ക്രൈസ്തവസഭ വിവാഹത്തെ ഒരു ചടങ്ങായല്ല കൂദാശയായാണ് നടത്തുന്നത് ...ഇന്ന് നമ്മുടെ വിവാഹമെല്ലാം ഒരു കൂദാശ എന്നനിലയിൽ ആണോ നടത്തപ്പെടുന്നത് ???. ഈ നൂറ്റാണ്ടിലെ ദൈവമക്കൾക്കു സുബോധം പോലും നഷ്ട്ടപ്പെട്ടു എന്ന് തോന്നുന്നു .ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയാൽ അതിലെപ്പോഴെങ്കിലും ഒരു ആത്മീയത നമുക്ക് അനുഭവവേദ്യമാകുന്നുണ്ടോ ???എന്തൊക്കെയോ കുറെ കാണിച്ചുകൂട്ടുന്നു ...ഒരു റിസപ്ഷൻ വച്ചാൽ റിയാലിറ്റി ഷോയെ വെല്ലുന്ന നൃത്തങ്ങൾ ...സിനിമാപ്പാട്ടിനും കോമഡി ഷോക്കും ഒക്കെ നമ്മുടെ ക്രൈസ്തവ വിവാഹ വേദികൾ തെന്നിമാറുന്നതു കാണുമ്പോൾ നമ്മുടെ ദൈവം ഉള്ളുരുകി കരയുന്നുണ്ട് .ഒരു പുതിയ കുടുംബം ആരംഭിക്കേണ്ടത് ദൈവത്തോടൊപ്പമല്ലേ ??? ഇത്രക്കും തരം താഴ്ന്ന ഒരു സംസ്കാരത്തിലേക്ക് നമ്മുടെ തലമുറ എങ്ങനെ വീണുപോയി ???മാമ്മോദീസ ,കുർബ്ബാന ,കുമ്പസാരം തുടങ്ങിയ കൂദാശകൾക്കു നടുവിൽ ഇതുപോലെ ഇനി എന്നാണു ക്രൈസ്തവർ സിനിമാ ഗാനങ്ങൾക്കൊപ്പം ചുവടുവയ്ക്കാൻ പോവുന്നത് ????അത് തെറ്റെന്നു വാദിക്കുന്നവർ വിവാഹമെന്ന കൂദാശ ഇത്രയും അലങ്കോലപ്പെടുത്തുമ്പോൾ എന്തുകൊണ്ട് മൗനം ഭജിക്കുന്നു ...ക്രിസ്തു സ്ഥാപിച്ച ഈ പരിശുദ്ധമായ കൂദാശയെ പരസ്യമായി അവഹേളിക്കുന്ന ക്രിസ്ത്യാനി ദൈവസന്നിധിയിൽ നീ എങ്ങനെ കണക്കു ബോധിപ്പിക്കും ????പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങളുടെ മക്കളോട് ഇവയെല്ലാം പറഞ്ഞുകൊടുക്കാൻ ശ്രമിക്കൂ ..ഇപ്പോൾ നിങ്ങൾ മൗനം ഭജിച്ചാൽ വിധി ദിനത്തിൽ നിങ്ങൾ കർത്താവിന്റെ ന്യായാസനത്തിനു മുൻപിൽ നിൽക്കേണ്ടി വരും .....