Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.

ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.

"ഞാൻ അവർക്കുവേണ്ടി അപേക്ഷിക്കുന്നു. ലോകത്തിനുവേണ്ടിയല്ല, നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ
ആകകൊണ്ടു അവർക്കുവേണ്ടി യത്രേ ഞാൻ അപേക്ഷിക്കുന്നതു" യോഹ 17:9.

യേശു നമുക്കു വേണ്ടി മരിച്ചു. ഉയിർത്തെഴുന്നേറ്റു. പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരുന്നു നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു. കുഞ്ഞാടുകളായ നമ്മെ പിതാവായ ദൈവം നല്ല ഇടയനായ യേശുവിന്റെ കൈയ്യിൽ ഏല്പിച്ചിരിക്കുന്നു. ദുഷ്ടപിശാചായ ചെന്നായ് കുഞ്ഞാടുകളെ പിടിക്കുവാൻ വരുമ്പോൾ ഇടയനായ യേശു തന്റെ ജീവനെ വകവെക്കാതെ അവയെ രക്ഷിക്കുന്നു.

"ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു. അവ ഒരുനാളും നശിച്ചുപോകയില്ല. ആരും അവയെ എന്റെ കയ്യിൽനിന്നു പിടിച്ചുപറിക്കയുമില്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ. പിതാവിന്റെ കയ്യിൽനിന്നു പിടിച്ചു പറിപ്പാൻ ആർക്കും കഴികയില്ല". യോഹന്നാൻ 10:28,29.

യേശു ഇപ്പോഴും പിതാവിന്റെ സന്നിധിയിൽ നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു.

"ക്രിസ്തുയേശു മരിച്ചവൻ, മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ. അവൻ ദൈവത്തിന്റെ വലതുഭാഗത്തിരിക്കയും നമുക്കു വേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.". റോമർ 8:34.

പലപ്പോഴും നാം പാപം ചെയ്തു ദൈവത്തിൽ നിന്നും അകലുമ്പോൾ, നമ്മെ പിതാവായ ദൈവം വെട്ടാതെ നിർത്തിയിരിക്കുന്നതു പുത്രൻ ദൈവത്തിന്റെ വലതുഭാഗത്തിരുന്നു നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നതുകൊണ്ടു മാത്രമാണ്. യേശു പിതാവിനോടു പറയുകയാണ് ഒരുവർഷം കൂടെ നിൽക്കട്ടെ. വെട്ടികളയരുതേ. ഫലം കായ്ച്ചെങ്കിലോ. നാം വെട്ടേറ്റു വീഴാതെ നിൽക്കുന്നതു യേശുവിന്റെ കരുണ മാത്രം.

"ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കലുണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു. നമ്മുടേതിനു മാത്രമല്ല. സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ". 1.യോഹന്നാൻ 2;1,2.

നമ്മുടെ ബലഹീനതകൾ നമ്മുടെ ഇടയനറിയാം. നാം വഴിതെറ്റിപോകുന്ന ആടുകളാണെന്നും അറിയാം. എന്നാൽ ഇടയന്റെ കണ്ണു എപ്പോഴും കൂട്ടം വിട്ടു കാണാതെ പോകുന്ന ആടിന്റെമേൽ ആണ്. ജീവിതത്തിൽ നാം അറിയാതെ പാപങ്ങൾ കടന്നു വരാം. കോപവും, ദേഷ്യവും നമ്മെ പലപ്പോഴും കീഴ്പ്പെടുത്താം. അനിയന്ത്രിതമായ കോപവാക്കുകൾ നാം പ്രയോഗിച്ചെന്നുവരാം. എത്ര നിയന്ത്രിച്ചിട്ടും ചില പാപ സ്വഭാവങ്ങൾ നമ്മിൽ കടന്നു വന്നേക്കാം. എന്നാൽ ഇരുപത്തിനാലു മണിക്കൂറും യേശു നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ബലഹീനതകളെ യേശു നന്നായി അറിയുന്നു. അതുകൊണ്ടു പലപ്പോഴും നാം വീണുപോകുമ്പോൾ കരുണ ലഭിപ്പാനായി ആ കൃപാസനത്തിലേക്കോടണം.

"ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽ കൂടി കടന്നുപോയോരു ശ്രേഷ്ഠ മഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക. നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക". എബ്രായർ 4:14-16.

നമ്മുടെ എല്ലാ ബലഹീനതകളും നന്നായി ദൈവം അറിയുന്നു. നാം കരളുരുകി വേദനിക്കുമ്പോഴും, നാം വീണുപോകുമ്പോഴും, നാം നിരാശയിലാകുമ്പോഴും യേശു നമ്മുടെ അടുക്കൽ വരുന്നു. നമ്മുടെ ബലഹീനതകൾ ദൈവത്തിലേക്കു നമ്മെ അടുപ്പിക്കും. അതുകൊണ്ടു പൗലോസ് അപ്പോസ്തലൻ ഇങ്ങനെ പറഞ്ഞു.

അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും. എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല 2.കൊരിന്ത്യർ 12:5.

തീർച്ചയായും ബലഹീനതകളിൽ ദൈവം അടുത്ത തുണയായി നിന്ന് കൃപ ചൊരിയുന്നു. അതിനാൽ വേദനകളിൽ, പ്രതികൂലങ്ങളിൽ കർത്താവ് കൂടെയിരുന്ന് പറയുന്നു.

"എന്റെ കൃപ നിനക്കുമതി. എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു". 2.കൊരിന്ത്യർ 12:9.

അതിനാൽ തക്കസമയത്തുള്ള കരുണയ്ക്കും കൃപക്കുമായി ആ കൃപാസനത്തിലേക്കു കടന്നു ചെല്ലാം.

Recommended

  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • നീട്ടലും കുറുക്കലും.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ആഗ്രഹങ്ങൾ അമിതമായാൽ
  • ''പിയത്ത''
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • മൊഴിമാറ്റത്തിന്റെ കുഴി.
  • സാറാഫുകൾ
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • രഹസ്യവും കുർബാനയും.
  • മാർഗം കളി
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • സൈകാമോർ
  • റമ്പാൻ ബൈബിൾ.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ബൈബിൾ.
  • എല്ലാ മഹത്വവും ദൈവത്തിന്
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • ഉത്സവങ്ങൾ. (Feasts).
  • ഏഴിന്റെ പ്രാധാന്യം
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • വിശുദ്ധ മൂറോന്‍.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • സംഗീതം മരിക്കില്ല.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • കാനവിലെ കല്യാണ വീട്.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved