ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
അച്ഛനും മകനും കൂടി നടക്കാനിറങ്ങി. വഴിയിൽ ഒരു മരച്ചില്ല ചാഞ്ഞു നിൽക്കുന്നതു കണ്ട മകൻ അച്ഛനോടു ചോദിച്ചു: "ഞാൻ ആ ചില്ല ഒടിച്ചെടുത്തോട്ടേ?" അച്ഛൻ അതിനനുവദിച്ചു. പല തവണ ചാടിയിട്ടും അവന് ആ കൊമ്പിൽ പിടി കാട്ടിയില്ല. പിന്മാറാൻ ശ്രമിച്ച അവനോട്, അച്ഛൻ പറഞ്ഞു: "നീ ഒരു തവണ കൂടി ശ്രമിക്കൂ". ഇത്തവണ അവൻ കൊമ്പിൽ പിടിച്ചെങ്കിലും ഒടിക്കുവാൻ പറ്റിയില്ല. അച്ഛൻ ചോദിച്ചു: "നിന്റെ എല്ലാ സാദ്ധ്യതകളും നീ വിനിയോഗിച്ചോ?" പിന്നെയും അവൻ പലകുറി ശ്രമിച്ചു. അച്ഛൻ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു: "നീ നിൻ്റെ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കൂ" എന്ന്.