Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മാർഗം കളി

കേരളത്തിലെ ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ചുവെന്നു കരുതപ്പെടുന്ന തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട്എന്ന് പറയുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ പൊതുവായ കലാരൂപമായി ഈ കലയെ ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും മാർഗ്ഗംകളിയുടെ പ്രധായ പ്രയോക്താക്കൾ ക്നാനായ സമുദായക്കാരാണ്‌.

കേരളത്തിലെ ഒരു പ്രത്യേക ക്രിസ്തീയ സമുദായമാണ് ക്നാനായ (Knanaya). തെക്കുംഭാഗർ എന്നും ഇവർ അറിയപ്പെടുന്നു. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമ്മായുടെ നേതൃത്വത്തിൽ സിറിയയില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ.
ക്നായി തോമായൊടൊപ്പം A.D.345-ൽ കൊടുങ്ങല്ലൂരെത്തിയ ക്രൈസ്തവസംഘത്തിന് ദേശാധികാരിയായിരുന്ന ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂർ പട്ടണത്തിൽ തന്റെ കൊട്ടാരത്തിന്റെ തെക്കു ഭാഗത്തായി താമസിച്ച് വ്യാപാരം നടത്തുവാനുള്ള അനുവാദം നൽകി. കാലാകാലങ്ങളായി കേരളത്തിലെത്തിയവരുൾപ്പെടെ മറ്റ് ക്രിസ്ത്യാനികളുമായി പൊതുവെ സഹകരണത്തിലും സൗഹാർദ്ദത്തിലും കഴിഞ്ഞിരുന്നുവെങ്കിലും തങ്ങളുടെ വർഗ്ഗശുദ്ധി നിലനിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്ന ക്നാനാനായക്കാർ അവരുമായി വിവാഹ ബന്ധത്തിലേർപ്പെട്ടിരുന്നില്ല. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചിരുന്ന ക്നാനായക്കാർ കാലക്രമത്തിൽ അവിടെ നിന്നും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും കുടിയേറി. ജലമാർഗ്ഗം എത്തപ്പെടുവാൻ സാധിക്കുമായിരുന്ന ഉദയമ്പേരൂർ, കോട്ടയം, കല്ലിശ്ശേരി തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ട പ്രദേശങ്ങൾ. കൂനൻ കുരിശു സത്യം മുതൽ കേരള ക്രൈസ്തവരുടെയിടയിലുണ്ടായ പിളർപ്പുകൾ ക്നാനായ സമുദായത്തെയും ബാധിച്ചിട്ടുണ്ട്. കേരളത്തിലെ ക്നാനാനായ സമുദായത്തിൽ ഇപ്പോൾ സുറിയാനി ക്നാനായക്കാരെന്നും (യാക്കോബായ) ക്നാനായ കത്തോലിക്കരെന്നും അറിയപ്പെടുന്ന രണ്ടു വിഭാഗക്കാരുണ്ട്. ഇവരിൽ ഒരു കൂട്ടർ സിറിയൻ ഓർത്തഡോക്സ്‌ (യാക്കോബായ) സഭയിലും മറ്റെ വിഭാഗം സീറോ മലബാർ കത്തോലിക്കാ സഭയിലും ഉൾപ്പെടുന്നു. രണ്ടു സഭകളിലും ക്നാനായക്കാർക്ക് പ്രത്യേകം മെത്രാന്മാരും ഭരണസംവിധാനവുമുണ്ട്. കത്തോലിക്കാ സഭയുടെ കോട്ടയം അതിരൂപതയും യാക്കോബായ സഭയുടെ ക്നാനായ അതിഭദ്രാസനവും ക്നാനായക്കാർ മാത്രം ഉൾപ്പെട്ടതാണ്. സ്വവിവാഹനിഷ്ഠ ഇപ്പോഴും കർശനമായി പുലർത്തുന്നതിനാൽ ഇവർ സമുദായത്തിനു പുറത്തുള്ള വിവാഹം വിലക്കുന്നു.

Recommended

  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • വാങ്ങിപ്പോയവർ
  • ബൈബിളിലെ പേരുകൾ
  • എല്ലാ മഹത്വവും ദൈവത്തിന്
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • വിശുദ്ധ മൂറോന്‍.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • ഊറീമും തുമ്മീമും. (Urim and Thummim).
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • ക്രിസ്തുവിന്റെ ചരിത്രപരത
  • വിശുദ്ധ മദ്ബഹാ.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • നോമ്പ്.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • ക്രിസ്തീയ സുകൃതങ്ങൾ.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • തിരുശേഷിപ്പുകളപ്പറ്റി
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • കടലുകൾ. (Oceans)
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • ശ്രദ്ധാലുവായിരിക്കുക
  • സാറാഫുകൾ
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ആഹാസിന്റെ ഘടികാരം. (Clock).
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • ജീവന്റെ തുള്ളി
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • ക്രിസ്താനി നടക്കേണ്ട രീതി
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ചെറുതായവരെ കരുതുക.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved