Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.

വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചിരുന്നുകൊണ്ട് ആദം ഹൗവ്വമാർ ഇലകൾക്കിടയിലെ വിടവിലൂടെ ദൈവത്തെ നോക്കികൊണ്ടിരുന്നു - വിലക്കപ്പെട്ട കനി തിന്ന ഞങ്ങൾക്ക് ദൈവത്തെ കാണാം, പക്ഷേ കല്പന തന്ന ദൈവത്തിനു ഞങ്ങളെ കാണാൻ കഴിയില്ല എന്ന ഭാവേന ദൈവിക കല്പന ലംഘിച്ച് ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരുവന്റെ മാനസിക നിലയാണ് ഇവിടെ ദൃശ്യമാകുന്നത്.

അത്തിയില കൂട്ടിത്തുന്നി അരയാടയുണ്ടാക്കി പാപത്തിന്റെ ശിക്ഷയെ മറികടക്കാനുള്ള പ്രഥമ മനുഷ്യരുടെ പ്രയത്നം അതിന്റെ തെളിവായിരുന്നു. അത്തിയില കൊണ്ട് പാപത്തെയും മരത്തിന്റെ മറവു കൊണ്ട് ദൈവത്തെയും മറയ്ക്കാം എന്ന ചിന്ത ബാലിശമാണ്. ആദമേ... നീ എവിടെ? - എന്ന അന്വേഷണം പാപം ചെയ്തു മരത്തിന്റെ മറവിൽ മറഞ്ഞിരിക്കുന്ന മനുഷ്യരെ കണ്ടുപിടിക്കുവാൻ കഴിയാതെ വിഷമിക്കുന്ന ദൈവത്തിന്റെ നിസ്സഹായത അല്ല വെളിപ്പെടുത്തുന്നത്. അഗ്നിജ്വാലക്കൊത്ത കണ്ണുള്ള മഹാദൈവത്തിന്റെ നിരീക്ഷണങ്ങൾക്ക് മറവായിരിക്കുന്നതൊന്നുമില്ല. പാമ്പിന്റെ പ്രവേശനം മുതൽ ഇങ്ങോട്ട് സംഭവിച്ചതെല്ലാം ദൈവം അറിഞ്ഞിട്ടുണ്ട്...... പിന്നെ എന്ത് കൊണ്ട് "നീ എവിടെ" എന്ന ചോദ്യം ദൈവം ചോദിച്ചു? അത് കേവലം നിസ്സഹായതയിൽ നിന്നും രൂപപ്പെട്ട ചോദ്യമായിരുന്നില്ല.  നിസ്സഹായത, കഴിവില്ലായ്മ, ആശയക്കുഴപ്പങ്ങൾ, അസാധ്യത ഇങ്ങനെയുള്ളതൊന്നും ദൈവത്വത്തിൽ നിലനിൽക്കുന്നില്ല. നീ എവിടെയായിരുന്നു.... എന്നാൽ ഇപ്പോൾ നീ എവിടെ? ദൈവസാനിധ്യത്തിൽ ആയിരുന്ന നീ ഇപ്പോൾ എവിടെ എത്തി നില്ക്കുന്നു? നിന്റെ നില ഇപ്പോൾ എന്ത്... ഇതൊക്കെയാണ് ആ ചോദ്യത്തിന്റെ വിശാല അർഥങ്ങൾ. ദൈവം കാണാതെ ചെയ്ത കല്പനാ ലംഘനങ്ങളെ ന്യായീകരിച്ച് വൃക്ഷങ്ങളുടെ മറവിൽ മറഞ്ഞിരുന്നു തുടരാം എന്നതാണ് ഭാവമെങ്കിൽ മടങ്ങി വരാൻ മനസില്ലാ എന്ന് നാം മൌനമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. പാപക്കനിയിലേക്കു കരം നീട്ടിയപ്പോൾ ഇത്തരമൊരു ദൈവ ഭയമുണ്ടായിരുന്നു എങ്കിൽ മരത്തിന്റെ മറവിൽ ഒളിച്ചിരിക്കാൻ കാരണമായ "ഭയം" ഒഴിവാക്കാമായിരുന്നു. ദൈവത്തിങ്കൽ നിന്നും മറഞ്ഞിരിക്കുവാൻ നാം രൂപപ്പെടുത്തുന്ന എല്ലാ സംവ്വിധാനങ്ങളും താൽക്കാലികം മാത്രമാണ്. പ്രഥമ മനുഷ്യർക്ക്‌ അക്കാലത്ത് ലഭ്യമായിരുന്നത് വൃക്ഷങ്ങളുടെ മറവായിരുന്നു എങ്കിൽ ഈ  തലമുറയിൽ ദൈവത്തിൽ നിന്നും മറഞ്ഞിരിക്കാൻ അത്തിയിലയുടെ നവപതിപ്പുകൾ ധാരാളം രൂപപ്പെടുത്തിയിട്ടുണ്ട് ഇന്നിന്റെ മനുഷ്യൻ. ദൈവം കാണാതെ മറഞ്ഞിരിക്കാൻ പാകത്തിൽ പല നൂതന സംവിധാനങ്ങളും നാം മെനഞ്ഞുണ്ടാക്കി. പക്ഷേ നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും അവിടെയും അവന്റെ ഇരിപ്പു കാണാൻ കഴിയുന്ന കണ്ണുള്ളവന്റെ മുൻപിൽ നാം സൃഷ്ടിച്ചെടുക്കുന്ന സകല സംവ്വിധാനങ്ങളും പൊളിയും എന്നതിന് തർക്കമില്ല. അതിനാൽ നാം മറഞ്ഞിരിക്കുന്ന വർത്തമാനകാല വൃക്ഷമറവുകൾ താൽക്കാലികം മാത്രം.

Recommended

  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • ഉപവാസം
  • കഷ്ടാനുഭവാഴ്ച.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • എല്ലാ മഹത്വവും ദൈവത്തിന്
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • ശുബ്ക്കോനോ
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • ജീവവൃക്ഷം. (Tree of life).
  • കാലഗണനയുടെ ABCDE.
  • മുടക്ക്, മഹറം.
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • ഭവന ശുദ്ധീകരണം.
  • ''പിയത്ത''
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • മാർ റാബാൻ റമ്പാൻ.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • കല്ലട വല്യപ്പൂപ്പൻ.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • സേലൂൻ ബശ്ലോമോ....
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • അന്നദാനം മഹാ ദാനം".
  • ക്രിസ്തീയ സുകൃതങ്ങൾ.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • സംഗീതം എന്ന ഔഷധം. Music Therapy

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved