Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ബോവൂസോ (Petition or Request)

ബോവൂസോ എന്നാൽ അപേക്ഷ. ഏഴ് അക്ഷരകാലം Hepta syllabic (7 syllables) വരുന്ന ബോവൂസോകളാണ് മോർ അഫ്രേമിന്റെത്. 

ഒരു വരിയിൽ ഏഴ് അക്ഷരങ്ങൾ വരുന്നതാണ് സപ്താക്ഷരകാലം. ഇത് ആദ്യമായി ഉപയോഗിച്ചത് ഹാർമ്മോണിയസ് എന്ന പിതാവാണെന്നും മോർ അഫ്രേം ആണെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. എങ്കിലും മോർ അഫ്രേമിന്റെ കവിതകളുടെ പ്രത്യേകതയാണ് സപ്താക്ഷരകാലം.

ഉദാ: മോ - റാൻ - എസ് - റാ - ഹേ - മ്മെ - ലൈൻ.

അതുപോലെ മറ്റൊരുദാഹരണമാണ്, 

അൻ - പുട - യോ - നേ - നിൻ - വാ - തിൽ.

മോർ അഫ്രേമിനെ കൂടാതെ മോർ യാക്കോബ്, മോർ ബാലായി എന്നിവരും ബോവൂസോകൾ രചിച്ചിട്ടുണ്ട്. കാനോനിക നമസ്ക്കാരങ്ങൾ സാധാരണയായി അവസാനിക്കുന്നത് ബോവൂസോയോടു കൂടിയായിരിക്കും.

അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.

1) ബർത്തിമായി എന്ന കുരുടൻെറ പ്രാത്ഥന

"ദാവിദുപുത്രാ എന്നോടു കരുണയുണ്ടാകേണമേ". പ്രാത്ഥിക്കാൻ അറിയില്ലായെന്നു പറയുന്നവർക്കുള്ള ലളിതമായ പ്രാത്ഥനയാണിതു. നാം ഇരിക്കുമ്പോഴും, നടക്കുമ്പോഴും കിടക്കുമ്പോഴും എന്തു പ്രവർത്തിക്കുമ്പോഴും, യാത്രചെയ്യുമ്പോഴും, എപ്പോഴും "യേശുവേ എന്നോടു കരുണ തോന്നേണമേ" എന്ന പ്രാത്ഥന നമ്മുക്കു പ്രാർത്ഥിക്കാം. അപ്പോൾ വിശ്വസിക്കാനാവാത്ത അനുഗ്രഹങ്ങളാൽ നാം നിറയും

2) ശതാധിപൻെറ പ്രാത്ഥന.

ശതാധിപൻെറ ദാസൻ അസുഖം ബാധിച്ചപ്പോൾ ശതാധിപൻ യഹൂദന്മാരുടെ മൂപ്പന്മാരെ യേശുവിനടുത്തേക്കു അയച്ചു. യേശു അവൻെറ വീട്ടിലേക്കു പുറപ്പെട്ടപ്പോൾ ശതാധിപൻ തൻെറ സ്നേഹിതന്മാരെ ദാസനുവേണ്ടി യേശുവിനടുക്കലേക്കു അയച്ചു അപേക്ഷിച്ചു. നിൻെറ അടുക്കൽ വരുവാൻ ഞാൻ യോഗ്യനല്ല. ഒരു വാക്കു കല്പിച്ചാൽ എൻെറ ബാല്യക്കാരനു സൗഖ്യം വരും"

നാം ദൈവത്തിൻെറ മുമ്പിൽ നിൽക്കുവാൻ യോഗ്യരല്ല എന്നു താഴ്മയോടെ സമ്മതിക്കുക. ശതാധിപൻ തനിക്കല്ല പ്രാത്ഥിക്കുന്നതു. ദാസനുവേണ്ടി മദ്ധ്യസ്ഥപ്രാത്ഥന നടത്തുകയാണു. നാം നമ്മുക്കു മാത്രമല്ല മറ്റുള്ളവരേയും പ്രാത്ഥനയിൽ ഓർക്കേണ്ടതാണു.

3) യേശു ക്രൂശിൽ മരിക്കുമ്പോൾ കള്ളൻെറ പ്രാത്ഥന.

"യേശുവേ നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞു". ഈ അനുതാപ പ്രാത്ഥന നമ്മുടെ ജീവിതത്തിലും ഉണ്ടായിരിക്കേണ്ടതാണു. അതിനാൽ കള്ളനും എന്തു ലഭിച്ചു. യേശുവിനോടൊപ്പം ഇരിക്കാനുള്ള ഭാഗ്യം.

4) ശലോമോൻെറ പ്രാത്ഥന.

ശലോമോൻ പ്രാർത്ഥിച്ചു ജനത്തെ ഭരിക്കാനുള്ള വിവേകം അഥവാ ജ്ഞാനം. 

2.കൊര്യന്തർ 12ൽ 8-ാം വാക്യത്തിൽ പരിശുദ്ധാത്മാവിൻെറ രണ്ടു വരങ്ങളായി ജ്ഞാനവും പരിജ്ഞാനവും പറഞ്ഞിരിക്കുന്നു.എങ്ങിനെയാണു ഈ വരം ലഭിക്കുന്നതു? "യഹോവ ഭക്തി ജ്ഞാനത്തിൻെറ ആരംഭമാകുന്നു" സദ്യശ 1:7 പരിശുദ്ധാത്മാവിൻെറ വരങ്ങൾക്കായുള്ള പ്രാത്ഥന ദൈവത്തിനിഷ്ടമാണു.

5) ദാവിദിൻെറ പ്രാർത്ഥന.

ശലോമോൻ പരിശുദ്ധാത്മവരം ചോദിച്ചപ്പോൾ ദാവിദു ചോദിച്ചതു ദാനമല്ല, ദാതാവിനെയാണു.ഉണങ്ങിവരണ്ട ദേശത്തു ദാവിദു ദൈവത്തെ തേടി. ഏഴുനേരം പ്രാർത്ഥിച്ചു. മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദാവിദിൻെറ ആത്മാവു ദൈവത്തിനോടു ചേരുവാൻ ആഗ്രഹിച്ചു. അതിനാൽ ദാവിദു പറഞു. "എൻെറ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ചിച്ചു മോഹിച്ചു പോകുന്നു" സങ്കീർത്തനം 84:1 യഹോവ എൻെറ ഇടയനാകുന്നു എന്നു പാടി നടന്ന ദാവിദു സ്വ ർണ്ണത്തേക്കാളും, വെള്ളിയേക്കാളും മറ്റെന്തിനേക്കാളും ദൈവത്തിൻെറ സാന്നിധ്യത്തിനായി പ്രാർത്ഥിച്ചു. അതുകൊണ്ടു തന്നെ ദൈവം ഇടയച്ചെറുക്കനെ "എൻെറ ഹ്രദയപ്രകാരമുള്ള മനുഷ്യൻ" എന്നു പറഞു പരമോന്നത പദവി നൽകി അനുഗ്രഹിച്ചു.

ഈ പ്രാത്ഥനകൾ എല്ലാം നമ്മുടെ മനസ്സിൽ എപ്പോഴും നിറഞുനിൽക്കട്ടെ. നമ്മുക്കും ദാവിദിനെ പോലെ പറയാം. ദൈവമേ! നിൻെറ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരുദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമല്ലോ".

Recommended

  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • പഴയനിയമ പൗരോഹിത്യം.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • വിനാഴിക
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ധ്യാനം
  • മെനൊരാ.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • പാതിനോമ്പ്‌
  • കൊഹനേ ഞായർ.
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • വിശുദ്ധ ബൈബിൾ.
  • തൊഴിലുകൾ. (Occupations).
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • ആരാണ് നമ്മുടെ ദൈവം?
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • എല്ലാ മഹത്വവും ദൈവത്തിന്
  • Tablet. തബ്ലൈത്താ.
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • അകവും പുറവും
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • ഉരിയലും ധരിക്കലും.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • ക്നാനായകാർ.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved