Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ

സത്യവിശ്വാസം സംരക്ഷിക്കുവാൻ വിശുദ്ധ നാട്ടില്‍ നിന്നും മലങ്കരയിൽ എത്തുകയും ഈ മണ്ണിൽ തന്റെ മക്കൾക്കായി ജീവൻ വെടിഞ്ഞവരും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയവരുമായ സുറിയാനി സഭയുടെ വിശുദ്ധരും പുണ്യപ്പെട്ടവരുമായ പിതാക്കന്മാർ.

വിശുദ്ധ തിരുവെഴുത്തുകളിൽ സ്വാഭാവികമായും പതിവായും കാണുന്ന  ഒരു വാക്കാണ് "ഇടയൻ" (യിരെമ്യാവ് 2:8; 3:15; 10:21; 12:10; 17:16). ഈ പദം ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നത് ഭരണാധികാരികൾക്ക് അവരുടെ പ്രജകളോടും ദൈവത്തിന്റെ ജനങ്ങളോടുമുള്ള ബന്ധത്തെ പ്രതിനിധീകരിക്കാനാണ്. "ആടുകൾ", "ഇടയന്മാർ" അല്ലെങ്കിൽ "കുഞ്ഞാടുകളെ" പരാമർശിക്കുന്ന ഏകദേശം 450 തോളം വാക്യങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് കാണാം. അവയിൽ ചിലത്:

(സങ്കീർത്തനങ്ങൾ 23:1; 80:1; യെശയ്യാവ് 40:11; 44:28; യിരെമ്യാവ് 25:34; യിരെമ്യാവ് 25:35; നഹൂം 3 :18; യോഹന്നാൻ 10:11 യോഹന്നാൻ 10:14; എബ്രായർ 13:20; 1 പത്രോസ് 2:25; 5:4). ആടുകളെ മേയിക്കുന്നതോ കാക്കുന്നതോ ആയ വ്യക്തിയാണ് ഇടയൻ.

ആടുകളെയും ഇടയന്മാരെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ:-

ആടുകൾ സാധുക്കളായ മൃഗമായതിനാൽ അവയെ ഭക്ഷണത്തിലേക്ക് (മേച്ചില്പുറത്തേക്ക്) നയിക്കേണ്ടതുണ്ട് അവയ്ക്ക് സ്വന്തമായി ഭക്ഷണം കണ്ടെത്താനാവില്ല.

ആടുകൾക്ക് സ്വയം പ്രതിരോധിക്കാൻ കഴിയില്ലത്തതിനാൽ അവ ആക്രമിക്കപ്പെടുന്നു.

ആടുകൾ കൂട്ടം തെറ്റിയാലോ,  വേർപെട്ടുപോയാലോ തിരികെ യഥാസ്ഥാനത്ത് എത്താനുള്ള വഴി അറിയാത്തതിനാല്‍ അവ എളുപ്പത്തിൽ നഷ്ടപ്പെടുന്നതിനിടയാകും.

ആടുകളുടെ ഈ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ, ഒരു ഇടയന്റെ ചുമതലകൾ എന്തൊക്കെയാണ്? ഇടയൻ ആടുകളെ പരിപാലിക്കാതെ വന്നാല്‍ അവയ്ക്കാവശ്യമായ ഭക്ഷണം ലഭിക്കാതെ കിടക്കുകയോ, വേട്ടക്കാരാലോ, ദുഷ്ടമൃഗത്തിന് ഇരയാവുകയോ കൊല്ലപ്പെടുകയോ, അലഞ്ഞുതിരിയുകയോ ചെയ്യും. ഇടയന്മാർ യഥാവസരങ്ങളിൽ ആടുകളെ സംരക്ഷിക്കുകയും മേച്ചില്പുറങ്ങളിലേക്കും വെള്ളത്തിലേക്കും നയിക്കുകയും അവയെ ചേർത്തു നിർത്തുകയും, മുറിവേറ്റതിനെ സംരക്ഷിക്കുകയും വേണം.

യെഹെസ്കേൽ പ്രവാചകൻ ഇപ്രകാരം പറയുന്നു (34:2-6)..... "അയ്യോ, നിങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ! ഇടയന്മാർ ആടുകളെ മേയ്ക്കേണ്ടതല്ലേ? നിങ്ങൾ മേദസ്സു തിന്നുന്നു, രോമം ഉടുക്കുന്നു, തടിച്ചവയെ അറുക്കുന്നു, എന്നാൽ നിങ്ങൾ ആടുകളെ മേയിക്കുന്നില്ല. ബലഹീനരെ നീ ബലപ്പെടുത്തിയില്ല, രോഗികളെ സുഖപ്പെടുത്തിയില്ല, മുറിവേറ്റവരെ ബന്ധിച്ചില്ല, വഴിതെറ്റിപ്പോയവരെ തിരികെ കൊണ്ടുവന്നില്ല, നഷ്ടപ്പെട്ടവരെ തിരഞ്ഞില്ല, ശക്തിയോടും കാഠിന്യത്തോടുംകൂടെ നീ അവരെ ഭരിച്ചു. ഇടയനില്ലാത്തതിനാൽ അവർ ചിതറിപ്പോയി, എല്ലാ വന്യമൃഗങ്ങൾക്കും ഭക്ഷണമായിത്തീർന്നു.  എന്റെ ആടുകൾ ചിതറിപ്പോയി; അവർ എല്ലാ മലകളിലും എല്ലാ ഉയർന്ന കുന്നുകളിലും അലഞ്ഞുനടന്നു. എന്റെ ആടുകൾ ഭൂമിയുടെ എല്ലാ ഭാഗത്തും ചിതറിപ്പോയി, അവയെ അന്വേഷിക്കാനോ അന്വേഷിക്കാനോ ആരുമില്ല."

ഈ തിരുവെഴുത്തുകളെ ആസ്പദമാക്കി
നമ്മുടെ കർത്താവ് അനുഗ്രഹങ്ങൾ നൽകി ശ്ലീഹന്മാരിൽ തലവനായ പരിശുദ്ധ പത്രോസിനെ ഭരമേല്പിച്ച നൽവരങ്ങളാൽ ആദിമ നൂറ്റാണ്ടില്‍ സ്ഥാപിതമായ ക്രിസ്തീയ വിശ്വാസം ക്രി.വ. 325-ൽ കൂടിയ നിഖ്യ സുന്നഹദോസ് കാലം മുതൽ  നാലുഭാഗങ്ങളായി സഭയുടെ ഭരണം ക്രമീകരിച്ചപ്പോൾ അന്ത്യോഖ്യായ്ക്ക്
കിഴക്കുള്ള ദേശത്തേ അധികാരം അന്ത്യോഖ്യായിലെ പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തിൽ ഭാഗ്യമോടെ വാഴുന്ന പാത്രിയര്‍ക്കീസിന് സഭയുടെ തലവൻ എന്ന നിലയില്‍ ആത്മീയവും - ഭണപരമായ അധികാരം ലഭിക്കുകയൽ  മലബാറിലെ - മലകളുടെ ഇടയിലുള്ള കരയിലെ (മലങ്കര) സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷൻ അന്ത്യോഖ്യായിലെ പരിശുദ്ധ ഇഗ്നാത്തിയോസ് പാത്രിയർക്കീസ്  ആത്മീയ മേലദ്ധ്യക്ഷനായി സഭാഭരണം ഇന്നോളം നടത്തിവരുന്നതാകുന്നു. ക്രിസ്താബ്ദം 52-ൽ ഭാരതത്തിൽ സുവിശേഷം അറിയിച്ച വിശുദ്ധ തോമസ് അപ്പോസ്തോലന്റെ പ്രേഷിത പ്രവര്‍ത്തനത്തെ തുടർന്ന് മലയാള ദേശത്തു ക്രിസ്തു മതം രൂപം കൊണ്ടെങ്കിലും തുടർന്നുള്ള സഭയുടെ വളർച്ച പരിമിതമായിരുന്നു. മലയാളത്തെയ്ക്ക് (മലങ്കര) ക്രിസ്താബ്ദം 345, 822- കാലങ്ങളിൽ ഇവിടെയുണ്ടായ സിറിയന്‍ കുടിയേറ്റങ്ങളും തുടർന്നു അഭംഗുരം ഇന്നുവരെ ഇടമുറിയാതെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും നൽകി വന്നിരുന്ന പൗരോഹിത്യ നൽവരങ്ങളും ആത്മീയ നേതൃത്വവും ആകമാന സുറിയാനി സഭയുടെ ഭാഗമായ തദ്ദേശീയമായ മലങ്കരയിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഇന്നും സത്യ വിശ്വാസം കോട്ടം കൂടാതെ  സംരക്ഷിച്ച്, പരിപാലിച്ചു വരുന്നതാകുന്നു. 
ഇപ്രകാരം നടന്നു വന്നിരുന്ന മലയാള ദേശത്തു 15-ാം നൂറ്റാണ്ടിൽ കുടിയേറിയ വിദേശ ശക്തികള്‍ (പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്) ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും പൗരാണിക വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് പുതിയൊരു വിശ്വാസവും ആരാധനാരീതികളും ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനികളെ അടിച്ചേല്പിച്ച് മത പരിവര്‍ത്തനത്തിനു അവർ ശ്രമം ആരംഭിച്ചതോടുകൂടി മലങ്കര സുറിയാനി സഭയിൽ ഭിന്നതയും വിഭാഗിയതയും കലഹവുമുണ്ടായി. ഇതിന്റെ പരിണിത ഫലങ്ങളാണ് 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസും, 1653 ലെ കൂനൻ കുരിശ് സത്യവും.

ഈ കാലത്ത് സുറിയാനി സഭയുടെ വിശ്വാസം സംരക്ഷിക്കുവാൻ ശീമയിൽ (പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ നിന്നും) സുറിയാനി സഭയിലെ വിശുദ്ധരും, പുണ്യപ്പെട്ടവരുമായ പിതാക്കന്മാർ അക്കാലത്ത് യാത്രാ സൗകര്യങ്ങള്‍ ദുഷ്കരമായ സാഹചര്യങ്ങളിൽ അനേകം ത്യാഗങ്ങൾ സഹിച്ചു കരയും കടലും കടന്നു മാസങ്ങളും വർഷങ്ങളും യാത്ര ചെയ്ത് ഇവിടെ എത്തി സത്യവിശ്വാസം സംരക്ഷിക്കുവാൻ മലയാളക്കരയിലുടനീളം  സഞ്ചരിച്ച്, ചിതറിപ്പോകാമായിരുന്ന വിശ്വാസ സമൂഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിച്ചും ആത്മീയമായി സംരക്ഷിച്ചും സത്യവിശ്വാസത്തിൽ അവരെ നിലനിറുത്തി. ഇപ്രകാരം ഇവിടെ എത്തിയ വിശുദ്ധരും, പുണ്യപ്പെട്ടവരുമായ പിതാക്കന്മാർ ആരെല്ലാം? മലയാളത്ത്  ഇത്രയും ത്യാഗം സഹിച്ചു ഇവിടെയെത്തിയത് ഇവിടെ നിന്നും പൊന്നും പണവും മറ്റേതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ കൊണ്ട് പോകാനായിരുന്നില്ല. മറിച്ച് സഭാപിതാക്കന്മാർ പഠിപ്പിച്ച സത്യ വിശ്വാസം സംരക്ഷിക്കുവാൻ നല്ല ഇടയൻ എന്ന നിലയില്‍ അരുടെ കർത്തവ്യം
നിറവേറ്റുന്നതിനായിരുന്നു.

1. ഗലീലക്കാരനായ വിശുദ്ധ തോമസ് അപ്പോസ്തോലൻ ക്രിസ്താബ്ദം 52. കുന്തത്താൽ കുത്തേറ്റു ഭാരത മണ്ണിൽ അലിഞ്ഞുചേർന്നു.

2. ക്രിസ്താബ്ദം 345-ൽ നടന്ന സിറിയൻ കുടിയേറ്റം. വന്ദ്യ ക്നായി തോമ്മായുടെ കൂടെ എത്തിയ ഉറഹാക്കാരനായ വിശുദ്ധ മോർ യൗസേപ്പ് മെത്രാൻ - തിരികെപ്പോയതായി ചരിതം രേഖകളില്ല. ഈ പിതാവ് ഈ മണ്ണിൽ ലയിച്ചു ചേർന്നു സുറിയാനി സഭയുടെ സത്യ വിശ്വാസം പഠിപ്പിച്ച് സുറിയാനി സഭയുടെ അടിത്തറ മലയാളക്കരയിൽ സ്ഥാപിച്ചു.

3. ക്രിസ്താബ്ദം 822- കാലഘട്ടത്തിൽ ഇവിടെ എത്തിയ മോർ സാബോർ, മോർ ഫ്രോർത്ത് എന്നീ പിതാക്കന്മാർ. ഇവരുടെ വരവോടെയാണ് മലയാള വർഷം (കൊല്ലവര്‍ഷം) ആരംഭിക്കുന്നത്. മാർ സബോർ കൊല്ലം കേന്ദ്രമാക്കിയും മാർ ഫ്രോത്ത് ഉദയമ്പേരൂർ കേന്ദ്രമാക്കിയും പ്രവർത്തിച്ചു. ഇവരില്‍ മോർ സാബോർ കൊല്ലത്തെ തേവലക്കര സെന്റ് മേരീസ് പള്ളിയിലു. മോർ ഫ്രോർത്ത് അകപ്പറമ്പ് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

മലയാളക്കരയിലെ സുറിയാനി സഭാ വിശ്വാസികളുടെ മേലുണ്ടായ പോർച്ചുഗീസ്കാരുടെ ആദ്യ പീഡനം. മാർ തോമാ നസ്രാണികൾ അഥവാ, മലങ്കര നസ്രാണികൾ എന്നറിയപ്പെട്ട മലയാളക്കരയിലെ സുറിയാനി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു മതം മാറ്റം നടത്തുന്നതിനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ റോമൻ കത്തോലിക്കാ മെത്രാൻ,  അലെക്സൊ ഡെ മെനസിസ് 1599 ജൂൺ 20-26-ൽ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സൂനഹദോസ് (Synod of Diamper) മലയാളക്കരയിലെ ക്രിസ്ത്യൻ സഭാചരിത്രത്തിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇത്.

4. സുറിയാനി സഭയുടെ സ്തുതി ചെവ്വാക്കപ്പെട്ട സത്യവിശ്വാസം മലയാള മണ്ണില്‍ (മലങ്കരയിൽ) അരക്കിട്ട് ഉറപ്പിക്കാന്‍  അറബിക്കടലിന്റെ ആഗാധ ഗർത്തങ്ങളിൽ ജീവൻ വെടിഞ്ഞ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ വാണരുളിയ പരിശുദ്ധ പിതാവായ തുറബ്ദ്ദീൻകാരനായ മോറാൻ മോർ ഇഗ്നാത്തിയോസ് അഹത്തുള്ള പാത്രിയര്‍ക്കീസ് ബാവ.

എ.ഡി 1597-1639 കാലഘട്ടത്തിൽ അന്ത്യോഖ്യയിലെ സുറിയാനി  പാത്രിയർക്കീസുൻമാരുടെ ​പരമ്പരയിലെ 102-ാമത്തെ പാത്രിയര്‍ക്കീസായിരുന്നു അഹത്തുള്ള ബാവ. 1639-ൽ അലക്സാണ്ട്രിയയിലെ സിറിയൻ ക്രിസ്ത്യാനികളെ കാണാനായി ഈജിപ്റ്റിലെ കെയ്റോയിലേക്ക് പോയി. അക്കാലത്ത് മലങ്കര സഭയ്ക്ക് ഒരു ബിഷപ്പിന്റെ ആവശ്യമുണ്ടായിരുന്നു, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് ഒരാളെ ലഭിക്കാൻ അവർ അന്ത്യോഖ്യയ്ക്ക് കത്തെഴുതി. എന്നാൽ കത്ത് എത്തിയത് അലക്സാന്ത്രിയൻ പാത്രിയാർക്കേറ്റിലാണ്. അലക്സാന്ത്രിയയിലെ സുറിയാനി ക്രിസ്ത്യാനികളുടെ സന്ദർശന വേളയിൽ, പാത്രിയർക്കീസ് ​​മോർ ഇഗ്നാത്തിയോസ് ഹദായത്ത് ആലോഹോ ബാവ അലക്സാന്ത്രിയൻ പാത്രിയാർക്കേറ്റുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, കത്തിന്റെ കാര്യം ബാവ അറിയുകയും മലങ്കരയിലേക്ക് പോകാൻ തീരുമാനിച്ചു. അഹത്തുള്ള ബാവാ തന്റെ യാത്ര ആരംഭിച്ചത് കൈറോയിൽ നിന്നാണ്. എന്നാൽ 1642-ൽ സൂറത്തിൽ കപ്പലിറങ്ങിയ ബാവാ ഇന്ത്യയിലെ പോർച്ചുഗീസ് അധികാരികളുടെ കൈകളിൽ എത്തി തടവിലായി. പരിശുദ്ധ ബാവായെപ്പറ്റിയുള്ള വിവരങ്ങൾ അന്ത്യോഖ്യ സിംഹാസനത്തിൽ ലഭ്യമാകാഞ്ഞാൽ സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ്, ബാവായുടെ തിരോധാനത്തെക്കുറിച്ച് (കാണാതായതിനെക്കുറിച്ച്) തെറ്റായ നിഗമനത്തിലെത്തുകയും, ഹദായത്ത് ആലോഹോ മരിച്ചുവെന്ന് കരുതി. മോറാൻ മോർ ഇഗ്നേഷ്യസ് സൈമൺ ഒന്നാമനെ  (എ.ഡി 1640-എഡി 1659) അന്ത്യോഖ്യയിലെ അടുത്ത പാത്രിയർക്കീസായി വാഴിച്ചു. പിന്നീട് പോർച്ചുഗീസ് അധികാരികൾ അദ്ദേഹത്തെ മൈലാപ്പൂരിലേക്ക് കൊണ്ടുവന്നു. പിന്നീട് കൊച്ചിയില്‍ കൊണ്ടുവരികയും (1652-ൽ). ഈ വിവരം അറിഞ്ഞ സുറിയാനിക്കാർ പരിശുദ്ധ ബാവയെ മോചിപ്പിക്കുവാൻ കോട്ട വളഞ്ഞതിനാൽ പോർച്ചുഗീസുകാർ പരിശുദ്ധ ബാവയെ കഴുത്തില്‍ കല്ല്കെട്ടിയിട്ട് സമുദ്രത്തിൽ തള്ളി. അങ്ങനെ സത്യവിശ്വാസം സംരക്ഷിക്കുവാനെത്തിയ പരിശുദ്ധ പിതാവ് അറബിക്കടലിന്റെ ആഗാധ ഗർത്തങ്ങളിൽ തന്റെ മലയാളത്തെ മക്കൾക്കായി ജീവൻ വെടിഞ്ഞു. ആ സംഭവത്തിന്റെ പരിണിത ഫലമാണ് 1653-ലെ ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശ് സത്യം.

മലയാളത്തെ മാർത്തോമാ ക്രിസ്ത്യാനികൾ തങ്ങളുടെ ആത്മീയ പിതാവ് എത്തി വിവരങ്ങള്‍ അറിഞ്ഞ് പരിശുദ്ധ പിതാവിനെ കാണാനും സ്വീകരിക്കുവാനും എത്തിയവർക്ക് പരിശുദ്ധ ബാവയുടെ ദാരുണമായ അന്ത്യത്തെപ്പറ്റി അറിയുകയും അതില്‍ ഖിന്നതിരായ സുറിയാനി സഭാമക്കൾ തോമാ അർക്കദിയാക്കോന്റെയും ആഞ്ഞിലിമൂട്ടിൽ ഇട്ടിതൊമ്മൻ കത്തനാരുടെ നേതൃത്വത്തില്‍ റോമക്കാരുടെ ഈ ഹീനമായ നടപടികൾക്ക് എതിരെ.

"മേലിൽ ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളുമുള്ളോരു കാലത്തോളം റോമാക്കാരുമായി യാതൊരുവിധ ബന്ധവുമില്ല". എന്ന് പ്രഖ്യാപിച്ച് മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുമ്പിൽ കൂട്ടം ചേർന്ന് കുരിശിൽ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാൻ തീരുമാനിച്ചു. എന്നാൽ, എല്ലാവർക്കും ഒരേ സമയം കുരിശിൽ തൊടാൻ കഴിയാത്തതിനാൽ കുരിശിൽ ആലാത്ത് (വടം) കെട്ടി അതിൽ പിടിച്ചു സത്യം ചെയ്തു തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സത്യം ചെയ്യുന്നതിനിടയിൽ വിശ്വാസികൾ വടത്തിൽ വലിക്കുന്ന ശക്തിയാൽ കുരിശു ഒരു വശത്തേക്ക് വളഞ്ഞുപോയി എന്നു പറയപ്പെടുന്നു. അതിനാൽ 1653 ജനുവരി 3-ന് മട്ടാഞ്ചേരിയിൽ വെച്ച് നടന്ന ഈ ചരിത്ര സംഭവം 'കൂനൻ കുരിശു സത്യം' എന്ന പേരിൽ  അറിയപ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്ന് മലയാളക്കരയിലെ സുറിയാനി സഭയിലെ സത്യവിശ്വാസം പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ കൂടുതല്‍ ശക്തമായി നിലകൊള്ളുവാൻ ഇടയാക്കി.

5. 1665 ൽ മലയാളത്തു എത്തിയ മൂസ്സൽ കാരനായ "മോർ ഗ്രീഗോറിയോസ് അബ്ദുല്‍ ജലീല്‍ ബാവ". (യെറുശലേം) വടക്കന്‍ പറവൂരിലെ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ 1671 ഏപ്രിൽ 27-ന് കബറടങ്ങി.

6. 92 വയസ്സുള്ള "യൽദോ മോർ ബസ്സേലിയോസ് മഫ്രിയോനോ" ഇവിടെയെത്തി കേവലം 13 ദിവസം ജീവിച്ചു 29, സെപ്റ്റംബർ 1685 ൽ കോതമംഗലം പള്ളിയിൽ കബറടങ്ങി.

7. യൽദോ മോർ ബസ്സേലിയോസ് ബാവായുടെ കൂടെ 1685 ൽ വന്ന "മോർ ഇവാനിയസ് ഹിദായത്തുള്ള ബാവ"  മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രിൽ പള്ളിയിൽ 1694 ചിങ്ങം 3 ന് കബറടങ്ങി.

8. 1678-ൽ മലയാളത്ത് മൂന്ന് സഹോദരന്മാരോടൊപ്പം എത്തിയ പുണ്യശ്ലോകനായ തുറബ്ദീൻ കാരനായ മാർ അന്ത്രായോസ് ബാവ. മുളന്തുരുത്തി, വെട്ടിക്കലിൽ, പിറവം, കുറുപ്പംപടി, പുത്തൻകാവ്, മണർകാട്, കല്ലട എന്നിവിടങ്ങളിലെ പള്ളികളിലെത്തി താമസ്സിച്ചു. ധാരാളം സമ്പത്തുമായി ബാവ വന്നെങ്കിലും അതെല്ലാം പാവപ്പെട്ടവർക്ക് ഭിക്ഷയായി നൽകി. 1692 മാർച്ച് 2 ന് മാർ അന്ത്രായോസ് കാലംചെയ്തു.
ഭൗതികാവശിഷ്ടങ്ങൾ കല്ലട പള്ളിയിൽ
കബറടക്കി.

9. 1740 ൽ മലയാളത്ത് എത്തിയ ഒമീദുകരനായ മോർ ഈവാനിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത 1752-ൽ സ്വദേശത്തേക്കു മടങ്ങിപ്പോയി.

10. 1751-ൽ മലയാളത്തു എത്തിയ ഹാലാബ് (ആലപ്പോ) കാരനായ മോർ ബസേലിയോസ് ശക്റള്ളാ മഫ്രിയോനോ. 1764 ഒക്ടോബര്‍ 9-ന് കാലംചെയ്തു കണ്ടനാട് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങി.

11. ശക്രള്ളാ മഫ്രിയോനോയുടെ കൂടെവന്ന ബാക്കുദൈദക്കാരനായ മോർ ഗ്രീഗോറിയോസ് യൂഹാനോൻ 1773 മിഥുനം 27-ന് കാലം ചെയ്തു. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രിൽ പള്ളിയിൽ കബറടങ്ങി.

12. ശക്രള്ളാ മഫ്രിയോനോയുടെ കൂടെ വന്ന മൂസ്സൽകാരനായ മോർ ഇവാനിയോസ് യൂഹാനോൻ. 1794 മേട മാസം 7-ാം തീയ്യതി കാലം ചെയ്തു ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍ കബറടങ്ങി.

13. മൂസ്സൽകാരനായ മോർ ദീയസ്ക്കോറോസ് യൂഹാനോൻ. 1806-ൽ മലയാളത്ത് എത്തിയ മൂസ്സൽകാരനായ  മോർ ദീയസ്ക്കോറോസ് യൂഹാനോൻ 1809-ൽ റോമാക്കാരുടെ ക്രൂരമായ പീഡനത്തിന് ഇരയായതിനാൽ സ്വദേശത്തേക്കു മടങ്ങിപ്പോയി.

14. ഒമീദുകാരനായ മോർ അത്താനാസിയോസ് അബ്ദെദ് മ്ശിഹോ. 
1825 വൃശ്ചികം 3-ന് മലയാളത്തു എത്തിയ ഒമീദുകാരനായ മോർ അത്താനാസിയോസ് അബ്ദെദ് മ്ശിഹോ. 1827 മീനം 8-ന് സ്വദേശത്തേക്കു മടങ്ങിപ്പോയി.

15. തുറബദിനിലെ മോർ കൂറിലോസ് യുയാക്കിം. 1826 ചിങ്ങം 26-ന് മലയാളത്തു എത്തിയ തുറബദിനിലെ മോർ കൂറിലോസ് യുയാക്കിം. 1874 ചിങ്ങം 20-ന് കാലം ചെയ്തു മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രിൽ പള്ളിയിൽ കബറടക്കി.

16. 1849 ൽ മലയാളത്തു എത്തിയ തുറബദിനിലെ മോർ അത്താനാസിയോസ് സ്തേഫാനോസ്. 1852 സെപ്റ്റംബര്‍ 1-ന് സ്വദേശത്തേക്കു മടങ്ങിപ്പോയി.

17. ഉറഹായക്കാരനായ മോർ ഒസ്താത്തിയോസ് അബ്ദല്‍ നൂർ. 1856 കുംഭം 25-ന് മലയാളത്തു എത്തിയ
ഊർശ്ലേമിലെ മെത്രാപ്പോലീത്തായായ ഉറഹായക്കാരനായ മോർ ഒസ്താത്തിയോസ് അബ്ദല്‍ നൂർ 1857-ൽ ഊർശലേമിലെ വിശുദ്ധ മർക്കോസിന്റെ ദയറായുടെ അധിപനായി ഊർശ്ലേമിലേക്ക് മടങ്ങിപ്പോയി.

18. പരിശുദ്ധ പത്രോസ് IV പാത്രിയര്‍ക്കീസ് ബാവ. 1875 മെയ് 7-ന് മലയാളത്തു എത്തിയ ആകമാന സുറിയാനി സഭയുടെ 126-ാമത് പാത്രിയര്‍ക്കീസായിരുന്നു. ഇറാഖിലെ മൊസൂളിൽ തെക്ക് കിഴക്കൻ തുർക്കിയിലെ തുറാബ്ദീ നിൽനിന്നും വന്ന പരിശുദ്ധ പത്രോസ് നാലമൻ ബാവ മലങ്കര സഭയിൽ നിലനിന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ആദ്യമായി മലങ്കര സഭയിൽ ജനാധിപത്യത്തിന്റെ അടിത്തറ പാകിക്കൊണ്ട് ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി പള്ളിയിൽ വെച്ച് 1876 ജൂണ്‍ 28-ന് അന്നുണ്ടായിരുന്ന മെത്രാപ്പോലീത്തമാർ, വന്ദ്യ വൈദികർ, അത്മായരായ പളളി പ്രതി പുരുഷന്മാർ എന്നിവരെ ചേർത്തു സുന്നഹദോസ് വിളിച്ചു ചേര്‍ക്കുകയും പുരോഹിതന്മാരും അത്മായരും ഉൾപ്പെട്ട 103 അംഗ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു രൂപം നൽകുകയും ഭരണ സൗകര്യം അനുസരിച്ച് ഏഴ് ഭദ്രാസനങ്ങൾ രൂപീകരിച്ചും, മലങ്കര സഭയ്ക്ക് ആവശ്യമായ തദ്ദേശിയരായ 6 മെത്രാപ്പോലീത്തമാരെ വാഴിച്ചും, 2 റമ്പാന്മാർ, 3 കോർ-എപ്പിസ്‌കോപ്പമാർ, 116 കാശീശാമാർ, 17 ശെമ്മാശന്മാർ എന്നിവര്‍ക്ക് പട്ടം നൽകി മലങ്കര യാക്കോബായ സുറിയാനി സഭയുടെ സഭയെ ശക്തമായ ഭരണ സംവിധാനത്തിൽ കീഴില്‍ നിലനിറുത്തുവാനും ധന്യമാക്കുവാനും കഴിഞ്ഞു. സഭയുടെ പരമാധ്യക്ഷൻ മാത്രം കൂദാശ ചെയ്യുന്ന വിശുദ്ധ മൂറോൻ കൂദാശ മുളന്തുരുത്തി പള്ളിയിൽ വെച്ച് നടത്തി. 1877 മെയ് 16-ന് പരിശുദ്ധ പിതാവ് ഊർശ്ലേമിലേക്ക് മടങ്ങിപ്പോയി.

19. എസെഫസ്കാരനായ മോർ അത്താനാസിയോസ് ശെമുവൂൻ.

പരി.പിതാവ് 1881 ജനുവരി 1-ന് സ്ലീബാ ശെമ്മാശനോട് ഒപ്പം പിന്നീട് (മോർ സ്ലീബാ ഒസ്താത്തിയോസ് ബാവ) മലങ്കരയിൽ എത്തി. ഇക്കാലത്ത് മർത്തോമ്മാക്കാരുമായി വ്യവഹാരങ്ങളും തർക്കങ്ങളും നിലനില്‍ക്കുന്ന കാലമായിരുന്നു. കോടതി വിധി മൂലം പഴയ സെമിനാരി യാക്കോബായ സുറിയാനി സഭയ്ക്ക് ലഭിച്ചതിനെ തുടര്‍ന്ന് ബാവ അവിടെ താമസമാക്കി. അവിടെവെച്ച് 1889, ജൂണ്‍ 11-ന് ബാവ കാലംചെയ്തു. കോട്ടയം പുത്തൻ പള്ളിയിൽ കബറടക്കി.

20. ഇറാഖിലെ കർഫോസോ - ഒമീദ് കാരനായ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവ.

1908-ൽ മലങ്കരയിൽ എത്തിയ ബാവ 22 വർഷം മലങ്കരയിൽ സത്യ വിശ്വാസം പകർന്നു നൽകി 1930-ന് കാലം ചെയ്തു കുന്നംകുളം സിംഹാസന പള്ളിയിൽ കബറടങ്ങി.

21. പരിശുദ്ധ അബ്ദെദ് ആലോഹൊ II  പാത്രിയർക്കീസ് ബാവ (അബ്ദുള്ള II).

1875-ൽ പരി.പത്രോസ് നാലമൻ ബവായോടൊപ്പം മലങ്കരയി ആദ്യമായി എത്തുകയും തിരിച്ചു പോകുകയും ചെയ്തു. പിന്നീട് പരിശുദ്ധ പാത്രിയർക്കീസായി സ്ഥാനമേറ്റു. മലങ്കര സഭക്കായി വട്ടശ്ശേരി മോർ ദിവന്യാസിയോസിയോസ്, പൗലോസ് മാര്‍ കൂറിലോസ് എന്നിവരെ മെത്രാപ്പോലീത്തമാരായും മത്തായി  (ഔഗേൻ) റമ്പാനുമാക്കി 1908-ൽ പരി.ബാവ മലങ്കരയിൽ എത്തുകയും മലങ്കര സഭയിൽ വിഭാഗീയതക്ക് അടിസ്ഥാനമിട്ട മോർ ദിവന്യാസിയോസിനെ 1911-ൽ മുടക്കി. തിരികെ പോയ പരി. ബാവ 1915-ൽ കാലം ചെയ്തു ജറുസലേമിലെ വി.മർക്കോസിന്റെ ദയറായിൽ കബറടക്കി.

22. തുർക്കിയിലെ കാലാത്ത് മാറായിക്കാരനായ മോർ ഇഗ്നാത്തിയോസ് അബ്ദുൽ മശിഹാ പാത്രിയര്‍ക്കീസ്.

മലങ്കര സുറിയാനി സഭയിൽ ഭിന്നതയുണ്ടായപ്പോൾ വട്ടശ്ശേരി മെത്രാച്ചനാൽ മലങ്കരയിൽ കാതോലിക്കാ വാഴ്ചക്കായി കൊണ്ടുവന്ന പരി.അന്ത്യോഖ്യാ സിംഹാസനത്തിൻ നിന്ന് സ്ഥനഭ്രഷ്ടനാക്കപ്പെട്ട മോർ അബ്ദുൽ മശിഹാ  പാത്രിയര്‍ക്കീസ് 1912-ൽ വന്നു 1913-ൽ തിരികെപ്പോയി.

23. തുർക്കിയിലെ മർദ്ദീൻകാരനായ മോർ ജൂലിയോസ് ഏലിയാസ് ബാവ. 1927 മുതൽ പരി.പാത്രിയര്‍ക്കീസ് ബാവയുടെ ഇൻഡ്യൻ സ്ഥാനപതിയായി നിയമിക്കപ്പെട്ട ജൂലിയോസ് ഏലിയാസ് ബാവ പരിശുദ്ധ ഓസ്താത്തിയോസ് ബാവ കാലം ചെയ്തതിനെത്തുടർന്ന് 1930-ൽ മലങ്കരയിലെ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായി നിയമിക്കപ്പെട്ടു. 39 വർഷത്തെ മേല്പട്ട സേവനത്തിനൊടുവിൽ 1962 ഫെബ്രുവരി 19-ന് പുണ്യ ഭൂമിയായ മഞ്ഞനിക്കര ദയറായിൽ വച്ച് കാലംചെയ്ത്
അവിടെ കബറടങ്ങി.

24. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവ.

മലങ്കര സഭയിൽ സമാധാനം സ്ഥാപിക്കാന്‍ മഹാനായ ഇർവ്വിൻ പ്രഭുവിന്റെ ക്ഷണം സ്വീകരിച്ച് സമാധാനം ദൗത്യവുമായി മലങ്കരയിൽ എഴുന്നെള്ളിയ പരിശുദ്ധ മോറാൻ സമാധാന ദൂതനായ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവ. 1931-ൽ മലങ്കരയിൽ എഴുന്നെള്ളിയ പരിശുദ്ധ പിതാവ് തൻ്റെ ദൗത്യം പൂര്‍ത്തിയാക്കാതെ മലയാളത്തിലെ മക്കള്‍ക്കായി സത്യവിശ്വാസം നിലനിറുത്തുവാൻ മഞ്ഞിനിക്കരയിൽ കബറടങ്ങി. 1932 ഫെബ്രുവരി. 13.

25. മൂസ്സൽ കാരനായ മോർ ക്ലീമ്മീസ് യുഹാനോൻ.

പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവയുടെയുടെ കൂടെ 1931-ൽ മലങ്കരയിൽ വന്നു. 1932-ൽ തിരികെപ്പോയി.

26. വന്ദ്യ. കുറിയാക്കോസ് റമ്പാൻ.
(മോർ കുറിയാക്കോസ് ഒസ്താത്തിയോസ്)
പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവയുടെയുടെ കൂടെ 1931-ൽ മലങ്കരയിൽ വന്നു. 1932-ൽ തിരികെപ്പോയി.

27. ഇറാഖിലെ നിസിബിസ് കാരനായ മോർ യേശു സാമുവൽ റമ്പാൻ (മോർ യേശു
സാമുവൽ അത്താനാസിയോസ്).

പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവയുടെയുടെ കൂടെ 1931-ൽ മലങ്കരയിൽ വന്നു. 1932-ൽ തിരികെപ്പോയി. പിന്നീട് 1973-ൽ പരി.ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവയുടെയുടെ ഓർമ്മപ്പെരുന്നാളിന് സംബന്ധിക്കുവാനായി മലങ്കര സന്ദർശിച്ചു. തിരികെപ്പോയി.

28. തുർക്കിയിലെ ബാർട്ടലിക്കാരനായ ശബാ അബ്ദൽ ആഹാദ് റമ്പാൻ. (പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് III പാത്രിയര്‍ക്കീസ് ബാവ) -1933-1946, 13 വര്‍ഷം മലങ്കരയിൽ താമസിച്ചു. തിരികെപ്പോയി. പിന്നീട് പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ 119-ാമത് പാത്രിയര്‍ക്കീസായി. 1964-ൽ മോർ ഔഗേനെ കാതോലിക്കായായി വാഴിക്കുവാൻ മലങ്കരയിൽ വന്നു, തിരികെപ്പോയി.

29. മോശ സലാമാ റമ്പാൻ (മോർ ക്രിസ്സ്റ്റമോസ് മൂസ സലാമ മെത്രാപ്പോലീത്ത).

1951-1959 - 8 വർഷങ്ങൾ മലങ്കരയിൽ താമസിച്ചു. 1959-ൽ തിരികെപ്പോയി. പിന്നീട് നിരവധി തവണ മലങ്കര സന്ദർശിച്ചു തിരികെപ്പോയി.

30. അപ്രേം പൗലോസ് റമ്പാൻ (മോർ അപ്രേം പൗലോസ് അത്താനാസിയോസ്).

3 വർഷക്കാലം മലങ്കരയിൽ താമസ്സിച്ചു . 1959-ൽ തിരികെ പോയി.പിന്നീട് 1977ൽ. ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവയുടെയുടെ ഓർമ്മപ്പെരുന്നാളിന് സംബന്ധിക്കുവാനായി മലങ്കര സന്ദർശിച്ചു. തിരികെപ്പോയി.

31. അപ്രേം ആബൂദി റമ്പാൻ.
(മോർ അപ്രേം തീമോത്തിയോസ് ആബൂദി മെത്രാപ്പൊലീത്ത).

1964 - 1973 പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിലുള്ള മലങ്കര യിലെ യാക്കോബായ സുറിയാനി സഭയുടെ പാത്രിയർക്കാ ഡെലിഗേറ്റായി 9 വർഷക്കാലം മലയാളക്കരയിൽ താമസ്സിച്ചു. സഭയിൽ ഭിന്നതയുണ്ടായപ്പോൾ മെത്രാൻ കക്ഷികൾ നൽകിയ പരാതികളെ തുടർന്നു ഇൻഡ്യാ ഗവ.വിസാ റദ്ദാക്കിയതിനാൽ 1973-ൽ   തിരികെപ്പോയി. പിന്നീട് 1988,1993,1995-ലും പരി. ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവയുടെയുടെ ഓർമ്മപ്പെരുന്നാളിന് സംബന്ധിക്കുവാനായി മലങ്കര സന്ദർശിച്ചു. തിരികെപ്പോയി.

32. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ 122-ാമത് പാത്രിയര്‍ക്കീസായ ഇറാഖിലെ മൂസ്സൽകാരനായ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ് ബാവ. 1982-ൽ ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവയുടെയുടെ 50-ാമത് ഓർമ്മപ്പെരുന്നാളിന് (സുവർണ്ണ ജൂബിലി) സംബന്ധിക്കുവാനായി മലങ്കര സന്ദർശിച്ചു. പിന്നീട്. 2000, 2004 വര്‍ഷങ്ങളില്‍ മലങ്കര സന്ദര്‍ശിച്ചു. തിരികെപ്പോയി.

33. ഇസഹാക്ക് സാക്കാ റമ്പാൻ. (ഇസഹാക്ക് സാക്കാ മോർ സേവേറിയോസ്‌) 1984 ,1989-ൽ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവയുടെയുടെ ഓർമ്മപ്പെരുന്നാളിന് സംബന്ധിക്കുവാനായി മലങ്കര സന്ദർശിച്ചു. തിരികെപ്പോയി.

34. മോർ തെയോഫിലോസ് ജോർജ്ജ് സ്ലീബാ 198-ൽ മലങ്കര സന്ദർശിച്ചു. തിരികെപ്പോയി.

35. മോർ അബ്ദുൽ ആഹാദ് ഷാബോയ് 1990-ൽ മലങ്കര സന്ദർശിച്ചു. തിരികെപ്പോയി.

36. തുറബദിൻ കാരനായ മോർ യൂലിയോസ് യേശു ശീശക്ക് തിരുമേനി 1991-ൽ മലങ്കര സന്ദർശിച്ചു. തിരികെപ്പോയി.

37. ഇറാഖിലെ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ സേവേറിയോസ് ഇസഹാക്ക് സാക്കാ
1996-ൽ മലങ്കര സന്ദർശിച്ചു. തിരികെപ്പോയി.

38. മോർ ദീയസ്ക്കോറോസ് ബെന്യാമിൻ അത്താഷ് 1999-ൽ മലങ്കര സന്ദർശിച്ചു. തിരികെപ്പോയി.

ഫാ.ഗീവർഗ്ഗീസ് കോശി കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ചോദ്യം
  • പെസഹാ പെരുന്നാള്‍
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • പ്രധാന മാലാഖമാർ
  • സംഗീതം എന്ന ഔഷധം. Music Therapy
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • നസ്രാണിപ്പട
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • ഡിഡാക്കേ
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • സ്ത്രീധനം. (Dowry).
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • നരകം. (Hell)
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • നീട്ടലും കുറുക്കലും.
  • തൊഴിലുകൾ. (Occupations).
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • വലയ വെള്ളിയാഴ്ച
  • ബാറെക്മോര്‍
  • ഷണ്ഡൻ്റെ മാനസാന്തരം.
  • വലിയനോമ്പ്
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • ബൈബിളിലെ പേരുകൾ
  • കുരിശ്
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ''പിയത്ത''
  • അത്യാഗ്രഹം
  • "ഗാഫോർ"
  • കാനവിലെ കല്യാണ വീട്.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • ധ്യാനം
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • നോമ്പും ഉപവാസവും ആരാധനയും.
  • ചെറുതാക്കലല്ല എളുപ്പവഴി.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved