സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടതയില്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ (സങ്കീ 32:1-2).
പാപം. (sin).
ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടതയില്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ (സങ്കീ 32:1-2).
പാപം. (sin).
ഓരോരുത്തരുടേയും വിശ്വാസത്തിന് പല അളവുകളാണുള്ളത്. വിശ്വാസത്തിനെ നാല് തലങ്ങളായി തിരിക്കാം. അല്പവിശ്വാസം, വിശ്വാസം, വലിയ വിശ്വാസം, അതിവിശുദ്ധ വിശ്വാസം.
1) അല്പവിശ്വാസം.
പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയിലെ നോമ്പുകൾ മനുഷ്യ ജീവിതത്തിന്റെ ആത്മീയ കെട്ടുറപ്പുകളെ താങ്ങി നിർത്തുവാൻ ക്രമികരിച്ചവയാണ്.
1) യൽദോ നോമ്പ്.
വലിയ നോമ്പിന്റെ ഇരുപത്തിനാലു ദിവസങ്ങൾ നാം പിന്നിട്ട്, ഇരുപത്തിയഞ്ചാം ദിവസത്തിലേക്കു കടക്കുന്നു. പിന്നിട്ട ദിവസങ്ങളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ഇവിടെ ആവശ്യമാകുന്നു. ഈ ദിവസങ്ങളിൽ നമ്മുടെ നോമ്പ് എങ്ങനെയുള്ളതായിരുന്നു? നേരിടേണ്ടി വന്ന പ്രലോഭനങ്ങൾ എന്തൊക്കെയായിരുന്നു? കടന്നു വന്ന പ്രലോഭനങ്ങളെ എത്രമാത്രം അതിജീവിക്കുവാൻ കഴിഞ്ഞു? സാത്താന്റെ പരീക്ഷകളിൽ എവിടെയെങ്കിലും കാലിടറിപ്പോയോ? എന്നീ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കേണ്ടതാണ്. ഇവിടെ എന്തെങ്കിലും വീഴ്ച ഭവിച്ചിട്ടുണ്ടെങ്കിൽ ആ സന്ദർഭങ്ങൾ ഏതെന്നു കണ്ടുപിടിച്ച് അനുതാപത്തോടെ ദൈവത്തിങ്കലേക്കു തിരിച്ചു വരുവാൻ ഈ സമയം നമുക്കു ഉപകരിക്കേണ്ടതാണ്.
'പ്രാര്‍ത്ഥനയുടെ സുവിശേഷം' എന്നറിയപ്പെടുന്ന ലൂക്കോസിന്‍റ സുവിശേഷം ഒരു പക്ഷേ സ്തോത്രഗീതങ്ങളുടെയും സുവിശേഷം തന്നെ. ആദ്യത്തെ രണ്ട് അധ്യായങ്ങളിലായി അതിമനോഹരങ്ങളായ നാല് കീര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു:
1. 'മാഗ്നിഫിക്കാറ്റ്'. (Magnificat) എന്നറിയപ്പെടുന്ന മറിയാമിന്‍റെ പാട്ട് (1:45-55);
2. 'ഗ്ലോറിയ'. [Gloria in Excelsis] എന്നറിയപ്പെടുന്ന മാലാഖമാരുടെ സ്തുതിപ്പ് (2:14);
3. ബെനഡിക്റ്റസ്. [Canticle of Zechariah: Benedictus] എന്നറിയപ്പെടുന്ന സെഖര്യാവിന്‍റെ പാട്ട് (1:68-79);
‘മാവുർബോ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്? മറിയാമിന്റെ പാട്ട് എന്നാണോ? തെറ്റിദ്ധാരണ മാറ്റണ്ടേ?
ക്വിസ് മാസ്റ്റർമാർക്ക് ഇഷ്ടപ്പെട്ട മറ്റൊരു ചോദ്യമാണ് മാവുർബോ (മൗർബോ) എന്ന വാക്കിന്റെ അർത്ഥം. പല ക്വിസ് പുസ്തകങ്ങളിലും കുർബാനക്രമങ്ങളിലും പ്രാർത്ഥനാ പുസ്തകങ്ങളിലും മേല്പറഞ്ഞ വാക്കിൻ്റെ അർത്ഥം ‘മറിയാമിന്റെ പാട്ട്’ എന്നാണ് കൊടുത്തിരിക്കുന്നത്. ചില പുസ്തകങ്ങളിൽ ബ്രാക്കറ്റിൽ പുകഴ്ച എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഒരു യാത്രയുണ്ടാക്കുന്ന മാനസിക - ആഹ്ലാദവും അത് ആത്മാവിന് പ്രദാനം ചെയ്യുന്ന വർദ്ധിതോർജ്ജവും മാനസികമായ വ്യതിയാനവും വിവരണാതീതമാണ്. അപ്രതീക്ഷിതമായ ഒരു യാത്രയ്ക്ക് അവസരം കിട്ടിയാൽ, പ്രത്യേകിച്ച് അതൊരു ഉല്ലാസയാത്രയാണെങ്കിൽ നാമാരും ആ അവസരം നഷ്ടപ്പെടുത്താറുമില്ല. ആസ്വാദനത്തിനും ആനന്ദത്തിനും ഘടകങ്ങൾ കൂടി കൂട്ടിച്ചേർക്കുന്നതുമാണ് നമ്മുടെ പതിവ്. അപ്രകാരം പ്രവാചകന്മാരിൽ പേരുകേട്ട യോനായുടെ ഒരു യാത്ര പ്രവാചകന്റെ ഉൾപ്പെടെ അനേക ജീവിതങ്ങൾക്ക് തികച്ചും വ്യത്യസ്ത രീതിയിൽ പുതുജീവനും ലക്ഷ്യബോധവും നൽകിയതിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടിയിരിക്കുന്നു.
(നോമ്പ് കാലം അഥവാ THE SEASON OF LENTS).
കാലഘട്ടം:-
ദനഹാ പെരുന്നാള്‍ മുതൽ വലിയ നോമ്പിൻ്റെ കൊത്നെ ഞായർ വരെ.
ആരംഭ - അവസാന തീയതികൾ:
ജനുവരി 6 സ്ഥിരമായ തീയതി മുതൽ ഏറ്റവും നേരത്തെയായാൽ ഫെബ്രുവരി 1 വരെ. ഏറ്റവും വൈകിയാൽ മാർച്ച് 4 വരെ. (ഈസ്റ്റർ തീയതി അനുസരിച്ച്).
നിനവേ മൂന്നു നോമ്പും (ഒരു കാലത്തു) കന്യകമാരുടെ മൂന്നു നോമ്പും വന്നു ചേരുന്നതുകൊണ്ടും, വലിയ നോമ്പിന്റെ ആരംഭത്തിലേക്ക് നയിക്കുന്ന കാലഘട്ടമായതുകൊണ്ടും ഈ സീസൺ നോമ്പ് കാലഘട്ടം എന്ന് വിളിക്കപ്പെടുന്നു.
‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം പുൽത്തൊട്ടി, കാലിത്തൊഴുത്ത്, പശുക്കൂട്, ഗുഹ’ എന്നൊക്കെയാണെന്ന് പലരും തെറ്റായി ധരിച്ചിരിക്കുന്നത്. പല ക്വിസ് പുസ്തകങ്ങളിലും ഈ അർത്ഥമാണ് കൊടുത്തിരിക്കുന്നത്. ക്വിസ് മാസ്റ്റർമാർ പലരും ആ തെറ്റാവർത്തിക്കുന്നു.
മറ്റു ചിലർ 'ഓഫർത്താ' എന്നാണ് ‘ഓഫ്രത്താ’ യെ തെറ്റായി ഉച്ചരിച്ചു കേൾക്കുന്നത്.
സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ വിവാഹ ശുശ്രൂഷയുടെ മഹത്വവും അതിലടങ്ങിയിരിക്കുന്ന ആഴമായ ദൈവശാസ്ത്രവും പലപ്പോഴും മനസ്സിലാക്കാറില്ല. ചിലരാകട്ടെ വിവാഹമെന്നത് കേവലമൊരു സദ്യ മാത്രമാണെന്ന ചിന്തയിൽ പങ്കെടുക്കും. മറ്റുചിലരാകട്ടെ കേവലമൊരു മിന്നുകെട്ട് മാത്രമാണെന്ന ചിന്തയിൽ ആ സമയം കഴിയുമ്പോൾ പള്ളിയിൽ നിന്നും ഇറങ്ങിപ്പോകും. എന്നാൽ വേറെ ചിലരാകട്ടെ ക്വയറുകാർ പാടുന്ന പാട്ടൊക്കെ ആസ്വദിച്ചു നിൽക്കും. സത്യത്തിൽ ആ പാട്ടുകളുടെ ആഴമായ അർത്ഥം പോലും പലർക്കും അറിയില്ല. ആരും അറിയാൻ ശ്രമിക്കുന്നില്ലെന്നതാണ് സത്യം!
Copyright © 2025 qodumutho.com - All rights reserved