Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.

ഓരോ പാദങ്ങളും ചുവടുകളും വ്യത്യസ്തങ്ങളത്രേ. ചിലര്‍ ചുവടുകള്‍ വയ്ക്കുന്നത് ശ്രദ്ധിച്ചുവോ, മെല്ലെ, ഭൂമിയ്ക്ക് പോലും ഭാരമുണ്ടാകാതെ, മറ്റു ചിലര്‍ പാദത്തിലെ മണ്‍തരികളെ ഞെക്കി അമര്‍ത്തി, മറ്റു ചിലര്‍ കാല്‍ നിലത്ത് ഉരച്ച് ഒച്ച കേള്‍പ്പിച്ച്.

പലതിനും പല അര്‍ത്ഥങ്ങള്‍.

നടക്കുന്നതിന്, വരെ താളമുണ്ടെന്ന് നമ്മള്‍ എത്ര പേര്‍ അറിഞ്ഞു?

ചിലര്‍ ചെവിയില്‍ ഇയര്‍ ഫോണ്‍ വച്ച് നടക്കുന്നത് നോക്കിയാല്‍ അറിയാം, ആ പാട്ടിന്‍റെ താളം നടപ്പില്‍ വരുന്നുണ്ടെന്ന്. ഒരാളോടുള്ള ദേഷ്യം മനസ്സില്‍ വച്ച് നടക്കുകയാണെങ്കില്‍ വഴിയില്‍ കാണുന്ന ചെറിയ കല്ലുകള്‍ക്ക് വരെ മോക്ഷപ്രാപ്തി നേടാം. അതേ സമയം പ്രിയപ്പെട്ടവനെ കണ്ണുകള്‍ കൊണ്ട് തിരയുകയാണെങ്കില്‍ ആ നടപ്പ് കാറ്റിന്‍റെ താളത്തിലായിരിക്കും. ഒഴുകി പോകുന്നതു പോലെ നടക്കുന്നവര്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.

"വാക്കിങ്ങ് ഇന്‍ ദ മൂണ്‍ ലൈറ്റ് ഐ ആം തിങ്കിങ് ഓഫ് യൂ..."

നിലാവുള്ള രാത്രിയില്‍ മെല്ലെ നടക്കവേ നിന്‍റെയോര്‍മ്മകള്‍ എന്നിലേക്ക് ഇരച്ചു കടന്നു വരുന്നു. 'അത്താഴം കഴിഞ്ഞ് അരക്കാതം നടക്കണം' എന്ന് മുത്തശ്ശന്‍ പറഞ്ഞു പഠിപ്പിച്ചത് മറക്കാത്തതു കൊണ്ട്, സന്ധ്യയ്ക്ക് മുറ്റത്ത് നടക്കുന്ന ശീലം ഉണ്ടായിരുന്നു. മതിലു കെട്ടി വേര്‍തിരിച്ചിരുന്നതു കൊണ്ട് വീട് റോഡരികിലെങ്കിലും ആരെങ്കിലും കാണുമെന്ന പേടി വേണ്ട. കണ്ടാലും എന്ത് നാണക്കേട്, ആ നടത്തം ഞാനത്ര ഇഷ്ടപ്പെട്ടിരുന്നു. ചന്ദ്രനെ (അമ്പിളിയെ) നോക്കി നടക്കുമ്പോഴാകും ഒരു പാട്ടു മനസ്സില്‍ വരിക,

"ചന്ദ്രന്‍ മോഹിച്ച പെണ്ണേ നക്ഷത്രം നിന്നേ വിളിച്ചൂ.

നിന്‍ മാളികയ്ക്കുള്ളിലെങ്ങോ മേഘങ്ങള്‍ രാവാട നെയ്തു.

ദൂരെ ദൂരെ ദൂരത്തയി നമ്മള്‍ നില്‍ക്കുന്നെങ്കിലും ഈ ദൂരം പോലും ചാരേ അല്ലേ.

നീ ഞാനല്ലേ...."

നടക്കുന്ന വഴികളില്‍ തണുപ്പ് പെയ്യുന്നുണ്ടാവും, എങ്കിലും ഈ വരികള്‍ എന്നും എന്നെ മോഹിപ്പിച്ചു കൊണ്ടെ ഇരുന്നു. അങ്ങകലെ ആകാശത്തിരുന്ന് ആരോ ഈ ഗാനം എന്നെ നോക്കി പാടുന്ന പോലെ ഞാന്‍ കണ്ടു, അയാളുടെ കയ്യില്‍ ചെറിയ ലയര്‍, തലയില്‍ വെള്ള തൊപ്പി...

നടക്കുന്ന ഓരോ ചുവടിലും ആ താളം എന്നിലുണ്ടാകുന്നത് ഞാനറിഞ്ഞിരുന്നു. അങ്ങകലെ ആ സ്വര്‍ണ്ണഗോളം തിളങ്ങുന്നത് എന്‍റെ സ്വപ്നങ്ങളിലേക്ക് പ്രകാശമുതിര്‍ത്തു കൊണ്ടാണെന്ന് എനിക്കറിയാമായിരുന്നു. ആ നടത്തത്തെ ഗൃഹാതുരത കലര്‍ന്ന ഒരു നിറമുള്ള സ്വപ്നം പോലും ഇന്നും ഞാന്‍ കൊണ്ടു നടക്കും.

ഓരോ ഇടങ്ങളിലും നടപ്പിന്‍റെ രീതികള്‍ വ്യത്യസ്തമാണ്. ഒരു ബസ് വരാന്‍ സമയമായാല്‍ നാം നടപ്പ് പെട്ടെന്നാക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓട്ടം തന്നെ. പക്ഷേ ക്ഷേത്രങ്ങളില്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ അടിവച്ചേ ചുവടുകള്‍ വയ്ക്കാവൂ എന്നാണ്, നിയമം. പക്ഷേ എത്ര പേര്‍ ഇങ്ങനെ നടകാറുണ്ട്. പലരും കയ്യൊക്കെ രണ്ടു വശത്തേയ്ക്കും വീശി പെട്ടെന്ന് നടന്ന് തീര്‍ക്കാനാണ്, ധൃതി. വളരെ മെല്ലെ അടി വച്ച്, തൊഴു കയ്യോടെ വേണം ശ്രീലകത്തുള്ള ആളെ തൊഴാന്‍.

എന്‍റെ സ്വപ്നങ്ങളില്‍ മഴ പെയ്യുമ്പോള്‍ ഞാന്‍ ഒരു കടല്‍തീരത്തായിരുന്നു. കരയുടെ ഒരറ്റവും മുന്നില്ലാതെ ഒഴുകി പരന്നു കിടക്കുന്ന കടല്‍. ഞാന്‍ നിന്നത് കരയിലോ ജലത്തിലോ, സ്വപങ്ങള്‍ അങ്ങനെയാണല്ലോ, നമ്മളേ തെറ്റിദ്ധരിപ്പിച്ചു കളയും. ഉണര്‍ന്നപ്പോള്‍ ഒരു കടല്‍ എന്നില്‍ അലയടിച്ചു. ഒരു മോഹം കടല്‍ത്തീരങ്ങള്‍ കാണാന്‍. വെറുതേ പഞ്ചാര മണലില്‍ അടി വച്ച് നടക്കാന്‍.

"കാല്‍പ്പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരായ്..."

ഓരോ യാത്രയും ഒരു തീര്‍ത്ഥാടനമാണെന്നു പറയും. ചിലപ്പോള്‍ കൂടെ പ്രിയമുള്ളവരുടെ നിഴലുകള്‍ കാണും, ചിലപ്പോള്‍ ഏകാന്ത സഞ്ചാരം. പക്ഷെ കടല്‍ത്തീരങ്ങളിലെ വെള്ള മണല്‍ എന്നെ ആരുടേയോ കാലടിപ്പാടുകളേ അനുകരിക്കാനാണ്, പഠിപ്പിക്കുന്നത്. അകന്നു പോയ ആ പാടുകള്‍ എന്നിലുയര്‍ത്തിയ നെടുവീര്‍പ്പിനെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ആ യാത്ര എന്‍റെ സ്വപ്നമാണ്.

പക്ഷേ നടക്കാത്ത സ്വപ്നങ്ങള്‍ക്കാണ്, ഏറെ കുളിര്‍മ.

അടിവച്ച പാടുകള്‍ കാണുമ്പോള്‍ ഓര്‍ത്തു പോയ മഞ്ഞ മരങ്ങളും നിലാവിലലിഞ്ഞുള്ള നടത്തവും. ഒരു ജന്മം കഴിഞ്ഞുപോയെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഇനിയും എത്ര ദൂരം ബാക്കി കിടക്കുന്നു.

"ഈ മരക്കൂട്ടങ്ങള്‍ വളരെ ആഴമേറിയത്, മനോഹരവും.

പക്ഷേ പാലിക്കപ്പെടേണ്ട ചിലത് എന്നെ കാത്ത് ദൂരെ...

കാതങ്ങളിനിയും എത്രയകലെ…

വഴികള്‍ ദൂരങ്ങള്‍ എന്നെ ക്ഷണിക്കുന്നു..

ഉറക്കം ഇനി യാത്രയ്ക്കപ്പുറം..

റൊബര്‍ട്ട് ഫ്രോസ്റ്റ് ഉണര്‍ത്തുന്നു...

യാത്രകള്‍ മനോഹരങ്ങള്‍, അതും നിലാവുള്ള രാത്രികളെങ്കിലോ.......

Recommended

  • "കപ്യാര്‍"
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • ബന്ധങ്ങൾ
  • ആഗ്രഹങ്ങൾ അമിതമായാൽ
  • അകവും പുറവും
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • The various flavors of Christianity
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • ഊറാറ
  • ക്രിസ്തു എന്ന നേട്ടം.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • എല്ലാ മഹത്വവും ദൈവത്തിന്
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • കടലുകൾ. (Oceans)
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • ആഹാസിന്റെ ഘടികാരം. (Clock).
  • ആരാണ് നമ്മുടെ ദൈവം?
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • പന്ത്രണ്ട് മാസങ്ങൾ
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • നരകം. (Hell)
  • വിശുദ്ധ മൂറോന്‍.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • ഉത്സവങ്ങൾ. (Feasts).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved