സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
ശുദ്ധമുള്ള പെന്തക്കോസ്തി പെരുന്നാളിനു ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ച്ചയാണ് സ്വർണ്ണ വെള്ളിയാഴ്ച്ച.
ശുദ്ധമുള്ള പെന്തക്കോസ്തി പെരുന്നാളിനു ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ച്ചയാണ് സ്വർണ്ണ വെള്ളിയാഴ്ച്ച.
ശുഭ ചിഹ്നം താൻ സ്ലീബാ
വിജയക്കൊടി താൻ സ്ലീബാ
നമ്മെ രക്ഷിച്ചീടും
സ്ലീബായിൽ പുകഴുന്നു നാം.
സുറിയാനി ഓർത്തഡോക്സ് സഭയെ സംബന്ധിച്ച് വിശുദ്ധ സ്ലീബാപ്പെരുന്നാൾ എന്നത് ഏറെ പ്രാധാന്യമുള്ള പെരുന്നാളാണ്. കോട്ടയത്തിനു വടക്കുഭാഗത്തുള്ള ചില പള്ളികളിൽ അവലും, മലരും, അരി വറുത്തതും, തേങ്ങയും, മറ്റും ചേർത്ത് നേർച്ച നടത്താറുണ്ട്. കൊയ്ത്തു കാലത്തു വരുന്ന പെരുന്നാളാകെയാൽ, ഈ പെരുന്നാളിന് 'പുത്തരിപ്പെരുന്നാള്‍' എന്നുകൂടി പേരുണ്ട്.
മത്തായി10:38. “തന്റെ ക്രൂശെടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല”.
ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്റെ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ സെപ്തംബർ 1 മുതൽ സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾ 8 ദിവസത്തെ നോമ്പ് ആരംഭിച്ച് ദൈവമാതാവിൻ്റെ ജനനപ്പെരുന്നാൾ ദിവസമായ സെപ്തംബർ 8ന് സമാപിക്കും. സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഒരു കാനോനിക നോമ്പല്ല ഇത്. എങ്കിലും ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിൻ്റെ ജനനത്തോടനുബന്ധിച്ചുള്ള ഈ ഐച്ഛിക ഉപവാസം ഭക്തിയിലും ആചരിക്കുന്നു. നിർബന്ധിത നോമ്പല്ലെങ്കിലും, മോർ ഗ്രിഗോറിയോസ് യൂഹാനോൻ ബാർ എബ്രോയോയുടെ ചരിത്രത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, ആറാം നൂറ്റാണ്ടിൽ ഇറാഖിലെ ബസ്രയിൽ നിന്ന് ഉത്ഭവിച്ച ചരിത്രപരമായ ഒരു പിൻബലം ഈ നോമ്പിനുണ്ട്.
യേശു ക്രിസ്തുവിൻ്റെ പരസ്യ ശുശ്രൂഷയിൽ നടന്ന ഒരു മഹാ അത്ഭുത പ്രതിഭാസമാണ് “മറുരൂപപ്പെടൽ” (മഹത്വീകരണം). ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ ഇതേപ്പറ്റി വിവരിക്കുന്നു (മർക്കോ. 9: 2-8, മത്താ. 17: 1-8; ലുക്കോ. 9: 28-36). യോഹന്നാൻ സുവിശേഷത്തിൽ “ഞങ്ങൾ അവൻ്റെ തേജസ്സ് പിതാവിൽ നിന്ന് ഏകജാതനായവൻ്റെ തേജസ്സായി കണ്ടു” എന്ന് പറയുന്നത് ഒരു പക്ഷേ ഈ സംഭവമായി നമുക്ക് കണക്കാക്കാം.
മറുരൂപ സംഭവത്തെപ്പറ്റി 2 പത്രോ.1: 16-18-ൽ പരാമർശമുണ്ട്.
ആദ്യ നൂറ്റാണ്ടുകളിൽ യേശുക്രിസ്തുവിന്റെ ജനനവും മാമോദീസായും ഒരുമിച്ചു ഒറ്റദിവസമായിട്ടാണ് ജനുവരി ആറാം തിയ്യതി ആചരിച്ചിരുന്നത്. നാലാം നൂറ്റാണ്ടിൽ പാശ്ചാത്ത്യർ ഡിസംബർ 25 നെ ജനനപ്പെരുന്നാൾ ദിവസമായി ആചരിക്കയും പൗരസ്ത്യർ അതിനെ പിന്നീട് സ്വീകരിക്കയും ചെയ്തപ്പോൾ ഇവ രണ്ടു പെരുന്നാളുകളായി മാറി. എങ്കിലും 'ദനഹാ' കർത്താവിന്റെ ഉദയം എന്ന നാമം മാറ്റാതെ മാമോദീസാ പെരുന്നാളായും ലോകത്തിനു വെളിച്ചമായി ദിവ്യരക്ഷകൻ ഉദിച്ചതിനെ അനുസ്മരിക്കുവാനായും തീ തെളിയിച്ചു കൊണ്ട് പൗരസ്ത്യർ കൊണ്ടാടി. പാശ്ചാത്യർ ഈ ദിവസത്തെ വിദ്വാന്മാരുടെ വരവുമായി അനുസ്മരിക്കുന്നു.
(നമ്മുടെ കർത്താവിന്റെ ദൈവാലയ പ്രവേശനം).
നമ്മുടെ കർത്താവിന്റെ ജനനം കഴിഞ്ഞ് 40 ദിവസത്തിനു ശേഷം യഹൂദ ആചാരപ്രകാരം വിശുദ്ധ യൗസേഫ് പിതാവും വിശുദ്ധ കന്യക മറിയാം അമ്മയും കൂടി യേശു കുഞ്ഞിനേയും എടുത്ത്, ബലിയർപ്പിക്കാനുള്ള രണ്ടു കുറുപ്രാവിനെയും കൊണ്ട് ദേവാലയത്തിൽ പോയി. ദേവാലയത്തിൽ പാർത്തിരുന്ന വിശുദ്ധ ശെമവൂൻ സോബോയും വിശുദ്ധ ഹന്നാ പ്രവാചകിയും അവരെ എതിരേറ്റു. ഈ സംഭവം അനുസ്മരിച്ചാണ് മായൽത്തോ പെരുന്നാൾ ആചരിക്കുന്നത്.
ഇത്തവണ (2019) ദനഹാ പെരുന്നാള്‍ (ജനുവരി 6) ഞായറാഴ്ച വരുന്നു. ഇതിനു മുമ്പ് 2013ലാണ് ഇങ്ങനെ വന്നത്. ഇനി 2030ല്‍ മാത്രമേ ഇങ്ങനെ വരികയുള്ളൂ. 1991, 2002, 2008, 2036, 2041, 2047 എന്നീ വര്‍ഷങ്ങളും ഉദാഹരണങ്ങളാണ്. അഞ്ചോ ആറോ വര്‍ഷങ്ങളുടെ ഇടവേളകളിലാണ് ഇങ്ങനെ വരുന്നതെങ്കിലും ചിലപ്പോള്‍ 11 വര്‍ഷത്തെ ഇടവേളയുണ്ടാകാം. ഇടയ്ക്കു വരുന്ന അധിവര്‍ഷങ്ങളെ ആശ്രയിച്ചാണ് ഈ മാറ്റം. സാധാരണയായി 6, 5, 6, 11 എന്ന ക്രമത്തിലാണ് ഇടവേള.
നമ്മുടെ കർത്താവിന്റെ ജനനത്തോടുകൂടി ക്രിസ്തീയ സഭ ജനിച്ചു എന്ന് ചിന്തിക്കം എങ്കിൽ ശുദ്ധമുള്ള ദനഹാ ക്രിസ്തീയ വർഷത്തിന്റെ രണ്ടാംഘട്ടവും, പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വമേറിയ പ്രത്യക്ഷതയുടെ ദിവസവുമാണു. വിശുദ്ധ ത്രിത്വം ഈ ദിവസത്തിൽ കാണപ്പെടുകയാൽ ഇതിനു പ്രകാശത്തിന്റെ പെരുന്നാൾ എന്നും പേർ പറയുന്നു. (ചില പ്രാദേശിക ആചാരങ്ങളാൽ പിണ്ടി പെരുന്നാളെന്നും രാക്കുളി പെരുന്നാൾ എന്നും ഈ പെരുന്നാൾ അറിയപ്പെടുന്നു).
കർത്താവിനു മാമോദീസാ ആവശ്യമോ:-
ഉയിർപ്പു മുതൽ പുതുഞായറാഴ്ച്ച വരെയുള്ള നാളുകൾക്കാണ് ഹേവോറോ നാളുകൾ എന്നു പറയുന്നത്. "ഹേവോറോ" എന്ന സുറിയാനി വാക്കിന് 'വെണ്മ' എന്നാണ് അർത്ഥം. ഉയിർപ്പ് പെരുന്നാളിലാണ് നാലാം നൂറ്റാണ്ടു മുതൽ സ്നാനാർത്ഥികൾക്ക് വിശുദ്ധ മാമോദീസാ നൽകിയിരുന്നത്. സനാനമേറ്റവർ പ്രാപിച്ച വിശുദ്ധിയുടെ അടയാളമായി അവർക്ക് വെള്ള വസ്ത്രം നൽകിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ശുഭ്രവസ്ത്രം ധരിച്ച് മാത്രമേ അവർ വെളിയിൽ ഇറങ്ങിയിരുന്നുള്ളൂ. മറ്റ് വിശ്വാസികളും അവരുടെ സ്ഥാനത്തിന്റെ വാർഷികമെന്ന അർത്ഥത്തിൽ ഉയിർപ്പ് പെരുന്നാൾ മുതലുള്ള ദിവസങ്ങളിൽ വെള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
പുതിയ വർഷാരംഭമായി ജനുവരി ഒന്നിനെ നമ്മളെല്ലാവരും വളരെ ആഘോഷമായി കൊണ്ടാടുമ്പോൾ, പരിശുദ്ധ സഭാസംബന്ധമായി നാം മറന്ന് പോകുന്ന ഒന്ന് രണ്ട് കാര്യങ്ങളുണ്ട്.
1. കർത്താവിനോട് ബന്ധപ്പെട്ട സകല പെരുന്നാളുകളേയും മോറാനായ പെരുന്നാൾ എന്ന് വിളിക്കുന്നു. ജനുവരി ഒന്ന്. കർത്താവിന്റെ "ചേലാകർമ്മം" നടന്ന ദിവസമായ ഒരു മോറാനായ പെരുന്നാൾ "ചേലാകർമ്മ പെരുന്നാൾ" ആണ്... കർത്തൃ ദിവസമായ ഞായറാഴ്ച എങ്ങനെ നാം കണക്കാക്കുന്നുവോ അത് പോലെ കണക്കിടേണ്ടതായ ദിവസം.
2. സ്ലീബാ നമസ്കാരത്തിലെ പ്രഭാത പ്രാർത്ഥനയിൽ
"ശ്രേഷ്ഠന്മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇവർ സഹിതം
Copyright © 2026 qodumutho.com - All rights reserved