Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)

എ.ഡ.5,6 നൂറ്റാണ്ടുകളില്‍ സുറിയാനി സഭ അതികഠിനമായ കഷ്ടത അനുഭവിച്ചു; പടിഞ്ഞാറു നിന്ന് കൽക്കദോന്യ വിശ്വാസ അനുഭാവികളുടയും കിഴക്കുനിന്ന് നെസ്തോറിയരുടെയും പീഡകളാൽ അവർ അടിച്ചമര്‍ത്തപ്പെടുവാൻ തുടങ്ങി. ഈ സമയത്ത്, യാക്കോബ് എന്നൊരു സന്യാസി എഡേസ പ്രദേശത്ത് ഒരു അത്ഭുത പ്രവർത്തകനായി പ്രസിദ്ധി നേടിയിരുന്നു. അന്ന് ഭരിച്ചരുന്ന ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഭാര്യ തിയോഡോറ ഒരു സത്യവിശ്വാസിയായ സുറിയാനി ക്രിസ്ത്യാനി ആയിരുന്നതിനാൽ അവർ യാക്കോബിനെ  കോൺസ്റ്റാന്റിനോപ്പിളിലേയ്ക്ക് ക്ഷണിച്ചു, A.D.527 - കാലങ്ങളിൽ അദ്ദേഹം അവിടെയെത്തി. എന്നാൽ രാജനഗരത്തിൽ താമസിക്കുവാൻ മനസ്സില്ലാതെ അദ്ദേഹം ഒരു ആശ്രമത്തിലേക്ക് മാറി. മിയാഫിസൈറ്റ് സഭകളുടെ പീഡനങ്ങൾ നടക്കുന്ന ഈ കാലങ്ങളിൽ അലക്സാണ്ട്രിയയിലെ പോപ്പ് തിയോഡോഷ്യസ് ഉൾപ്പെടെ അനേകം മിയാഫൈസൈറ്റ് മെത്രാപ്പോലീത്തന്മാരും കോൺസ്റ്റാന്റിനോപ്പിളിലെ ജയിലിൽ  അടയ്ക്കപ്പെട്ടിരുന്നു. 538-ൽ പാത്രിയർക്കീസ് മോർ സേവേറിയോസിന്റെ മരണത്തെത്തുടർന്ന് സുറിയാനി സഭയുടെ പീഡനം തീവ്രമായിത്തീർന്നു. അതിലെ മിക്ക മെത്രാപ്പോലീത്തന്മാരും പുരോഹിതന്മാരും കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യപ്പെട്ട് സഭ നിർണ്ണായകമായ തകർച്ചയിലേക്ക് നീങ്ങി. അതിൽ ആശങ്കിതരായ മിയാഫിസൈറ്റ് സുറിയാനിക്കാരനായ ഗസാനിഡിലെ അറബി രാജാവ് അൽ-ഹരിത് ഇബ്ൻ ജബാലയും തിയോഡോറ രാജ്ഞിയും ചേർന്ന്, അലക്സാണ്ട്രിയയിലെ പാത്രിയർക്കീസ് തേവോദോസിയോസിനോട് യാക്കോബിനെ മെത്രാനായി വാഴിക്കുവാൻ ആവശ്യപ്പെട്ടു. അങ്ങനെ മോർ തേവോദോസിയോസിന്റെയും ജയിലിൽ കിടന്ന മറ്റു മെത്രാന്മാരുടെയും സഹായത്തോടെ A.D.543-ല്‍ എഡേസായുടെ മെത്രാനായി ഇദ്ദേഹം അഭിഷിക്തനായി. സിറിയ-മെസപ്പൊട്ടോമിയ പ്രദേശങ്ങളില്‍ വ്യാപകമായി സഞ്ചരിച്ച് അനേകം മെത്രാന്മാരെയും പട്ടക്കാരെയും ഇദ്ദേഹം വാഴിക്കുകയും, മോർ സേവേറിയോസിന്റെ പിൻഗാമിയായി 544-ൽ തെല്ലയിലെ സെർജിയൂസിനെ അന്ത്യോക്യയുടെ പാത്രിയർക്കീസായി ഉയർത്തുകയും ചെയ്തു. കല്‍ക്കദോന്യരുടെയും നെസ്‌തോറിയരുടെയും ശത്രുത ഉണ്ടായിരുന്നതിനാല്‍ പിടിക്കപ്പെടുമെന്ന ഭീഷണി മൂലം വേഷപ്രച്ഛന്നനായിട്ടായിരുന്നു അദ്ദേഹം യാത്ര ചെയ്തുകൊണ്ടിരുന്നത്.  തന്മൂലം അദ്ദേഹത്തിന് 'ബുര്‍ദാന'എന്ന പേരായി - ബുര്‍ദാന എന്നാല്‍ 'കീറത്തുണി അണിഞ്ഞ മനുഷ്യന്‍' എന്നര്‍ത്ഥം. തൻ്റെ അക്ഷീണ യത്‌നത്താല്‍ മോര്‍ യാക്കൂബ് സുറിയാനി സഭയെ പുനരുദ്ധരിച്ചു. എതിരാളികളാകട്ടെ പുനരുദ്ധരിക്കപ്പെട്ട സുറിയാനി സഭയെ 'യാക്കോബായക്കാര്‍' എന്നു അപകീർത്തികരമായി വിളിച്ചു തുടങ്ങി. ഇത് ദൈവശാസ്ത്രപരമായി തെറ്റായ ഒരു പദപ്രയോഗമാണ്, കാരണം, യാക്കൂബ് ബുര്‍ദാന ഒരു പുതിയ വേദശാത്രം പഠിപ്പിക്കുകയോ, ജനം അത് പിന്തുടരുകയോ ആയിരുന്നില്ല, എന്നാലോ, അദ്ദേഹം പുരാതനമായ വിശ്വാസത്തെ മുറുകെപ്പിടിക്കുവാന്‍ അവരെ സഹായിക്കുക മാത്രമേ ചെയ്തുള്ളൂ. നെസ്തോറിയൻ സഭാക്കാകട്ടെ, തങ്ങളുടെ സ്ഥാപകനായ നെസ്തോറിയോസിന്റെ വേദവിപരീതങ്ങൾ സ്വീകരിച്ചതിനാൽ 'നെസ്തോറിയക്കാർ' എന്ന പേര് അനുയോജ്യമായിരുന്നു. എന്നാല്‍, ആ പ്രദേശത്തുണ്ടായിരുന്ന നെസ്‌തോറിയന്‍ സഭയിൽനിന്നും, അതുപോലെ തന്നെ ഗ്രീക്കുകാരുടെ ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും വ്യത്യസ്ഥമായി, സുറിയാനി സഭയെ വ്യക്തമായി വേർതിരിച്ചു കാണിക്കുവാൻ 'യാക്കോബായക്കാര്‍' എന്ന പദപ്രയോഗം ഗുണകരമായി വന്നു.

നെസ്‌തോറിയന്‍ സഭ നെസ്തോറിയോസിന്റെ വേദവിപരീത പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ടതായിരിക്കെ, സുറിയാനിസഭ  സത്യവിശ്വാസത്തിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. യാക്കൂബ് ബുര്‍ദാന ഒരിക്കലും പുതിയൊരു സിദ്ധാന്തം പ്രസംഗിച്ചില്ല, ജനം അങ്ങനെയൊന്നിനെ പിന്തുടര്‍ന്നുമില്ല; എന്നാല്‍ അദ്ദേഹം അതിന്റെ പുനരുദ്ധാരകന്‍ മാത്രമായിരുന്നു. അതിനാൽ അർത്ഥശൂന്യമായിരുന്നു ഈ പേര്. പേര്‍ഷ്യയില്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ വീണ്ടും ഉയിര്‍ത്തെഴുന്നേൽക്കുന്നു.
നെസ്‌തോറിയന്‍ സഭയുടെ പിരിഞ്ഞുപോകല്‍ പേര്‍ഷ്യയില്‍ സുറിയാനി സഭയെ വളരെയേറെ ബലഹീനമാക്കിയിരുന്നു. എന്നാൽ ഈക്കാലങ്ങളിൽ നടന്ന രാഷ്ട്രീയ സംഭവങ്ങൾ, ഇവ ദൈവഗത്യാ സംഭവിച്ചതോ എന്ന് തോന്നുമാറ്, സഭയുടെ തുടർന്നുള്ള ഉയർച്ചയ്ക്ക് കാരണമായി. 518-ല്‍ മോര്‍ സേവേറിയോസിന്റെ നാടകടത്തലിനുശേഷം ആ നഗരം വളരെയേറെ കഷ്ട്ടനഷ്ട്ടങ്ങൾ അനുഭവിച്ചു. 525 -26 ൽ വലിയ ഭൂകമ്പത്താലും വൻ തീപിടുത്തത്താലും പട്ടണം നശിച്ച്, വീണ്ടും പണിയപ്പെട്ടു. അതിനുശേഷം, 540-ൽ പേർഷ്യയിലെ ഖോസ്രോ (Khosrow) ചക്രവർത്തി നഗരം കീഴടക്കുകയും കൊള്ളയടിക്കുകയും, അതിലെ പൗരന്മാരെ പേർഷ്യയിലേക്ക് കടത്തികൊണ്ടു പോകുകയും ചെയ്തു. എന്നാല്‍, ആ മനുഷ്യക്കടത്ത് വാസ്തവത്തില്‍ പേർഷ്യയിലെ സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായി. സുറിയാനിക്കാരുടെ പെട്ടെന്നുള്ള ഈ കുത്തൊഴുക്ക് മുമ്പത്തെ തിരിച്ചടികളെ മറികടക്കാൻ സഹായിച്ചു, ഭൂമിശാസ്ത്രപരമായും സംഖ്യാപരമായും എല്ലാറ്റിനുമുപരിയായി, വിശ്വാസപരമായും, നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചു പിടിക്കുവാൻ സഹായിച്ചു. ഇപ്രകാരം നെസ്തോറിയൻ സഭയെ എതിർത്തുനിൽക്കുവാൻ തക്കവണ്ണം സുറിയാനി ഓർത്തഡോക്സ് സഭ പേർഷ്യയിൽ വീണ്ടും സ്ഥാപിക്കപ്പെട്ടു. തുടർച്ചയായിവന്ന മൂന്ന് പേർഷ്യൻ ചക്രവർത്തിമാർ - കവാദ്, ഖോസ്രോ, ഹോർമിസ്ദ് എന്നിവർ (6-7-ആം നൂറ്റാണ്ടുകൾ) നെസ്തോറിയൻ  സഭക്കെതിരെ തിരിയുകയും അങ്ങനെ സുറിയാനിക്കാരുടെ മേലുള്ള അവരുടെ പീഡയ്ക്കു ശമനമുണ്ടാകുകയും ചെയ്തു. സുറിയാനിക്കാര്‍ പേര്‍ഷ്യയില്‍ ശക്തിപ്രാപിക്കുകയും നെസ്‌തോറിയരാല്‍ പിന്നീടുണ്ടായ കയ്യേറ്റങ്ങളെ ചെറുക്കുകയും ചെയ്തു. ഈ കാലങ്ങളിൽ, അതായതു 559-ല്‍, മോര്‍ യാക്കൂബ് ബുര്‍ദാന, പേര്‍ഷ്യയിലെ സുറിയാനിക്കാര്‍ക്കായി ആഹുദാമയെ 'കിഴക്കിന്റെ മെത്രാപ്പോലീത്ത'യായി വാഴിക്കുകയും ഒപ്പം മറ്റ് കുറെ പേരെ പ്രാദേശിക മെത്രാപ്പോലീത്തന്മാരായും നിയമിച്ചാക്കുകയും ചെയ്തു. ഇതിനു 70 വർഷത്തിനുശേഷം, 629-ല്‍, അന്ത്യോഖ്യയുടെ പാത്രിയര്‍ക്കീസ് അത്താനാസിയോസ് ഒന്നാമന്‍ ഗമാലൊ, മെസപ്പൊട്ടേമിയായിലെ സുറിയാനി മെത്രാപ്പോലീത്തന്മാരെ ഒന്നിച്ചു ചേര്‍ത്ത്, അവര്‍ ഒരുമിച്ച് മോര്‍ മൊറൂത്തായെ 'കിഴക്കന്റെ വലിയ മെത്രാപ്പോലീത്താ' യായി വാഴിച്ചു. മഫ്രിയാന എന്നും അദ്ദേഹം വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആസ്ഥാനം സെലൂഷ്യയ്ക്ക് വടക്ക് തിഗ്രീസിലായിരുന്നു (Tigrit). അങ്ങിനെ, 7-ാം നൂറ്റാണ്ടു മുതല്‍ പേര്‍ഷ്യയില്‍ രണ്ടു വ്യത്യസ്ഥ സഭകളുണ്ടായിരുന്നു. ആധുനിക ചരിത്രകാരന്മാര്‍ 'പേര്‍ഷ്യന്‍ സഭ', 'കിഴക്കിന്റെ കാതോലിക്ക' എന്നീ പദങ്ങള്‍ പൗരസ്ത്യ നെസ്‌തോറിയന്‍ സഭയെ കുറിക്കുന്നു എന്ന് വ്യാഖ്യാനിക്കുണ്ട്. പക്ഷെ- പ്രത്യേകിച്ചും 'കത്തോലിക്കോസ്' എന്ന പദം സാധാരണ ഭാഷയിൽ മാഫ്രിയനെ സൂചിപ്പിക്കുവാനും ഉപയോഗിച്ചിരുന്നതിനാൽ- അതെ പദങ്ങൾ തന്നെ സുറിയാനി സഭയെ കുറിക്കുന്നതായിരിക്കുവാനും ന്യായമുണ്ട് എന്നത് ഈ വസ്തുതകൾ കൊണ്ട് മനസ്സിലാക്കാം. പേർഷ്യയിൽ ഈ ഇരുസഭകളും അന്യോന്യം കലഹത്തില്‍ തന്നെ തുടര്‍ന്നു വന്നു. പേര്‍ഷന്‍ ചക്രവര്‍ത്തിമാരുടെ പെട്ടെന്നുള്ള നയം മാറ്റലുകളും, രാഷ്ട്രീയ പരിതസ്ഥികളുടെ കൂടെക്കൂടെയുള്ള മാറ്റങ്ങളും അനുസരിച്ചു ഇരുസഭകളുടെയും ഭാഗ്യാവസ്ഥകളും, പേര്‍ഷ്യന്‍ സമൂഹത്തിലെ അവരുടെ സ്ഥാനമാനങ്ങളും, വീഴുകയോ ഉയരുകയോ ചെയ്തുകൊണ്ടിരുന്നു.

മോര്‍ യാക്കോബ് ബുര്‍ദോനൊ ഉറഹായ്ക്ക് 55 മൈല്‍ കിഴക്കുള്ള റ്റെല്ലാം മൗസല്‍ത്ത് എന്ന നഗരത്തില്‍ മാഅനോയുടെ മകനായ തെയോഭിലോസ് എന്ന സുറിയാനി സഭയിലെ വൈദികന്‍റെ പുത്രനായി ജനിച്ചു.

ദീര്‍ഘനാല്‍ മക്കളില്ലാതിരുന്നിട്ട് നേര്‍ച്ച പുത്രനായി ജനിച്ചതില്നാല്‍ രണ്ടു വയസുള്ളപോള്‍ മാതാപിതാകന്മാരുടെ നേര്‍ച്ചയനുസരിച്ച് നിസിബിനു സമിപമുള്ള ഭസില്‍ത്തോ ദയറയില്‍ ദയറാധിപനായ ഒസ്ത്താത്തിയോസിന്‍റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു. അവിടെ ഗ്രിക്ക് സുറിയാനി ഭാഷകളില്‍ പരിശീലനം നേടുകയും കര്‍ക്കശമായ സന്യാസ്യചര്യകള്‍ അഭ്യസിക്കുകയും ചെയ്തു.

ഒരു ദിവസം മാതാവ് വന്നു അദ്ദേഹത്തെ ദയറയില്‍ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാനാഗ്രഹിച്ചു. അദ്ദെഹം അത് സമ്മതിക്കാതെ ഇപ്രകാരം പറഞ്ഞു “ഞാന്‍ മുഴുവനും മിശിഹായുടെതായിരിക്കയാല്‍ അമ്മയ്ക്ക് എന്നില്‍ ഓഹാരിയില്ല” ഈ സംഭവത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞു മാതാവും മൂന്നു വര്‍ഷം കഴിഞ്ഞു പിതാവും നിര്യാതനായി.

മാതാപിതാക്കളുടെ കാലശേഷം തനിക്കു അവകാശപ്പെട്ട സ്വത്തു മുഴുവന്‍ പാവങ്ങള്‍ക്കായി ദാനം ചെയ്തു.ലോകത്തിന്‍റെ സമ്പാദ്യം ലോകത്തിനിരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചിന്താഗതി.പിത്ര ഭവനത്തിലുണ്ടായിരുന്ന രണ്ടു അടിമകളെ അദ്ദെഹം സ്വതന്ത്രരാക്കി.

സുറിയാനി സഭ ഈ ഭുമുഖത്ത് നിന്ന് തുടച്ചു നീക്കപെടുമായിരുന്ന ഒരു കാലഖട്ടത്തില്‍ (കല്‍ക്കദുനിയ സുന്നഹദോസിനു ശേഷം) രാഷ്ട്രിയവും ഭരണപരവുമായ സ്വാധീനശക്തിക്കിടയില്‍ കഠിനപ്രയത്നം കൊണ്ടും, ദൈവാശ്രയം കൊണ്ടും നവജീവന്‍ നല്‍കി വംശനാശത്തില്‍ നിന്നും വീണ്ടെടുത്ത പരിശുദ്ധ പിതാവാണ് യാക്കോബ് ബുര്‍ദോനോ. കല്‍ക്കുദുനിയ (ഇരുസ്വഭാവ) വിശ്വാസത്തിനു എതിരായി സത്യസഭ പീഡനം ഏറ്റപ്പോള്‍ ഈ പരിശുദ്ധ പിതാവ് സഭയില്‍ മെത്രോപോലിത്തന്മാരെയും,വൈദികരേയും വാഴിക്കുകയും വേഷപ്രശ്ചനായി (യാചകവേഷത്തില്‍) കാല്‍നടയായി ചുറ്റി സഞ്ചരിച്ചു സഭയെ നിലനിര്‍ത്തുകയും ചെയ്തു. അതുകൊണ്ടാണ് സുറിയാനി സഭ “യാക്കോബായ” എന്ന വിശേഷണത്താല്‍ അറിയപ്പെടുന്നതും അഭിമാനംകൊള്ളുന്നതും.

ബുര്‍ദോനൊ എന്ന ഇരട്ടപേര് യാക്കോബിനു ലഭിച്ചത് ജീർണ്ണ വസ്ത്രം ധരിച്ച ഭിക്ഷാംദേഹി എന്ന അര്‍ത്ഥത്തിലോ, കട്ടിയുള്ള ഒരേ ഒരു വസ്ത്രം ധരിക്കുകയും അത് കട്ടിപിടിച്ചു കുതിരയുടെ ജീനി പോലെ ആയിത്തിരുകയും ചെയ്തതിനാല്‍ ബുര്‍ദോനൊ എന്നു വിളിക്കപ്പെടുകയും ചെയ്തു എന്നു കരുതപ്പെടുന്നു. ഈ പേരിന്‍റെ അറബി, ഗ്രിക്ക്, ലാറ്റിന്‍ തത്തുല്യ പദങ്ങളെ സംബന്ധിച്ചുള്ള വ്യാഖ്യാനങ്ങളും ആശ്രിത ഗ്രന്ഥത്തില്‍ ലഭ്യമാണ്.

ദയറയിലെ പരിശീലത്തിനു ശേഷം മോര്‍ യാക്കോബ്, ശെമ്മാശനായും കശീശയായും പട്ടമേറ്റു. കാലം ചെയ്ത വിശുദ്ധ സേവറിയോസും വിശുദ്ധ യുഹാനോന്‍ റ്റെലായും മോര്‍ യാക്കോബിനു ദര്‍ശനത്തില്‍ കാണപ്പെട്ടതിനനുസരിച്ചു കുസ്തന്തിനോസിലെക്ക് പോവുകയും ചെയ്തു (എ.ഡി 528) കുസതന്തിനോസ് പൊലീസിലെ രാജ്ഞി തീയഡോറ ആവശ്യമായ സഹകരണങ്ങള്‍ നല്‍കി. അല്ക്സന്ത്രിയ പാത്രിയര്‍ക്കിസ് തേവോദ്യോസിയോസിന്‍റെ പ്രധാന കാര്‍മ്മികത്യത്തിലും കുസതന്തിനോസ് പൊലീസില്‍ നിന്ന്‍ നിഷ്കാസിതനായ അന്തിമോസ്,ലബോദീസിയിലെ കോണ്‍സ്റ്റാറ്റിയസ് ,ഈജിപ്റ്റിലെ യൂഹാനോന്‍ പത്രോസ് എന്നിവരുടെ സഹകരണത്തിലും 541-ല്‍ യാക്കോബിനെ മെത്രോപോലിത്തയായി വാഴിച്ചു. ഇദ്ദേഹത്തിന്‍റെ സഹായികളായി മോര്‍ ഗ്രിഗോറിയോസിനെയും ഗീവര്‍ഗ്ഗീസിനെയും എപ്പിസ്കോപ്പന്മാരായി വാഴിച്ചു.മുന്ന് പേരും ചേര്‍ന്നു പാത്രിയര്‍ക്കിസിന്‍റെ അനുവാദത്തോടെ 89 മേല്പട്ടകാരെയും 2 പാത്രിയര്‍ക്കിസിന്മാരെ വാഴിക്കുകയും അനേകായിരം പുരോഹിതന്മാര്‍ക്ക് പട്ടം കൊടുക്കുകയും ചെയ്തു. 550-ല്‍ സെലുക്ക്യയിലെ എപ്പിസ്കൊപ്പയായ ഔഗേന്‍റെ സഹായത്തോടെ മോര്‍ യാക്കോബ് മെസ്ര്യനായ പൗലൂസിനെ അന്ത്യോഖ്യ പാത്രിയര്‍ക്കീസായി വാഴിച്ചു.

അനേകം രോഗികള്‍ ദുരദേശങ്ങളില്‍ നിന്ന് വന്ന്‍ മോര്‍ യാക്കോബിന്‍റെ മധ്യസ്ഥതായാല്‍ സൌഖ്യം പ്രാപിച്ചു.തിയഡോറ രാജ്ഞിക്ക് യാക്കോബായക്കാരോട് അഭിമുഖ്യമുണ്ടായിരുന്നതിനാല്‍ വിശുദ്ധനെ കാണുവാന്‍ ആഗ്രഹിച്ചു. തിയഡോറ രാജ്ഞി വളരെ ബഹുമാനത്തോടെ മോര്‍ യാക്കോബിനെ സ്വികരിച്ചുവെങ്കിലും രാജസദസ്സിനു വിശുദ്ധ യാക്കോബിനോടു താല്‍പ്പര്യം ഇല്ലായിരുന്നു. അതിനാല്‍ ഒരു ദയറയില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ ഏകാന്തവാസിയായി കഴിഞ്ഞുകൂടി. ഈ കാലഖട്ടം ഏറെ പ്രയാസമേറിയാതായിരുന്നു.അറബിക്ക് ക്രിസ്ത്യാനികളുടെ ശെയ്ക്കായിരുന്ന ഹാരിത്ത് തിയോഡോറോ രാജ്ഞിക്ക് നിവേദനം സമര്‍പ്പിക്കുകയും വിശുദ്ധ യാക്കോബിനെ ജയിലറയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.

ജസ്റ്റിനിയന്‍ രാജാവ് കല്‍ക്കുദിനിയ തിരുമാനങ്ങള്‍ പോതുവായി നടപ്പിലാക്കാന്‍ ഉറച്ച നിലപാടെടുക്കുകയും അവ സ്വികരിക്കാത്ത മെത്രോപ്പോലിത്തന്മാരെയും വൈദികരെയും പുറത്താക്കുകയും, തടവിലാക്കുകയും നാട്കടത്തുകയും ചെയ്തു. സിറിയ മുഴുവനിലും സമിപരാജ്യങ്ങളില്‍ ഉണ്ടായിരുന്ന സുറിയാനി സഭക്കാര്‍ക്ക് (യാക്കോബിനെ സ്വികരിച്ച “യാക്കോബായക്കാര്‍”) ആത്മീയഇടയന്മാരില്ലാതതിനാല്‍ ഈ വിശ്വാസം മൃതപ്രായമായിതിര്‍ന്നു. പത്ത് വര്‍ഷത്തേക്ക് ഈ പ്രദേശങ്ങളിലെ ദൈവാലയങ്ങളില്‍ കൂദാശകളില്ലാതെ ശൂന്യമായി കിടന്നു. വേദവിപരിതികളായ കല്‍ക്കുദുനിയരില്‍ നിന്ന് കൂദാശകള്‍ സ്വികരിപ്പാന്‍ വിശ്വാസികള്‍ക്ക് മനസ്സിലായിരുന്നു.

വിശുദ്ധ യാക്കോബ് ബുര്‍ദോനോ വിശ്വാസികളെ സന്ദര്‍ശിച്ചു സത്യവിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനു പരിശ്രമിച്ചു. അദ്ദേഹം സിറിയാ മിസ്സിപൊട്ടോമ്യ,അര്‍മേനിയ,കപ്പദോക്യ,കിലിക്ക്യ,ഇത്തുറിയ,പംഭുല്യ,ലിബിയ,അബിസീനിയ, മുതലായ രാജ്യങ്ങളിലെല്ലാം ചുറ്റി നടന്ന്‍ പട്ടക്കാരെയും ശെന്മാശെന്മാരെയും വാഴിച്ചു നിയമിച്ചു. ഊണും ഉറക്കവുമില്ലാതെ യാത്ര ചെയ്തു ഉണക്കഅപ്പം ഭക്ഷിച്ചും ഉപവസിച്ചും അദ്ദേഹം സഭയില്‍ സത്യവിശ്വാസം നിലനിര്‍ത്തി.അദ്ദേഹത്തിന്‍റെ ഈ പരിശ്രമങ്ങളില്‍ സഹായിച്ചവരായിരുന്നു ആസിയായിലെ മോര്‍ യൂഹാനോനും (യാക്കോബ് ബുര്‍ദോനോ വാഴിച്ച എഫേസോസിലെ മെത്രോപ്പോലിത്ത) വി.ആഹൂദേമെ സഹദായും (പേര്‍ഷ്യയിലെ രാജാവായ കിസ്രാ അനുഗര്‍വ്വാന്‍ ഈ വിശുദ്ധനെ എ.ഡി 575 ല്‍ വധിച്ചു) വി.യൂലിയാനും.

വിശുദ്ധ യാക്കോബ് ബുര്‍ദോനോയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം മൃതപ്രായമായ സഭ പുനരുജ്ജിവിച്ചു.ഇരുസ്വഭാവ വാദികളായ കത്തോലിക്ക മെത്രാന്മാരുടെയും ജസ്റ്റിനിയന്‍ ചക്രവര്‍ത്തിയുടെയും അവജ്ഞക്കെതിരെയുള്ള വിശുദ്ധന്‍റെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തി. കുപിതരായ പ്രതിയോഗികള്‍ അദ്ദേഹത്തെ പിടികൂടുന്നതിനു ഉത്തരവിറക്കുകയും പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.യാചകന്‍റെ വസ്ത്രം ധരിച്ചും,അറബി വംശജരില്‍ പ്രധാനികളായവരുടെ സഹായവും ചങ്ങാത്തവും, സിറിയ,ആസ്യ എന്നീ സ്ഥലങ്ങളിലെ ജനങ്ങളുടെ സഹകരണവുംകൊണ്ട് അദ്ദേഹം പിടിക്കപെടാത്തെ രക്ഷപ്പെട്ടു.

വിശുദ്ധ യാക്കോബ് ബുര്‍ദോനോ എ.ഡി 578 ല്‍ ജുലൈ 30 തിയതി 73 വയസില്‍ കാലം ചെയ്തു.മോര്‍ ദുമാനോസിന്‍റെ ദയറായുടെ ദൈവാലയ ഹൈക്കാലയില്‍ കബറടക്കുകയും ചെയ്തു.എ.ഡി 621 ല്‍ തെല്ലാം നഗരത്തിലെ (വിശുദ്ധന്‍റെ ജന്മസ്ഥലം) എപ്പിസ്കൊപ്പയായ മോര്‍ സക്കായ്, മോര്‍ ദുമാനോസിന്‍റെ ദയറായില്‍ നിന്ന് വിശുദ്ധന്‍റെ തിരുശേഷിപ്പുകള്‍ അദ്ദേഹത്തിന്‍റെ ദയറയില്‍ കൊണ്ട് വന്നു സംസ്കരിക്കുകയും ചെയ്തു.

വിശുദ്ധ യാക്കോബ് ബുര്‍ദോനോയുടെ തിരുശേഷിപ്പുകള്‍ ചേലാട് ബേസ് ആനിയ പള്ളിയില്‍ പരിശുദ്ധ ചാത്തുരുത്തില്‍ തിരുമേനി (പരുമല തിരുമേനി) സ്ഥാപിച്ചിട്ടുണ്ട്. ഈ വിശുദ്ധന്‍റെ പെരുന്നാള്‍ നവംബര്‍ 28 നു സുറിയാനി സഭ ആഘോഷിക്കുന്നു.

അവൻ യാക്കോബ് ഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും. (മത്തായി 1:33) അതുകൊണ്ട് യാക്കോബായക്കാർ എന്ന പേര് അത്ര മോശമല്ല. ദൈവംതന്നെ യിസ്രായേല്യർക്കു സ്വയം വിളിക്കുവാൻ നിർദേശിച്ച പേര് ആരാമ്യൻ എന്നായിരുന്നു. (ആവ 26.5) ഗ്രീക്കുകാർ നൽകിയ പേരുകളാണ് അരാം-സിറിയ-ആരാമ്യൻ  - സുറിയാനിക്കാരൻ (സിറിയൻ) അരാമ്യ ഭാഷ (അരമയ്ക് ) -സുറിയാനിഭാഷ എന്നിവയെല്ലാം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ബൈബിൾ.
  • Church Fathers Memorial Day
  • ബന്ധങ്ങൾ
  • ഭവന ശുദ്ധീകരണം.
  • ആഗ്രഹങ്ങൾ അമിതമായാൽ
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • കല്ലേറ്
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ഊറാറ
  • പട്ടക്കാരോട് ഒരപേക്ഷ.
  • കർത്തൃപ്രാർത്ഥന.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • മൂന്നും ചാക്കും നോമ്പും.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • അകവും പുറവും
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • മരണത്തെ ആസ്വദിക്കാനാവുക
  • മാർ റാബാൻ റമ്പാൻ.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • അപ്പോക്രിഫാ.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • സംഗീതം എന്ന ഔഷധം. Music Therapy
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved