വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
സഭ ഏതുമായികൊള്ളട്ടെ. ഇന്നും ഒരു കൂട്ടര്‍ യൂദാസിനെപ്പോലെയാണ് വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്. ബാക്കിയുള്ളവര്‍ മറ്റുള്ള ശ്ലീഹന്മാരെപ്പോലെയും.
അന്ന് അന്ത്യഅത്താഴ വേളയില്‍ എല്ലാവരെയും പോലെ കര്‍ത്താവിന്‍റെ കരങ്ങളില്‍ നിന്ന് നേരിട്ട് കുര്‍ബാന സ്വീകരിച്ചു തൊട്ടടുത്ത നിമിഷം യൂദാസ് കര്‍ത്താവിനെ വിഷമിപ്പിച്ചു.
അവന്‍ പെട്ടന്ന് യേശുവിന്‍റെ അടുത്ത് ചെന്ന്, ഗുരോ സ്വസ്തി എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു ചോദിച്ചു: സ്നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു. (മത്തായി 26:50)"
ചുംബനത്താല്‍ യേശുവിനെ അവന്‍ ഒറ്റികൊടുത്തു.