ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം:- (കോട്ടയം രീതി).
ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം:- (കോട്ടയം രീതി).
മാർ അന്ത്രയോസ് ബാവ (1692 കുംഭം 19): 17 നൂറ്റാണ്ടിന്റെ അവസാനത്തിൽ മലങ്കരയിലേക്ക് വന്ന ഒരു സുറിയാനി പിതാവാണ് മാർ അന്ത്രയോസ് ബാവ. ഇദ്ദേഹത്തെപ്പറ്റി വളരെ ചുരുക്കം വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇദ്ദേഹം തുറബ്‌ദീൻ സ്വദേശിയായിരുന്നു 1678-ൽ മലങ്കരയിലേക്ക് വന്നു ഇദ്ദേഹത്തെ കൂടാതെ മൂന്ന് സഹോദരന്മാരും അദ്ദേഹത്തോടൊപ്പം മലങ്കരയിലേക്ക് വന്നു, അതിൽ ഒരാൾ ദയറാക്കാരനായിരുന്നു. പരിശുദ്ധ ബാവാ ആദ്യം വന്നത് കുറുപ്പംപടി പള്ളിയിലായിരുന്നു താമസിച്ചത്. പരിശുദ്ധ ബാവാ രാപ്പകൽ കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയും നിഷ്ഠയോടുള്ള നോമ്പാചാരണവുമൊക്കെ ദർശിച്ച ദേശക്കാർ അദ്ദേഹത്തെ ഒരു വിശുദ്ധനായി കരുതി.
വലിയ നോമ്പിന്റെ ഇരുപത്തിനാലു ദിവസങ്ങൾ നാം പിന്നിട്ട്, ഇരുപത്തിയഞ്ചാം ദിവസത്തിലേക്കു കടക്കുന്നു. പിന്നിട്ട ദിവസങ്ങളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ഇവിടെ ആവശ്യമാകുന്നു. ഈ ദിവസങ്ങളിൽ നമ്മുടെ നോമ്പ് എങ്ങനെയുള്ളതായിരുന്നു? നേരിടേണ്ടി വന്ന പ്രലോഭനങ്ങൾ എന്തൊക്കെയായിരുന്നു? കടന്നു വന്ന പ്രലോഭനങ്ങളെ എത്രമാത്രം അതിജീവിക്കുവാൻ കഴിഞ്ഞു? സാത്താന്റെ പരീക്ഷകളിൽ എവിടെയെങ്കിലും കാലിടറിപ്പോയോ? എന്നീ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കേണ്ടതാണ്. ഇവിടെ എന്തെങ്കിലും വീഴ്ച ഭവിച്ചിട്ടുണ്ടെങ്കിൽ ആ സന്ദർഭങ്ങൾ ഏതെന്നു കണ്ടുപിടിച്ച് അനുതാപത്തോടെ ദൈവത്തിങ്കലേക്കു തിരിച്ചു വരുവാൻ ഈ സമയം നമുക്കു ഉപകരിക്കേണ്ടതാണ്.
'പ്രാര്‍ത്ഥനയുടെ സുവിശേഷം' എന്നറിയപ്പെടുന്ന ലൂക്കോസിന്‍റ സുവിശേഷം ഒരു പക്ഷേ സ്തോത്രഗീതങ്ങളുടെയും സുവിശേഷം തന്നെ. ആദ്യത്തെ രണ്ട് അധ്യായങ്ങളിലായി അതിമനോഹരങ്ങളായ നാല് കീര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു:
1. 'മാഗ്നിഫിക്കാറ്റ്'. (Magnificat) എന്നറിയപ്പെടുന്ന മറിയാമിന്‍റെ പാട്ട് (1:45-55);
2. 'ഗ്ലോറിയ'. [Gloria in Excelsis] എന്നറിയപ്പെടുന്ന മാലാഖമാരുടെ സ്തുതിപ്പ് (2:14);
3. ബെനഡിക്റ്റസ്. [Canticle of Zechariah: Benedictus] എന്നറിയപ്പെടുന്ന സെഖര്യാവിന്‍റെ പാട്ട് (1:68-79);
‘മാവുർബോ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്? മറിയാമിന്റെ പാട്ട് എന്നാണോ? തെറ്റിദ്ധാരണ മാറ്റണ്ടേ?
ക്വിസ് മാസ്റ്റർമാർക്ക് ഇഷ്ടപ്പെട്ട മറ്റൊരു ചോദ്യമാണ് മാവുർബോ (മൗർബോ) എന്ന വാക്കിന്റെ അർത്ഥം. പല ക്വിസ് പുസ്തകങ്ങളിലും കുർബാനക്രമങ്ങളിലും പ്രാർത്ഥനാ പുസ്തകങ്ങളിലും മേല്പറഞ്ഞ വാക്കിൻ്റെ അർത്ഥം ‘മറിയാമിന്റെ പാട്ട്’ എന്നാണ് കൊടുത്തിരിക്കുന്നത്. ചില പുസ്തകങ്ങളിൽ ബ്രാക്കറ്റിൽ പുകഴ്ച എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഒരു യാത്രയുണ്ടാക്കുന്ന മാനസിക - ആഹ്ലാദവും അത് ആത്മാവിന് പ്രദാനം ചെയ്യുന്ന വർദ്ധിതോർജ്ജവും മാനസികമായ വ്യതിയാനവും വിവരണാതീതമാണ്. അപ്രതീക്ഷിതമായ ഒരു യാത്രയ്ക്ക് അവസരം കിട്ടിയാൽ, പ്രത്യേകിച്ച് അതൊരു ഉല്ലാസയാത്രയാണെങ്കിൽ നാമാരും ആ അവസരം നഷ്ടപ്പെടുത്താറുമില്ല. ആസ്വാദനത്തിനും ആനന്ദത്തിനും ഘടകങ്ങൾ കൂടി കൂട്ടിച്ചേർക്കുന്നതുമാണ് നമ്മുടെ പതിവ്. അപ്രകാരം പ്രവാചകന്മാരിൽ പേരുകേട്ട യോനായുടെ ഒരു യാത്ര പ്രവാചകന്റെ ഉൾപ്പെടെ അനേക ജീവിതങ്ങൾക്ക് തികച്ചും വ്യത്യസ്ത രീതിയിൽ പുതുജീവനും ലക്ഷ്യബോധവും നൽകിയതിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടിയിരിക്കുന്നു.
ഒരു ചരിത്ര സംഭവം നടന്ന കാലം കുറിക്കുവാൻ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന സമ്പ്രദായമാണ് A.D, B.C എന്നിവ. അവയുടെ പരിഷ്കരിച്ച രൂപമാണ് CE, BCE. ഇവ അടിസ്ഥാന റഫറൻസായി ഉപയോഗിക്കുന്നത് യേശുക്രിസ്തുവിന്റെ മനുഷ്യാവതാര വ്യാപാരകാലത്തെയാണ്.
പക്ഷേ വിചിത്രമെന്നു പറയട്ടേ, യേശുക്രിസ്തു ജനിച്ചതിനു ശേഷം 5 നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ഈ പദങ്ങൾ ആദ്യമായി രൂപം കൊള്ളുന്നതുതന്നെ. പിന്നെയും മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞു മാത്രമാണ് ഇവ കാലഗണനയ്ക്ക് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്.
(നോമ്പ് കാലം അഥവാ THE SEASON OF LENTS).
കാലഘട്ടം:-
ദനഹാ പെരുന്നാള്‍ മുതൽ വലിയ നോമ്പിൻ്റെ കൊത്നെ ഞായർ വരെ.
ആരംഭ - അവസാന തീയതികൾ:
ജനുവരി 6 സ്ഥിരമായ തീയതി മുതൽ ഏറ്റവും നേരത്തെയായാൽ ഫെബ്രുവരി 1 വരെ. ഏറ്റവും വൈകിയാൽ മാർച്ച് 4 വരെ. (ഈസ്റ്റർ തീയതി അനുസരിച്ച്).
നിനവേ മൂന്നു നോമ്പും (ഒരു കാലത്തു) കന്യകമാരുടെ മൂന്നു നോമ്പും വന്നു ചേരുന്നതുകൊണ്ടും, വലിയ നോമ്പിന്റെ ആരംഭത്തിലേക്ക് നയിക്കുന്ന കാലഘട്ടമായതുകൊണ്ടും ഈ സീസൺ നോമ്പ് കാലഘട്ടം എന്ന് വിളിക്കപ്പെടുന്നു.
(ഇരുമ്പിനു തുരുമ്പു പിടിക്കുന്ന പോലെ ഏതു വിദ്യയും പ്രയോഗിക്കാതിരിക്കുമ്പോൾ നശിച്ചു പോകും)
ഓരോ പാദങ്ങളും ചുവടുകളും വ്യത്യസ്തങ്ങളത്രേ. ചിലര്‍ ചുവടുകള്‍ വയ്ക്കുന്നത് ശ്രദ്ധിച്ചുവോ, മെല്ലെ, ഭൂമിയ്ക്ക് പോലും ഭാരമുണ്ടാകാതെ, മറ്റു ചിലര്‍ പാദത്തിലെ മണ്‍തരികളെ ഞെക്കി അമര്‍ത്തി, മറ്റു ചിലര്‍ കാല്‍ നിലത്ത് ഉരച്ച് ഒച്ച കേള്‍പ്പിച്ച്.
പലതിനും പല അര്‍ത്ഥങ്ങള്‍.
നടക്കുന്നതിന്, വരെ താളമുണ്ടെന്ന് നമ്മള്‍ എത്ര പേര്‍ അറിഞ്ഞു?
Copyright © 2025 qodumutho.com - All rights reserved