ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
"ആനീദെ ഞായറാഴ്ച്ച" സുറിയാനി സഭ സകല വാങ്ങിപ്പോയവരെയും ഓർമ്മിക്കുന്ന ആഴ്ച്ച. പഴയകാലത്ത് പരദേശികളായി മരിച്ചുപോയവരുടെ ഞായറാഴ്ച്ച എന്നാണ് ഈ ദിവസം അറിയപ്പെട്ടിരുന്നത് അതായത് ആത്മരക്ഷക്ക് അത്യന്താപേക്ഷിതങ്ങളായ സകല കൂദാശകളും കൃത്യമായി സ്വീകരിക്കാൻ ഏതെങ്കിലും കാരണവശാൽ സാധിക്കാതെ വന്നവരും പരദേശവാസത്താൽ ശരിയായ ശവസംസ്കാരം പ്രാപിക്കാൻ കഴിയാതെ വന്നവരുമായ സഹോദരങ്ങളെ പ്രത്യേകമായി കരുണയോടെ സഭ ഓർക്കുന്ന ദിനമാകുന്നു ആനീദെ ഞായർ അതോടൊപ്പം വി.സഭയിൽ നിന്നും വാങ്ങിപ്പോയ വിശ്വാസികളായ സകലരേയും സഭ ഈ ദിവസം വി.ബലിയിൽ അനുസ്മരിക്കുന്നു.