യേശു കുരിശിൽ തറച്ചു കൊല്ലപ്പെടുകയാണുണ്ടായതെന്ന് പുതിയനിയമം പറയുന്നു. യേശുവിന്റെ 'രക്ഷാകരമായ' ഈ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന കുരിശ്, ക്രിസ്തുമതത്തിന്റെ ഏറ്റവും സധാരണമായ ചിഹ്നമാണ്.
നെടുകെയും കുറുകെയുമുള്ള രണ്ടു രേഖകൾ നിർമ്മിക്കുന്ന ജ്യാമിതീയരൂപമാണ്
കുരിശ്. പുരാതനകാലം മുതൽ മനുഷ്യൻ കുരിശിനെ ഒരു അടയാളമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുമതം കുരിശിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നു.
ലോകക്രൈസ്‌തവരിൽ ഭൂരിപക്ഷം വരുന്ന എപ്പിസ്കോപ്പൽ വിഭാഗങ്ങൾ കുരിശിന് ആദരവും ആരാധ്യപദവിയുമൊക്കെ നൽകുന്നതുകൊണ്ട് തന്നെ കുരിശ് ഇന്ന് ക്രൈസ്‌തവ ദർശനത്തിന്റെ പ്രതീകം തന്നെയാണ്. ബൈബിളിലോ യേശുവിന്റെ കാലഘട്ടത്തിലോ ഇത്തരം പ്രത്യേകതകൾ കല്പിക്കപ്പെട്ടിട്ടില്ലെങ്കിലും യേശുവിന്റെ കാലഘട്ടത്തിന് വളരെ മുമ്പുതന്നെ കുരിശിന് ചരിത്രപരമായ വിശേഷണവും മഹത്ത്വവും പുണ്യവുമൊക്കെ ചില പ്രാകൃതമതങ്ങളിൽ നിലനിന്നിരുന്നു; പല കാരങ്ങളിലും പ്രാകൃത മതങ്ങളിൽ നിന്നും സമ്പ്രദായങ്ങളിൽ നിന്നും കടമെടുത്ത് ആദർശമായി സ്വീകരിച്ചുവരുന്ന ക്രൈസ്‌തവ ദർശനം കുരിശിന്റെ കാര്യത്തിലും അതു തന്നെയാണ് ചെയ്‌തത്.
എ.ഡി 4-ാം നൂറ്റാണ്ടുവരെ ക്രൈസ്‌തവർ കുരിശിനെയോ കുരിശ് രൂപത്തെയോ തങ്ങളുടെ ആദർശ ആരാധ്യചിഹ്നമായി സ്വീകരിച്ചിട്ടില്ല. ആദ്യകാല ക്രിസ്‌ത്യാനികൾ മത്സ്യത്തെ അടയാളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. എ ഡി 325-ലെ നിഖ്യാ കൗൺസിലിനു (Nicean Creed) ശേഷം കുരിശ് റോമക്കാരുടെ മിത്രദേവന്റെ പ്രതീകമായും ത്യാഗത്തിന്റെ ചിഹ്നമായും ശേഷം ക്രൈസ്‌തവതയുടെ തന്നെ ചിഹ്നമായും അറിയപ്പെട്ടു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.