Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.

"ആനീദെ ഞായറാഴ്ച്ച" സുറിയാനി സഭ സകല വാങ്ങിപ്പോയവരെയും ഓർമ്മിക്കുന്ന ആഴ്ച്ച. പഴയകാലത്ത്‌ പരദേശികളായി മരിച്ചുപോയവരുടെ ഞായറാഴ്ച്ച എന്നാണ് ഈ ദിവസം അറിയപ്പെട്ടിരുന്നത്‌ അതായത്‌ ആത്മരക്ഷക്ക്‌ അത്യന്താപേക്ഷിതങ്ങളായ സകല കൂദാശകളും കൃത്യമായി സ്വീകരിക്കാൻ ഏതെങ്കിലും കാരണവശാൽ സാധിക്കാതെ വന്നവരും പരദേശവാസത്താൽ ശരിയായ ശവസംസ്കാരം പ്രാപിക്കാൻ കഴിയാതെ വന്നവരുമായ സഹോദരങ്ങളെ പ്രത്യേകമായി കരുണയോടെ സഭ ഓർക്കുന്ന ദിനമാകുന്നു ആനീദെ ഞായർ അതോടൊപ്പം വി.സഭയിൽ നിന്നും വാങ്ങിപ്പോയ വിശ്വാസികളായ സകലരേയും സഭ ഈ ദിവസം വി.ബലിയിൽ അനുസ്മരിക്കുന്നു.

ക്രിസ്തീയ സഭ വർത്തമാനകാല പ്രവർത്തനങ്ങളെക്കാൾ പ്രാധാന്യം വിശ്വാസപരമായ കാര്യങ്ങൾക്ക്‌ നൽകുന്നു. ആകയാൽ മാതാപിതാക്കളുടെ വിശ്വാസമനുസരിച്ച്‌ മക്കൾക്ക്‌ ശിശുക്കളായിരിക്കുമ്പോൾ തന്നെ ജ്ഞാനസ്നാനം നൽകുന്നു. (അ:പ്ര:16:33-34, 2:39) അതുപോലെ തന്നെ മാനുഷീക ബലഹീനതകളെയും പാപത്തിലേക്കുള്ള മനുഷ്യന്റെ ചായ്‌വിനെയും മനസ്സിലാക്കികൊണ്ട്‌ വി.സഭ തന്റെ മക്കൾക്ക്‌ മോചനം നൽകുവാനായി തന്റെ മണവാളനോട്‌ സദാ അപേക്ഷിക്കുന്നു. അവൻ ന്യാധിപനാകയാൽ നശിപ്പിപ്പാനും രക്ഷിപ്പാനും പ്രാപ്തനുമാകുന്നു. (യാക്കോ:4:12). എന്നാൽ പാപത്തിൽ വീണു മരിച്ചയാളുകൾക്കായി സഭ പ്രർത്ഥിക്കുന്നു എന്ന് ഇതിനർത്ഥമില്ല. മറിച്ച്‌, കർത്താവിന്റെ കരുണയിൽ ആശ്രയിച്ച്‌ വാങ്ങിപ്പോയവർക്കായി പ്രാർത്ഥിക്കുന്നു. അത്‌ സഭാ മാതാവിന്റെ അപേക്ഷ മാത്രമാകുന്നു എന്ന് പ്രത്യേകം ഗ്രഹിക്കേണ്ടിയിരിക്കുന്നു.

ഈ ദിവസം ആചരിക്കുന്നതിലൂടെ മൂന്ന് കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

1. ഈ ദിവസം മാത്രമല്ല എല്ലായ്പ്പോഴും ലോകാവസാനത്തെക്കുറിച്ചും നമ്മുടെ ക്ഷണികമായ ഈ ലോകത്തെ കുറിച്ചും നാം ചിന്തിക്കണം.

2. നമ്മുടെ എല്ലാ പ്രാർത്ഥനകളിലും നമ്മിൽ നിന്ന് വാങ്ങിപ്പോയവരേ ഓർക്കണം. (വാങ്ങിപ്പോയവരെ ഓർക്കാത്ത പ്രാർത്ഥനകൾ വി.സഭയിലില്ല).

3. നാം അനുഭവിക്കുന്ന കൂദാശകൾ ഈ ലോകത്തിലും വരുവാനുള്ള നിത്യജീവങ്കലും നമുക്ക്‌ അത്യന്താപേക്ഷികമാകുന്നു.

ആകയാൽ ശുദ്ധമുള്ള വലിയ നോമ്പിലേക്ക്‌ പ്രവേശിക്കും മുമ്പ്‌ ജീവനോടിരിക്കുന്നവരെയും വാങ്ങിപ്പോയവരേയും ചേർത്ത്‌ നിർത്തി ഇഹപരലോക കൂട്ടയ്മയുടെ ബലിയിൽ ഒരിക്കൽകൂടി നമുക്ക്‌ പങ്കാളികളാകാം.

നമ്മിൽ നിന്ന് വാങ്ങിപ്പോയ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും നാമങ്ങൾ വി.കുർബ്ബാനയിൽ ഓർക്കുവാൻ തക്കവണ്ണം തൂയോബോയ്ക്ക്‌ മുമ്പ്‌ കൊടുക്കുവാൻ മറക്കരുതേ!

കുന്നംകുളത്ത് സഭയുടെ പൊതുവായ ആനീദെ കൂടാതെ നവംബർ 15-ന് പ്രത്യേകമായി 'ആനീദെ പെരുന്നാൾ' അഥവാ പ്രദേശിക ഭാഷാ പ്രയോഗത്തിലറിയപ്പെടുന്ന 'അന്നിച്ചാത്തം' നടത്തുന്ന പതിവുണ്ട്. ഇത് കുന്നംകുളത്തെ ക്രൈസ്തവ പൂർവ്വികരുടെ സ്മൃതിയെമാനിക്കുന്ന ദീപാലംകൃതമായ പെരുന്നാൾ കൂടിയാണ്.

ആനീദെ അഥവാ അന്നിച്ചാത്തം: ആർത്താറ്റ്.

ആർത്ത് പള്ളിയിലെ അന്നിച്ചാത്തത്തിന് ഒരു പൂർവ്വിക ചരിത്രമുണ്ട്. രക്തത്താൽ ശരീരത്തെ കഴുകിയ വിശ്വാസതീഷ്ണരായ സാക്ഷ്യമുള്ള പൂർവ്വസൂരികളായ പുണ്യാത്മാക്കളുടെ ത്യാഗത്തിന്റെ ചരിത്രമാണത്.
      
1789-ൽ തിരുതാംകൂർ യുദ്ധത്തിനായി ഇറങ്ങി തിരിച്ച ടിപ്പു, മാസമോ തീയതിയോ അറിയാത്ത ഒരു ദിനം കുന്നംകുളതെത്തി. അന്ന് ടിപ്പുവും സംഘവും ക്രിസ്ത്യാനികളോടുളള തങ്ങളുടെ പക തീർത്തത് നരബലികളും, അഗ്നി താണ്ഡവും നടത്തി കൊണ്ടായിരുന്നു. ടിപ്പു സുല്‍ത്താന്‍റെ പടനായകര്‍ ഓലമേഞ്ഞ പള്ളിക്കും, വടക്കെ പടിപ്പുര മാളികയ്ക്കും, വടക്കോട്ടുള്ള അങ്ങാടിക്കും, ചാട്ടുകുളങ്ങര അങ്ങാടിക്കും തീ വെച്ചു എന്ന് ചരിത്ര ഏടുകൾ വാമൊഴിയാൽ വരച്ച് കാട്ടുന്നു. ആര്‍ത്താറ്റ് പള്ളിപ്പാട്ടില്‍ ടിപ്പുവിന്റെ പടയോട്ടത്തിൽ കൊച്ചി അതിർത്തി ഭേദിച്ചപ്പോൾ ടിപ്പുവിന് കിട്ടിയ വർണ്ണന ആർത്താറ്റ് പള്ളിപ്പാട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്;

"ദുഷ്ടരില്‍ ദുര്‍ഘട മുഖ്യശാന്‍
മഹമ്മദുവേദശ്രേഷ്ഠനാം നൃപന്‍
ദുഷ്ടന്‍ പട്ടാണി വന്നു
പന്തം കത്തിച്ചു ചുട്ടു പള്ളിയും...."
       
പള്ളിയെ അഗ്നിക്കിരയാക്കിയ ടിപ്പു സൈന്യം, ക്രൈസ്തവ വിശ്വാസികളായ ധീരന്മാരെ വാളിനിരയാക്കി, നിർജ്ജീവകോലങ്ങളെ വൃക്ഷശിഖിരങ്ങൾക്ക് പകയുടെ കാഴ്ച്ച ദ്രവ്യങ്ങളായി സമർപ്പിച്ചു. അന്ന് രക്തസാക്ഷിത്വം വരിച്ച നസ്രാണി വീരന്മാരുടെ ഓര്‍മ്മ നവംബർ 15-ാം (വൃശ്ചികം 2) ആര്‍ത്താറ്റ് പള്ളിയില്‍ ആനീദെ (അന്നിച്ചാത്തം) ആയി ആചരിച്ച് വരുന്നു.

ആനീദെ പെരുന്നാൾ തീയതി.
   
നവംബർ മാസം 14, 15 തീയതികളിലാണ് ആനീദെ പെരുന്നാൾ കുന്നംകുളത്ത് ആചരിക്കുന്നത്. മലയാള മാസത്തിൽ അത് വൃശ്ചികം 1, 2 തീയതികളിലാണ്. മലയാള മാസവും ഇംഗ്ലീഷ് മാസവും തമ്മിൽ 15 ദിവസത്തെ വ്യത്യാസമുണ്ടല്ലോ. എന്നാൽ എല്ലാ മലയാള മാസവും ഇംഗ്ലീഷ് മാസം പതിനഞ്ചിനല്ല ആരംഭിക്കുന്നത്. ചിലപ്പോൾ 14 നോ 16 നോ ആരംഭിക്കുന്ന മാസങ്ങളുമുണ്ട്. എന്നാൽ സുറിയാനി കണക്കിൽ, ഇംഗ്ലീഷ് മാസം 14 ന് തന്നെയാണ് മലയാളമാസം ഒന്ന് തുടങ്ങുന്നത്. അതായത് ആനീദെ പെരുന്നാൾ വൃശ്ചികമാസം രണ്ട് എന്നത് കൃത്യമായ ഇംഗ്ലീഷ് മലയാളം കണക്കിലല്ല. മറിച്ച് ഇംഗ്ലീഷ് മലയാളം സുറിയാനി കണക്കിലാണ്. അതിനാലാണ് എല്ലാവർഷവും വൃശ്ചികം രണ്ടിന്റെ പെരുന്നാൾ നവംബർ 15ന് സ്ഥിരമായി ആചരിക്കുന്നത്.

പദോല്പത്തി.

1. ആനീദൊ/ ആനീദേ.
       
'ആനീദൊ' എന്നാൽ വാങ്ങിപ്പോയ വ്യക്തി എന്നാണ്. 'ആനീദേ' എന്നത് ബഹുവചനമാണ് വാങ്ങിപ്പോയ വ്യക്തികൾ എന്നർത്ഥം. വാങ്ങിപ്പോയ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനെയാണ് ആനീദേ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ആനീദോ, ആനീദേ ഈ രണ്ട് വാക്കുകളുടെയും പദോല്പത്തി
സുറിയാനിയാണ്. അതുകൊണ്ട് വാങ്ങിപ്പോയവരെ പൊതുവായി ഓർക്കുന്നതിനെ ആനീദെ എന്നും അവരുടെ ഓർമ്മയെ ആചരിക്കുന്നതിനെ ആനീദെ പെരുന്നാൾ അഥവാ അന്നിച്ചാത്തം (പ്രാദേശിക ഭാഷാപ്രയോഗം) എന്നും പറയാവുന്നതാണ്.

2. അന്നദ / അന്നദാ/ അന്നാദ.
   
'അന്നദ' അഥവാ, 'അന്നദാ' 
എന്നത് സംസ്കൃത പദോല്പത്തിയാണ്.
അന്നം + ദ അഥവാ അന്നം + ദാ അതിനർത്ഥം. ആഹാരം നൽകുന്നതിനെ സംബന്ധിച്ചാണ്. ഇനിയും 'അന്നാദ' എന്നാൽ 'അന്നം അദിക്കുന്ന' അഥവാ ചോറുണ്ണുന്നതിനെയാണ്. ഈ അർത്ഥത്തിലാണ് നാം ഇതിനെ കാണേണ്ടത്. ആനീദെ എന്ന കർമ്മത്തിന് ശേഷം നൽകുന്ന ഭക്ഷണത്തെ 'അന്നദ' അഥവാ 'അന്നദാ' എന്നു പറഞ്ഞു വരുന്നു. 
   
'അന്നദ' അഥവാ 'അന്നദാ' ഒരു കർമ്മ പ്രയോഗം മാത്രമാണ്. ഭക്ഷണം കൊടുക്കുന്നതിനെ അല്ലെങ്കിൽ മറ്റൊരാൾക്ക് നൽകുന്നതിനെ പൊതുവായി അന്നദ അഥവാ അന്നദാ എന്നത് കൊണ്ടർത്ഥമാക്കുന്നു. ചുരുക്കത്തിൽ  അന്നം കൊടുക്കുന്നതിന് (വിശപ്പിനെ അകറ്റുവാൻ) സംസ്കൃത വേരുള്ള മലയാള പദപ്രയോഗമാണ് 'അന്നദ'.
       
കുന്നംകുളത്ത് കാലാകാലങ്ങളായി പ്രയോഗിക്കുന്ന ഈ പദം മരണാനന്തരം നൽകുന്ന ഭക്ഷണത്തെയാണ് അർത്ഥമാക്കുന്നത്. അതുകൊണ്ട് ആനീദെ പെരുന്നാളിനെ അഥവാ അന്നിച്ചാത്തത്തെ 'അന്നദ പെരുന്നാൾ' എന്ന് വിളിക്കുന്നത് യുക്തിയല്ല. കാരണം പൂർവ്വീക സ്മൃതികളെ സ്മരിക്കുന്ന പെരുന്നാളിന് പകരം  ഭക്ഷണത്തിന്റെ പെരുന്നാൾ അല്ലല്ലോ ആചരിക്കേണ്ടത്...!!!

3. അന്നിച്ചാത്തം.
       
ആനീദെ പെരുന്നാളിന് കുന്നംകുളത്തുക്കാരുടെ ഭാഷാ പ്രയോഗമാണ് അന്നിച്ചാത്തം. ചാത്തമെന്നത് എല്ലാവർക്കും അറിയാവുന്ന മലയാള പദമാണെങ്കിലും കുന്നംകുളക്കാർക്ക് ഒഴികെ. 'അന്നിച്ചാത്തം' എന്ന പദംമത്ര  സുപരിചിതമായിരിക്കണമെന്നില്ല. ഒരു പക്ഷേ, അന്നി + ചാത്തം (ശ്രാദ്ധം)  ആയിരിക്കാം 'അന്നിച്ചാത്ത' മായി രൂപപ്പെട്ടത്.
    
A. അന്നി.
           
ഇത് മലയാള പദമല്ല, സംസ്കൃതവും സുറിയാനിയുമല്ല. എന്നാൽ ഈ പദത്തെ രണ്ട് രീതിയിൽ വിവക്ഷിക്കനായി ശ്രമിക്കുന്നു (വിവക്ഷിക്കുന്നത് സ്വതന്ത്ര വിവരണം മാത്രമാണ്).

ഒന്നാമതായി.
            
'ആനീദെ' എന്ന സുറിയാനി പദം സംസാരഭാഷയിൽ 'അനീദെ' ആയി മാറുകയും പിന്നീട് കുറച്ചുകൂടി ലോപിച്ച് 'അനി' അഥവാ 'അന്നി' എന്ന് രൂപപ്പെടുകയും അതിനൊപ്പം 'ചാത്തം' എന്ന മലയാളമോ 'ശ്രാദ്ധം' എന്ന സംസ്കൃത പദമോ ചേർത്ത് വച്ച് കാലാന്തരത്തിലുള്ള സംസാര ശൈലിയിൽ വന്നു ചേർന്നതാകാം ഈ 'അന്നിച്ചാത്തം' അഥവാ 'അന്നിശ്രാദ്ധം' എന്ന പദപ്രയോഗം.

രണ്ടാമതായി.
      
അന്നി ('Anni') എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം 'ആണ്ട്' അഥവാ 'ആണ്ടുതോറുമുള്ള' (year or yearly) എന്നതാണ്. anni-, annu എന്നീ പദങ്ങളും ഇതേ അർത്ഥത്തിലുള്ളതാണ്. ആംഗലേയ ഭാഷയിൽ ഉപയോഗിക്കുന്ന 'anniversary' എന്നതിന്റെ പദോല്പത്തിയും 'ann', 'anni' -, 'annu' എന്നീ ലാറ്റിൻ പദങ്ങളിൽ നിന്നാണ്.
     
റോമൻ കത്തോലിക്ക സഭയുടെ കടന്നു കയറ്റത്തിന്റെ ചഷകം കുന്നംകുളം പ്രദേശം രുചിച്ചറിഞ്ഞിട്ടുണ്ട് എന്നത് ചരിത്രമാണല്ലോ. അപ്പോൾ അവരുടെ ഔദ്യോഗിക ഭാഷയായ ലാറ്റിന്റെ (ലത്തീൻ) സ്വാധീനവും ആ കാലഘട്ടങ്ങളിൽ ഇവിടെ ഉണ്ടായിരുന്നേക്കാം. (മലയാള ഭാഷയിൽ ഇതര ഭാഷയുടെ സ്വാധീനം വളരെയുണ്ടായിട്ടുണ്ട്. പല ലാറ്റിൻ വാക്കുകളും ഇന്നും നമ്മൾ ശുദ്ധ മലയാളമാണെന്ന വിധത്തിൽ അറിയാതെ ഉപയോഗിക്കുന്നുമുണ്ട്. ഉദാഹരണമായി ഓസ്തി, കുമ്പസാരം, വരാന്ത, സവോള, ഇസ്തിരി, കപ്പിത്താൻ, കൊന്ത, തമ്പേറ്... തുടങ്ങി 202-ൽ അധികം ലത്തീൻ (latin) പദങ്ങൾ മലയാള ഭാഷ കടമെടുത്തിട്ടുണ്ട്). ചില പദങ്ങൾ ലത്തീൻ പദങ്ങളായും മറ്റ് ചിലത് അല്പം രൂപഭേദം വരുത്തിയതോ, അല്ലെങ്കിൽ ലത്തീൻ ഭാഷയിൽനിന്നുള്ള root word ആംഗലേയ ഭാഷയിൽ (English) വന്ന് അത് മലയാളത്തിലേക്ക് കടമെടുത്തിട്ടുള്ളതുമുണ്ട്. 'അന്നി (Anni)' എന്നത് ലത്തീനിൽ നിന്ന് മലയാളത്തിലേക്ക് ചേർക്കപ്പെട്ട അത്ര പ്രസക്തമല്ലാതിരുന്ന ഒരു പദമായിരിക്കണം.
          
അന്നി + ചാത്തം ചേർന്ന് അന്നിച്ചാത്തം എന്ന് പിൽക്കാലത്ത് പറഞ്ഞു വരുന്നതാകാം. മരിച്ചു പോയവരുടെ ആത്മാക്കൾക്കായി ആദരപൂർവ്വം ആണ്ടുതോറും നടത്തുന്ന പ്രാർത്ഥനാ കർമ്മത്തെ അന്നിച്ചാത്തം അഥവാ അന്നി ശ്രാദ്ധം എന്ന് പൊതുവേ പറയുന്നു.
       
നവംബർ 15 ന് നടക്കുന്ന പൊതുവായ പരേത സ്മരണയ്ക്ക് മാത്രമല്ല അന്നിച്ചാത്തം എന്ന് പറയേണ്ടത്. മറിച്ച് ഓരോ വാങ്ങിപ്പോയവരുടെയും ആണ്ട് ഓർമ്മയ്ക്കും അന്നിച്ചാത്തം എന്നു തന്നെയാണ് പറയേണ്ടത്. എന്നാൽ പൊതുവായ ഒരു പ്രാദേശിക ആത്മീയ സംസ്ക്കാരത്തിന്റെ സ്മരണ നിലനിർത്തുന്ന ദിനത്തിൽ മാത്രമേ ഇപ്പോൾ ഈ പദം (അന്നിച്ചാത്ത പെരുന്നാൾ) ഉപയോഗിക്കുന്നുള്ളൂ എന്നത് ആ ദിവസത്തിന്റെ പ്രാധാന്യ പകർച്ചകൊണ്ട് മാത്രമായിരിക്കാം.

B. ശ്രാദ്ധം/ചാത്തം.
         
മരിച്ചവർക്കുവേണ്ടി കഴിക്കുന്ന പ്രാർത്ഥനാപൂർവ്വമായ കർമ്മത്തിന് പറയുന്നതാണ് 'ശ്രാദ്ധം'. ശ്രദ്ധയോടെ (ആദരവോടെ) ചെയ്യേണ്ടുന്ന കർമ്മാണ് ശ്രാദ്ധം. സംസ്കൃതത്തിൽ 'ശ്രദ്ധയാ അര്‍പ്പിതേയിതി ശ്രാദ്ധ' എന്നാണ് ചൊല്ലുന്നത്.
     
മരിച്ചവർക്കുള്ള കുർബ്ബാന, കുഴിമാടത്തിൽ നടത്തുന്ന ധൂപ പ്രാർത്ഥന, പുരോഹിതർ വീടുകളിൽ വന്ന് നടത്തുന്ന ചെറിയ പ്രാർത്ഥന, പിന്നെ ബന്ധുമിത്രാതികൾക്കായി നടത്തുന്ന സദ്യയും ചേർന്നതാണ് ശ്രാദ്ധം അഥവാ ചാത്തം. മരിച്ചവരിലേക്ക് ശ്രദ്ധ ക്ഷണിക്കുക അല്ലെങ്കിൽ ഓർമ്മിക്കുക ഇതാണ് ശ്രാദ്ധം അഥവാ ചാത്തത്തിന്റെ ആത്യന്തികമായ തത്വം. മരണപ്പെട്ടവരെ ഓർക്കുക എന്നതിനോടൊപ്പം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയെന്ന കർത്തവ്യം ജീവിച്ചിരിക്കുന്നവരിലുണ്ടെന്ന വിശ്വാസമാണ് ഇത്തരം ചടങ്ങുകൾ ക്രിസ്തുമതത്തിൽ വ്യാപകമാകുവാൻ കാരണം.
         
'ചാത്തം' എന്ന മലയാള പദം പരിഷ്ക്കരിച്ചാണ് 'ശ്രാദ്ധം' എന്ന് സംസ്കൃതത്തിൽ പറയുന്നത്.
    
ക്രൈസ്തവ മതത്തിൽ മാത്രമല്ല ഹൈന്ദവ - ബുദ്ധ - മതങ്ങളിലും ശ്രാദ്ധം അഥവ ചാത്തം എന്ന കർമ്മുണ്ട്. 
    
ഹൈന്ദവർക്കിടയിൽ മരിച്ചുപോയ ബന്ധുമിത്രാദികൾക്കോ പിതൃക്കൾക്കോ മരിച്ച നാളിൽ (നക്ഷത്രം) അർപ്പിക്കുന്ന ദ്രവ്യത്യാഗമാണ് ശ്രാദ്ധം.
     
ബുദ്ധമതത്തിൽ കൊല്ലപ്പെട്ട ബൗദ്ധ സന്യാസിമാരെ (ഭട്ടന്മാരെ) അഥവാ ചത്തുപോയ (ഇഹവാസം വെടിഞ്ഞ) ഗുരുക്കന്മാരെ വന്ദിക്കാനുള്ള ദിവസമാണ് ചാത്തം.

ആർത്താറ്റ് ശവക്കോട്ടയിലെ അസ്ഥിക്കലവറ.
          
ആദ്യ കാലങ്ങളിൽ മരിച്ചവരെ കബറടിക്കായത് പള്ളിയോട് ചേർന്ന വളപ്പിലായിരുന്നു. പിന്നീട് പരിശുദ്ധ പരുമല തിരുമേനിയാണ് 1075 ചിങ്ങം 10 ന് (1900 ആഗസ്റ്റ് 26) ആർത്താറ്റ് പള്ളിയുടെ വിശാലമായ സെമിത്തേരിയ്ക്ക് (മതിലിന്) അടിസ്ഥാനമിട്ടത്.
    
പണ്ടെക്കെ ഒരു കല്ലറയിലേക്ക് അതേ കുടുംബത്തിലെ മറ്റൊരു വ്യക്തിയെ അടക്കം ചെയ്യുന്ന സാഹചര്യത്തിൽ പഴയ അസ്ഥികൾ കൊണ്ടു നിക്ഷേപിച്ച ഇടമായിരുന്നു ഈ അസ്ഥിക്കലവറ. എന്നാൽ ഇന്ന് ഒരു കല്ലറയിൽ ഒന്നിലധികം വ്യക്തികളുടെ മൃതശരീരം വച്ചാലും പഴയ അസ്ഥികൾ ആ ശവകല്ലറയിൽ കുറച്ച് ആഴത്തിൽ നിക്ഷേപിക്കുന്ന പതിവാണല്ലോ ഉള്ളത്. പഴയ കാലത്ത് പല കല്ലറകളിലെ അസ്ഥികൾ ഒരിമിച്ച് വലിയ ആഴമുള്ള ഈ അസ്ഥിക്കലവറയിൽ നിക്ഷേപ്പിച്ചിരുന്നു. അസ്ഥിക്കലവറ പള്ളിയിൽ നിന്ന് ശവ കോട്ടയിലേക്ക് ഇറങ്ങുന്നതിന്റെ വലത് വശത്താണ് സ്ഥിതി ചെയ്യുന്നത്. ആനീദെ പെരുന്നാളിന് അവിടെ പ്രത്യേക ധൂപ പ്രാർത്ഥനയും വെള്ളം തളിയും നടത്താറുണ്ട്.
      
കൂടാതെ സന്ധ്യയ്ക്ക് വിളക്കു മണിയായി 21 മണി മുഴക്കുന്നുണ്ട്. 19 ഒറ്റ മണികൾ ഇത് രക്തസാക്ഷികളായ 19 നസ്രാണി വീരന്മാരുടെ ഓർമ്മയ്ക്കായും, ഒരു ഇരട്ട മണി, ടിപ്പു സൈന്യത്താൽ വധിക്കപ്പെട്ട പുരോഹിതന്റെ ഓർമ്മയ്ക്കായും സമർപ്പിക്കുന്നു.
           
പതിനാലാം തീയതി സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം വൈദികർ അംശവസ്ത്രം ധരിച്ച് ധൂപമേന്തി പ്രദക്ഷണമായി വന്ന് ശവകുടീരങ്ങളിൽ ധൂപമർപ്പിക്കുന്നു. പതിനഞ്ചാം തീയതി സെമിത്തേരി പള്ളിയിലെ കുർബ്ബാനാനന്തരം വൈദികർ കുഴിമാടങ്ങളിൽ വെള്ളം തളളിക്കുന്ന ചടങ്ങും അന്നിച്ചാത്തത്തിന്റെ ഭാഗമായി നടന്നു വരുന്നു.
    
വിശുദ്ധ മാമ്മോദീസായിലൂടെ യേശുക്രിസ്തുവിനെ സ്വീകരിച്ച്, കർത്താവിൻ്റെ ശരീര-രക്തങ്ങൾ അനുഭവിച്ച് ഈ ലോകത്തു നിന്നും വാങ്ങിപ്പോയ വിശ്വാസികൾ സഭയുടെ ആത്മീയ അംഗത്വത്തിൽ നിന്നും വിമോചിതരാകുന്നില്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും അടങ്ങുന്നതാണ് കർത്താവിൻ്റെ സഭ. നമ്മുടെ പരേതാത്മാക്കൾ നമ്മളോടൊത്ത് അവർ ഉയരത്തിൽ നിന്നു കൊണ്ട് വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നു എന്ന സങ്കല്പത്തിലാണ് പടിഞ്ഞാറോട്ട് ധൂപം വീശുമ്പോൾ മൂന്നു പ്രാവശ്യം മേല്പോട്ട് ഉയർത്തി ധൂപം വീശുന്നത്.
മരിച്ചവരെ പരിശുദ്ധ സഭ പൊതുവായി ഓർക്കുമ്പോൾ നമ്മിൽ നിന്നും വാങ്ങിപ്പോയ നമ്മുടെ പ്രിയപ്പെട്ടവരെ ഓർക്കുവാൻ നമ്മളും കടപ്പെട്ടിരിക്കുന്നു. നിർബന്ധമായും തൂയോബോക്കു മുമ്പായി വാങ്ങിപ്പോയവരുടെ പേരുകൾ വിശുദ്ധ കുർബാനയിൽ ഓർക്കുവാൻ പള്ളിയിൽ കൊടുക്കുവാൻ ശ്രദ്ധിക്കുക. വിശുദ്ധ കുർബാനയിൽ തൂയോബോ ശുശ്രൂഷയിലും, വിശ്വാസ പ്രമാണംചൊല്ലുമ്പോഴും, നിദ്രപ്രാപിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള ആറാംതുബ്ദേൻ വായിക്കുന്ന സമയത്തുമാണ് പട്ടക്കാർ മരിച്ചവരുടെ പേരുകൾ ഓർത്ത് പ്രാർത്ഥിച്ച് വിശുദ്ധ ബലിപീഠത്തിൽ റൂശ് മാചെയ്യുന്നത് എന്ന് ഓർക്കണം.

കാരുണ്യവാനായ കർത്താവേ! നിൻ്റെ ശരണത്തിന്മേൽ നിദ്ര പ്രാപിച്ച് തങ്ങളുടെ പരദേശവാസം അവസാനിപ്പിച്ചവരായ ഞങ്ങളുടെ മാതാപിതാക്കന്മാരേയും സഹോദരി സഹോദരന്മാരേയും നിൻ്റെ ഇഷ്ട്ടപ്രകാരം ജീവിച്ച് നിന്നെ പ്രസാദിപ്പിച്ചവരോടുകൂടെ ആനന്ദിപ്പാൻ യോഗ്യരാക്കി തീർക്കണമേ. കരുണയും കൃപയുമാകുന്ന പനിനീർ നിൻ്റെ ദാസന്മാരുടെ മേൽ നീ തളിക്കണമേ. നീ മഹത്ത്വത്തോടെ എഴുന്നെള്ളുന്ന സമയത്ത് നിൻ്റെ വലതുഭാഗത്ത് നില്പാൻ അവരെ യോഗ്യരാക്കണമേ. അബ്രഹാമിൻ്റേയും ഇസഹാക്കിൻ്റേയും യാക്കോബിൻ്റേയും മടിയിൽ അവരെ നീ വസിപ്പിക്കണമേ. നിൻ്റെ കരുണകൾക്കു വേണ്ടി അവർ നിൻ്റെ തിരുനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യുമാറാകണമേ. ആമ്മീൻ.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • പെസഹ അപ്പവും & പാലും
  • എബ്രായരിലെ ക്രിസ്തു.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • കാനവിലെ കല്യാണ വീട്.
  • "ഗാഫോർ"
  • ആദ്യജാതൻ. (Firstborn).
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • വാങ്ങിപ്പോയവർ
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • നാവ് എന്ന തീ
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • കഴുത മറന്നുപോയ സത്യം
  • ഡിഡാക്കേ
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • സേലൂൻ ബശ്ലോമോ....
  • അകവും പുറവും
  • ഉപമകൾ.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • പ്രധാന മാലാഖമാർ
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • കല്ലട വല്യപ്പൂപ്പൻ.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • മാവുർബോ
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • കർത്തൃപ്രാർത്ഥന.
  • അത്യാഗ്രഹം
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • വിശുദ്ധ യാക്കോബ് ബുർദ്ദാന

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved