പിച്ചള സർപ്പം.
അവങ്കലേക്ക് നോക്കുന്ന എല്ലാവർക്കും ജീവൻ നൽകേണ്ടതിനു വേണ്ടി ക്രൂശിന്മേൽ ഉയർത്തപ്പെട്ട യേശുക്രിസ്തുവിന്റെ യാഗമരണത്തെയാണ് പിച്ചളസർപ്പത്തിന്റെ ശക്തി സൂചിപ്പിക്കുന്നത്. ഇപ്പോൾ പാപത്തിൽ നിന്ന് വിടുതൽ നേടുവാനും രക്ഷപ്രാപിക്കുവാനുമായി ആഗ്രഹിക്കുന്നവർ വിശ്വാസത്തിൽ അനുസരണത്തോടെ തങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് തിരിക്കേണം. ബെലയാം ഒരു യിസ്രായേല്യനല്ലായിരുന്നു. എങ്കിലും അവൻ ഒരു പുരോഹിത പ്രശ്നക്കാരൻ ആയിരുന്നു. മന്ത്രവാദത്താൽ ദേവന്മാരുടെ മനസ്സിനെ സ്വാധീനിച്ച് മറ്റുള്ളവരെ ശപിക്കുവാൻ അവന് കഴിയുമെന്ന് ബാലാക്ക് വിശ്വസിച്ചു. അവൻ ഒരു കള്ള പ്രവാചകനായിരുന്നു.