'ശക്രോ' എന്നാണു സുറിയാനി ഭാഷയിൽ ഇതിന് പേര് അർത്ഥം Shield എന്നാകുന്നു. ഇത് തുണികൊണ്ടുള്ള സമചതുരത്തിലുള്ള (9"×9") ഒരു അംശവസ്ത്രമാണ്. പരിശുദ്ധ പാത്രിയാർക്കീസ് ബാവയ്ക്ക് മാത്രം ആണ് ഇതു ധരിക്കുന്നതിനുള്ള അവകാശം ഉള്ളൂ. ഒരു കൊളുത്ത് ഉപയോഗിച്ച് ബാവായുടെ അരക്കെട്ടിന്റെ വലത് വശത്ത് ഇതു ബന്ധിപ്പിക്കുന്നു. അന്ത്യോക്യ പാത്രിയാർക്കീസ് സത്യവിശ്വാസത്തിന്റെ സംരക്ഷകനാണ് എന്നുള്ള സന്ദേശമാണ് ഇതിലൂടെ നൽകപ്പെടുന്നത്. ഇതിൽ ഒരു മാലാഖയുടെ മുഖവും ചിറകുകളും ചിത്രതയ്യൽ ചെയ്ത് പിടിപ്പിച്ചിരിക്കുന്നു. പരിശുദ്ധ ബാവായുടെ സഭയിലെ പരമമേലദ്ധ്യക്ഷതയും, അദ്ദേഹത്തിനുള്ള 'ശ്ലീഹായ്ക്കടുത്തവൻ' എന്ന നിലയിലുള്ള അപ്പോസ്തോലിക അധികാരവും ഇത് മൂലം സൂചിപ്പിക്കുന്നു.