Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?

കത്തോലിക്കാ സഭയുടെ ധ്യാനം, പ്രാർത്ഥന, കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിൽ നിങ്ങൾക്ക് വഴി തെറ്റി പോകേണ്ടി വന്നിരിക്കുന്നുവോ?

ഈ അടുത്തകാലത്ത് മലങ്കരയിലെ (യാക്കോബായ പള്ളിയല്ല) ഏതോ ഒരു ഓർത്തഡോക്സ് പള്ളിയുടെ മുറ്റത്ത് കന്യക മാറിയാമിന്റെ ഒരു പ്രതിമ സ്ഥാപിച്ചത് ഫെയ്സ്ബുക്കിലൂടെ കാണാനിടയായി. നമ്മുടെ പാരമ്പര്യത്തിന്, ചേരാത്തതായിട്ടും എങ്ങനെ ഇത് സംഭവിച്ചു?

സത്യ സുറിയാനി സഭയിൽ മാമോദീസാ മുങ്ങാൻ ഭാഗ്യം ലഭിച്ച വിശ്വാസികളേ, കേൾക്ക. കത്തോലിക്കർ പറഞ്ഞു നടക്കുന്ന പോലെ 'മരിയ ഭക്തി' എന്നൊരു സംഭവമില്ല. അത് ആവശ്യവുമില്ല; ദൈവഭക്തിയാണ് വേണ്ടത്.

നിങ്ങൾ കത്തോലിക്കാ സഭയുടെ പ്രാർത്ഥനകളിലോ മറ്റോ സംബന്ധിക്കുന്നുണ്ടെങ്കിൽ അവരുടെ വേദശാസ്ത്രവും, അവരുടെ വിശുദ്ധരോടുള്ള കാഴ്ചപ്പാടുകളും നമ്മുടെ തലയിൽ കയറിക്കൂടാതെയിരിക്കാൻ പ്രേത്യേകം ശ്രദ്ധിക്കണം.

കന്യക മറിയം പാപമില്ലാതെ ജനിച്ചവൾ (അമലോൽഭവ/Immaculate) എന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. സുറിയാനി
ഓർത്തഡോക്സ് സഭ പരിശുദ്ധത്മാവിനാൽ ജനനം കൊണ്ട് യേശു ക്രിസ്തു മാത്രം പാപമില്ലാതെ ജനിച്ചവൻ എന്നു പഠിപ്പിക്കുന്നു.

കത്തോലിക്കാ സഭ കന്യക മറിയം ഇന്നും ജീവിക്കുന്നവൾ എന്നും, ഉടലോടെ സ്വർഗ്ഗത്തിലേക്ക് പോയി എന്നും പഠിപ്പിക്കുമ്പോൾ, സുറിയാനി ഓർത്തഡോക്സ് സഭകൾ മറിയം കാലം ചെയ്തു എന്നും, ശരീരം മാത്രം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതായിട്ടും പറയുന്നു.

നൂറു വട്ടം 'കൃപ നിറഞ്ഞ മറിയം, സ്വസ്ഥി...' എന്നുരുവിട്ടാൽ ഇന്നകാര്യം സാധിച്ചുകിട്ടും എന്നുള്ള വിശ്വാസം സുറിയാനി ഓർത്തഡോക്സ് സഭയ്ക്കില്ല. ഇത്ര ദിവസങ്ങൾ വിശുദ്ധരോടുള്ള നൊവേന ആവർത്തിച്ചുരുവിട്ടാൽ അത് ശരിയായ പ്രാർത്ഥനാ രീതിയാണെന്നും നമ്മുടെ സഭ പഠിപ്പിക്കുന്നില്ല.

മത്തായി: 6:7. പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.

പലവട്ടം ആവർത്തിച്ചു ചൊല്ലുന്നത് ജല്പനത്തിൽ ഉൾപ്പെടുന്നു. അർത്ഥമില്ലാത്ത സംഭാഷണമാകുന്നു ജല്പനങ്ങൾ. ഒന്നോ, രണ്ടോ വട്ടം കേട്ടിട്ടും മനസ്സിലാകാതെയിരിക്കാൻ നമ്മുടെ കർത്താവിനോ, കന്യക മറിയാമിനോ കേൾവിക്കുറവൊന്നുമില്ല.

കത്തോലിക്കാ കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങളിൽ കല്പിക്കുന്ന പ്രകാരം, ഉടമ്പടിയെടുത്തു (നീ ഈ കാര്യം എനിക്ക് ചെയ്തു തരൂ, നിനക്കു ആ കാര്യം ദൈവം സാധിച്ചു തരും) എന്ന് പഠിപ്പിക്കുന്ന രീതിയും സുറിയാനി ഓർത്തഡോക്സ് സഭയിലില്ല.

ദൈവവുമായി ഉടമ്പടി (A Deal or Pact) എടുക്കാൻ മാത്രം നമ്മൾ മിടുക്കരാണോ? ദൈവസ്നേഹത്തെ കുറഞ്ഞു കാണുന്നതിന് തുല്യമല്ലേ ഇത്? കാരണം, ദൈവം ദാനമായി തരുന്ന അനുഗ്രഹങ്ങൾക്ക്, സാധാരണ മനുഷ്യനു എങ്ങനെ വിലയിടാൻ സാധിക്കും?
ദൈവത്തിന്റെ ദാനവും, അനുഗ്രഹവും വിലമതിക്കാവുന്നതിനും മുകളിലാണ്. ദൈവസ്നേഹം മനുഷ്യന്റെ ഉടമ്പടിയിൽ ഒതുക്കാൻ സാധിക്കില്ല.

ഉദാഹരണത്തിന് മനസ്സിലാകുവാൻ: ഒരു മകനോ / മകൾക്ക് സ്കൂളിൽ പോകാൻ പുതിയ ഒരു ബാഗ് വേണമെന്ന് ഇരിക്കട്ടെ.
അപ്പനോടോ, അമ്മയോടോ പറയുകയല്ലേ വേണ്ടൂ? അല്ലാതെ, നീ എനിക്ക് മുപ്പത് ദിവസം ഈ ഏഴു കാര്യങ്ങൾ ചെയ്യൂ. എന്നാലേ നിനക്കു ബാഗ് വാങ്ങി തരൂ, എന്നുള്ളിൽ ആത്മാർത്ഥമായി സ്നേഹമുള്ള ഒരപ്പന് ആലോചിക്കാൻ സാധിക്കുമോ?

കത്തോലിക്കാ സഭയുടെ ഉടമ്പടി എടുത്തുള്ള പ്രാർത്ഥന എങ്ങനെയാണ് ദൈവീകമാകുന്നത്?

കർത്താവ് എങ്ങനെ പ്രാർത്ഥിക്കണം എന്നാണ് നമ്മെ പഠിപ്പിച്ചു തന്നത്? നീ അപേക്ഷിക്കുന്നതിനു മുമ്പേ അത് അറിയുന്നവനാണ് നമ്മുടെ ദൈവം.

മത്തായി: 7:7-8. യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.

മത്തായി: 7:11. അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്രയധികം കൊടുക്കും!

'കൃപാസനം' പത്രം മുടിയിൽ ചുറ്റിയാൽ മുടി വളരും, വയറ്റിൽ വച്ചാൽ കുഞ്ഞുണ്ടാകും, കേടായ മൊബൈലിൽ ചുറ്റിയാൽ മൊബൈൽ ശരിയാകും, 30 പത്രം ആളുകളിലേക്ക് പ്രചരിപ്പിച്ചാൽ കാര്യസാദ്ധ്യം എന്നുള്ള സാക്ഷ്യം പറച്ചിലുകൾ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ വിശ്വാസത്തിന്റെ ഭാഗമല്ലെന്നോർക്കണം.

രാവിലെ അഞ്ചരയ്ക്കു എണീച്ചു നീല മെഴുകുതിരി കത്തിക്കാൻ പറയുക, വൈകുനേരം പച്ച മെഴുകുതിരി കത്തിക്കുക, ഉപ്പു തിന്നു പ്രാർത്ഥിക്കുക, തേൻ കുടിച്ചു കൊന്ത ചൊല്ലുക എന്നിങ്ങനെയുള്ള നിബന്ധനകളൊക്കെ Witchcraft-ൽ ഉൾപ്പെടുന്നതാണ്.

വിശുദ്ധ മറിയാമിന് യേശുവിനെ കൂടാതെ ഒരു പ്രാധാന്യം സഭ കല്പിക്കുന്നില്ല. അതുകൊണ്ടാണ് സുറിയാനി ഓർത്തഡോക്സ് സഭയുടെ ഐക്കണുകളിൽ അമ്മയും, യേശു കുഞ്ഞും നിർബന്ധമാണെന്നു പറയുന്നത്.
കന്യക മറിയം തന്നിലേക്ക് ജനങ്ങളെ ആകർഷിക്കുന്നില്ല. യേശുവിലേക്കാണ് എന്നു വ്യക്തമാണ്. കാനാവിലെ കല്യാണത്തിൽ നിങ്ങൾ എന്റെ മകൻ പറയുന്നത് അനുസരിക്കുക എന്നാണ് മറിയം പറയുന്നത്. "ഇതാ, ഞാൻ കർത്താവിന്റെ ദാസി. ദൈവം അരുളി ചെയ്ത പോലെ തനിക്കു ഭവിക്കട്ടേ" എന്നു പറഞ്ഞ മറിയം എളിമയുടെ ഉത്തമ ഉദാഹരണമാണ്.

എന്നാൽ കത്തോലിക്കർ തങ്ങളുടെ Shrine-ൽ കന്യക മാറിയാമിന്റെ പ്രത്യക്ഷീകരണം നടന്നു എന്നു പറയുന്ന സംഭവങ്ങളിലും, സാക്ഷ്യങ്ങളിലും സ്വയം ദൈവമാക്കുന്ന, പാപങ്ങൾ മോചിക്കാൻ കഴിയുന്ന, തന്റെ അമലോൽഭവ ഹൃദയത്തിലേക്കു ഭക്തി ആകർഷിക്കുന്ന ഒരു സ്ത്രീയെയാണ് കാണുന്നത്. അത് കന്യക മറിയാമല്ല. ഉദാഹരണത്തിനു പോർട്ടുഗലിൽ 1917-ൽ മൂന്നു കർഷക കുടുംബത്തിലെ കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട മേരി, Bodily penance - sacrifice പ്രോത്സാഹിപ്പിച്ച ഒരു വ്യക്തിയാണ്. (കുർബാനയിലെ ബലിയിലെ പ്രാധാന്യമാണ് ഇവിടെ കുറച്ചു കാണിക്കുന്നത്).

അതും കൂടാതെ, ദൈവവചന വിരുദ്ധമായ പ്രാർത്ഥന അവർക്കു നൽകി, മനുഷ്യ നിർമ്മിതമായ കൊന്ത ഒരുവിട്ട് കൊണ്ടിരിക്കാൻ പറഞ്ഞു. താൻ പാപമില്ലാത്തവൾ ആണെന്നും, മേരിയുടെ Immaculate Heart നോടുള്ള ഭക്തി ലോകത്ത് സ്ഥാപിക്കണം എന്നു പലവട്ടം ഇവരോട് അരുളുക ഉണ്ടായി.

"When you make some sacrifice(Bodily penance), say 'O Jesus, it is for your love, for the conversion of sinners, and in reparation for sins committed against the Immaculate Heart of Mary".

ഈ മേരി പറയുന്ന കേട്ടു ഇവർ സ്വയം ദേഹത്ത് മുറിവേല്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചു നടന്നു. പ്രത്യക്ഷീകരണം കണ്ട മൂന്ന് കുട്ടികളിൽ രണ്ടു പേര്, ഒരുവർഷത്തിനുള്ളിൽ തന്നെ മരിക്കുകയും ചെയ്തു.

"Yes, I shall take Francisco and Jacinta soon, but you will remain a little longer, since Jesus wishes you to make me known and loved on Earth. He wishes also for you to establish devotion in the world to my (Mary's) Immaculate Heart."

അവർക്കു പ്രത്യക്ഷപ്പെട്ടത് കന്യക മറിയമല്ലെന്നു വ്യക്തം. ഇതുപോലെയാണ് കത്തോലിക്കാ സഭയിൽ നടന്ന പല പ്രത്യക്ഷീകരണങ്ങളും എന്നു പറയേണ്ടിയിരിക്കുന്നു.

ചിലതാകട്ടെ, വെറുതെയുണ്ടാക്കി മെനഞ്ഞെടുത്ത കഥകളുമാകുന്നു.
രണ്ടാം നൂറ്റാണ്ടിൽ മനുഷ്യവാസമില്ലായിരുന്ന കുറവിലങ്ങാടിൽ, മറിയം പ്രത്യക്ഷപ്പെട്ടു പള്ളി പണിയാൻ പറഞ്ഞു എന്നുള്ള കഥകൾ പോലെ.

[നിരണം ഗ്രന്ഥവരിയും, എമ്മേദാലാഹ മണിയിലെ സ്ഥാപന വർഷം (കൊല്ലവർഷം) പരിഗണിച്ചു, പന്ത്രണ്ടാം നൂറ്റാണ്ടിൽ മാത്രം സ്ഥാപിതമായ പള്ളിയാണ് കുറവിലങ്ങാടിലേത്]

സുറിയാനി സഭാ വിശ്വാസികൾ വഴി തെറ്റിപ്പോകാതെ ശ്രദ്ധിക്കുക.

അതുപോലെ കത്തോലിക്കർ ഇത് വായിക്കുന്നുണ്ടെങ്കിൽ ഇതുവായിച്ചു തങ്ങളുടെ പ്രാർത്ഥനകളിലും, വിശ്വാസത്തിലുമുള്ള തെറ്റുകൾ തിരുത്താനും നേർ വഴിയിൽ നടക്കാനും ഇടയാകട്ടേ.

.................................................................

പൗലോസ് ശ്ലീഹാ ധന്യൻ 
ചൊൽ കേട്ടെ നിതേ-വം.
നിങ്ങളെ ഞങ്ങളറിയിച്ചതൊഴി-
ച്ചിങ്ങൊരുവൻ വന്നറിയിച്ചാൽ,
വാനവനെങ്കിലുമാ ദൂതൻ,
താനേൽക്കും സഭയിൽ ശാപം.
പലതരമുപദേശങ്ങളഹോ
പാരിൽ മുളച്ചു പരക്കുന്നു.
ദൈവത്തിനുപദേശം തൊ-
ട്ടവസാനിപ്പിപ്പോൻ ധന്യൻ.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • വിശുദ്ധ കുർബാനാനുഭവം
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • "മാനവ സേവ മാധവ സേവ"
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • നാവ് എന്ന തീ
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • സൈകാമോർ
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • 'ശക്രോ'
  • റമ്പാൻ ബൈബിൾ.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • മാർഗം കളി
  • ബൈബിൾ.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • മെനൊരാ.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ആരാണ് നമ്മുടെ ദൈവം?
  • പൗരോഹിത്യ ശ്രേണികൾ.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • അന്നദാനം മഹാ ദാനം".
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • സാറാഫുകൾ
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved