കുടുംബയോഗം.
×××××××××××××
കുടുംബയോഗങ്ങൾ നല്ലതാണങ്കിലും
കുടുംബചരിത്രം അറുബോറാണ്.
തോമാശ്ലീഹാ നേരിട്ടു വന്ന് മാമോദീസാ വെള്ളം തലയിൽ വീഴിച്ച ബ്രാഹ്മണ കുടുംബത്തിലെ പിന്മുറക്കാരാണന്ന് മിക്ക ക്രൈസ്തവ കുടുംബങ്ങളും പൊങ്ങച്ചം വെച്ചുകാച്ചുന്നു.
കമുകിൽ കയറി പാക്കു പറിച്ച് അരി വാങ്ങിച്ചിരുന്ന കുഞ്ഞൂഞ്ഞിനെ വലിയ മലഞ്ചരക്ക് വ്യാപാരിയായും ചിത്രീകരിച്ചിരിക്കുന്നു. പൊങ്ങച്ചത്തിൽ അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും.
പഴയ പേരുകേട്ട കുടുംബങ്ങളുടെ ഭൂമി വാങ്ങി താമസിക്കുന്നവനും പിന്നെ ആ കുടുംബത്തിന്റെ പേര് തന്റെ പേരിന്റെ വാലാക്കി വിലസുന്നവനും ഏറെയുണ്ട്. വീട്ടിൽ പശുവിനെ കറക്കാൻ വന്നവൻ കണ്ണിറുക്കി വീട്ടിലെ പെണ്ണിനെ കെട്ടിയതിന്റേയും പിന്നെ കാശായി പെണ്ണിന്റെ കുടുംബപ്പേര് തന്റെ പേരിനൊപ്പം ചേർത്ത് വിലസുന്നതിന്റേയും കഥകളും നിരവധി.
ഇത്തരം പൊങ്ങച്ചങ്ങളിലേക്കും കുടുംബങ്ങളിലെ പ്രാഞ്ചിമാരുടെ പഴമ്പുരാണം വിളമ്പലിലേക്കും ഒതുങ്ങാതെയും യഥാർത്ഥ പാരമ്പര്യം ഉയർത്തിക്കാട്ടാൻ ശ്രമിച്ചുകൊണ്ടും കുടുംബത്തിലെ ദുർബലരെ കൈപിടിച്ചുയർത്താൻ മുൻകൈ
എടുത്തുകൊണ്ടും നീങ്ങുമ്പോഴേ
അത് യഥാർത്ഥ കുടുംബയോഗമായി മാറൂ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി. 9847030241.