Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി

മലങ്കരയുടെ ജ്ഞാനിയായ കപ്പിത്താൻ പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി (1918: 2002):

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ ഒപ്പം ക്നാനായ സമുദായ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വം ആണ് കുബേർ നിത്തി ഹാക്കിമോ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എബ്രഹാം മാർ ക്ളീമിസ് തിരുമേനി 51 വർഷത്തെ അദേഹത്തിന്റെ എപ്പിസ്കോപ്പൽ ജീവിതത്തിൽ ക്നാനായ ഭദ്രാസനത്തിനു മാത്രമല്ല മലങ്കര യാക്കോബായ സുറിയാനി സഭയ്ക്ക് ഒപ്പം സാമൂഹിക തലത്തിലും അഭിവന്ദ്യ തിരുമേനി നൽകിയ സംഭാവനകൾ അമൂല്യമാണ് ഒരേ സമയം ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തകൻ അതെ സമയം ഏറ്റവും മികച്ച നയതന്ത്രജ്ഞൻ അതോടൊപ്പം എല്ലാ മേഖലകളിലും സ്പർശിക്കുന്ന വിധത്തിൽ ഉള്ള പ്രവർത്തന ശൈലി എന്നിങ്ങനെ അനവധി പ്രത്യേകതകൾ തിരുമേനിയിൽ വിളങ്ങുന്നു മലങ്കര സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ ശക്തമായ സത്യ വിശ്വാസ പോരാട്ടം കാഴ്ച വെച്ച തിരുമേനി പരിശുദ്ധ അന്തിയോക്യ സിംഹാസനത്തോടും എന്നും കൂറും വിധേയത്വവും ഉണ്ടായിരുന്നു അഭിവന്ദ്യ തിരുമേനിയുടെ ജീവ ചരിത്രത്തിലേക്ക് : 🌟: ജനനം, ബാല്യം പൗരോഹിത്യത്തിന്റെ ആദ്യ കാലം : ക്നാനായ ഭദ്രാസനത്തിലെ പുരാതന ദേവാലയമായ റാന്നി st തോമസ് വലിയ പള്ളിയിൽ വയലാ കുടുംബത്തിൽ കൊച്ചു ഇടിക്കുളയുടെയും റാന്നി ഐത്തല കളരിക്കൽ പെണ്ണമ്മയുടെയും മകനായി 1918 ഏപ്രിൽ 22 ന് അഭിവന്ദ്യ തിരുമേനി ജനിച്ചത് എബ്രഹാം എന്നാണ് മാമോദിസ പേര് എങ്കിലും ഉണ്ണി കുഞ്ഞു, ഉണ്ണിട്ടൻ എന്ന് ആണ് ഭവനത്തിൽ വിളിച്ചിരുന്നത് മാതാപിതാക്കളിൽ നിന്ന് ലഭിച്ച ആത്മിയ ശിക്ഷണത്തിലൂടെ അഭിവന്ദ്യ തിരുമേനി ബാല്യം മുതൽ തന്നെ ശമുവേലിനെ പോലെ ഭക്തനായി വളർന്നു മാതാവിൽ നിന്നുള്ള ആത്മിയ ശിക്ഷണം തിരുമേനി എപ്പോഴും സ്മരിക്കും തന്റെ ആത്മിയ വളർച്ചയുടെ പിന്നിൽ രണ്ടു പേര് ആണ് അതിൽ ഒന്ന് മാതാവ് ആണ് രണ്ട് തിരുമേനിയുടെ ഗുരു ഭൂതനായ പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനി (ആലുവായിലെ വലിയ തിരുമേനി ), എന്നിങ്ങനെ എപ്പോഴും പറയുമായിരുന്നു പിതാവിൽ നിന്ന് ലഭിച്ചത് സമുദായ പ്രതി സമർപ്പണം എന്ന സ്വഭാവ മൂല്യം ആണ് പിന്നീട് മേല്പട്ട സ്ഥാനമേറ്റ ക്നാനായ ഭദ്രാസനത്തെ ശക്തിപ്പെടുത്തുന്ന വിധത്തിൽ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നതിൽ തിരുമേനിയെ പ്രേരണയായത്. തിരുമേനിയുടെ കുടുംബത്തിൽ നിന്ന് ഉണ്ടായ മറ്റൊരു പ്രശ്സ്ത വ്യക്തി പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു തിരുമേനിയുടെ വിദ്യാഭ്യാസം റാന്നി വൈക്കം ഗവണ്മെന്റ് പ്രൈമറി സ്കൂൾ, റാന്നി ms മിഡിൽ സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു ബാല്യം മുതൽ ഭക്തനായി വളർന്നു വന്ന തിരുമേനിയിലെ ദൈവ വിളി തിരിച്ചറിഞ്ഞ വൈദികർ തിരുമേനിയുടെ മാതാപിതാക്കളെ അ വിവരം ധരിപ്പിച്ചു മാതാപിതാക്കൾക്ക് അത് ഏറെ സന്തോഷം ആയിരുന്നു അങ്ങനെ 1931 ൽ റാന്നി വലിയ പള്ളിയിൽ വെച്ചു ക്നാനായ ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാർ ദിയസ്കോറോസ് തിരുമേനിയിൽ നിന്ന് സ്മ്രോനോ പട്ടം സ്വീകരിച്ചു തുടർന്ന് അ വർഷം മലങ്കരയിലേക്ക് എഴുന്നള്ളി വന്ന പരിശുദ്ധ മോറാൻ മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയാർക്കീസ് ബാവയിൽ നിന്ന് വൃശ്ചികം 6 തിയതി കോറുയോ പട്ടം സ്വീകരിച്ചു തുടർന്ന് തിരുമേനി താഴത്ത് വല്യച്ഛന്റെ കീഴിൽ സുറിയാനി പഠനം നടത്തി അതിനു ശേഷം മഞ്ഞനിക്കര ദയറായിൽ അഭിവന്ദ്യ ഏലിയാസ് മാർ യുലിയോസ്‌ ബാവാ, വന്ദ്യ അബ്ദുൾ ആഹാദ് റമ്പാച്ചൻ (യാക്കോബ് 3 പാത്രിയർക്കീസ് ബാവ ) എന്നിവരുടെ കീഴിൽ വൈദിക പഠനം നടത്തി. അതിനു ശേഷം തുടർ വൈദിക പഠനത്തിനായി തിരുമേനി ആലുവ തൃക്കുന്നത്ത് സെമിനാരി യിൽ ചേർന്നു ഒപ്പം ആലുവ st മേരീസ്‌ സ്കൂളിൽ ചേർന്ന് സ്കൂൾ വിദ്യാഭ്യാസം തുടർന്നു : 🌟: ആലുവ തൃക്കുന്നത്ത് സെമിനാരി : ആലുവാ തൃക്കുന്നത്ത് സെമിനാരിയിൽ വന്ദ്യ വൈലിപ്പറമ്പിൽ തോമസ് വർഗീസ് അച്ഛൻ(ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി ), മുളയിരിക്കൽ പൗലോസ് റമ്പാച്ചൻ (പൗലോസ് മാർ സേവേറിയോസ് തിരുമേനി )എന്നിവരുടെ കീഴിൽ തിരുമേനി സുറിയാനി വേദ ശാസ്ത്രം തുടങ്ങിയവ പഠിച്ചു ഈ ഗുരുക്കന്മാർ മേല്പട്ടക്കാരായ ശേഷം തിരുമേനിയും അവരോടൊപ്പം മേല്പട്ട സ്ഥാന ഏറ്റ ശേഷം പ്രവർത്തിക്കുവാൻ കഴിഞ്ഞത് ദൈവ ഹിതം ആലുവാ തൃക്കുന്നത്ത് സെമിനാരിയിൽ ഈ ഗുരുക്കന്മാരോടും ഒപ്പം പരിശുദ്ധനായ വലിയ തിരുമേനിയോടൊപ്പമുള്ള വാസം ക്ളീമിസ് തിരുമേനിയെ പ്രാർഥന നിറവുള്ള വ്യക്തിയായി മാറ്റി പരിശുദ്ധ വലിയ തിരുമേനി എന്നും ക്ളീമിസ് തിരുമേനിക്ക് മാതൃകയായ ഒരു പിതാവ് ആയിരുന്നു കൃത്യനിഷ്ഠ, മുടങ്ങാതെയുള്ള നോമ്പ് ഉപവാസം പ്രാർഥന എളിമ നിറഞ്ഞ ജീവിതം സത്യ വിശ്വാസ തീഷ്ണത ഇവയൊക്കെ പരിശുദ്ധ വലിയ തിരുമേനിയിൽ നിന്ന് ക്ളീമിസ് തിരുമേനി പഠിച്ചത് ഈ ഗുണങ്ങൾ പിന്നെ ക്ളീമിസ് തിരുമേനിയിൽ വിളങ്ങുന്നത് നാം കാണുന്നത് തന്റെ അമ്മ കഴിഞ്ഞാൽ തന്നെ ഏറ്റവും കൂടുതൽ സ്വാധിനിച്ച വ്യക്തി പരിശുദ്ധ വലിയ തിരുമേനി എന്ന് എപ്പോഴും പറയും തിരുമേനിയുടെ പ്രാർത്ഥനാ ജീവിതത്തെ കുറിച്ച് ഒരിക്കൽ ക്ളീമിസ് തിരുമേനി ഇങ്ങനെ പറഞ്ഞു " പ്രാർഥനയിൽ ഇത്ര മാത്രം തീഷ്ണതയുള്ള വേറൊരു മേല്പട്ടക്കാരനെ ഞാൻ കണ്ടിട്ടില്ല " പിന്നീട് മേല്പട്ട സ്ഥാനമേറ്റ ശേഷം ക്ളീമിസ് തിരുമേനി മലങ്കരയിൽ വന്ന ശേഷം ആദ്യം സന്ദർശിച്ചത് പരിശുദ്ധ വലിയ തിരുമേനിയെ ആയിരുന്നു.ആണ് വലിയ തിരുമേനി ക്ളീമിസ് തിരുമേനിയുടെ സെമിനാരിയിലെ സഹപാഠിയായിരുന്നു വന്ദ്യ കല്ലൂപ്പറമ്പിൽ വിഎം ഗീവർഗീസ് അച്ഛൻ ഇരുവരും മഞ്ഞനിക്കര ദയറായിൽ ഒന്നിച്ച് ആയിരുന്നു പഠിച്ചത് പിന്നീട് തൃക്കുന്നത്ത് സെമിനാരിയിലും അ കാലം മുതൽ ആരംഭിച്ച സൗഹൃദ ബന്ധം മരണം വരെ തുടർന്നു ഇരുവരും മലങ്കര സഭയുടെ പല നിർണായക ഘട്ടത്തിലും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട് തൃക്കുന്നത്ത് സെമിനാരിയിലെ പഠന കാലം പിന്നീട് നാം കണ്ട ക്ളീമിസ് തിരുമേനിയെ   വർത്തെടുത്തത് : 🌟:വൈദിക പട്ടം : 1937 ൽ സിഎംസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാളയം കോട്ട st സേവ്യഴ്സിൽ നിന്ന് BA പാസ് ആയി അണ്ണാമ്മല യൂണിവേഴ്സിറ്റിയിൽ നിന്ന് political science ൽ ഓണേഴ്സ് നേടി.1947 ജനുവരി 15 ന് അന്തിയോക്യ പ്രതിനിധി ഏലിയാസ് മാർ യുലിയോസ് ബാവയിൽ നിന്ന് എബ്രഹാം ശെമ്മാശ്ശൻ വൈദിക പട്ടം സ്വീകരിച്ചു ജനുവരി 28 ന് തിരുമേനി തന്റെ പുത്തൻ കുർബാന അർപ്പിച്ചു തുടന്ന് 2 വർഷം സഹ വികാരിയായി വലിയ പള്ളിയിൽ സേവനം അനുഷ്ഠിച്ചു ഒപ്പം റാന്നി ms സ്കൂളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. തുടർന്ന് അപ്രേം പ്രഥമൻ പാത്രിയാർക്കീസ് ബാവായുടെ ക്ഷണ പ്രകാരം മൂസലിൽ ചെന്ന് വേദ ശാസ്ത്രം സഭാ ചരിത്രം എന്നിവയിൽ കൂടുതൽ വിദ്യാഭ്യാസം നേടി. 👼: ക്നാനായ ഭദ്രാസനത്തിന്റെ അമരത്തിലേക്ക് : 1951 മാർച്ച്‌ 29 ൽ കൂടിയ ക്നാനായ അസോസിയേഷൻ വന്ദ്യ വയല എബ്രഹാം അച്ഛനെ മേല്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു 1951 ഏപ്രിൽ 8 ന് അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവ ആലപ്പോയുടെ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ സഹായത്തോടെ റമ്പാൻ സ്ഥാനം നൽകി 1951 ഏപ്രിൽ 15 ന് ഹോംസിലെ സൂനോറോ കത്രീഡൽ പള്ളിയിൽ വെച്ചു പരിശുദ്ധ അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവ എബ്രഹാം റമ്പാനെ എബ്രഹാം മാർ ക്ളീമിസ് എന്ന പേരിൽ ക്നാനായ ഭദ്രാസനത്തിന്റെ മൂന്നാമത്തെ മെത്രാപ്പോലീത്തയായി വാഴിച്ചു അപ്രേം പ്രഥമൻ ബാവായുടെ കുടെ യാക്കോബ് മാർ സേവേറിയോസ് തിരുമേനിയും (ബേയ്റൂട്ട് - പിന്നീട് യാക്കോബ് 3 ബാവ ) ആലപ്പോയുടെ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയും സഹകർമികർ ആയിരുന്നു.ക്‌ളീമിസ് എന്ന വാക്കിന്റെ അർത്ഥം മുന്തിരി വള്ളി എന്ന് ആണ് അപ്രേം പ്രഥമൻ ബാവ ക്ളീമിസ് തിരുമേനിക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ അംശവടി നൽകി.തുടർന്ന് തിരുമേനി മലങ്കരയിലേക്ക് എത്തുമ്പോൾ അനേക ദേവാലയങ്ങളിൽ നിന്ന് സ്വീകരണം ഏറ്റു വാങ്ങി തിരുമേനി മലങ്കരയിൽ എത്തിയ ശേഷം തൃക്കുന്നത്ത് സെമിനാരിയിൽ ചെന്ന് പരിശുദ്ധ വലിയ തിരുമേനിയെ കണ്ട് അനുഗ്രഹം പ്രാപിച്ചു ഒപ്പം തന്റെ ഗുരു ഭൂതന്മാരെയും കണ്ടു തുടർന്ന് തിരുമേനി കോട്ടയം വലിയ പള്ളി സന്ദർശിച്ചു അവിടെ വെച്ചു സ്വീകരണം ഏറ്റു വാങ്ങിയ ശേഷം ചിങ്ങവനത്ത് കൂടിയ സമ്മേളനത്തിൽ പരിശുദ്ധ ആലുവായിലെ വലിയ തിരുമേനി അധ്യക്ഷത വഹിച്ചു :🌟   ക്നാനായ ഭദ്രാസനം മാറ്റത്തിന്റെ പാതയിൽ : 1951 ൽ ക്ളീമിസ് തിരുമേനി ഭദ്രാസനം ചുമതല ഏറ്റ ശേഷം ആദ്യം കൊണ്ട് വന്ന മാറ്റം ഭദ്രാസനത്തിനു കെട്ടുറപ്പുള്ള ഒരു ഭരണ ഘടന നടപ്പിൽ വരുത്തി എപ്പിസ്കോപ്പൽ തത്വങ്ങളും ജനാധിപത്യ മൂല്യങ്ങളും ഒന്നിച്ചു ചേരുന്നത് ആയിരുന്നു ഈ ഭരണ ഘടന.അതിൽ ഏറ്റവും സുപ്രധാനമായ ഭാഗം ഈ ഭദ്രാസനം പരിശുദ്ധ അന്തിയോക്യ സിംഹാസനത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ആയിരിക്കും എന്ന് ആണ് തിരുമേനി ദീർഘ വീക്ഷണത്തോടെ തയ്യാറാക്കിയ ഭരണ ഘടന ഉള്ളതിനാൽ മെത്രാങ്കക്ഷി വിഭാഗത്തിനു ഒരിക്കൽ പോലും ക്നാനായ ഭദ്രാസനത്തിലേക്ക് എത്തി നോക്കുവാൻ കഴിയുമായിരുന്നില്ല യോജിപ്പിന്റെ കാലത്ത് ഗീവർഗീസ് 2 കാതോലിക്ക ഈ ഭരണ ഘടന മാറ്റി 34 ഭരണഘടന ചേർക്കുവാൻ തിരുമേനിയോട് ആവശ്യപ്പെട്ടു എങ്കിലും തിരുമേനിയുടെ ഉറച്ച നിലപാട് മൂലം അത് വന്നില്ല ഈ ഭരണ ഘടന മൂലം 1995 ൽ സുപ്രീം കോടതി ക്നാനായ ഭദ്രാസനത്തിനു സ്വന്തം ഭരണ ഘടന ഉള്ളത് കൊണ്ട് 34 ഭരണ ഘടന ബാധകമല്ല ഇതാണ് തിരുമേനി ദീർഘ വീക്ഷണത്തോടെ തയ്യാറാക്കിയ ഭരണ ഘടനയുടെ ഗുണം. രണ്ടാമത് ഭദ്രാസനത്തിലെ ദേവാലയങ്ങൾ പൊതുവിന്നാക്കി വൈദികർ ട്രാൻസ്ഫർ പോലുള്ള കാര്യങ്ങൾ നടപ്പിലാക്കി വൈദികർ കൂടുതൽ വിദ്യാഭ്യാസമുള്ളവരായി മാറണം എന്ന ലക്ഷ്യത്തോടെ വേണ്ട പദ്ധതികൾ നടപ്പിലാക്കി ക്നാനായ സമുദായത്തിൽ നിലവിലുണ്ടായിരുന്ന സംഘടനകളെ വളർത്തുന്നതിന് വേണ്ടി പല തീരുമാനങ്ങളും ക്ളീമിസ് തിരുമേനി നടപ്പിൽ വരുത്തി ഇങ്ങനെ തിരുമേനി സ്ഥാനമേറ്റ ശേഷം ഭദ്രാസനം പെട്ടന്ന് തന്നെ വലിയ വളർച്ച നേടി 🌟: : 1951-1957 കാലം: തിരുമേനിയുടെ നേതൃത്വത്തിൽ ഭദ്രാസനം വളരുന്നത്തിനൊപ്പം മലങ്കരയുടെ സഭാ തലത്തിൽ സത്യ വിശ്വാസ പോരാട്ടങ്ങളിൽ തിരുമേനി പങ്ക് വഹിച്ചു 1952 ൽ തിരുമേനിയുടെ സുഹൃത്തും പിന്നീട് മലങ്കരയുടെ പ്രകാശ ഗോപുരമെന്ന് അറിയപ്പെടുന്ന മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് പൗലോസ് 2 കാതോലിക്ക ബാവ പൗലോസ് മാർ പിലക്സിനോസ് എന്ന പേരിൽ വാഴിക്കപ്പെട്ടു മലങ്കരയിലേക്ക് വന്നപ്പോൾ അദേഹത്തിന്റെ സ്വീകരണത്തിനു വേണ്ട നേതൃത്വം കൊടുത്തത് ക്ളീമിസ് തിരുമേനി ആയിരുന്നു വൈദികർ ആയിരുന്ന കാലം മുതൽ ഊഷ്ളമായ ബന്ധം ആയിരുന്നു ഉണ്ടായിരുന്നത് പിന്നീട് ക്ളീമിസ് തിരുമേനിയുടെ താല്പര്യ പ്രകാരം കുറച്ചു കാലം ശ്രേഷ്ഠ ബാവ പാറ്റൂർ ക്നാനായ പള്ളിയിൽ സേവനം അനുഷ്ഠിച്ചിരുന്നു അതെ കാലത്ത് ഇപ്പോഴുള്ള ശ്രേഷ്ഠ ബാവായുമായി ക്ളീമിസ് തിരുമേനിയുടെ സൗഹൃദം. 1953 ജനുവരി 26 ന് പരിശുദ്ധ വലിയ തിരുമേനി കാലം ചെയ്തു അദേഹത്തിന്റെ വിയോഗം ക്ളീമിസ് തിരുമേനിയെ ഏറെ വേദനിപ്പിച്ചു. 1956 മിഖായേൽ മാർ ദിവാന്നാസിയോസ് തിരുമേനി കാലം ചെയ്യ്തപ്പോൾ തെക്കൻ ഭദ്രാസനത്തിൽ ഒന്നായ നിരണം ഭദ്രാസനത്തിന്റെ ചുമതല ക്ളീമിസ് തിരുമേനിക്ക് ലഭിച്ചു അ ചുമതല വേണ്ട വിധം നിറവേറ്റി. 1957 ജൂൺ 21 ന് മണർകാട് പള്ളിയിൽ വെച്ചു മലങ്കര മെത്രാപ്പോലീത്തയായി ക്ളീമിസ് തിരുമേനിയെ തിരഞ്ഞെടുത്തു വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുത്തത് തിരുമേനിയുടെ സഹപാഠിയായിരുന്ന കല്ലൂപറമ്പിൽ വിഎം ഗീവർഗീസ് അച്ഛൻ ആയിരുന്നു 1957 ജൂൺ 25 ന് കാലം ചെയ്യത ശേഷം നടന്ന പാത്രിയർക്കാ തിരഞ്ഞെടുപ്പിൽ തിരുമേനി പങ്കെടുത്തു തിരുമേനിയുടെ ഗുരുവായ യാക്കോബ് സേവേറിയോസ് തിരുമേനി നിയുക്ത പാത്രിയാർക്കീസ് ആയി തിരഞ്ഞെടുത്തു 1957 ൽ ഒക്ടോബർ മാസത്തിൽ യാക്കോബ് 3 പാത്രിയാർക്കീസ് ബാവയുടെ വാഴിക്കൽ ചടങ്ങിൽ തിരുമേനി പങ്ക് എടുത്തു : 🌟: സമാധാന ശ്രമം, സഭാ യോജിപ്പ് : 1912 ൽ സഭ പിളർന്ന കാലം മുതൽ തുടങ്ങിയ കക്ഷി വഴക്ക് അതിന്റെ പാരമ്യത്തിൽ എത്തിയ കാലത്ത് പരിശുദ്ധ യാക്കോബ് 3 പാത്രിയാർക്കീസ് ബാവ സ്ഥാനമേറ്റത് സഭയിൽ സമാധാന ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ ബാവ സ്ഥാനമേറ്റ ഉടനെ തന്നെ സമാധാന ശ്രമത്തിനു വേണ്ട നടപടികൾ ആദ്യം കല്പന പുറപ്പെടുവിച്ചത് ഓർക്കുക 1958 ലെ കോടതി വിധിക്ക് മുൻപ് ആണ് എന്ന് ഓർക്കുക പാത്രിയാർക്കീസ് പക്ഷം ഹൈകോടതിയിൽ ജയിക്കുമ്പോഴും സമാധാന ശ്രമത്തിനു ആഹ്വാനം ചെയ്തിരുന്നു (ഇന്ന് ചിലർ പറയും പോലെ 58 ലെ കോടതി വിധി കൊണ്ട് അല്ല പിന്നീട് വിധി വന്നപ്പോൾ യോജിപ്പിലേക്ക് ആയി എന്ന് മാത്രം ) അന്ന് സമാധാന ചർച്ചകൾക്ക് യുലിയോസ്‌ ബാവ ഗ്രീഗോറിയോസ് തിരുമേനി എന്നിവരോടൊപ്പം ക്ളീമിസ് തിരുമേനിയും ഉണ്ടായിരുന്നു 1958 ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഡിസംബർ മാസത്തിൽ പഴയ സെമിനാരിയിൽ വെച്ചു യോജിപ്പ് ഉണ്ടായി എന്നാൽ പാത്രിയാർക്കീസ് പക്ഷത്തെ അറിയിക്കാതെ 34 ഭരണ ഘടന വ്യവസ്‌ഥ എഴുതി ചേർത്തു പിന്നീട് അത് വെച്ചു അന്നത്തെ പാത്രിയാർക്കീസ് പക്ഷത്തെ സമ്മർദത്തിലാക്കുവാൻ ശ്രമിച്ചു എന്നാൽ ക്ളീമിസ് തിരുമേനി അവയ്ക്ക് വഴങ്ങാതെ പാറ പോലെ നിന്നു: 🌹: യോജിപ്പിന് ശേഷം : ⛪യോജിപ്പിന് ശേഷം പാർട്ട്‌ : 1: മെത്രാങ്കക്ഷി വിഭാഗം അന്നത്തെ സ്ഥാപനങ്ങളിലും തങ്ങൾക്ക് സ്വാധീനമുള്ള വ്യക്തികളെ നിയമിച്ചു തുടങ്ങി ഒപ്പം പുത്തൻകാവ് അസോസിയേഷൻ ശേഷം പരിശുദ്ധ പാത്രിയാർക്കീസ് ബാവയെ ഇകഴ്ത്തുവാനും അദേഹത്തിന് മലങ്കരയിലുള്ള സ്ഥാനം അധികാരം കുറയ്ക്കുവാനും ശ്രമിച്ചു ഒപ്പം കുന്നംകുളം സിംഹാസന പള്ളിയെ സിംഹാസന പള്ളിയിൽ നിന്ന് കൊച്ചി ഭദ്രാസന പള്ളിയാക്കുവാൻ ശ്രമിച്ചു ഇങ്ങനെ മെത്രാങ്കക്ഷിയുടെ പ്രവർത്തനങ്ങളെ അന്നത്തെ കണ്ടനാട് ഭദ്രാസനത്തിന്റെ പൗലോസ് മാർ പിലക്സിനോസ് തിരുമേനി എതിർത്തു അതിനെന്നോവണ്ണം ഗീവർഗീസ് 2 കാതോലിക്ക അദ്ദേഹത്തെ മുടക്കി ഒപ്പം പിലക്സിനോസ് തിരുമേനിയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കുവാൻ വൈലിപ്പറമ്പിൽ ഗ്രീഗോറിയോസ് തിരുമേനി, ക്ളീമിസ് തിരുമേനി എന്നിവരുടെ  നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ചു അവരുടെ റിപ്പോർട്ടിൽ പിലക്സിനോസ് തിരുമേനി സഭാ വിരുദ്ധമായ പ്രവർത്തനങ്ങൾ ഒന്നും ചെയ്തട്ടില്ല എന്ന് റിപ്പോർട്ട് നൽകി. 1960 കളിൽ അമേരിക്കയിലെ സെമിനാരിയിൽ നിന്ന് ഉന്നത ബിരുദം തിരുമേനി നേടി 1961 ൽ മാർപ്പാപ്പായെ സന്ദർശിച്ചു റഷ്യയിൽ നടന്ന സഭാ സമ്മേളനത്തിൽ പങ്ക് എടുത്തു 1962 ഫെബ്രുവരി മാസത്തിൽ യുലിയോസ്‌ ബാവയും മാർച്ചിൽ മുളയിരിക്കൽ പൗലോസ് മാർ സേവേറിയോസ് തിരുമേനി കാലം ചെയ്തു തന്റെ ഇരു ഗുരുനാഥന്മാരുടെയും വിയോഗം തിരുമേനിയെ ഏറെ വേദനിപ്പിച്ചു ബസേലിയോസ് ഗീവർഗീസ് 2 ബാവയുടെ പിൻഗാമിയായി ഔഗെൻ മാർ തിമോത്തിയാസിനെ തിരഞ്ഞെടുത്തു തുടർന്ന് കോലഞ്ചേരി പള്ളിയുടെ കൂദാശയിൽ ക്ളീമിസ് തിരുമേനി പങ്കെടുത്തു 1964 ജനുവരി 3 ബസേലിയോസ് ഗീവർഗീസ് 2 കാതോലിക്ക കാലം ചെയ്തു ദേവലോകം അരമന ചാപ്പലിൽ കബറടക്കപ്പെട്ടു : 🌟: യാക്കോബ് 3 പാത്രിയാർക്കീസ് ബാവായുടെ മലങ്കര സന്ദർശനം : 1964 ൽ മലങ്കരയിലേക്ക് എഴുന്നള്ളി വന്ന പരിശുദ്ധ യാക്കോബ് 3 പാത്രിയാർക്കീസ് ബാവ ഔഗെൻ മാർ തിമോത്തിയോസിനെ ബസേലിയോസ് ഔഗെൻ പ്രഥമൻ എന്ന പേരിൽ കാതോലിക്കയായി വാഴിച്ചു പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് മലങ്കരയിൽ ആകമാനം ഉജ്വല സ്വീകരണം ലഭിച്ചു ഔഗെൻ ബാവായുടെ കാലത്ത് മലങ്കരയിൽ അൽപ്പം സമാധാന അന്തരീക്ഷമുണ്ടായിരുന്നു എന്നാൽ ചിലയിടത്തു പ്രശ്നങ്ങൾ രൂപം ഉണ്ടായപ്പോൾ അന്ന് അത് പറഞ്ഞു തീർക്കുവാനും അവസാനിപ്പിക്കുവാനും ക്ളീമിസ് തിരുമേനി ശ്രമിച്ചു പാത്രിയാർക്കീസ് പക്ഷത്ത് മെത്രാങ്കക്ഷികൾ പ്രശ്നങ്ങൾ വീണ്ടും ഉണ്ടാക്കിയപ്പോൾ വൈലിപ്പറമ്പിൽ തിരുമേനി പിലക്സിനോസ്  തിരുമേനി ക്ളീമിസ് തിരുമേനി എന്നിവർ ചേർന്ന് ഒറ്റകെട്ടായി നേരിട്ടു. 1966 നവംബർ 6 ന് വൈലിപ്പറമ്പിൽ തിരുമേനി കാലം ചെയ്തു ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ കബറടക്കപ്പെട്ടു പിന്നീട് ഭദ്രാസന ചുമതല ഏറ്റ ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ കാലത്ത് ചില പ്രശ്നങ്ങൾ ഉയർന്നു വന്നു എന്നാൽ അന്ന് അ പ്രശ്നങ്ങൾ പറഞ്ഞു അവസാനിപ്പിക്കുന്നതിൽ സഹായിച്ചത് ക്ളീമിസ് തിരുമേനിയും പിലക്സിനോസ് തിരുമേനിയും ആയിരുന്നു വാസ്തവത്തിൽ ഈ പിതാക്കന്മാർ peace makers ആയിരുന്നു ഒരിക്കലും പ്രശ്നങ്ങൾ വളർന്ന് സഭാ സമാധാനത്തെ ബാധിക്കാതിരിക്കുവാൻ ഈ പിതാക്കന്മാർ ശ്രദ്ധിച്ചിരുന്നു എന്നാൽ പിന്നീട് ബസേലിയോസ് ഔഗെൻ ബാവ മാർത്തോമാ ശ്ലീഹായുടെ സിംഹാസന വാദം സഭയുടെ സ്വയ ശീർഷക്വത്വം തുടങ്ങിയ വാദങ്ങൾ ഉയർത്തിയത് ആണ് പിന്നീട് പിളർപ്പ് ഉണ്ടായത് : 🌟: സത്യ വിശ്വാസ പോരാട്ടത്തിലേക്ക് : ഔഗെൻ ബാവയുടെ പിൻഗാമിയായി വട്ടക്കുന്നേൽ മാത്യൂസ് മാർ അത്തനാസിയോസിനെ തിരഞ്ഞെടുത്തു ആദ്യമൊക്കെ പരിശുദ്ധ പാത്രിയാർക്കീസ് ബാവയുമായുള്ള ബന്ധം നിലനിർത്തും എന്ന് നിയുക്ത കാതോലിക്ക പറഞ്ഞെങ്കിലും പിന്നീട് പരിശുദ്ധ ബാവായോടുള്ള നിഷേധ നിലപാടുകൾ ആണ് കാണിച്ചത് മാർത്തോമാ ശ്ലീഹാ സിംഹാസനം സ്ഥാപിച്ചിട്ടില്ല എന്ന ബാവായുടെ കല്പനയെ നിരാകരിക്കുകയും ഒപ്പം ബാവയ്ക്ക് മലങ്കരയിൽ സ്ഥാനമില്ല എന്ന വിധത്തിൽ പ്രസ്താവന ഇറക്കുകയും സമാധാന വിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്തു പാത്രിയർക്കാ പ്രതിനിധിയായി അയക്കപ്പെട്ട അപ്രേം മാർ തിമോത്തിയോസ് തിരുമേനിയുടെ വിസ ക്യാൻസൽ ചെയ്യിച്ചു അദ്ദേഹത്തെ തിരിച്ച് അയച്ചു ഇങ്ങനെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന വിധത്തിൽ ഉള്ള പ്രവർത്തനങ്ങൾ ഔഗെൻ ബാവായും കൂട്ടാളികളും ചെയ്തത് നിമിത്തം അദ്ദേഹത്തെയും കൂടെയുള്ള മെത്രാന്മാരെയും മുടക്കി 1970 കളിലെ ഈ പിളർപ്പിന് ശേഷം മലങ്കര യാക്കോബായ സുറിയാനി സഭയക്ക് വേണ്ടി സത്യ വിശ്വാസ പോരാട്ടത്തിനായി പൗലോസ് മാർ പിലക്സിനോസ് തിരുമേനിയോടൊപ്പം ക്ളീമിസ് തിരുമേനി നിലകൊണ്ടു വടക്ക് മുതൽ തെക്ക് മുതലുള്ള ദേവാലയങ്ങൾ എല്ലാം ഇരു പിതാക്കന്മാരും സന്ദർശിച്ച് വിശ്വാസികളെ തങ്ങളുടെ പ്രബോധനം കൊണ്ട് സത്യ വിശ്വാസത്തിൽ നിലനിർത്തി മലങ്കര യാക്കോബായ സുറിയാനി സഭയ്ക്ക് വേണ്ടി പുതിയ മേല്പട്ടക്കാരായി കടവിൽ പൗലോസ് മാർ അത്തനാസിയോസ് (പൗരസത്യ സുവിശേഷ സമാജം ) തോമസ് മാർ ദിവാന്നാസിയോസ് (അങ്കമാലി : ശ്രേഷ്ഠ ബാസേലിയോസ് തോമസ് പ്രഥമൻ ബാവ ) പെരുമ്പള്ളി ഗീവർഗീസ് മാർ ഗ്രീഗോറിയോസ് (കൊച്ചി ) തോമസ് mar ഒസ്താത്തിയോസ്, യാക്കോബ് മാർ യുലിയോസ് കുര്യാക്കോസ് മാർ കൂറിലോസ് എന്നിവരെ പരിശുദ്ധ യാക്കോബ് 3 പാത്രിയാർക്കീസ് ബാവ മലങ്കരയിലേക്ക് വാഴിച്ച് അയച്ചപ്പോൾ അ പിതാക്കന്മാരെ മലങ്കരയിലെ പള്ളികൾ സ്വീകരിക്കരുത് എന്ന് ഔഗെൻ ബാവ കല്പന ഇറക്കി എങ്കിലും വിശ്വാസ സമൂഹം ഈ പിതാക്കന്മാരെ സ്വീകരിച്ചു ഈ സ്വീകരണങ്ങൾക്ക് നേതൃത്വം കൊടുത്തത് ക്ളീമിസ് തിരുമേനിയും പിലക്സിനോസ് തിരുമേനിയും ആയിരുന്നു ക്ളീമിസ് തിരുമേനിയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ മാർത്തോമാ ശ്ലീഹായുടെ സിംഹാസന വാദം അംഗീകരിക്കുന്നില്ലെന്നും പരിശുദ്ധ പാത്രിയാർക്കീസ് ബാവായോടുള്ള കൂറും വിധേത്വവും പ്രഖ്യാപിച്ചു 1975 ൽ വിപുലമായി പാത്രിയർക്കാ ദിനം ആചരിച്ചു 1975 സെപ്റ്റംബർ 7 യാക്കോബ് 3 ബാവ പൗലോസ് മാർ പിലക്സിനോസ് തിരുമേനിയെ ബസേലിയോസ് പൗലോസ് 2 എന്ന പേരിൽ കാതോലിക്കയായി വാഴിച്ചു സീനിയോരിറ്റി കൊണ്ട് ക്ളീമിസ് തിരുമേനി ആണ് വരേണ്ടത് എങ്കിലും സമുദായത്തിന്റെ നിലനിൽപ്പിനു വേണ്ടി അ വലിയ സ്ഥാനം വേണ്ടെന്ന് വെച്ചു ശ്രേഷ്ഠ ബസേലിയോസ് പൗലോസ് 2 ബാവായും ക്ളീമിസ് തിരുമേനിയും അഭിവന്ദ്യ പിതാക്കന്മാരും ഒത്തു ചേർന്നപ്പോൾ മലങ്കര യാക്കോബായ സുറിയാനി സഭ പഴയ കാലത്തേക്കാൾ ശക്തമായി തിരികെ വരുകയും വലിയ വളർച്ച നേടുകയും ചെയ്തു : 🌟: ആലുവ ഗ്രേറ്റ്‌ മാർച്ച് : മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഭാഗമായ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ യാക്കോബായ വിശ്വാസികൾക്ക് അവകാശം നഷ്ടപ്പെട്ടപ്പോൾ തോമസ് മാർ ദിവാന്നാസിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സമാധാന പൂർവ്വം സമരം ചെയ്യുന്ന വേളയിൽ പോലീസിന്റെ കിരാത ആക്രമണം ഉണ്ടായി ഇതിൽ പ്രതിഷേധിച്ചു ക്ളീമിസ് തിരുമേനിയുടെ നേതൃത്വത്തിൽ 1977 ൽ നടന്ന പ്രതിഷേധം ആണ് ആലുവ ഗ്രേറ്റ്‌ മാർച്ച് തിരുമേനിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ അവസാനം യാക്കോബായ വിശ്വാസികൾ തൃക്കുന്നത്ത് സെമിനാരിയിൽ പ്രവേശിക്കുക മാത്രമല്ല കടവിൽ പൗലോസ് മാർ അത്തനാസിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുകയും നിരാഹാരം പൂർത്തിയാക്കി കൊണ്ട് തോമസ് മാർ ദിവാന്നാസിയോസ് തിരുമേനി വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു. : 👼: സക്കാ പ്രഥമൻ പാത്രിയാർക്കീസ് ബാവായുടെ മലങ്കര സന്ദർശനം : 1980 ജൂൺ 25 യാക്കോബ് 3 ബാവാ കാലം ചെയ്തപ്പോൾ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സക്കാ മാർ സേവേറിയോസ് നിയുക്ത പാത്രിയാർക്കീസ് ആയി തിരഞ്ഞെടുത്തു 1980 സെപ്റ്റംബർ 14 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും കാർമികത്വത്തിൽ ഇഗ്നാത്തിയോസ് സക്കാ ഇവാസ് പ്രഥമൻ എന്ന പേരിൽ പാത്രിയാർക്കീസ് ആയി വാഴിക്കപ്പെട്ടു രണ്ടു പാത്രിയർക്കാ തിരഞ്ഞെടുപ്പുകളിലും പാത്രിയർക്കാ വാഴ്ച്ചകളിൽ പങ്ക് എടുക്കുവാനുള്ള ഭാഗ്യം ക്ളീമിസ് തിരുമേനിക്ക് ലഭിച്ചു 1982 ൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവ മലങ്കരയിലേക്ക് എഴുന്നള്ളി വന്നപ്പോൾ മലങ്കരയിലുള്ള ദേവാലയങ്ങളിൽ ബാവയ്ക്ക് ഉജ്വല സ്വീകരണം നൽകി ഫെബ്രുവരി 27 ന് മണർകാട് പള്ളിയിൽ വെച്ചു ബാവ മുറോൻ കൂദാശ നടത്തിയപ്പോൾ തിരുമേനി അതിൽ സംബന്ധിച്ചു ക്ളീമിസ് തിരുമേനി 3 പാത്രിയാർക്കീസ് ബാവമാർ നടത്തിയ മുറോൻ കൂദാശകളിൽ പങ്ക് എടുക്കുവാൻ ഭാഗ്യം ലഭിച്ചു (1951, 1957 നവംബർ 30, 1982 ഫെബ്രുവരി 27) തിരുമേനിയുടെ സത്യ വിശ്വാസ പ്രവർത്തനവും സഭയ്ക്കും ഭദ്രാസനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് പരിശുദ്ധ പാത്രിയാർക്കീസ് ബാവാ ക്ളീമിസ് തിരുമേനിക്ക് ജ്ഞാനിയായ കപ്പിത്താൻ എന്ന് അർത്ഥമുള്ള കുബേർ നിത്തി ഹാക്കിമോ എന്ന പദവി നൽകി : 🌟:ക്ളീമിസ് തിരുമേനിയുടെ കാലത്ത് സമുദായം നേടിയ വളർച്ച : 1910 രൂപം കൊണ്ട ക്നാനായ ഭദ്രാസനം സേവേറിയോസ് തിരുമേനി നട്ടു ദിയസ്കോറോസ് തിരുമേനി നനച്ചു ക്ളീമിസ് തിരുമേനി അത് വളർത്തി 1951 ൽ തിരുമേനി ചുമതല ഏറ്റ ശേഷം നടത്തിയ പരിഷ്കാരങ്ങൾ ക്നാനായ ഭദ്രാസനത്തെ വളരെ പെട്ടന്ന് വളർത്തി റാന്നിയിൽ ചെറിയ രീതിയിൽ ആശുപത്രി തുടങ്ങി പിന്നെ അത് നിർത്തി പോയി എന്നാൽ 1964 st തോമസ് കോളേജ് സ്ഥാപിച്ചു സമുദായത്തിനു വേണ്ടി കുൽപ്പമല തോട്ടം എടേസ തോട്ടം തുടങ്ങി നിരവധി തോട്ടങ്ങൾ വാങ്ങി 1968 ൽ കാനാ ഹോസ്റ്റൽ തുടങ്ങി കുറിച്ചി മഗ്ദലന മറിയം സ്കൂൾ അപ്ഗ്രേഡ് ചെയ്യിച്ചു ഒപ്പം സ്കൂളിനോട് ചേർന്ന് കന്യാ സ്ത്രീ മഠം സ്ഥാപിച്ചു 1962 ൽ ക്നാനായ വിമൻസ് അസോസിയേഷൻ രൂപീകരിച്ചു മലബാർ പാലക്കാട് മേഖലയിലേക്ക് കുടിയേറിയ ക്നാനായക്കാർക്ക് വടപ്പുറം നിലമ്പുർ നെന്മാറ തുടങ്ങിയ സ്ഥലങ്ങളിൽ ദേവാലയങ്ങൾ സ്ഥാപിച്ചു പിന്നീട് ക്നാനായ സമൂഹം ബാഹ്യ കേരളം മുതൽ ഗൾഫ് യൂറോപ്പ് അമേരിക്ക തുടങ്ങി മേഖലകളിൽ വ്യാപിച്ചപ്പോൾ അവിടങ്ങളിൽ ദേവാലയങ്ങൾ സ്ഥാപിക്കുകയും വൈദികരെ നിയമിക്കുകയും ചെയ്തു വൈദികർക്ക് വേണ്ട ക്ഷേമ പദ്ധതികൾ സമുദായത്തിനു വേണ്ട വികസന പദ്ധതികൾ എന്നിവ നടപ്പിലാക്കി തിരുമേനിയുടെ ഒരു ഗുണം എന്നത് ആധുനിക സംവിധാനങ്ങൾ അത് കമ്പ്യൂട്ടർ ആകട്ടെ മറ്റെന്തുമാകട്ടെ അത് തിരുമേനി പഠിക്കുകയും നടപ്പിലാക്കുകയും ചെയ്തു തിരുമേനിയുടെ അവസാന കാലത്ത് ക്ളീമിസ് സ്കൂൾ ഓതറ നസ്രെത്ത് കോളേജ് എന്നിവ സ്ഥാപിക്കപ്പെട്ടു അങ്ങനെ ക്നാനായ സമൂഹം തിരുമേനിയുടെ കാലത്ത് വളരെ വളർച്ച നേടി 🌹സാമൂഹിക സംഭാവനകൾ :   കേവലം സഭാ തലത്തിൽ മാത്രം അല്ല സമൂഹ തലത്തിലും സംഭാവന നൽകിയ ആൾ ആയിരുന്നു ക്ളീമിസ് തിരുമേനി സാമൂഹിക ക്ഷേമ പ്രവർത്തന മേഖലയിൽ തിരുമേനി തന്റെതായ സംഭാവനകൾ നൽകി രാഷ്ട്രീയ സാമൂഹിക സാമുദായിക വ്യക്തികളുമായി ചേർന്ന് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു ഒരു കാലത്ത് സർക്കാരിന്റെ തെറ്റായ നയത്തോട് എതിർത്തു കൊണ്ട് ക്ളീമിസ് തിരുമേനിയുടെ നേതൃത്വത്തിൽ നടന്ന എല്ലാ സംഘടനകളും ചേർന്ന് നടത്തിയ സമരം വിജയ പ്രദമായി ഒപ്പം എല്ലാ സാമൂഹിക സാമുദായിക രാഷ്ട്രീയ മത നേതാക്കന്മാരോട് നല്ല സൗഹൃദം പുലർത്തി 🙏: ക്ളീമിസ് തിരുമേനിയുടെ സ്വഭാവ സവിശേഷതകൾ :  തന്റെ മാതാപിതാക്കൾ പരിശുദ്ധ ഏലിയാസ് 3 ബാവ യുലിയോസ്‌ ബാവ ആലുവായിലെ വലിയ തിരുമേനി എന്നിവരിൽ നിന്ന് ലഭിച്ച അറിവിന്റെ പാഠങ്ങൾ തിരുമേനിയിലെ വ്യക്തി പ്രഭാവത്തെ ഏറെ ജ്വലിപ്പിക്കുന്നത് : 🌟: കൃത്യ നിഷ്ഠ : സമയ ക്ലിപതത അത് ക്ളീമിസ് തിരുമേനി യുലിയോസ്‌ ബാവായിൽ നിന്നും വലിയ തിരുമേനിയിൽ നിന്നും പഠിച്ച പാഠം തിരുമേനി ഒരു മിനിറ്റ് വ്യത്യാസം കൂടാതെ ശ്രശ്രുഷ ആരംഭിക്കുകയും പൂർത്തികരിക്കുകയും ചെയ്യുന്നത് 🌹: നോമ്പ് ഉപവാസം യാമ പ്രാർഥന : നോമ്പ് ഉപവാസം യാമ പ്രാർഥന ഇവ കൃത്യമായി തിരുമേനി നിർവഹിച്ചിരുന്നു അപ്രേം സെമിനാരിയിൽ വെളുപ്പിനെ തിരുമേനി എണിറ്റു മണി അടിച്ചാൽ കൂടെ ഉള്ളവർ വന്ന ശേഷം രാത്രി പ്രഭാതം തുടങ്ങി നമസ്കാരം നടത്തും യാത്രയിൽ ആണെങ്കിൽ കാറിലും ഏത് സാഹചര്യത്തിലും ക്ളീമിസ് തിരുമേനി പ്രാർഥന മുടക്കില്ല തിരുമേനി ഒരു വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോകുമ്പോൾ അ കുർബാന ശേഷം അല്ലാതെ സംസാരിക്കില്ല ഉപവാസം ഒട്ടും മുടക്കില്ല നോമ്പ് കാലത്ത് 3:00 മണി വരെ ഉപവസിക്കും ആരോഗ്യ പ്രയാസങ്ങൾ പോലും തിരുമേനി നോക്കില്ല ഒരിക്കൽ കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ ഹാശാ ശ്രശ്രുഷ നടത്തുമ്പോൾ അന്ന് കൂടെ ഉണ്ടായിരുന്ന ഇവാനിയോസ് തിരുമേനി വെള്ളം വേണോ ചോദിച്ചപ്പോൾ തിരുമേനി അത് വേണ്ടെന്ന് പറയുകയും ആരോഗ്യം നോക്കാതെ ശ്രശ്രുഷ പൂർത്തികരിച്ചു എന്നിട്ട് ഇവാനിയോസ് തിരുമേനിയോട് പറഞ്ഞു ഞാൻ യുലിയോസ്‌ ബാവായുടെ കഴിഞ്ഞിച്ചിട്ടുണ്ട് അദ്ദേഹം പാതിരാത്രി എണീറ്റ് രാത്രി നമസ്കാരം നടത്തുന്നതും ദീർഘ നേരം ഉപവസിക്കുന്നത് കണ്ട് ഞാൻ വളർന്നത് മരണം വരെ ഈ നിഷ്ഠകൾക്ക് തിരുമേനി മാറ്റം വരുത്തിട്ടില്ല : 🌹: നയതന്ത്രജ്ഞൻ ആജ്ഞാ ശക്തിയുള്ള പിതാവ് : സമുദായത്തിലോ സഭയിലോ പ്രശ്നങ്ങൾ വന്നാൽ അത് പരിഹരിക്കുവാൻ ഉള്ള കഴിവ് തിരുമേനിക്ക് ഉണ്ട് വാദവും പ്രതിവാദവും കേട്ട് തിരുമേനി പറയുന്ന പരിഹാരം എപ്പോഴും സ്വീകാര്യ യോഗ്യമാവും സമുദായത്തിൽ ഒരു പ്രശ്നം വന്നാൽ തിരുമേനി രണ്ടു പക്ഷവും കേൾക്കും അവസാനം തിരുമേനി എടുക്കുന്ന തീരുമാനത്തിനു ആരും എതിർപ്പുണ്ടാവില്ല എതിർത്താൽ അ എതിർപ്പ് തിരുമേനി പരിഹരിക്കും 🙏: സഭയെ സമുദായത്തെ സ്നേഹിച്ച പിതാവ് : ക്നാനായ സമുദായത്തെ മലങ്കര സഭയെ സ്നേഹിച്ച പിതാവ് ആയിരുന്നു ക്ളീമിസ് തിരുമേനി തിരുമേനി എപ്പോഴും സമുദായത്തിൽ ഉള്ളവർക്ക് നൽകുന്ന ഉപദേശം ആണ് സമുദായത്തിൽ ഭിന്നതകൾ ഉണ്ടായാൽ അത് പുറത്ത് പറഞ്ഞു നടക്കരുത് സമുദായത്തിനു ക്ഷീണമുണ്ടാക്കുന്നത് ചെയ്യരുത് മലങ്കര സഭയുടെ പ്രതി സന്ധി ഘട്ടത്തിൽ അദ്ദേഹം ഇറങ്ങി പ്രവർത്തിച്ചു സമുദായത്തെ എങ്ങനെ കരുതിയോ അങ്ങനെ തന്നെ തിരുമേനി സഭയെ കരുതി : 🌟: എക്യൂമെനിസത്തിന്റെ വക്താവ്  : ക്രിസ്തിയ സഭകൾ തമ്മിൽ സാഹോദര്യത്തോടെ പ്രവർത്തിക്കേണ്ടതിനെ കുറിച്ച് തിരുമേനിക്ക് വ്യക്തമായ കാഴ്ചപാട് ഉണ്ടായിരുന്നു എല്ലാ സഭകളിലെ നേതാക്കന്മാരുമായി തിരുമേനി സ്നേഹ ബന്ധം പുലർത്തിയിരുന്നു ഇന്നത്തെ നിലയ്ക്കൽ ക്രിസ്തിയ കൂട്ടാമയുടെ തുടക്കകാരിൽ ഒരാൾ തിരുമേനി ആയിരുന്നു 🌹: സ്ഥാന മോഹങ്ങൾ ഇല്ലാത്ത പിതാവ് : സമുദായത്തെ പ്രതി ജീവിച്ച തിരുമേനി സ്ഥാനങ്ങളുടെ പിറകെ പോയില്ല 70 കളിൽ കാതോലിക്ക സ്ഥാനത്തിന്റെ അവസരം വന്നപ്പോൾ തിരുമേനി സമുദായത്തെ പ്രതി വിട്ടു എന്നാൽ 1989 ൽ തിരുമേനിക്ക് പാത്രിയാർക്കീസ് ബാവ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത സ്ഥാനം നൽകി തനിക്ക് ലഭിക്കുന്ന സ്ഥാനങ്ങളിൽ തിരുമേനി തൃപ്തിപ്പെട്ടു : 🌹:ഏത് സാഹചര്യങ്ങളിലും സംയമനത്തോടെ നേരിട്ട പിതാവ് : 23 സങ്കീർത്തനത്തിൽ കൂരിരുൾ താഴ്വരയിൽ കൂടെ പോയാലും ഒരു അനർത്ഥവുണ്ടാവുകയില്ല എന്ന വചനം പോലെ ഏത് സാഹചര്യത്തിലും പ്രത്യേകിച്ച് പ്രതികൂല സാഹചര്യങ്ങളിൽ തിരുമേനി സംയമനത്തോടെ നേരിട്ടു ക്നാനായ സമുദായത്തിൽ പലരും തിരുമേനിക്ക് എതിരെ പ്രവർത്തിക്കുകയും കേസ് കൊടുക്കുകയും വരെ ചെയ്തിട്ടുണ്ട് എന്നാൽ തിരുമേനി അവയെ സംയമനത്തോടെ മറികടന്നു കൊണ്ട് സമുദായത്തെ മുന്നോട്ടു നയിച്ചു : 🪽: സ്നേഹ ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന പിതാവ് : എല്ലാവരുമായി തിരുമേനി സ്നേഹ ബന്ധങ്ങൾ പുലർത്തിയിരുന്നു ആരുമായും ഒരു വ്യത്യാസമില്ലായിരുന്നു കോപിച്ചാലും തിരുമേനി അത് പോലെ സ്നേഹിക്കുമായിരുന്നു തിരുമേനിയുടെ സൗഹൃദ വലയത്തിൽ നോക്കിയാൽ സമുദായ തലത്തിൽ ചിറയിൽ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ അച്ഛൻ തമ്പി ഫിലിപ്പ് പള്ളത്ര, വാഴയിൽ റ്റി എബ്രഹാം സ്കറിയ തോമസ് എങ്ങനെ അനവധി പേർ സഭാ തലത്തിൽ പൗരോഹിത്യ തലത്തിൽ നോക്കിയാൽ കാലം ചെയ്യത ബാസേലിയോസ് പൗലോസ് 2 ബാവ ആണ് ആദ്യം ഏത് സാഹചര്യത്തിലും ഒന്നിച്ചു നിന്നവരാണ് ഈ പിതാക്കന്മാർ രണ്ടു കല്ലൂപ്പറമ്പിൽ വിഎം ഗീവർഗീസ് അച്ഛൻ മഞ്ഞനിക്കര ദയറാ തൃക്കുന്നത്ത് സെമിനാരിയിലും തിരുമേനിയും അച്ഛനും ഒന്നിച്ചു പഠിച്ചവരാണ് തിരുമേനീ മലങ്കര മെത്രാപ്പോലീത്ത ആയ ശേഷം തിരുമേനിയോട് കൂടെ വൈദിക ട്രസ്റ്റിയായി പ്രവർത്തിച്ചു അതിനു ശേഷവും തിരുമേനിയും അച്ഛനും ഒന്നിച്ചു പ്രവർത്തിച്ചു അച്ഛനുമായി ഉറച്ച ബന്ധം ആയിരുന്നു തിരുമേനിക്ക് മൂന്നാമത് പെരുമ്പള്ളി തിരുമേനി ക്ളീമിസ് തിരുമേനിയും ജേഷ്ഠനുജന്മാരെ പോലെ ആയിരുന്നു അ ബന്ധം 1996 ൽ ശ്രേഷ്ഠ ബാവായുടെ വിയോഗവും 1999 ൽ പെരുമ്പള്ളി തിരുമേനിയുടെ വിയോഗം ക്ളീമിസ് തിരുമേനിയെ ഏറെ വേദനിപ്പിച്ചു :🙏:  ജൂബിലികൾ സമ്മേളനങ്ങൾ : 1972 ൽ റാന്നിയിൽ വെച്ചു പൗരോഹിത്യ സിൽവർ ജൂബിലിയും 1976 ൽ മെത്രാപ്പോലിത്തൻ സിൽവർ ജൂബിലിയും ആഘോഷിച്ചു 1997 ജനുവരി 15 പൗരോഹിത്യത്ത സുവർണ ജൂബിലിയുടെ ഭാഗമായി റാന്നിയിൽ വെച്ചു നടന്ന 51 മേൽ കുർബാനയ്ക്ക് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു അ വർഷം ചിങ്ങവനത്ത് നടന്ന സമ്മേളനത്തിൽ അന്നത്തെ ഉപരാഷ്ട്ര പതി kr നാരായണൻ മുഖ്യ അതിഥി ആയിരുന്നു 2000 ൽ നടന്ന മെത്രാപ്പോലീത്തൻ സുവർണ ജൂബിലിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് സക്കാ പ്രഥമൻ ബാവാ മലങ്കരയിലേക്ക് എഴുന്നള്ളി വരികയും ജൂബിലി സമ്മേളനത്തിൽ പങ്കെടുത്തു ചിങ്ങവനത്ത് എഴുന്നള്ളി വന്ന് വിശുദ്ധ കുർബാന അർപ്പിച്ചു ജൂബിലിയേറിയൻ തിരുമേനിക്ക് കുരിശു മാല നൽകി 2001 ൽ പരിശുദ്ധ പരുമല തിരുമേനിയുടെ 99 മത് ഓർമയുടെ ഭാഗമായി മുളന്തുരുത്തി പള്ളിയിൽ തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുകയും ചരമ ശത ജൂബിലി ഉത്ഘാടനം ചെയ്തു : 1990 ൽ തിരുമേനിയുടെ അഭ്യർത്ഥന പ്രകാരം ക്നായി തൊമ്മനെ വിശുദ്ധനായി പ്രഖ്യാപിച്ചു : 😇:ദേവാലയങ്ങൾ പൗരോഹിത്യ നൽവരങ്ങൾ : തിരുമേനി ആദ്യം കൂദാശ ചെയ്തത് മാമ്പുഴക്കരി പള്ളി ആണ് തുടർന്ന് അനേക ദേവാലയങ്ങൾ തിരുമേനി സ്ഥാപിച്ചു ഈ ലേഖകന്റെ മാതൃ ദേവാലയമായ പള്ളം മാർ ഇഗ്നാത്തിയോസ് തിരുമേനി പുനർ കൂദാശ ചെയ്തത് അഭിവന്ദ്യ ക്ളീമിസ് തിരുമേനി ആണ് തിരുമേനി അനേകർക്ക് പട്ടം കൊടുത്തിട്ടുണ്ട് ക്നാനായ സമുദായത്തിൽ മാത്രം അല്ല യാക്കോബായ സഭയിലെ ചില ഭദ്രാസനങ്ങളിലെ വൈദികർക്ക് തിരുമേനി പട്ടം കൊടുത്തിട്ടുണ്ട് അതിൽ 6 പേർ മെത്രാപ്പോലീത്തമാരാണ് ക്നാനായ ഭദ്രാസനത്തിലെ നാലു മേല്പട്ടക്കാർക്ക് പുറമെ ശമുവേൽ മാർ പിലക്സിനോസ് ഫിലിപ്പോസ് മാർ ഇവാനിയോസ് എന്നി പിതാക്കന്മാർക്ക് പട്ടം കൊടുത്തത് ക്ളീമിസ് തിരുമേനി ആണ് തിരുമേനി അവസാനം പട്ടം കൊടുത്തത് 2002 സെപ്റ്റംബർ 23 ന് തിരുമേനി 5 പേർക്ക് st ജോൺസ് ദയറാ പള്ളിയിൽ വെച്ചു കോറുയോ പട്ടം കൊടുത്തു :🌟: അ ദീപം പൊലിഞ്ഞു : ദീർഘ കാലമായി ആരോഗ്യ പ്രയാസങ്ങൾ ഉണ്ടായിരുന്നു എങ്കിലും അവസാനത്തോളം തിരുമേനി തന്റെ കടമകൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രികരിച്ചു 2002 സെപ്റ്റംബർ 14 ന് തന്റെ അന്ത്യ കല്പന ഭദ്രാസനത്തിനു അയച്ചു സെപ്റ്റംബർ 23ന് ശേഷം തിരുമേനി ലിസി ആശുപത്രിയിൽ പ്രവേശിച്ചു സെപ്റ്റംബർ 29 ഞായറാഴ്ച തിരുമേനി അവസാനമായി വിശുദ്ധ കുർബാന അനുഭവിച്ചു. അന്ന് രാത്രി 11:10 ന് 51 വർഷക്കാലം ക്നാനായ ഭദ്രാസനത്തെ മലങ്കര സഭയെ സേവിച്ച മലങ്കരയുടെ വലിയ കപ്പിത്താൻ ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു ചിങ്ങവനം ദയറാ പള്ളിയിലേക്ക് നാടിന്റെ നാനാ തുറകളിൽ നിന്ന് ജനങ്ങൾ എത്തി തിരുമേനിയെ അവസാനമായി കാണുവാൻ ഒക്ടോബർ 1 തിയതി ശ്രേഷ്ഠ കാതോലിക്ക അബൂൻ മാർ ബാസേലിയോസ് തോമസ് പ്രഥമൻ ബാവായുടെയും പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധി മധ്യ യൂറോപ്പ് ആർച്ച് ബിഷപ്പ് യുലിയോസ്‌ യേശു ശിശക്ക് തിരുമേനി സഭയിലെ മറ്റു പിതാക്കന്മാരുടെ മുഖ്യ കാർമികത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചിങ്ങവനം st ജോൺസ് ദയറാ പള്ളിയിൽ കബറടക്കി പുണ്യ ശ്ലോകനായ ക്ളീമിസ് തിരുമേനിയുടെ ഓർമ സെപ്റ്റംബർ 30 ന് പരിശുദ്ധ സഭ ആചരിക്കുന്നു അദേഹത്തിന്റെ ഓർമ വാഴ്‌വിനാകട്ടെ ആമിൻ :

ആചാര്യേശ്ശ മിശിഹാ കൂദാശകളർപ്പിച്ചോ ആചാര്യന്മാർക്കേക്കുക പുണ്യം നാഥാ സ്തോത്രം ": 👼👼👼😇😇😇🪽🪽🪽🌹🌹🌹🙇‍♂️🙇‍♂️🙇‍♂️🙇🙇🙇⛪⛪⛪🌟🌟🌟

Recommended

  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • പഴയനിയമം പുതിയനിയമത്തിൽ.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • ത്രിത്വം.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • വാങ്ങിപ്പോയവർ
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • പാതിനോമ്പ്‌
  • പിച്ചള സർപ്പം.
  • നീട്ടലും കുറുക്കലും.
  • കടമറ്റത്ത് കത്തനാർ.
  • മരണത്തെ ആസ്വദിക്കാനാവുക
  • ആഗ്രഹങ്ങൾ അമിതമായാൽ
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • നാവ് എന്ന തീ
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ഉപവാസം
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • വി.കുർബാനയപ്പം
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • സേലൂൻ ബശ്ലോമോ....
  • സംഗീതം മരിക്കില്ല.
  • വിശ്വാസ സംരക്ഷകരാവുക.
  • പെസഹാ ചിന്തകൾ.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • ഒലിവു മരം (Olea europaea)
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved