പലപ്പോഴും കാണാറുളള ഒരു കാഴ്ചയാണ് പളളിക്കുളളില്‍, അഴിക്കകത്ത് നമസ്കാര മേശയുടെ മുന്‍പില്‍ കസേര ഇട്ട് ബലിപീഠത്തിന് പുറംതിരിഞ്ഞിരുന്നുളള പൊതുസമ്മേളനം. മിക്കവാറും അത് പരസ്പരം പുകഴ്ചയുടെ ഒരു വേദിയാണെന്ന് പറയേണ്ടല്ലോ.
മിക്കവാറും രാഷ്ട്രീയക്കാരും കാണും. എന്നിട്ട് ബലിപീഠത്തെ തിരശീല കൊണ്ട് മറച്ച് താഴെ പുറംതിരിഞ്ഞിരുന്ന് പരസ്പര പുകഴ്ച പെരുന്നാള്‍ നടത്തുന്നു. ഇത് എത്രമാത്രം ശരിയാണ്? എന്‍റെ അഭിപ്രായത്തില്‍ ആരാധനാലയങ്ങള്‍ ദൈവാരാധനയ്ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവു. അല്ലാതെ മറ്റൊരു തരത്തിലുളള ഭൗതീക സമ്മേളനത്തിനും ഉപയോക്കരുത് അതിന് പളളിയുടെ പുറത്ത് ഹോളിലോ അതില്ലാത്തിടത്ത് താല്കാലിക സൗകരൃം ഒരുക്കി അവിടെയോ വേണം ഇത്തരം സമ്മേളനം നടത്താന്‍. അല്ലാതെ പളളിക്കുളളില്‍ വേണ്ട. മറ്റൊരു മത വിശ്വാസികളും അവരുടെ ആരാധനായത്തിനുളളില്‍, അതും ദൈവ ചൈതന്യത്തിന്‍റെ (പ്രാര്‍ത്ഥിക്കാന്‍ വിശ്വാസ പൂര്‍വ്വം ദൃഷ്ടി വയ്ക്കുന്നിടം) സ്ഥാനത്തിന് നേരെ എതിരെ തിരിഞ്ഞിരുന്ന് അച്ചനെയോ മെത്രാന്‍നെയോ പളളി ഭരണ-ഭക്ത സംഘടനകളെയോ അവരുടെ ഗുണങ്ങളെയോ, അതും ഉളളതില്‍ കൂടുതല്‍ (അവരിവിടെ ഇല്ലായിരുന്നെങ്കില്‍ ദൈവം പോലും ഇവിടെ ഉണ്ടാവില്ലായിരുന്നൂ എന്ന രീതിയിലുളള പ്രശംസ ആണല്ലോ നടത്തുന്നത്) അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളുമൊക്കെ വിളിച്ച് പറഞ്ഞ് കൈയ്യടി നേടാനുളള, അല്ലങ്കില്‍ പുകഴ്ച നേടാനുളള വെറും ഓഡിറ്റോറിയങ്ങള്‍ ആവരുത് ദൈവാലയങ്ങള്‍ അത് പ്രാര്‍ത്ഥനാലയം മാത്രം ആയിരിക്കണം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ പട്ടാഴി.