Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.

തൂയോബോയിൽ വിശുദ്ധ രഹസ്യങ്ങളുടെ മുകളിൽ ഇടത്തോട്ട് (Anti-clockwise) രണ്ടു പ്രാവശ്യവും, വലത്തോട്ട് (Clockwise) ഒരുപ്രാവശ്യവും ധൂപക്കുറ്റി ചുറ്റിക്കണം. ഇടത്തോട്ട് രണ്ടുപ്രവശ്യവും വലത്തോട്ട് ഒരുപ്രാവശ്യവും കറക്കുന്ന രീതി വിശുദ്ധ കുർബ്ബാനയിൽ ഒന്നിലധികം സ്ഥലങ്ങളിൽ കാണാം. ഇടത്തേതിന്റെ മക്കളായിരുന്ന നമ്മെ മശിഹായുടെ മനുഷ്യാവതാരം മൂലം വലത്തേതിന്റെ മക്കളാക്കിതീർത്തു എന്നാണ് ഇതിന്റെ പൊരുളായി പൊതുവേ പറയാറുള്ളത്. ആദാം വീണു, മനുഷ്യവംശവും വീണു എന്നതിന്റെ പ്രതീകമായി ഇടത്തോട്ടു രണ്ടു പ്രാവശ്യവും, ഏകജാതൻ തന്റെ മനുഷ്യാവതാരത്താൽ ഏവരെയും രക്ഷിച്ചു എന്നതിന്റെ സൂചനയായി ഒരുപ്രാവശ്യം വലത്തോട്ടും കറക്കുന്നു എന്നൊരു വ്യാഖ്യാനവുമുണ്ട്. വൃത്തം നിത്യതയുടെയും, മൂന്ന് എന്ന സംഖ്യ വിശുദ്ധ ത്രിത്വത്തിന്റെയും പ്രതീകങ്ങളാണ്.

(വിശുദ്ധ യാക്കോബിന്റെ തക്സാ, ഒരു പഠനം. എം.ഓ.സി. പബ്ലിക്കേഷൻ. പേജ് 34. ഫാ.ജോൺസ് എബ്രഹാം കോനാട്ട്).

അറിയപ്പെടുന്ന എല്ലാ മതങ്ങളിലുമുള്ള ഒരാചാരമാണ് വലംവയ്ക്കൽ (Circumambulation). ബുദ്ധമതത്തിലും ഹിന്ദുമതത്തിലും ക്രൈസ്തവതയിലും ഇസ്‌ലാമിലും ആചാരപരമായി വലംവയ്ക്കലുണ്ട്. വിഗ്രഹത്തെയോ ദേവാലയത്തെയോ ഒക്കെ മാതവിശ്വാസികൾ ആചാരത്തിന്റെ ഭാഗമായി വലംവയ്ക്കുന്നു.

രണ്ട് ദിശയിൽ വലംവയ്ക്കാം. ഒന്ന് ക്ലോക്ക് കറങ്ങുന്ന ദിശയിൽ; ഇതിനെ clockwise അഥവാ പ്രദക്ഷിണം എന്നും തിരിച്ചുള്ള വലംവയ്ക്കലിനെ counter-clockwise അഥവാ അപ്രദക്ഷിണം എന്ന് വിളിക്കുന്നു.

യഹൂദരുടെ ലിഖിത പാരമ്പര്യമായ മിഷ്നയിൽ പറയുന്നതനുസരിച്ചു ഒരാൾ യെരുശലേം ദേവാലയത്തിൽ ചെല്ലുമ്പോൾ അയാൾ സന്തുഷ്ടൻ ആണെങ്കിൽ counter-clockwise ഉം മരണമോ രോഗമോ മറ്റോകൊണ്ട് ദുഃഖിതൻ ആണെങ്കിൽ clockwise ഉം ദേവാലയത്തെ ചുറ്റണം (Mishnah, Middot 2:2). അപ്പോൾ clockwise ചുറ്റൽ ദുഃഖസൂചികയും counter-clockwise ശുഭസൂചികയുമാണ് യഹൂദപാരമ്പര്യത്തിൽ.

ഇതിന്റെ influence കൊണ്ടാകാം,  ക്രിസ്തു മതത്തിലും ഇസ്‌ലാമിലും counter-clockwise ചുറ്റുന്നത് ശുഭസൂചകമാണ്. മുസ്ലിംകൾ കഅബ ദേവാലയത്തിന് ചുറ്റും നടക്കുന്ന ത്വവാഫ് എന്ന ചടങ്ങ് counter-clockwise ആണ്.

സുറിയാനി സഭയിലും counter-clockwise ശുഭസൂചികയും clockwise ദുഃഖസൂചികയുമാണ്. മദ്ബഹയിലേക്ക് കയറി ഇറങ്ങുന്നതും ധൂപം വീശിചുറ്റുന്നതും എല്ലാം ശുഭസൂചികയായ counter-clockwise ആണ്. മാറാനായ പെരുന്നാളുകളിൽ ദേവാലയം ചുറ്റുന്നതും വടക്ക് വാതിൽ വഴി ഇറങ്ങി counter-clockwise വലംവച്ചു തെക്കുവാതിൽ വഴി തിരികെ പ്രവേശിക്കുന്നു. എന്നാൽ ദുഃഖവെള്ളിയാഴ്ച മാത്രം ദുഃഖസൂചികയായ clockwise വലംവയ്ക്കൽ നടക്കുന്നു; അപ്പോൾ തെക്കുവാതിൽ വഴി ഇറങ്ങി clockwise ചുറ്റി, വടക്കുവാതിൽ വഴി തിരികെ പ്രവേശിക്കുന്നു. ഇതാണ് വലംവയ്ക്കലിന്റെ പാരമ്പര്യം.

വിവാഹ കിരീടം വാഴ്വ്, വിശുദ്ധ കുർബ്ബാനയുമായി പടിഞ്ഞാറോട്ട് വരുക, മൃതശരിരത്തിനും കബറിടത്തിലും ധൂപം വയ്ക്കുക, ശോശപ്പാ ആഘോഷം, ധൂപക്കുറ്റി വാഴ്ത്തുക എന്നിവയിലും Anticlockwise ആണ്. എങ്കിലും പിന്നീട് ഒരു തവണ Clockwise ഇതിൽ ചിലതിൽ ഉൾപ്പെടും.

Anti clockwise circambulation also indicates the order of priority or religious or Liturgical importance of the the directions  (geographical) East, North, West, South.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • പന്ത്രണ്ട് മാസങ്ങൾ
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • നാശം വിതച്ച ആസക്തികൾ
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • Church Fathers Memorial Day
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • Tablet. തബ്ലൈത്താ.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • പാതിനോമ്പ്‌
  • വലിയനോമ്പ്
  • എല്ലാ മഹത്വവും ദൈവത്തിന്
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • ആദ്യജാതൻ. (Firstborn).
  • രഹസ്യവും കുർബാനയും.
  • നീട്ടലും കുറുക്കലും.
  • പെന്തക്കോസ്തി പെരുന്നാൾ
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • ഊറാറ
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • ഉപമകൾ.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved