വിശുദ്ധ കുർബാന ഭയങ്കരമാണോ? വിശുദ്ധ കുർബാനയിൽ സംബന്ധിക്കുമ്പോൾ പലപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് 'ഭയങ്കരം'. ഈ വാക്കിന് ശബ്ദതാരാവലിയിലെ ശരിയായ അർത്ഥമെന്നത് 'യാതൊന്നാണോ ഭയത്തിനെ ഉളവാക്കുന്നത്', 'ഭയത്തിനെ ജനിപ്പിക്കുന്നത്', അഥവാ 'ഭയത്തിന് കാരണമാകുന്നത്' അതിനെ 'ഭയങ്കരം' എന്ന് വിളിക്കും. ഇന്നത്തെ നമ്മുടെ സംസാരഭാഷയിൽ പലപ്പോഴും അറിയാതെ കടന്നുവരുന്ന ഒരു വാക്കു കൂടിയാണ് 'ഭയങ്കരം' എന്നത്. എന്നാൽ, വിശുദ്ധ കുർബാന ഭയങ്കരമാണോ എന്ന് ചോദിക്കുമ്പോൾ, ഇംഗ്ലീഷ് തക്സായിൽ Awe എന്നാണ് കാണുന്നത്. അതിന്റെ ശരിയായ അർത്ഥം 'ഗംഭീരം', 'വിസ്മയിപ്പിക്കുന്ന' എന്നൊക്കൊയാണ് അർത്ഥം. ഭയഭക്തിയോടു കൂടിയുള്ള വിശുദ്ധ കുർബാന എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കണം. ഭയഭക്തിയോടുകൂടെ കർത്താവിനെ സ്തോത്രം ചെയ്യാം എന്ന ആഹ്വാനവും ഭയത്തോടും വിറയലോടുംകൂടെ സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞിരിക്കുന്ന് കുർബാനയുടെ പ്രാധാന്യം സൂചിപ്പിക്കാനാണ്. അതുകൊണ്ട്, ഭയം ജനിപ്പിക്കുന്നതല്ല, ഭയഭക്തിയോടുകൂടിയുള്ള വിശുദ്ധ കുർബാന എന്ന് കരുതിക്കൊള്ളളണം.
നാം പലരെയും ബഹുമാനിക്കുന്നത് ഭയത്തോടും ഭക്തിയോടും കൂടെയാണ്. അതുപോലെ ഭയവും ഭക്തിയും കൂടിയുള്ള ബഹുമാനത്തെയാണ് ഇവിടെയും പറഞ്ഞിരിക്കുന്നത്.