വിശുദ്ധ കുർബാനാനുഭവം
വിശുദ്ധ കുർബാനയെന്നത് നമ്മുടെ കർത്താവിന്റെ തിരുശരീരരക്തങ്ങളാണെന്ന് വളരെ സംക്ഷിപ്തമായി പറയാം. ഗോതമ്പുപൊടികൊണ്ടുണ്ടാക്കിയ അപ്പവും നേർപ്പിച്ച വീഞ്ഞുമാണ് വിശുദ്ധ കുർബാനയ്ക്കുപയോഗിക്കുന്ന വസ്തുക്കൾ. "പരിശുദ്ധ റൂഹാ ആവസിച്ച് ഈ അപ്പത്തെ/കാസായിലെ കലർപ്പിനെ ഞങ്ങളുടെ കർത്താവായ യേശുമിശിഹായുടെ തിരുശരീരം/തിരുരക്തം ആക്കിത്തീർക്കുമാറാകട്ടെ" എന്ന പുരോഹിതന്റെ പ്രാർത്ഥനയോടുകൂടി ഗോതമ്പപ്പവും നേർപ്പിച്ച വീഞ്ഞും കർത്താവിന്റെ തിരുശരീരരക്തങ്ങളായിത്തീരുന്നുവെന്ന് സുറിയാനി ഓർത്തഡോക്സുകാർ വിശ്വസിക്കുന്നു. ഈ പ്രാർത്ഥനയ്ക്കുശേഷം അത് അപ്പമോ വീഞ്ഞോ അല്ല; കർത്താവിന്റെ തിരുശരീരവും തിരുരക്തവുമത്രെ.