5 ഇന്ദ്രിയങ്ങൾ:
കണ്ണ്, ചെവി, മൂക്ക്, നാക്, ത്വക്ക്.
5 ആന്തരീക ഇന്ദ്രിയങ്ങൾ:
ബുദ്ധി, വിവേകം, ഓർമ്മ, സങ്കൽപ്പം, ആലോചന.
5 നോമ്പുകൾ:
നോമ്പിനു 5 പടികൾ.
1. ശരീരത്തിന്റെ ശുദ്ധീകരണം:
ഇറച്ചി, മീൻ മുട്ട എന്നിവയുടെ വർജ്ജനം. ഉപവാസം. 40 കുമ്പിടീൽ. ഇവയെല്ലാം ശരീരത്തെ ശുദ്ധീകരിക്കുന്നു. ഉപവാസം പരമ ഔഷധം എന്നാണ് ആയുർവ്വേദം പറയുന്നത്. അമിതാഹാരത്തൽ രോഗികളാണ് പലരും. ചിട്ടയായ നോമ്പ് ഈ പ്രശ്നത്തെ കുറയ്ക്കും.
2. മനസ്സിന്റെ ശുദ്ധീകരണം:
ഇറച്ചി, മുട്ട തുടങ്ങിയ തീഷ്ണ ആഹാരം കഴിക്കുന്നവരുടെ സ്വഭാവവും തീഷ്ണമായിരിക്കും. ഇവ ഉപേക്ഷിക്കുന്നതും, അരുതാത്തത് പറയരുത്, ചെയ്യരുത് എന്ന് നോമ്പിൽ ഓർമ്മപ്പെടുത്തുന്നതും പ്രത്യേക പ്രാർത്ഥനയും വേദവായനയും പ്രസംഗവും ധ്യാനവും എല്ലാം മനസ്സിനെ ശുദ്ധീകരിക്കുന്നു.
3. മൂന്നാം പടിയാണ് ആത്മ ശുദ്ധീകരണം:
കുമ്പസാരമാണ് അതിന്റെ വഴി. കുമ്പസാരിപ്പിക്കുക എന്നുള്ളത് ഇതിൽ 3 കാര്യങ്ങളുണ്ട്.
A. മനസ്സിന്റെ ശുദ്ധീകരണം.
B. ആത്മാവിന്റെ ശുദ്ധീകരണം.
C. കുടുംബത്തിന്റ ശുദ്ധീകരണം.
4. ആത്മത്യാഗത്തിന്റെ അനുഭവം:
യെശയ്യാ 58 :1--10. ദൈവത്തിന്റെ അനുഭവം. നോമ്പ് നോക്കുന്നവർ ദൈവത്തോടൊപ്പമാണ്.
ഈ 5 പടികൾ പൂർത്തീകരിക്കുന്നതാണ് ശരിയായ നോമ്പ്.
നോമ്പിന്റെ നല്ല അനുഭവം, നല്ല അനുഗ്രഹം എല്ലാവർക്കും നേരുന്നു.