഴുത്തു പ്രതി ഏറെ പ്രാചീനമായ കൃതിയായതുകൊണ്ടാകാം അവയിൽ ഇന്നത്തെപ്പോലെ പാശ്ചാത്യ സംഗീതത്തിന്റെ തത്വങ്ങളും നേരായ രീതിയിലല്ല രേഖപ്പെടുത്തിയിരിക്കുന്നതും. (കുറച്ചു ഭാഗങ്ങൾ അറബിയിലുമുണ്ട്) സുറിയാനിയായതുകൊണ്ട് നൊട്ടേഷൻ വലതുനിന്ന് ഇടത്തേക്കാണ് എഴുതിയിരിക്കുന്നത്. അതിൽ കൃത്യമായ Scale, Time Signature, Bar line, Tempo marking and other details ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരുപക്ഷേ ചാന്റിങ് ആയതുകൊണ്ടാവാം അപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 800-ൽ പരം ഗാനങ്ങൾ അടങ്ങിയ ആ പുസ്തകത്തിൽ Ancient Greek Music, Arabic Music എന്നിവയിൽ കാണുന്ന Half Flat, Half Sharp എന്നിവ രേഖപ്പെടുത്തിയിട്ടുമുണ്ട്. അവ Equal temperament പ്രകാരം frequency ക്രമീകരിച്ചിരിക്കുന്ന Piano, Electric Keyboard പോലെയുള്ള ഉപകരണങ്ങളിൽ വായിക്കാനും സാധിക്കുകയില്ല. പാടുകയോ അല്ലെങ്കിൽ വയലിൻ, ഫ്ലൂട്ട് പോലെയുള്ള മറ്റ് സംഗീതോപകരണങ്ങളിലോ വായിക്കാനും സാധിക്കും. ഇപ്രകാരമുള്ള ചാന്റിന് Harmony ചെയ്യ്തു പാടുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. എടുത്തു പറയേണ്ടതായ മറ്റൊരു പ്രധാനപ്പെട്ട കാര്യം, മേൽ സൂചിപ്പിച്ച പുസ്തകത്തിലെ സുറിയാനി പാട്ടുകളും അതേ ഈണത്തിൽ എഴുതിയ മലയാളം വരികളും ഇന്ന് മലങ്കരയിൽ ഉപയോഗിക്കുന്ന എക്കാറയുമായി ഏറെ അന്തരമുണ്ട്. ഈണത്തിൽ മാത്രമല്ല, ഉച്ചാരണത്തിലും വ്യത്യാസമുണ്ട്. മലങ്കരയിൽത്തന്നെ എക്കാറയിലെ നിറത്തിൽ ഒരു ഏകീകരണം വന്നിട്ടില്ല. കേരളത്തിലെ തെക്കും വടക്കും നടുക്കുമെല്ലാം വ്യത്യാസമുണ്ട്. ഒരുപക്ഷേ എക്കറയിലെ ഈണങ്ങൾ (Music Notation) സ്വരപ്പെടുത്താത്തതും, സംഗീത ജ്ഞാനക്കുറവുള്ള, ഗുരുമുഖത്തുനിന്നും നേരിട്ട് സംഗീതാഭിരുചിയില്ലാത്തവർ ശീലിച്ചതുമാകാം കാരണങ്ങൾ. (മാർത്തോമാ, സി.എസ്.ഐ സഭകൾ അവരുടെ പാട്ടുകൾ കൃത്യമായി Music Notation ചെയ്തതുകൊണ്ട് പഴയ ഗാനങ്ങൾ അവരുടെ സഭയിലെ ഇന്നത്തെ തലമുറയ്ക്ക് നഷ്ടമായിട്ടില്ല. എന്നാൽ നമ്മുടെ സഭ ഇത്രയും പുരോഗതിയിലെത്തിയിട്ടും എക്കറയിലെ ഈണങ്ങളെപ്പറ്റി മലങ്കരയിലുള്ളവർ ആഴമായ പഠനങ്ങൾ നടത്തേണ്ടുന്ന സമയം കഴിഞ്ഞു. ഈ വിഷയം അടിയന്തിരമായി പരിശുദ്ധ സുന്നഹദോസിലോ അഭിവന്ദ്യ പിതാക്കന്മാരുടെയോ മല്പാന്മാരുടെയോ ശ്രദ്ധയിൽക്കൊണ്ടു വരണം. അല്ലെങ്കിൽ വരും തലമുറയ്ക്ക് ഈ ഈണങ്ങൾ അന്യമായിപ്പോകും, യാതൊരു സംശയവും വേണ്ട). സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ harmonize ചെയ്യാമോ? എന്ന വിഷയത്തെപ്പറ്റി പറയമ്പോൾ സുറിയാനി സംഗീതത്തെപ്പറ്റിയും പഠിക്കേണ്ടതുണ്ട്. എന്നാൽ അവ വിസ്തരിച്ചു എഴുതുവാൻ ഏറെയുള്ളതിനാൽ അതിലേക്കു കടക്കുന്നില്ല.

മാർത്തോമാ, സി.എസ്.ഐ സഭകളിലെപ്പോലെ ആംഹ്ലിക്കൻ രീതിയിലുള്ളതല്ല നമ്മുടെ ഈണങ്ങൾ. (History of Ancient Church Music) എന്ന പുസ്തകത്തിൽ സുറിയാനി പാട്ടുകളിലെ Modes ഉപയോഗത്തെപ്പറ്റി കൂടുതലായി രേഖപ്പെടുത്തിയിട്ടുണ്ട്. മാർതോമ്മാ പോലെയുള്ള സഭകളിലെ ഏറെ പാട്ടുകളും English പാട്ടുകളുടെ ഈണത്തിൽ മലയാളം വരികളെഴുതി ആ ഈണം തന്നെ ഉപയോഗിക്കുകയും ചെയ്യുന്നു. അതിനാൽ പാശ്ചാത്യ സംഗീതത്തിലെ Four parts Harmony ക്രമീകരിക്കാനും അനായാസം പാടുവാനും അവർക്ക് സാധിക്കും. സുറിയാനി ചാന്റുകൾ എങ്ങനെ harmony ചെയ്യും?

ശരിയായ വസ്തുതകൾ ഇങ്ങനെയാണെങ്കിലും എക്കാറയിലെ ഒഴികെ (ചിലത് harmony ചെയ്യാം) നമ്മുടെ ആരാധനയിലെ ചില പാട്ടുകൾ Harmonize ചെയ്യാൻ പറ്റും. പക്ഷേ അത്തരത്തിൽ (Harmony) സ്വരച്ചേർച്ച ചെയ്ത് ചിട്ടപ്പെടുത്തിയ പാട്ടുകൾ നമ്മുടെ ആരാധനയിലും ഉപയോഗിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ എക്കാറയുടെ ചരിത്രം കൂടുതലായി അറിയാവുന്ന മല്പാന്മാരോടോ പിതാക്കന്മാരോടോ ചോദിക്കണം. അതിനെപ്പറ്റി ഇതിൽ കൂടുതലായി അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

നിഘണ്ടു പ്രകാരം Choir എന്നത് പള്ളിയിൽ ഗാനങ്ങൾ ആലപിക്കുന്ന ഗായകസംഘത്തെ പൊതുവായി വിളിക്കുന്ന പേരാണെങ്കിലും, Notes Harmonize ചെയ്ത് Bass, Tenor, Alto and Soprano (Eight parts പാടുന്ന വലിയ ഗായകസംഘങ്ങളുമുണ്ട്) എന്നീ Parts ആക്കി തരംതിരിച്ച് അതിലെ ഓരോ ഗ്രൂപ്പിലുമുള്ള ഗായകർ പാടുമ്പോൾ മാലാഖമാർ സ്വർഗ്ഗത്തുനിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരുന്ന അനുഭവമുണ്ടാകും. ശരിക്കും ഇതിനെയാണ് choir എന്ന് വിളിക്കേണ്ടത്.

എന്നാൽ സുറിയാനി പാരമ്പര്യത്തിൽ രണ്ടു ഗൂദാകളായി ഒരേ സ്വരത്തിൽ, അതായത് എല്ലാവരും ഒരേ (frequency) ശ്രുതിയിൽ ക്രമീകരിച്ചിരിക്കുന്നത് പാടണം എന്ന് കല്പിച്ചിരിക്കുന്നതിനാൽ അത് മാറ്റാൻ തത്ക്കാലം നമുക്ക് അവകാശമില്ല. അതിനെ Chorus എന്ന് വിളിക്കുന്നു.

അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ, വ്യത്യസ്തമായ (Frequency) ശ്രുതിയിൽ ക്രമീകരിച്ചിരിക്കുന്ന സ്വരങ്ങൾ, അവരവർക്കു നിശ്ചയിക്കപ്പെട്ട ശ്രുതിയിലൂടെ എല്ലാവരും ആലപിക്കുമ്പോൾ അതിമനോഹരമായ Harmony ലഭിക്കുന്നു. അതിനെ Choir എന്നു പറയുന്നു. Chords അടിസ്ഥാനമാക്കിയാണ് ഇപ്രകാരം Harmony നിർമ്മിക്കുന്നത്. അതിന് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. അല്ലാതെ ഏത് മൂന്നു നോട്ടുകൾ നിരത്തി വെച്ചാലും chord കിട്ടി എന്ന മിഥ്യസാധാരണ ഒഴിവക്കണം. Chords വായിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. (Chords ഉണ്ടാക്കേണ്ടതും അവ ഉപയോഗിക്കേണ്ടതും എങ്ങനെ എന്ന വിഷയത്തെ സംബന്ധിച്ച് ധാരാളം എഴുതാനുള്ളതിനാൽ ആ ഭാഗം വിടുന്നു).

ഒരേ സ്വരസ്ഥാനങ്ങളിലൂടെ കുറേപ്പേർ ഒരുമിച്ചു പാടിയാൽ അതിനെ Chorus എന്നു പറയുന്നു. ഇത്തരത്തിൽ ഗൂദാകളായി മാറി മാറി പാടുന്ന രീതിയാണ് സിറിയൻ ഓർത്തഡോക്സ് സഭ സ്വീകരിക്കുന്നത്. ഈ രീതിയാണ് സുറിയാനി പാരമ്പര്യത്തിലുള്ളതെന്നാണ് പഴയ രേഖകളിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുള്ളതും.

'ഗൂദാ' എന്നാൽ (Goodha=Group) കൂട്ടം, സംഘം എന്നൊക്കെയാണ് അർത്ഥം. (Goodhe (ഗൂദേ) എന്നത് ഏകവചനം). സുറിയാനിയിൽ 'ഗൂദോ' എന്ന് പറയുന്നു. സ്വർഗ്ഗത്തിൽ മാലാഖമാർ രണ്ടു കൂട്ടങ്ങളായി നിന്ന് ഗാനങ്ങൾ ആലപിക്കുന്നതായി പരിശുദ്ധ ഇഗ്നാത്ത്യോസ് നൂറോറോ കണ്ട ഒരു ദർശനത്തെ അടിസ്ഥാനപ്പെടുത്തി ഒന്നാം നൂറ്റാണ്ടു മുതൽ പരിശുദ്ധ സഭയിൽ തുടർന്നുപോരുന്ന ഒരു പാരമ്പര്യമാണ് ഗുദാകളായി പാടണം എന്നത്. അതുകൊണ്ടാണ് ആരാധനാലയത്തിൽ രണ്ടു വശങ്ങളിലും നിൽക്കുന്നവർ മാറി മാറി പാടിക്കൊള്ളണമെന്ന് പഴയ പിതാക്കന്മാർ കല്പിച്ചിരുന്നതും. എന്നാൽ ജനങ്ങളെ വെറും കാഴ്ചക്കാരാക്കി ഈ പാരമ്പര്യ സമ്പ്രദായം ഇന്നത്തെ ഗായകസംഘം കൈയ്യടക്കി. ഗൂദാ (Group) എന്നതിന് പകരം ഒരു Male and Female (Duet) അല്ലെങ്കിൽ ഒരു Male and Female മാറി മാറി (Solo) പാടുന്ന അവസ്ഥയിലെത്തി. ശീമാ നാടുകളിൽ രണ്ടു വശങ്ങളിലും പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ഒരു മേശയ്ക്കു ചുറ്റും വൃത്താകൃതിയിൽ നിന്നുകൊണ്ട് ഗാനങ്ങൾ ആലപിക്കുന്നതാണ് പതിവ്. പഴയകാലത്തെ് പുസ്തകങ്ങളുടെ ലഭ്യതക്കുറവു കാരണം മേശപ്പുറത്തു വച്ചിരിക്കുന്ന ഒരു പുസ്തകത്തിൽ നോക്കി എല്ലാവർക്കും പാടുന്നതിനും ഈ സമ്പ്രദായം ഏറെ പ്രയോജനമായിരുന്നു. ഈ രീതി നമുക്കും നടപ്പിലാക്കാവുന്നതേയുള്ളൂ. അതായത്, ഒരു പാട്ടിന്റെ ആദ്യ stanza ഗായകസംഘത്തിലെ പുരുഷശബ്ദത്തോടൊപ്പം ശ്രുശ്രൂഷകരും ഇടതു വശത്തു നിൽക്കുന്ന പുരുഷന്മാരും സ്ത്രീശബ്ദത്തോടൊപ്പം വലതുവശത്തു നിൽക്കുന്ന സ്ത്രീകളും പാടുന്നതായിരിക്കും ഉത്തമം. അങ്ങനെ ചെയ്താൽ ആരാധനയിൽ ജനങ്ങളുടെ സജീവ പങ്കാളിത്തവുമുണ്ടാകും. അതാണ് സുറിയാനി സഭയുടെ ആരാധനാ പാരമ്പര്യവും. (തിരുത്തലുകൾ നടപ്പിലാക്കുന്നത് പട്ടക്കാരുടെയോ മേല്പട്ടക്കാരുടെയോ തീരുമാന പ്രകാരമായിരിക്കണം)

ഇനി liturgical പാട്ടുകൾ Harmony ആക്കി പാടാമോ? എന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം.

ചില പാട്ടുകൾ Harmony ചെയ്യാൻ പറ്റുമെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. പക്ഷേ അങ്ങനെ പാടാൻ തക്കവണ്ണം (ഞങ്ങൾ പാടുമെന്നും പാടിയിട്ടുണ്ടെന്നും വെറുതെ പറഞ്ഞാൽ പോരാ) നേരായ രീതിയിൽ പരിശീലനം (അതായത് പാശ്ചാത്യ സംഗീതത്തിന്റെ തത്വങ്ങൾ പഠിച്ച്, നൊട്ടേഷൻ നോക്കി പാടാൻ) ലഭിച്ച ഗായകർ സഭയിലുണ്ടോ എന്നാലോചിക്കണം. ഇല്ലെങ്കിൽ അത്തരത്തിൽ പാട്ടു പാടാൻ താല്പര്യമുള്ളവരെ കണ്ടെത്തി അവർക്ക് ആവശ്യമായ Vocal Training കൊടുക്കണം. പരിശീലിപ്പിക്കാനും യോഗ്യരായവരെ തെരഞ്ഞെടുക്കണം.

പരിശുദ്ധ സഭയുടെ ആരാധനാ ഗീതത്തിൽ Harmony പോലുള്ള ഇത്തരം മാറ്റങ്ങൾ വരുത്താൻ സാധിക്കുമോ? എന്ന് നല്ല അറിവുള്ള മല്പാന്മാരോടോ ഈ വിഷയത്തെപ്പറ്റി കൂടുതലായി പഠനം നടത്തിയ പിതാക്കന്മാരോടോ ചോദിച്ചു മനസ്സിലാക്കിയിരിക്കണം. അതുമല്ലെങ്കിൽ പരിശുദ്ധ സുന്നഹദോസ് നിശ്ചയിക്കുന്ന പ്രകാരമായിരിക്കണം ഇത്തരം തിരുത്തലുകൾ. എത്ര അറിവുള്ള സംഗീതജ്ഞനായാലും അനുവാദമില്ലാതെ ഒന്നും ചെയ്യരുത്. ആത്മീയ കാര്യമായതിനാൽ "ഭയത്തോടും വിറയലോടും സൂക്ഷിക്കണം". ചില സ്ഥലങ്ങളിലെങ്കിലും നിലവിൽ ആലപിച്ചുകൊണ്ടിരിക്കുന്ന ഈണങ്ങൾ പോലും അറിവില്ലായ്മകൊണ്ട് പലരും ചിട്ടപ്പെടുത്തിയതാണ്. ആരും സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനങ്ങളോ കാനോനികമല്ലാത്ത ഗ്രന്ഥങ്ങളോ ഉപയോഗിക്കുവാൻ പാടില്ലെന്ന് കാനോൻ 7-ാം അദ്ധ്യായം 8-ാം ഖണ്ഡികയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരം കൂട്ടിച്ചേർക്കലുകൾ നമ്മുടെ ആരാധനാ സംസ്കാരത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ചിലരുടെ ഈണങ്ങൾ ശ്ലൈഹീക പാരമ്പര്യമാണെന്ന് പറഞ്ഞ് നിഷ്കളങ്കരായ വിശ്വാസികളുടെ ഭക്തിയെ ചൂഷണം ചെയ്യരുത്.

ഏറെ പുരാതനവും പാരമ്പര്യമായി നമുക്കു പകർന്നു കിട്ടിയ നിധിയായ ഈണങ്ങൾ മാറ്റി, പകരം അവയുടെ സ്ഥാനത്തു മറ്റ് സഭകളെപ്പോലെ ആംഹ്ലിക്കൻ ഈണങ്ങളും അവയുടെ രീതികളും നമ്മുടെ അസ്തിത്വം മറന്ന് പിൻതുടർന്നാൽ അതുകൊണ്ട് എന്തു ഗുണം? മാർത്തോമാ സഭയിലെ ചില ഭദ്രാസനങ്ങളിൽ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ വരാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യവും മറക്കരുത്. നമ്മുടെ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും എത്ര ശ്രേഷ്ഠമാണെന്ന് ഇതിൽ കൂടുതൽ തെളിവ് വേണ്ടാല്ലോ.

പിന്നെ ആസ്വാദന സുഖത്തിന് വേണ്ടിയാണ് Harmonize ചെയ്യുന്നതെങ്കിൽ അത് അനുവാദമില്ലാതെ ആരാധനാലയത്തിനുള്ളിൽ പാടാൻ സാധിക്കുമോ?

ശ്രവണസുഖത്തിനായി ആരാധനാ ഗാനങ്ങൾ Harmonize ചെയ്ത് സ്റ്റേജിൽ അവതരിപ്പിച്ച് കൈയ്യടി നേടിയാൽ ഒരു തരത്തിൽ അതും ആരാധനാ ഗീതങ്ങളെ അവഹേളിക്കുകയല്ലേ?

സുറിയാനി സഭയുടെ ആരാധനാ ഗീതത്തെ അനുവാദമില്ലാതെ Harmony ചെയ്താൽ ജനത്തിന്റെ Moneyയും ദൈവത്തിന്റെ 'പണി'യും കിട്ടും...!!! തീർച്ച...

Fr.Geevarghese Koshy, Puthenveettil. 

Recommended

  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • കന്തീല ശുശ്രൂഷ.
  • ഏഫോദ്. (Ephod).
  • പുതുഞായറാഴ്ച
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • നസ്രാണിപ്പട
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • പെസഹാ പെരുന്നാള്‍
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • കർത്തൃപ്രാർത്ഥന.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • 'ശക്രോ'
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • സ്തൗമെൻകാലോസ്.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • വിശുദ്ധ മൂറോന്‍.
  • കൊഹനേ ഞായർ.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • കല്ലേറ്
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • കാനവിലെ കല്യാണ വീട്.
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • ധ്യാനം
  • The first person to wear the Skimo "hood" was St.Antonios
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • കഴുത മറന്നുപോയ സത്യം
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • പഴയനിയമ പൗരോഹിത്യം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved