പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
എന്‍റെ കുഞ്ഞേ......
സസൂഷ്മതയോടെ ഞാന്‍ നിന്നേ സൃഷ്ടിച്ചു....നിനക്ക് രൂപം ലഭിക്കുന്നതിനു മുന്‍പേ എന്‍റെ കണ്ണുകള്‍ നിന്നേ കണ്ടു....( Psalms 139:15,16)
മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിന് മുന്‍പേ ഞാന്‍ നിന്നേ അറിഞ്ഞു....(Jeremiah 1:5)
ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നേ വിശുദ്ധീകരിച്ചു. (Jeremiah 1:5)
വിസ്മയനീയവും അത്ഭുതകരവുമായി ഞാന്‍ നിന്നേ സൃഷ്ടിച്ചു .....(Psalms 139:14)
ഞാനാണ് നിന്‍റെ അന്തരംഗത്തിനു രൂപം നല്‍കിയത്. അതേ.....ഞാനാണ് അമ്മയുടെ ഉദരത്തില്‍ നിന്നേ മെനെഞ്ഞെടുത്തത് (Psalms 139:13)