Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.

വിട്ടു കളയേണ്ടവയെ വിട്ടുകളയാൻ നമുക്കാകണം. മറ്റുള്ളവരുടെ  വിടുവായ്ത്തങ്ങൾക്കു വില കൊടുത്താൽ, നഷ്ടപ്പെടുത്തേണ്ടി വരുന്നത്, സ്വന്തം വിവേകവും വിശ്വാസ്യതയുമായിരിക്കും. 
ആർക്കും ആരേക്കുറിച്ചും, എന്തിനേക്കുറിച്ചും അഭിപ്രായങ്ങൾ പറയാം അവയെ വിലമതിക്കണോ, വിട്ടു കളയണോ എന്നതു കേൾക്കുന്നവരുടെ തെരഞ്ഞെടുപ്പാണ്.

ചില വിമർശകർക്കെങ്കിലും, സ്വന്തമായ ഉദ്ദേശ്യങ്ങളും, ഗൂഢലക്ഷ്യങ്ങളും കാണും. സ്വയ വിമർശനശേഷി നശിച്ചതുകൊണ്ട്, മറ്റുള്ളവരുടെ പ്രവർത്തനങ്ങൾക്കു പ്രതിബന്ധം സൃഷ്ടിക്കുക എന്നതായിരിക്കും, അവരുടെ മുഖ്യ വിനോദം. ദോഷൈകദൃക്കുകളുടെയെല്ലാം വായടപ്പിക്കാൻ ശ്രമിക്കുന്നത്, യാത്ര പാതിവഴിയിൽ മുടക്കുന്നതു പോലെയേയുള്ളൂ. സ്വന്തം തീരുമാനങ്ങളും, ലക്ഷ്യങ്ങളും മുറുക്കെപ്പിടിക്കുക എന്നതു മാത്രമല്ല, വിഘ്നങ്ങളും വിഘാതങ്ങളും സൃഷ്ടിക്കുന്നവരെ ഒഴിവാക്കുക എന്നതും, തുടർ യാത്രകൾക്കനിവാര്യമാണ്.

അഭിപ്രായം ചോദിക്കേണ്ടത്, അനുഭവ പ്രജ്ഞരോടു മാത്രമാണ്. കേട്ടറിഞ്ഞവരും, കണ്ടറിഞ്ഞവരും, അനുഭവിച്ചറിഞ്ഞവരും പറയുന്നതു വ്യത്യസ്ഥങ്ങളായ കഥകളായിരിക്കും. പൂർണ്ണ ബോദ്ധ്യമില്ലാതെ, ഒരാൾ പകർന്നു നൽകുന്നവയെല്ലാം, പെരുവഴികൾ മാത്രമേ സമ്മാനിക്കുകയുള്ളൂ. മറ്റുള്ളവരുടെ ഊഹാപോഹങ്ങളേക്കാൾ ഉറപ്പും ഉത്തരവാദിത്തവും, സ്വന്തം നിഗമനങ്ങൾക്കല്ലേ ഉണ്ടാകുക. സ്വയമായി നിശ്ചയിച്ചുറപ്പിച്ചവയോടു കൂറു പുലർത്തുന്നവരുടെ കാലടികൾ മാത്രമേ, ഉറപ്പുള്ളവയായിരിക്കൂ.

പലരും പറഞ്ഞതിൻ്റെ പേരിൽ, കതിരു പതിരാകുകയില്ല. ആരും അംഗീകരിക്കാത്തതിൻ്റെ പേരിൽ, കതിരിനു കാമ്പു നഷ്ടപ്പെടുകയുമില്ല. സ്വന്തം വിധിന്യായങ്ങളെ മാത്രം വിശ്വസിക്കേണ്ട ചില സന്ദർഭങ്ങളുണ്ട്. തനിക്കു മാത്രമുണ്ടായ അനുഭവങ്ങളിലൂടെയും വഴികളിലൂടെയും തനിച്ചു നടക്കുമ്പോൾ, ഗ്യാലറിയിരുന്ന് അഭിപ്രായങ്ങൾ പറയുന്നർക്കു ചെവി കൊടുക്കരുത്. കണ്ണടച്ചിരിക്കുന്നവർ അഭിപ്രായം പറഞ്ഞാൽ, കാതുകൾ കേൾക്കാത്തവനേപ്പോലെ, കടന്നുകളയുന്നതാണുത്തമം. വിട്ടു കളയേണ്ടവ, വിട്ടു കളയണം.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി

Recommended

  • കന്തീല ശുശ്രൂഷ.
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • പെസഹാ പെരുന്നാള്‍
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • മൊഴിമാറ്റത്തിന്റെ കുഴി.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • മാനിന്റെ സവിശേഷതകൾ.
  • വിശ്വാസ സംരക്ഷകരാവുക.
  • ഫീറോ (Skull cap)
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • അകവും പുറവും
  • മാവുർബോ
  • ക്രിസ്തു എന്ന നേട്ടം.
  • യേശുവിന്റെ വംശാവലി.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • സാറാഫുകൾ
  • സ്തൗമെൻകാലോസ്.
  • കറുപ്പിനേഴഴക്.
  • Microtonal System used in Staff Notation
  • കുടുംബയോഗം.
  • ഒലിവു മരം (Olea europaea)
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • എല്ലാ മഹത്വവും ദൈവത്തിന്
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • റമ്പാൻ.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • ശ്രദ്ധാലുവായിരിക്കുക
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved