Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര

"കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര........ അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെ പോലെയും...... വരും" (സദൃ.25:33,34).

ബൈബിളിലെ ചില മഹൽ വ്യക്തികളുടെ ജീവിതത്തിൽ ഉറക്കം വരുത്തിവെച്ച വിനകളെക്കുറിച്ച് തന്നെ ഇന്ന് ധ്യാനിക്കാം.

ഒന്നാമതായി "അവൾ അവനെ മടിയിൽ ഉറക്കി..... അവന്റെ ശക്തി അവനെ വിട്ടുപോയി" (ന്യായാ.16:19). ഇവിടെ യിസ്രായേയിലെ പ്രശസ്ത ന്യായാധിപനായ ശിംശോന്റെ കാര്യമാണ് പരാമർശിച്ചിരിക്കുന്നത്. അവൻ അന്യസ്ത്രീയായ ദലീലയയുടെ (പാപത്തിന്റെ) മടിത്തട്ടിൽ ഉറങ്ങിയപ്പോൾ അത്‌ അവനെ ശക്തിഹീനനാക്കി.

രണ്ടാമതായി "അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ......" (1രാജ.19:5). ഇവിടെ യിസ്രായേയിലെ ശക്തനായ പ്രവാചകനായ ഏലിയാവിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അവന്റെ ഈ നിരാശയുടെ ഉറക്കത്തിൽനിന്നും ദൈവം എഴുന്നേൽപ്പിച്ചുവെങ്കിലും. അവന്റെ ഭൂമിയിലുള്ള ശുഷ്രൂഷ അധികം വൈകാതെ മറ്റൊരാളെ ഏല്പിക്കേണ്ടി  വന്നു.

".... യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്ന് നല്ലവണ്ണം ഉറങ്ങുകയായിരുന്നു". (യോനാ.1:5). ഇവിടെ ദൈവത്തിന്റെ നിർദ്ദേശം അനുസരിക്കാതെ മറ്റൊരിടത്തേക്ക് കപ്പൽ കയറി അതിൽ കിടന്ന് ഉറങ്ങിയ യോന മുഖാന്തരം കപ്പൽ തകരുവാൻ തുടങ്ങി. നാം ഉറങ്ങിയാൽ അനേകരുടെ വിശ്വാസജീവിതത്തെ അത്‌ പ്രതികൂലമായി ബാധിക്കാനിടയാകും.

"പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നത് കണ്ടു" (മത്തായി.26:40). യേശു കർത്താവ് തന്റെ ക്രൂശീകരണത്തിനായി തന്നെ തന്നെ ഒരുക്കുന്ന സമയത്ത് ശിഷ്യന്മാരോട്  തന്നോടൊന്നിച്ച്  പ്രാർത്ഥിക്കാനായ്‌ ആവശ്യപ്പെട്ടപ്പോൾ അവർ ഉറങ്ങുകയായിരുന്നു. അതിനാൽ അവർക്ക് അന്ന് യേശുവിന്റെ ക്രൂശീകരണത്തിന്റെ പരമ ഉദ്ദേശം മനസ്സിലാക്കാൻ പറ്റിയില്ല.

അവസാനമായി "പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കം പിടിച്ച് ഉറങ്ങി" (മത്തായി.25:5). ഇവിടെ മണവാളൻ വരുന്ന സമയം അറിയാത്തിനാൽ അവർ കിടന്നുറങ്ങുകയായിരുന്നു. ഒരുക്കമില്ലാതെ ഉറങ്ങിയ അഞ്ചുപേർക്ക് മണവാളനെ എതിരേല്പാൻ സാധിച്ചില്ല. യേശു ക്രിസ്തു ആകുന്ന മണവാളനെ എതിരേൽപാൻ നമുക്കും ഉണർന്നിരിക്കാം.

ഉറക്കം ചിലരുടെ ജീവിതത്തിൽ വരുത്തിവെച്ച ചില തിക്ത ഫലങ്ങളാണല്ലോ നാം പഠിച്ചത്. "ഉറങ്ങുന്നവനേ ഉണർന്നു മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേൽക്ക, എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും" (എഫെ.5:14). ഇത്തരുണത്തിൽ പൗലോസ് എഫെസ്യ സഭക്ക് കൊടുത്ത ഈ പ്രബോധനം നമുക്കും ഏറ്റെടുക്കാം.

Recommended

  • പ്രധാന മാലാഖമാർ
  • കൊഹനേ ഞായർ.
  • ആദ്യാചാര്യത്വം....
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • പുതുഞായറാഴ്ച
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • ബോവൂസോ (Petition or Request)
  • പിച്ചള സർപ്പം.
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • കറുപ്പിനേഴഴക്.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ഉരിയലും ധരിക്കലും.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ചെറുതായവരെ കരുതുക.
  • ഉപമകൾ.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • വിനാഴിക
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • സംഗീതം എന്ന ഔഷധം. Music Therapy
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • കന്തീല ശുശ്രൂഷ.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved