Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഭവന ശുദ്ധീകരണം.

പരിശുദ്ധ സുറിയാനി സഭയുടെ വിശ്വാസം അനുസരിച്ച്‌ ശുദ്ധമുള്ള ഉയിർപ്പ്‌ പെരുന്നാൾ മുതൽ പെന്തകോസ്തിവരെയുള്ള ദിവസങ്ങളിൽ നാം പാർക്കുന്നതായ ഭവനങ്ങൾ ശുദ്ധീകരിക്കുക പതിവാണ്. സ്വർഗ്ഗീയ കനാനിലേക്ക്‌ തന്റെ മണവാളനോടൊത്ത്‌ യാത്രചെയ്യുവാൻ തയ്യാറായി നിൽക്കുന്ന മണവാട്ടിയുടെ യാത്രാ സന്നദ്ധതയായി പരിശുദ്ധ സഭ ഈ കർമ്മത്തെ വിശേഷിപ്പിക്കുന്നു.

പുറപ്പാട് 12:6-7.

ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽ സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

12:13. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.

മേല്പറഞ്ഞ വേദഭാഗം സൂചിപ്പിക്കുന്നതുപോലെ നിന്റെ ഭവനത്തിലേക്ക്‌ സംഹാരകൻ കടക്കാതെ മരണത്തെ ജയിച്ച ജയമേറിയ വിശുദ്ധ സ്ലീബായുടെ അടയാളത്താൽ കൈവെപ്പുള്ള പട്ടക്കാരനാൽ ഈ കർമ്മം സഭ നടത്തിക്കൊടുക്കുന്നു.

ശാസ്ത്രീയമായി ചിന്തിച്ചാലും നാം അധിവസിക്കുന്ന ഭവനത്തിൽ ഉരുത്തിരിയുന്ന നിക്ഷേദാത്മക ഊർജ്ജം (നെഗറ്റീവ്‌ എനർജ്ജി) ഈ കർമ്മം വഴി (അതായത്‌ പ്രാർത്ഥന, സുഗന്ധ ധൂപം, ദീപം തെളിക്കൽ) ക്രിയാത്മക ഊർജ്ജത്തിനു (പോസിറ്റീവ്‌ എനർജ്ജി) വഴിമാറുന്നു. ഈ മാറ്റം കുടുംബ സമാധാനത്തിനും അതു വഴി കുടുംബാംഗങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും അതിലൂടെ ജീവിതാഭിവൃത്തിക്കും കാരണമാകുന്നു.

പ്രവാസ ജീവിതം നയിക്കുന്ന പല സഹോദരങ്ങളും ചിന്തിക്കുന്നത്‌ ഈ വക കാര്യങ്ങളൊക്കെ കേരളത്തിലെ കുടുംബ വീടുകൾക്ക്‌ മാത്രം ബാധകമാണെന്നാണ്. ഇത്‌ വളരെ തെറ്റായ ചിന്താഗതിയാണ്.

സങ്കീർത്തനങ്ങൾ 119:54. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.

നീ എവിടെ പാർക്കുകിലും നിന്റെ നാഥനോട്‌ ചേർന്നു വസിക്കിക എന്നതാണ് കാമ്യം. തന്നെയുമല്ല പഴയ നിയമ യിസ്രായേലിന്റെ പ്രയാണകാലത്ത്‌ ക്ഷുദ്രക്കാരായ ജനതതിയെ ഭയന്ന യിസ്രായേൽ മക്കൾക്കായി പ്രവാചക ശ്രേഷ്ഠനായ മോശ രചിച്ച പ്രാർത്ഥനയാണ് നാം നമ്മുടെ ശയന നമസ്കാരത്തിൽ നിത്യവും ഏറ്റുചൊല്ലുന്ന 91-ാം മസ്മൂറ.

സങ്കീർത്തനങ്ങൾ 91:9-12.

യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ  നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.

ആകയാൽ നീ അധിവസിക്കുന്നത്‌ കൂടാരമാകിലും കൊട്ടാരമാകിലും ആണ്ടിലൊരിക്കൽ അത്‌ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. ഇത്‌  സഭയുടെ പാരമ്പര്യമാണ്. നമ്മുടെ ജീവിതാഭിവൃത്തിക്കായി ദൈവം കല്പിച്ചു നൽകിയ കൃപാദാനമാണ്. മറന്നു പോകാതെ ഈ കാലയളവിൽ ഭവന ശുദ്ധീകരണം നടത്തി അനുഗ്രഹം പ്രാപിക്കുക.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • കല്ലട വല്യപ്പൂപ്പൻ.
  • അതിഭക്ഷണം
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • 72 പദവികള്‍
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • കടലുകൾ. (Oceans)
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • കാനവിലെ കല്യാണ വീട്.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • യേശു പണിയുന്നു.
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ആഹാസിന്റെ ഘടികാരം. (Clock).
  • കുരിയാക്കോസ് സഹദാ
  • സ്തൗമെൻകാലോസ്.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • വലയ വെള്ളിയാഴ്ച
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • ബന്ധങ്ങൾ
  • സേലൂൻ ബശ്ലോമോ....
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • മൗനം വിദ്വാനു ഭൂഷണം.
  • പന്ത്രണ്ട് മാസങ്ങൾ
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • കഴുത മറന്നുപോയ സത്യം
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved